ജെല്ലിക്കെട്ട് പ്രക്ഷോഭം ഫലം കണ്ടു; ഓര്‍ഡിനന്‍സിന് ഗവര്‍ണ്ണറുടെ അംഗീകാരം ; മധുരയില്‍ നാളെ ജെല്ലിക്കെട്ട്

ചെന്നൈ : പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ജെല്ലക്കെട്ട് നിയമവിധേയമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണ്ണറുടെ അംഗീകാരം. ജെല്ലിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ തമിഴ്‌നാട്ടിലുണ്ടായ വ്യാപകമായ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അനുമതി നല്‍കുകയായിരുന്നു. ഓര്‍ഡിനന്‍സിനു കേന്ദ്ര നിയമ, പരിസ്ഥിതി മന്ത്രാലയം വെള്ളിയാഴ്ച അംഗീകാരം നല്‍കിയിരുന്നു. ചെന്നൈ മറീന ബീച്ചില്‍ വിദ്യാര്‍ഥിയുവജന സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തിയതോടെയാണ് പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. ഇതോടെ തമിഴ്‌നാട്ടില്‍ നാളെ വിവിധയിടങ്ങളില്‍ ജെല്ലിക്കെട്ട് നടക്കും. മധുരൈയിലെ അളങ്കനല്ലൂരില്‍ ഇതിനുള്ള … Read more

ഇറ്റലിയിൽ മഞ്ഞ് മല ഇടിഞ്ഞു വീണ സംഭവം; രക്ഷാ പ്രവർത്തനം തുടരുന്നു

റോം: ഇറ്റലിയില്‍ മഞ്ഞുമലയിടിഞ്ഞ് വീണ് ഹോട്ടലിനുള്ളില്‍ കുടുങ്ങിയ 10 പേരെ രണ്ടുദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. നാലുപേരെ അര്‍ദ്ധരാത്രിയില്‍ മഞ്ഞിനടിയില്‍ നിന്ന് രക്ഷപ്പെടുത്തിയതോടെ രക്ഷപ്പെടുത്തിയവരുടെ എണ്ണം ഒമ്പതായി. ഒരാളെ മഞ്ഞിനടിയില്‍ നിന്ന് പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാല്‍ ഇനിയും കുറഞ്ഞത് 15 പേരെയെങ്കിലും കണ്ടെത്താനുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അബ്രുസോ മേഖലയിലെ ഗ്രാന്‍ സാസോ പര്‍വതത്തിന് സമീപം വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്ന റിഗോപിയാനോ ഹോട്ടലില്‍ ബുധനാഴ്ച മഞ്ഞുമലയിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ നാലു പേരാണ് കൊല്ലപ്പെട്ടത്. ഭൂകമ്പത്തെ … Read more

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി എപ്പോഴും അംഗീകരിക്കാനാകില്ല- ബോംബൈ ഹൈക്കോടതി

മുംബൈ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി എല്ലായ്പ്പോഴും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വിദ്യാ സമ്പന്നരായ യുവതികള്‍ ഭാവിയില്‍ അവര്‍ക്കുണ്ടായേക്കാവുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചാണ് പീഡിപ്പിക്കുന്നതെങ്കില്‍ അതിന് ഏതെങ്കിലും തരത്തിലുള്ള തെളിവ് വേണം. വിവാഹവാഗ്ദാനം നല്‍കി പീഡിച്ചു എന്നത് പ്രലോഭനമാണെന്ന് കാണാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. വിവാഹസമയത്ത് കന്യകയായിരിക്കണം എന്നത് ഒരു പെണ്‍കുട്ടിയുടെ ചുമതലയായി തലമുറകളായി തുടര്‍ന്നു പോരുന്നു. സമൂഹം സ്വതന്ത്രമാകുന്നു എങ്കിലും സദാചാരപരമായി വിവാഹപൂര്‍വ ലൈംഗിക … Read more

മരണമടഞ്ഞ പിതാവ് മകനായി കരുതിവെച്ചത് അസാധുവാക്കപ്പെട്ട നോട്ടുകള്‍ ; മാറ്റി നല്‍കില്ലെന്ന് ആര്‍ബിഐ

