എസ്ബിഐ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ഇനി മുതല്‍ പിഴ ഒടുക്കണം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് തുക ഇല്ലാത്തവര്‍ ഇനിമുതല്‍ പിഴ നല്‍കേണ്ടിവരും. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവര്‍ക്ക് പിഴ ചുമത്താനുള്ള നിര്‍ദേശം എസ്ബിഐ അംഗീകരിച്ചു. പുതിയ നിര്‍ദേശം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. നഗര- ഗ്രാമ മേഖലകള്‍ തരം തിരിച്ചാണ് മിനിമം ബാലന്‍സ് തുക നിശ്ചയിച്ചിരിക്കുന്നത്. ആ പ്രദേശത്ത് നിശ്ചയിച്ചിരിക്കുന്ന മിനിമം ബാലന്‍സ് തുക, സേവിങ്സ് അക്കൗണ്ടുകളില്‍ നിലനിറുത്തിയില്ലെങ്കിലാണ് പിഴ നല്‍കേണ്ടി വരിക. മിനിമം ബാലന്‍സ് തുകയിലെ കുറവ് അനുസരിച്ച് 20 രൂപ … Read more

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് വധഭീഷണി; ഒരാള്‍ പിടിയില്‍

മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് വധഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട് ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. നാഗ്പൂര്‍ സ്വദേശിയായ വൈഭവ് ബാദല്‍വാര്‍ (33) ആണ് അറസ്റ്റിലായത്. ഫെബ്രുവരി 23നാണ് വൈഭവ് ആര്‍.ബി.ഐ ഗവര്‍ണര്‍ക്ക് ഭീഷണിപ്പെടുത്തിയുള്ള ഇമെയില്‍ അയച്ചത്. ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം പട്ടേലിനെയും കുടുംബത്തെയും വധിക്കുമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഇമെയില്‍ ലഭിച്ച ഉടന്‍ തന്നെ പട്ടേല്‍ മുംബൈ സൈബര്‍ സെല്ലില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിന്‍പ്രകാരം അന്വേഷണത്തില്‍ നിന്നും നാഗ്പൂരിലെ ഒരു സൈബര്‍ കഫെയില്‍ … Read more

ഈ വനിതാ ദിനത്തില്‍ വനിതാ ജീവനക്കാര്‍ മാത്രമായി വിമാനം പറത്താനൊരുങ്ങി എയര്‍ ഇന്ത്യ

ലോകം മുഴുവന്‍ വനിതാ ദിനം സംഘടിപ്പിക്കുമ്പോള്‍ എയര്‍ ഇന്ത്യ വ്യത്യസ്തമായ ഒരു യാത്രയ്ക്കാണ് ഒരുങ്ങിയത്. വനിതാ ദിനം ആയതുകൊണ്ട് തന്നെ വനിതകളെ മാത്രം വെച്ചാണ് യാത്രയെന്ന് മാത്രം. ക്യാപ്റ്റന്‍ മുതല്‍ ഗ്രൗണ്ട് സ്റ്റാഫ് വരെ ഒരു വിമാനത്തിലെ എല്ലാവിധ ജോലികളും വനിതകള്‍ തന്നെ നിര്‍വഹിച്ചാണ് എയര്‍ ഇന്ത്യ വ്യത്യസ്തമായത്. കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്നും, സാന്‍ഫ്രാന്‍സിസ്‌കോയിലേയ്ക്ക് പുറപ്പെട്ട ബോയിങ്ങ് 777-220 എല്‍ ആര്‍ വിമാനമാണ് വനിതാജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി റെക്കോര്‍ഡിട്ടത്. വിമാനം പറത്തിയത് ക്യാപ്റ്റന്‍ ക്ഷമത ബാനര്‍ജിയാണ്. … Read more

വരള്‍ച്ച: സൊമാലിയയില്‍ കൊടും പട്ടിണി; രണ്ടു ദിവസത്തിനിടെ 110 മരണം

സൊമാലിയയില്‍ കൊടും പട്ടിണിയും രോഗവും മൂലം രണ്ടു ദിവസത്തിനകം 110 പേര്‍ മരിച്ചു. പട്ടിണി മരണം സംബന്ധിച്ച് പ്രധാനമന്ത്രി ഹസന്‍ അലി ഖൈര്‍ പുറത്തു വിട്ട കണക്കാണിത്. രാജ്യത്തിന്റെ തെക്കു പടിഞ്ഞാറന്‍ തീരപ്രദേശത്തെ മാത്രം കണക്കാണിത്. മരണ നിരക്ക് ഇനിയും കൂടാനാണ് സാധ്യത. സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്യുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ശുദ്ധജലത്തിന്റെ ആഭാവം മൂലം രാജ്യത്ത് കോളറയും പടരുകയാണ്. ഓഡിന്‍ലെ നഗരത്തില്‍ മാത്രം നിരവധിയാളുകളാണ് കോളറ മൂലം മരിച്ചത്. വരള്‍ച്ച മൂലം … Read more

