സത്യാ പ്രതിജ്ഞാ ചടങ്ങിലെ ജനപങ്കാളിത്തം കുറച്ച് കാണിച്ചു; മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞ് ട്രംപ്

മാധ്യമ പ്രവര്‍ത്തകര്‍ ലോകത്തെ ഏറ്റവും സത്യസന്ധരല്ലാത്ത മനുഷ്യരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നവര്‍ എന്ന് ഡൊണാള്‍ഡ് ട്രംപ്. തന്റെ സ്ഥാനാരോഹണ ചടങ്ങിലെ ജനപങ്കാളിത്തം കുറച്ചുകാണിച്ച മാധ്യമങ്ങള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. ചുമതലയേറ്റെടുത്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ മാധ്യമങ്ങളുമായുള്ള തുറന്നപോരിന് തന്നെയാണ് ട്രംപ് തുടക്കം കുറിച്ചിരിക്കുന്നത്. ജനനിബിഢമായ തന്റെ സ്ഥാനോരഹണ ചടങ്ങിനെ തിരക്കൊഴിഞ്ഞ പരിപാടിയായാണ് മാധ്യമങ്ങള്‍ ജനങ്ങളിലേക്കെത്തിച്ചതെന്നാണ് ട്രംപ് ആരോപിക്കുന്നത്.ദശലക്ഷങ്ങള്‍ പങ്കെടുത്ത ചടങ്ങിലെ ആളൊഴിഞ്ഞ ഇടങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ എടുത്തുകാട്ടിയതെന്നും ട്രംപ് പറയുന്നു. മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റെ … Read more

ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ട് മരണം; നിരവധി പേര്‍ക്ക് പരുക്ക്

തമിഴ്‌നാട് ജനത ഒന്നടങ്കം സമരം ചെയ്ത് നടത്തിയ ജെല്ലിക്കെട്ടിനിടെ രണ്ട് മരണം. കാളയുടെ കുത്തേറ്റാണ് രണ്ട് പേരും മരിച്ചത്. രാജാ, മോഹന്‍ എന്നിവരാണ് മരിച്ചത്. പുതുക്കോട്ടൈയില്‍ നടന്ന ജെല്ലിക്കെട്ടിനിടെയാണ് ദുരന്തമുണ്ടായത്. 83 പേര്‍ക്ക് നിസാര പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. കാളയുടെ കുത്തേറ്റ് രക്തത്തില്‍ കുളിച്ച ഇരുവരെയും തൊട്ടടുത്തുള്ള പ്രാധമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജെല്ലിക്കെട്ട് നിരോധിച്ചുള്ള സുപ്രിംകോടതി ഉത്തരവ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി ജെല്ലിക്കെട്ട് നടക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷവും … Read more

യു.എസ് ഗ്രീന്‍കാര്‍ഡിന് ഇനി ഇരട്ടി നിക്ഷേപക പരിധി; മലയാളി നിക്ഷേപകര്‍ക്ക് തിരിച്ചടിയാകും.

അമേരിക്കയിലേക്ക് കുടിയേറാന്‍ കാത്തിരിക്കുന്ന നിക്ഷേപകര്‍ക്ക് തിരിച്ചടി നല്‍കി ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നതിനുള്ള നിക്ഷേപ പരിധി ഇരട്ടിയോളമായി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. നിലവിലെ ഒരു മില്യണ്‍ ഡോളറില്‍ നിന്ന് 1.8 മില്യണ്‍ ഡോളറാക്കി വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശയാണ് യുഎസ് സര്‍ക്കാരിന് മുന്നിലെത്തിയിരിക്കുന്നത്. ഗ്രീന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് തങ്ങളുടെ സാമ്പത്തിക ശേഷി നിര്‍ണയിക്കുന്ന പരിധിയാണ് ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജനുവരി 17 ന് യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ടിലാണ് നിര്‍ദ്ദേശങ്ങളുള്ളത്. തൊഴില്ലായ്മ കൂടുതലുള്ള പ്രദേശങ്ങളില്‍ തങ്ങളുടെ ബിസിനസ് ആരംഭിക്കാന്‍ നിക്ഷേപിക്കേണ്ട പരിധിയിലും വര്‍ധനവ് വരുത്തണമെന്നാണ് … Read more

ബാങ്ക് ഡെപ്പോസിറ്റുകള്‍ വര്‍ദ്ധിക്കുന്നു; വായ്പകള്‍ അനുവദിക്കുന്നതുമില്ല – നോട്ട് നിരോധനത്തിന് പിന്നിലെ ശരിയായ അജണ്ട എന്ത് ?