ഭോപ്പാല്‍: മരിച്ചയാളുടെ മുറി വൃത്തിയാക്കുന്നതിനിടെ ബന്ധുക്കള്‍ക്ക് ലഭിച്ചത് അമ്പതിനായിരം രൂപയുടെ അസാധു നോട്ടുകള്‍. പണവുമായി ബാങ്കിനെ സമീപിച്ചെങ്കിലും ഈ തുക മാറ്റി നല്‍കാനാവില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. ഭോപ്പാലില്‍ നിന്നുള്ള മസ്താന്‍ സിംഗ് എന്നയാള്‍ക്കാണ് അടുത്തിടെ മരിച്ച പിതാവിന്റെ മുറി വൃത്തിയാക്കുന്നതിനിടെ മുറിയില്‍ നിന്നും അര ലക്ഷത്തോളം രൂപയുടെ അസാധു നോട്ടുകള്‍ ലഭിച്ചത്. പണം മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചെങ്കിലും ബാങ്ക് ഈ ആവശ്യം നിരസിച്ചു. നിലവില്‍ പ്രവാസികള്‍ക്ക് മാത്രമാണ് പണം മാറ്റി കൊടുക്കാന്‍ നിര്‍ദ്ദേശമുള്ളതെന്നും ആര്‍ബിഐ വ്യക്തമാക്കി. … Read more

30,000 രൂപക്ക് മീതെയുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: മുപ്പതിനായിരം രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു. പാന്‍ കാര്‍ഡ് ഉപയോഗിക്കാതെയുള്ള ബേങ്ക് ഇടപാടുകളുടെ പരിധി കുറക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. ഇതുസംബന്ധിച്ച പ്രഖ്യാപനം അടുത്ത പൊതു ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 50,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്കു മാത്രമാണ് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇതോടെ ഇനി പാന്‍ കാര്‍ഡില്ലാത്തവര്‍ക്ക് 30,000 രൂപയില്‍ കൂടുതല്‍ ബേങ്കില്‍ നിക്ഷേപിക്കാന്‍ കഴിയില്ല. പണമിടപാടുകള്‍ കുറച്ച് കറന്‍സി രഹിത സംവിധാനം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള … Read more

ക്രിസ്ത്യന്‍ സഭകളുടെ വിവാഹമോചനത്തിന് നിയമസാധുതയില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ സഭകള്‍ക്ക് കീഴിലുള്ള സമാന്തരകോടതികള്‍ അനുവദിക്കുന്ന വിവാഹ മോചനത്തിന് നിയമസാധുത നല്‍കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ക്രൈസ്തവ സഭാ കോടതികള്‍ നടത്തുന്ന വിവാഹ മോചനം നിയമ വിധേയമാക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ക്രിസ്ത്യന്‍ സഭകളില്‍ സഭാകോടതി വിവാഹ മോചനങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്ന രീതി നിയമവിധേയമാക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം തള്ളിയ സുപ്രീംകോടതി രാജ്യത്ത് വിവാഹമോചന ആക്ട് നിലവിലുള്ളതിനാല്‍ മറ്റു വ്യക്തി നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവാഹ മോചനങ്ങള്‍ക്ക് നിയമ സാധുത നല്‍കാനാവില്ലെന്ന് ആവര്‍ത്തിച്ചു. കര്‍ണാടക … Read more

ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി നവതേജ് സര്‍നയും ; ബോളിവുഡില്‍ നിന്നുള്ള നൃത്തച്ചുവടുകള്‍ ചടങ്ങിന്റെ മാറ്റ് കൂട്ടും

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ ഇന്ത്യയുടെ പ്രതിനിധിയായി അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി നവതേജ് സര്‍ന പങ്കെടുക്കും. ഇന്നു വൈകുന്നേരമാണ് സ്ഥാനാരോഹണച്ചടങ്ങ് നടക്കുക. ഭാരതവും യു.എസും തമ്മില്‍ സ്ഥാപിതമായിരിക്കുന്ന ഊഷ്മളബന്ധത്തിന്റെ തുടര്‍ച്ചയുടെ ഭാഗമായി പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങിലും തുടര്‍ന്നുളള ഔദ്യോഗിക ചടങ്ങുകളിലും ഭാരതത്തിന്റെ അമേരിക്കന്‍ സ്ഥാനപതി പങ്കെടുക്കുമെന്ന് ഭാരതത്തിന്റെ വിദേശകാര്യവക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. ട്രംപിന്റെ നേതൃത്വത്തിലുളള പുതിയ സര്‍ക്കാരും, ഭാരതവും അമേരിക്കയുമായി തുടര്‍ന്നു പോരുന്ന സൗഹൃദവും പിന്തുണയും നിലനിര്‍ത്തുമെന്നും ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം … Read more

