സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ഇന്ത്യന്‍ ചരക്കുകപ്പല്‍ തട്ടിയെടുത്തു; 11 ജീവനക്കാരെ ബന്ദികളാക്കി

ദുബായില്‍ നിന്നും യെമനിലേക്ക് പോയ ഇന്ത്യന്‍ ചരക്കുകപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തു. ഏപ്രില്‍ ഒന്ന് ശനിയാഴ്ച സൊമാലിയന്‍ തീരത്തോട് ചേര്‍ന്ന കടലില്‍ വെച്ചാണ് അല്‍ കൗഷര്‍ എന്ന ചരക്കുകപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്. കപ്പലില്‍ പതിനൊന്ന് ജീവനക്കാരാണുണ്ടായിരുന്നത്. പതിനൊന്നുപേരും മുംബൈ സ്വദേശികളാണ്. ഉള്‍ക്കടലില്‍ വെച്ച് കപ്പലിനെ ഒരു ബോട്ട് പിന്തുടരുന്നതായി ദുബായിലെ കമ്പനി അധികൃതരെ ക്യാപ്റ്റന്‍ വിവരമറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കപ്പല്‍ തട്ടിയെടുത്തത്. സംഭവത്തിന് പിന്നില്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. യെമനിലെ അല്‍മുക്കാല തുറമുഖത്തുനിന്ന് ദുബായിലേക്ക പോകുകയായിരുന്ന കപ്പലാണ് … Read more

സെന്റ്പീറ്റേഴ്‌സ് ബര്‍ഗിലെ മെട്രോ സ്റ്റേഷനില്‍ ഇരട്ട സ്‌ഫോടനം; പത്ത് പേര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

റഷ്യയിലെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗിലെ മെട്രോ സ്റ്റേഷനില്‍ ഇരട്ട സ്‌ഫോടനം. സെന്നായ പ്ലോഷഡ് സ്റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 10 പേര്‍ മരിക്കുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.സ്‌ഫോടനത്തില്‍ ഒരു ട്രെയിന്റെ വാതില്‍ തെറിച്ചുപോയി. നല്ല തിരക്കുള്ള സമയത്ത് സ്റ്റേഷനിലെ ട്രെയിനുള്ളിലായിരുന്നു സ്ഫോടനമുണ്ടായത് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തിന് പിന്നില്‍ അന്താരാഷ്ട്ര ഭീകരവാദ സംഘടനകള്‍ക്ക് പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വല്‍ദിര്‍ പുടിന്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് മോസ്‌കോയിലെ മെട്രോ … Read more

സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥി പലായനം അഞ്ച് ദശലക്ഷം കവിഞ്ഞു

സിറിയയിലെ ആഭ്യന്തര യുദ്ധം മൂലം രാജ്യത്ത് നിന്നും പലായനം ചെയ്തവരുടെ എണ്ണം അഞ്ച് ദശലക്ഷം കവിഞ്ഞു എന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. എന്നാല്‍ ഇവര്‍ക്ക് സുരക്ഷിതമായ താവളം ഒരുക്കുന്നതിനുള്ള സാധ്യത കുറഞ്ഞുവരികയാണെന്ന ആശങ്കയും യുഎന്‍ പ്രകടിപ്പിക്കുന്നു. സിറിയന്‍ അഭയാര്‍ത്ഥികളുടെ പത്ത് ശതമാനത്തെ 2018ന് മുമ്പ് പുനഃരധിവസിപ്പിക്കാമെന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജനീവയില്‍ നടന്ന യോഗത്തില്‍ ലോക നേതാക്കന്മാര്‍ വാഗ്ദനം നല്‍കിയിരുന്നു. എന്നാല്‍ ആവശ്യമുള്ളതിന്റെ പകുതി സ്ഥലം മാത്രമാണ് ഇതുവരെ ലഭ്യമായിട്ടുള്ളത്. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ അഭയാര്‍ത്ഥി പ്രവാഹം വര്‍ദ്ധിച്ചതിനെ … Read more

ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

മദ്യപിച്ച് വാഹനമോടിച്ച് ആരുടെയെങ്കിലും മരണത്തിന് ഇടയാക്കിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസും 10 വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കാം. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് പിഴ അഞ്ച് മടങ്ങ് വര്‍ദ്ധിപ്പിച്ച് 10,000 രൂപയാക്കി. മോട്ടാര്‍ വാഹന നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്ന മാറ്റങ്ങള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിയമം കര്‍ക്കശമായി നടപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐപിസി സെക്ഷന്‍ 299 പ്രകാരം നരഹത്യയ്ക്ക് കേസെടുക്കാനാണ് നിര്‍ദ്ദേശം. അശ്രദ്ധയായി ഇത്തരം അപകടങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്നാണ് തീരുമാനം. … Read more

മനുഷ്യക്കടത്ത് കേസ് പതിന്മടങ്ങ് വര്‍ദ്ധിച്ചു: ജസ്റ്റിസ് വകുപ്പ്.

ഡബ്ലിന്‍: 2015 മുതല്‍ അയര്‍ലണ്ടില്‍ മനുഷ്യക്കടത്ത് കേസുകളുടെ എണ്ണം പെരുകിയതായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 16 വയസ്സിനു താഴെയുള്ള 23 പേരും ഇക്കൂട്ടത്തില്‍ പെടും. മനുഷ്യക്കടത്തിന്റെ 78 ഇരകളെ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. 2015-ല്‍ 229 പേരാണ് അയര്‍ലന്‍ഡില്‍ എത്തിച്ചേര്‍ന്നത്. ഇതില്‍ മൂന്നില്‍ രണ്ടുപേര്‍ വീതം സ്ത്രീകളുമാണ്. ഭിന്നലിംഗത്തില്‍പെട്ടവരും മനുഷ്യക്കടത്തിലൂടെ അയര്‍ലന്‍ഡിലെത്തിയവരില്‍ ഉള്‍പെടും. സ്ത്രീകള്‍ ലൈംഗീക ചൂഷണത്തിന് ഇരകളായി തീരുന്ന സംഭവങ്ങളും കുറവല്ല. അയര്‍ലണ്ടിലെത്തിപ്പെടുന്നവരില്‍ നല്ലൊരു ഭാഗവും നൈജീരിയയില്‍ നിന്നുള്ളവരാണ്. ദാരിദ്ര്യവും, യുദ്ധവും, തീവ്രവാദവും … Read more

വ്യാജനോട്ട് തടയല്‍; നോട്ടുകളുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തും

ഓരോ 34 വര്‍ഷം കൂടുമ്പോഴും 2,000, 500 രൂപ നോട്ടുകളുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നോട്ട് പിന്‍വലിക്കലിനു ശേഷമുള്ള നാലു മാസത്തിനിടയില്‍ വലിയതോതിലുള്ള കള്ളനോട്ടുകള്‍ പിടികൂടിയ സാഹചര്യത്തിലാണ് നോട്ടുകളുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഇടയ്ക്കിടെ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ധനമന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷി നടത്തിയ കൂടിക്കാഴ്ചയില്‍ ഈ വിഷയം സംബന്ധിച്ച് ചര്‍ച്ച നടത്തി. മിക്കവാറും എല്ലാ വികസിത രാജ്യങ്ങളും 34 വര്‍ഷം കൂടുമ്പോള്‍ … Read more

വോട്ടിംഗ് യന്ത്രത്തില്‍ വ്യാപക ക്രമക്കേട്, മധ്യ പ്രദേശില്‍ ആര്‍ക്ക് വോട്ട് ചെയ്താലും കിട്ടുന്നത് ബി ജെ പി ക്ക്

മധ്യപ്രദേശിലെ ഉപ തിരരഞ്ഞെടുപ്പിനായി സജ്ജീകരിച്ച വോട്ടിംഗ് മെഷീനില്‍ വ്യാപക ക്രമക്കേട്. ഏത് ബട്ടണില്‍ അമര്‍ത്തിയാലും ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോകുന്നതായാണ് വോട്ടിംഗ് മെഷീനില്‍ കാണുന്നത്. മധ്യപ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സലിന സിംഗിന്റെ നേതൃത്വത്തില്‍ വിവിപിഎടി മെഷീന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് വോട്ടിംഗ് മെഷീനിലെ ഗുരുതരമായ പ്രശ്‌നം കണ്ടെത്തിയത്. പരിശോധിക്കുന്നതിന്റെ വീഡിയോ ഇതിനോടകം പുറത്തായിട്ടുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കരുതെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം. മധ്യപ്രദേശില്‍ ഏപ്രില്‍ 9നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സലിന സിംഗും മറ്റു ഉദ്യോഗസ്ഥരും ഈ പരിശോധനയില്‍ … Read more

ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഹൈവേ തുരങ്കം ജമ്മു കശ്മീരില്‍ തുറന്നു

ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഹൈവേ തുരങ്കം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ജമ്മു കശ്മീരിലെ ചെനാനിയില്‍ നിന്ന് നശ്രി വരെയാണ് തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് തുരങ്കത്തില്‍ ഒരുക്കിയിരിക്കുന്നത്. ജമ്മു -ശ്രീനഗര്‍ ദേശീയ പാതയിലെ കുദ്, പറ്റ്‌നിടോപ് എന്നിവടങ്ങള്‍ വഴിയുള്ള മഞ്ഞുവീഴ്ചയും മലയിടിച്ചിലുമുള്ള ദുര്‍ഘടമായ പാതയിലൂടെയുള്ള യാത്രയാണ് തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നതോടെ ഒഴിവാകുന്നത്. കിലോമീറ്ററുകള്‍ ലാഭിക്കുന്നതിനോടൊപ്പം യാത്രാ സമയത്തില്‍ രണ്ടു മണിക്കൂറും, ദിവസം 27 ലക്ഷം രൂപയുടെ ഇന്ധനവും ലാഭിക്കo. പരമാവധി സുരക്ഷ ഉറപ്പു വരുത്തി, അടിയന്തിര സാഹചര്യങ്ങള്‍ … Read more

ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതിയുടെ വസ്ത്രമഴിച്ച് പരിശോധിക്കാന്‍ ശ്രമം; തനിക്കുണ്ടായത് വംശീയ അധിക്ഷേപമാണെന്ന് യുവതി

ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയുടെ ഭാഗമായി ഇന്ത്യന്‍ യുവതിയോട് വസ്ത്രമഴിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി പരാതി. ഇക്കഴിഞ്ഞ മാര്‍ച്ച് 29ന് ബംഗളൂരുവില്‍ നിന്ന് ഐസ്ലന്‍ഡിലേക്ക് പോയ മുപ്പതുകാരിയായ ശ്രുതി ബാസപ്പ എന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവ സമയത്ത് ശ്രുതിയുടെ നാലു വയസുകാരിയായ മകളും കൂടെയുണ്ടായിരുന്നു. ഒടുവില്‍ ഐസ്ലന്‍ഡ് പൗരനായ ഇവരുടെ ഭര്‍ത്താവ് പ്രശ്നത്തില്‍ ഇടപെട്ടതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലപാട് മയപ്പെടുത്തിയത്. തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് യുവതി ഫെയ്സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തനിക്കുണ്ടായത് … Read more

കൊളംബിയയില്‍ മണ്ണിടിച്ചില്‍; 200ലധികം പേര്‍ മരിച്ചു; നിരവധിയാളുകള്‍ മണ്ണിനടിയില്‍

തെക്കു പടിഞ്ഞാറന്‍ കൊളംബിയയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 200ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നൂറിലധികം പേര്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നുണ്ട്. കാണാതായ നാനൂറോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് കൊളംബിയന്‍ റെഡ് ക്രോസ് അറിയിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവുമാണ് വന്‍ ആള്‍നാശത്തിന് കാരണമായ മണ്ണിടിച്ചിലിന് കാരണമായതെന്നാണ് വിവരം. രാത്രിയിലും പകലുമായി നില്‍ക്കാതെ പെയ്ത മഴയില്‍ നിരവധി വീടുകളും പാലങ്ങളും വാഹനങ്ങളും ഒലിച്ചുപോയി. ദക്ഷിണ കൊളംബിയയിലെ മൊക്കോവ നഗരത്തിലാണ് ഒരു പ്രദേശമാകെ തുടച്ചുനീക്കിയ മണ്ണിടിച്ചിലുണ്ടായത്. ഈ പ്രദേശത്തെ കെട്ടിടങ്ങളും വൃക്ഷങ്ങളുമെല്ലാം … Read more