മോഡലിന്റെ ബോംബ് തമാശ മുംബൈ വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി; ഒടുവില്‍ അറസ്റ്റ്

സുഹൃത്തിന്റെ ബാഗില്‍ ബോംബുണ്ടെന്നും വിശദമായി പരിശോധിക്കണമെന്നും പറഞ്ഞ് പരിഭ്രാന്തി പരത്തിയ മോഡലിങ് താരത്തെ മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സുഹൃത്തുക്കളെ കുടുക്കാന്‍ തമാശയ്ക്കാണ് മുംബൈ മോഡല്‍ കന്‍ചന്‍ താക്കൂര്‍ ബോംബുണ്ടെന്നു പറഞ്ഞത്. എന്നാല്‍ ഇതു വിമാനത്താവളത്തില്‍ പരിഭ്രാന്തിക്ക് ഇടയാക്കി. തുടര്‍ന്ന് കന്‍ചനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിക്കു പോകാനാണ് കന്‍ചനും സുഹൃത്തുക്കളും മുംബൈ വിമാനത്താവളത്തിലെത്തിയത്. ആദ്യം ബോര്‍ഡിങ് ഗേറ്റ് കടന്നത് കന്‍ചനായിരുന്നു. വിമാനത്താവളത്തിനുള്ളില്‍ … Read more

ഓസ്‌കര്‍ പാര്‍ട്ടിയില്‍ മിച്ചംവന്ന ഭക്ഷണം എണ്ണൂറോളം പേരുടെ വിശപ്പടക്കി; ഇന്ത്യന്‍ നായിക ഫ്രിഡ പിന്റോയുടെ പ്രവര്‍ത്തിയെ പുകഴ്ത്തി ലോകമാധ്യമങ്ങള്‍

ആഘോഷ ചടങ്ങുകളുടെ ഭാഗമായി നടക്കുന്ന പാര്‍ട്ടികളില്‍ മിച്ചംവരുന്ന ഭക്ഷണം സാധാരണ കളയാറാണ് പതിവ്. ഓസ്‌കര്‍ പുരസ്‌കാര ദാനചടങ്ങുകളുടെ ഭാഗമായി നടക്കുന്ന പാര്‍ട്ടികളും അക്കാര്യത്തില്‍ വ്യത്യസ്തമായിരുന്നില്ല. കഴിഞ്ഞ വര്‍ഷം വരെ. ഇക്കുറി ആ പതിവ് ആവര്‍ത്തിച്ചില്ല. ഓസ്‌കാര്‍ പാര്‍ട്ടിയില്‍ അധികമായ ഭക്ഷണം ലോസ്ആഞ്ചല്‍സിലെ എണ്ണൂറോളം പേരുടെ വിശപ്പടക്കി. മാതൃകാപരമായ ആ പ്രവൃത്തിയ്ക്ക് മുന്നില്‍ നിന്നതാകട്ടെ സ്ലംഗോഡ് മില്യണയര്‍ താരം ഫ്രിഡ പിന്റോയും. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുഡ് ടെക്നോളജി കമ്പനി കോപ്പിയക്കൊപ്പം സഹകരിച്ചാണ് ഫ്രിഡയുടെ ഉദ്ദ്യമം. ഇന്‍സ്റ്റാഗ്രാമിലൂടെ … Read more

മൈക്രോസോഫ്റ്റിലെ വന്‍ സുരക്ഷാ വീഴ്ച കണ്ടെത്തി ഗൂഗിള്‍

ഒരു മാസത്തിനിടെ രണ്ടാം തവണ മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളിലെ സുരക്ഷാ തകരാര്‍ പുറത്തുവിട്ട് ഗൂഗിള്‍. മൈക്രോസോഫ്റ്റിന്റെ എഡ്ജ് ബ്രൗസറിലും ഇന്റര്‍നെറ്റ് എക്സ്പ്ലോററിലുമാണ് വന്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയത്. നേരത്തെ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഗ്രാഫിക് ഡിവൈസ് ഇന്റര്‍ഫേസ് കംപോണന്റിലെ സുരക്ഷാ തകരാര്‍ ഗൂഗിള്‍ പുറത്തുവിട്ടിരുന്നു. ഗൂഗിളിന്റെ പ്രോജക്റ്റ് സീറോ ഗവേഷക ടീമിലെ ഒരംഗമാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്. തകരാര്‍ പരിഹരിച്ചില്ലെങ്കില്‍, ഇതുവഴി ഹാക്കര്‍മാര്‍ക്ക് വളരെയെളുപ്പം മലീഷ്യസ് കോഡുകള്‍ ഉപയോഗിച്ച് കംപ്യൂട്ടറുകളെ ആക്രമിക്കാന്‍ കഴിയും. സൈബര്‍ ലോകത്തെ സുരക്ഷാ തകരാറുകള്‍ കണ്ടെത്തുന്നതിനായി … Read more