57 എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ അംഗങ്ങളെ ജോലിയില്‍ നിന്ന് മാറ്റി; കാരണം അമിത ഭാരം

ന്യൂഡല്‍ഹി: അമിതഭാരം മൂലം എയര്‍ ഇന്ത്യ എയര്‍ ഹോസ്റ്റസുകളടക്കമുള്ള 57 ക്യാബിന്‍ ക്രൂ അംഗങ്ങളെ വിമാനത്തിലെ ജോലിയില്‍ നിന്നും വിമാനത്താവളത്തിലെ ജോലികളിലേക്ക് മാറ്റി. ഭാരം കുറച്ച ആകാരം വീണ്ടെടുക്കാന്‍ ഇവര്‍ക്ക് എയര്‍ ഇന്ത്യ സമയം പരിധി നല്‍കിയിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ ഭാരം കുറച്ചില്ലെങ്കില്‍ ഇവരെ ഗ്രൗണ്ട്ഡ്യൂട്ടിയില്‍ സ്ഥിരപ്പെടുത്തും. നിയമ പ്രകാരം ഒരു വ്യക്തിയുടെ നീളവും ഭാരവും തമ്മിലുള്ള അനുപാതത്തിന്റെ പരിധി (ബി.എം.ഐ) കവിഞ്ഞതാണ് ഈ ക്യാബിന്‍ ക്രൂ അംഗങ്ങളെ വിമാനത്തിലെ ജോലിയില്‍ മാറ്റാനിടയാക്കിയതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ … Read more

പക്ഷികളെ കൊന്ന് വിമാനയാത്ര സുരക്ഷിതമാക്കാന്‍ ന്യൂയോര്‍ക്ക്

സാങ്കേതിക വിദ്യ വികസിച്ചിട്ടും പക്ഷി വന്നിടിക്കുമ്പോള്‍ കേടാകുന്ന വിമാനങ്ങള്‍ക്ക് കുറവൊന്നുമില്ല. പക്ഷികളുടെ ഈ ഭീഷണി ഒഴിവാക്കാനായി ന്യൂയോര്‍ക്കില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ എഴുപതിനായിരത്തോളം പക്ഷികളെ കൊന്നു. വിമാനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി പക്ഷികളെ കൂട്ടക്കൊല ചെയ്തതിനെതിരെ പരിസ്ഥിതി സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. പക്ഷികള്‍ മൂലമുണ്ടാകുന്ന അപകടങ്ങളുടെ കണക്കുകള്‍ കാട്ടിയാണ് ഇവരുടെ പ്രതിഷേധം. മാത്രമല്ല വിമാനങ്ങള്‍ക്കു സുരക്ഷയ്ക്ക് വേണ്ടി പക്ഷികളെ കൊന്നിട്ടും യാതൊരു പ്രയോജനവുമില്ല. ഇതുകൊണ്ട് വിമാനാപകടങ്ങള്‍ ഒട്ടും തന്നെ കുറയുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ന്യൂയോര്‍ക്കില്‍ നിന്നും ഹഡ്സണിലേക്ക് പോയ … Read more

ജെല്ലിക്കെട്ട്: ഓര്‍ഡിനന്‍സ് പുറത്തിറക്കും, തമിഴ്നാട്ടില്‍ ബന്ദ് പൂര്‍ണം

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനം മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം. നടപടികളുമായി മുന്നോട്ടുപോകുന്നതിന് കേന്ദ്രം പിന്തുണ അറിയിച്ചു. ഓര്‍ഡിനന്‍സ് ഇന്നോ നാളെയോ രാഷ്ട്രപതിക്കയയ്ക്കും. രണ്ടു ദിവസത്തിനകം ജെല്ലിക്കട്ട് നടത്തുമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. എന്നാല്‍ നിരോധനം നീക്കിയതിനുശേഷം മാത്രമേ സമരം പിന്‍വലിക്കൂ എന്നാണ് സമരക്കാരുടെ നിലപാട്. പ്രശ്നപരിഹാരം തേടി തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ … Read more