നോട്ടു നിരോധനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനങ്ങളെല്ലാം വെറുതെയാകുന്നു. മോദിയുടെ നോട്ട് നിരോധനത്തിന് ശേഷമുള്ള എട്ടാഴ്ചകൊണ്ട് രാജ്യത്തെ ബാങ്കുകളില്‍ ഡെപ്പോസിറ്റില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ വായ്പകള്‍ അനുവദിക്കുന്നില്ല. നോട്ട് നിരോധനത്തിന് ശേഷം നല്‍കിയ മൊത്തം വായ്പ 60,000 കോടിരൂപ മാത്രം. മുന്‍വര്‍ഷം ഇതേകാലയളവില്‍ 2,66,900 കോടിരൂപ നല്‍കിയ സ്ഥാനത്താണിത്. ആര്‍.ബി.ഐ.യുടെ കണക്കനുസരിച്ച് 2016 നവംബര്‍ 11 വരെ 73,53,280 കോടി രൂപയാണ് വായ്പയായി നല്‍കിയത്. 2017 ജനുവരി ആറിന് ഇത് 74,13,415 കോടിയായി ഉയര്‍ന്നു. … Read more

ആന്ധ്രാ ട്രെയിന്‍ ദുരന്തം അട്ടിമറിയോ? റെയില്‍വേ സംശയിക്കുന്നു; പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

ഭുവനേശ്വര്‍: ആന്ധ്രാപ്രദേശില്‍ 36 പേരുടെ മരണത്തിന് ഇടയാക്കിയ ട്രെയിന്‍ ദുരന്തം അട്ടിമറിയാണോ എന്ന് റെയില്‍വെ സംശയിക്കുന്നു നക്സല്‍ ബാധിത പ്രദേശത്താണ് അപകടം നടന്നത് എന്നത് അട്ടിമറി സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. റിപ്ലബിക് ദിനം അടുത്തിരിക്കെ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്ന് റെയില്‍വേ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. അപകട കാരണത്തെക്കുറിച്ച് റെയില്‍വേ വിശദമായ അന്വേഷണം ആരംഭിച്ചു. അപകടമുണ്ടായ അതേ പാളത്തിലൂടെ ഒരു ചരക്ക് ട്രെയിന്‍ സുരക്ഷിതമായി കടന്നുപോയിരുന്നു. ജീവനക്കാരന്‍ ട്രാക്ക് പരിശോധിക്കുകയും ചെയ്തതാണ്. പാളം തെറ്റുന്നതിന് മുമ്പായി ട്രെയിന്‍ ഡ്രൈവര്‍ ഒരു … Read more

ഡൊണള്‍ഡ് ട്രംപിന് വെടിയേറ്റുവെന്ന് ബിബിസി

യു.എസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ഡൊണള്‍ഡ് ട്രംപിന് വെടിയേറ്റുവെന്ന് ട്വീറ്റ് ചെയ്ത് ബി.ബി.സി പുലിവാല് പിടിച്ചു. ബി.ബി.സി നോര്‍ത്താംപ്ടന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് വ്യാജ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. അധികാരമേറ്റതിന് പിന്നാലെ ട്രംപിന് വെടിയേറ്റുവെന്നും കൈയ്ക്ക് പരുക്കേറ്റുവെന്നുമായിരുന്നു ബി.ബി.സിയുടെ ട്വീറ്റ്. വ്യാജ വാര്‍ത്ത പ്രത്യക്ഷപ്പെട്ട ഉടന്‍ ബി.ബി.സി ട്വീറ്റ് ഡിലീറ്റ് ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്തുവെന്നാണ് ബി.ബി.സിയുടെ വിശദീകരണം. ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും വാര്‍ത്ത ഉടന്‍ നീക്കം ചെയ്തുവെന്നും … Read more

യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് യുകെ വീസ എളുപ്പമാകില്ല

ലണ്ടന്‍: ബ്രെക്‌സിറ്റ് നടപ്പായിക്കഴിഞ്ഞാല്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് ബ്രിട്ടീഷ് വീസ ലഭിക്കാന്‍ പ്രത്യേക ഇളവൊന്നും ലഭിക്കില്ലെന്ന് തെരേസ മേ. യൂറോപ്യന്‍ യൂണിയനുള്ളില്‍ നിന്നുള്ളവര്‍ക്ക് വീസ ഇളവുകള്‍ ലഭിക്കുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി. യൂറോപ്പിനു പുറത്തുനിന്നുള്ളവരുടെ കുടിയേറ്റമായിരുന്നില്ല, ഉള്ളില്‍നിന്നുള്ളവരുടെ അനിയന്ത്രിത കുടിയേറ്റമായിരുന്നു ബ്രെക്‌സിറ്റിലേക്കു നയിച്ചത്. യൂറോപ്യന്‍ യൂണിയന്‍ കോടതി ബ്രിട്ടീഷ് നിയമങ്ങളെ അട്ടിമറിക്കുന്നു എന്നതിനൊപ്പം കുടിയേറ്റത്തിന്റെ നിയന്ത്രണം ദേശീയ സര്‍ക്കാരിന്റെ കൈയിലല്ല എന്നതും ബ്രെക്‌സിറ്റ് വോട്ടെടുപ്പില്‍ മുഖ്യ വിഷയമായിരുന്നു. ഇതിലുള്ള ജനവികാരമാണ് ഹിതപരിശോധനാ ഫലത്തില്‍ പ്രതിഫലിച്ചത്. … Read more