ഇന്ത്യക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ യുവാവിന് ഇന്ത്യയിലേക്ക് ക്ഷണം

കന്‍സാസ്: അമേരിക്കയില്‍ വെടിയേറ്റുമരിച്ച ശ്രീനിവാസ് കുച്ചിബോട്ലയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ അമേരിക്കന്‍ യുവാവ് ഇയാന്‍ ഗില്ല്യോട്ടിന് (24) ഇന്ത്യയിലേക്ക് ക്ഷണം. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇയാന്‍ ആശുപത്രി വിട്ടു. ഇയാനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അനുപം റോയ് ഇയാന്റെ ധീരതയെ അഭിനന്ദിയ്ക്കുകയും. ശ്രീനിവാസിന്റെ കുടുംബവും ഇന്ത്യയും ഇയാനെ കാത്തിരിക്കുകയാണെന്നും അറിയിച്ചു. റോയിയുടെ ക്ഷണം സ്വീകരിച്ച ഇയാനും കുടുംബവും ശാരീരിക അവശതകള്‍ മാറി യാത്ര ചെയ്യാനാകുമ്പോള്‍ ഇന്ത്യയിലെത്താമെന്ന് അറിയിച്ചു. തങ്ങളുടെ രാജ്യത്ത് നിന്ന് കടന്നു … Read more

കുത്തിനിറച്ച ലഗേജുകളുമായി എത്തുന്നവരുടെ ശ്രദ്ധയ്ക്ക്; ലഗേജുകള്‍ വിമാനത്താവളം വഴി കടത്തിവിടില്ല;

ദുബൈ: കുത്തിനിറച്ചതും അടുക്കുംചിട്ടയോടെയുമല്ലാത്തതുമായ ബാഗുകളും പെട്ടികളും ഇനി ദുബൈ വിമാനത്താവളം വഴി കടത്തിവിടില്ല. എല്ലാ ബാഗുകളും പരന്നതായിരിക്കണമെന്നാണ് പുതിയ നിയം. ഈ മാസം എട്ട് മുതലാണ് നിയമം കര്‍ശനമാക്കുക. റൗണ്ട് ബാഗുകളോ അസാധാരണ വലിപ്പവും രൂപവുമുള്ള പെട്ടികളോ വിമാനത്താവളം വഴി കടത്തിവിടില്ല. ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക തികവോടെ ബാഗേജ് ശാസ്ത്രീയമായി കൈകാര്യം ചെയ്തിട്ടും ദുബൈ വിമാനത്താവളത്തിലെ ബെല്‍റ്റുകളില്‍ കുത്തിനിറച്ചതും അമിതവലിപ്പമുള്ളതുമായ ബാഗുകളും പെട്ടികളും ബുദ്ധിമുട്ടുകളുണ്ടാക്കാറുണ്ട്. ബാഗേജ് നീക്കം വൈകുന്നത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വിമാനക്കമ്പനികള്‍ക്കും ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. … Read more

ലൈവ് ആത്മഹത്യ തടയാന്‍ വഴിയൊരുക്കി ഫെയ്സ്ബുക്ക്

ഫെയ്സ്ബുക്കില്‍ ലൈവ് സംവിധാനം ഏര്‍പ്പെടുത്തിയതോടെ ആത്മഹത്യകളും പെരുകുന്നുവെന്നത് തള്ളിക്കളയാന്‍ കഴിയാത്ത സത്യമാണ് . നിരവധി കൗമാരക്കാരും യുവാക്കളും അടുത്തിടെ ആത്മഹത്യ ചെയ്ത് ഫെയ്സ്ബു്കകില്‍ ലൈവായി പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഇതിന് ഫെയ്സ്ബുക്ക് തന്നെ ഒരു പരിഹാര മാര്‍ഗവുമായി എത്തിയിരിക്കുകയാണ് . ലൈവ് വീഡിയോ അപകടമാണെന്ന് തോന്നുന്നുവെങ്കില്‍ അത് ശ്രദ്ധയില്‍പ്പെടുത്താനുള്ള സംവിധാനമാണ് ഫെയ്സ്ബുക്ക് അവതരിപ്പിക്കുന്നത്. ഇത്തരത്തില്‍ അപകട വീഡിയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഫെയ്സ്ബുക്ക് എമര്‍ജന്‍സി ടീം തന്നെ ലൈവ് ചെയ്യുന്ന വ്യക്തിയുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലെ അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്ക് സന്ദേശമായോ … Read more