ഒബാമ കെയറിനു പിന്നാലെ ട്രാന്‍സ്അറ്റ്ലാന്റിക്ക് കരാറും റദ്ദാക്കാന്‍ ഒരുങ്ങി ട്രംപ് ; വൈറ്റ് ഹ്യുസ് വെബ്സൈറ്റില്‍ നിന്നും ഡീല്‍ നീക്കം ചെയ്തു.

യുഎസിനും യൂറോപ്യന്‍ യൂണിയനും ഇടയില്‍ നിലനില്‍ക്കുന്നതും വിവാദപരമായതുമായ ട്രാന്‍സ്അറ്റ്ലാന്റിക്ക് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് പാര്‍ട്ട്ണര്‍ഷിപ്പ് (ടിടിഐപി) അധികകാലം നിലനില്‍ക്കില്ലെന്ന ആശങ്ക ശക്തമായി. പുതിയ അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതോടെയാണ് ഇത് സംബന്ധിച്ച ഉത്കണ്ഠ പെരുകിയിരിക്കുന്നത്. അധികാരമേറ്റയുടന്‍ വൈറ്റ്ഹൗസ് വെബ്സൈറ്റില്‍ നിന്നും ഈ ഡീല്‍ ട്രംപ് നീക്കം ചെയ്തതോടെയാണ് ആശങ്ക ശക്തമായത്. 2014 ഫെബ്രുവരിയിലായിരുന്നു ഈ വ്യാപാരക്കരാറിനുള്ള വിലപേശല്‍ ആരംഭിച്ചിരുന്നത്. എന്നാല്‍ ബരാക് ഒബാമയുടെ ഭരണകാലത്ത് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ എങ്ങുമെത്താതെ നിന്ന് പോവുകയായിരുന്നു. താന്‍ അധികാരത്തിലെത്തിയാല്‍ … Read more

ആദായ നികുതി റിട്ടേണ്‍ ഫയല്‍, ആഭ്യന്തര വിമാനയാത്ര എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ആലോചന

അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ആധാര്‍ നമ്പര്‍ രേഖപ്പെടുത്തേണ്ടി വരും. ഇതിനു പുറമെ, എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്നതും നിര്‍ബന്ധമായി മാറും. ഇതു സംബന്ധിച്ച പ്രഖ്യാപനം വരുന്ന യൂണിയന്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട ഫോമില്‍ ഇപ്പോള്‍ തന്നെ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താന്‍ കോളമുണ്ട്. നിലവില്‍ അത് പൂരിപ്പിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍, അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ അത് പൂരിപ്പിച്ചാല്‍ മാത്രമേ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ … Read more

മനുഷ്യമാസം കഴിക്കാന്‍ ആഗ്രഹം ; ഒന്‍പത് വയസ്സുകാരനെ കൊന്ന് തിന്ന് കൗമാരക്കാരന്‍

ലുധിയാന: ഒന്പത് വയസുകാരനെ കൊന്നു തിന്ന ‘നരഭോജി’യായ പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ലുധിയാനയിലെ ദുഗ്രിയിലുള്ള കൗമാക്കാരനെയാണ് പോലീസ് പിടികൂടിയത്. അയല്‍വാസിയായ ദീപു കുമാര്‍ എന്ന ബാലനെയാണ് ഈ കുട്ടി കൊന്ന് തിന്നത്. കഴിഞ്ഞ തിങ്കളാഴ്ച ദീപുവിനെ കാണാതാവുകയായിരുന്നു. പിറ്റേന്ന് ഇവര്‍ താമസിക്കുന്ന ദുഗ്രി ഏരിയയിലെ ആളൊഴിഞ്ഞ പ്രദേശത്ത് തലയറുത്ത നിലയില്‍ ദീപുവിന്റെ മൃതദേഹം കണ്ടെത്തി.ഇതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സമീപത്തെ സിസിടിവി ക്യാമറയില്‍ നിന്ന് പൊലീസിന് വിവരങ്ങള്‍ ലഭിച്ചത്. ദീപുവും പതിനാറുകാരനും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ ഇതില്‍ … Read more