എന്‍എസ്ജി അംഗത്വം നേടാന്‍ ശ്രമിക്കുന്നത് ആരുടെയും ഔദാര്യമായിട്ടല്ല: ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി

ന്യൂഡല്‍ഹി: ഇന്ത്യ ആണവ ദാതാക്കളുടെ സംഘത്തില്‍ (എന്‍എസ്ജി) അംഗത്വം നേടാന്‍ ശ്രമിക്കുന്നത് ആരുടെയും ഔദാര്യമായിട്ടല്ലെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്. ആണവ നിര്‍വ്യാപനത്തിനായി രാജ്യം നടത്തുന്ന ശക്തമായ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമെന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം ലഭിക്കുമെന്നാണ് കരുതുന്നതെന്നും വികാസ് സ്വരൂപ് പറഞ്ഞു. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ‘വിടവാങ്ങല്‍ സമ്മാന’മെന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം നല്‍കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്ന ചൈനയുടെ നിലപാടിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. എന്‍എസ്ജി അംഗത്വം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ശക്തമായ സൂചനയാണ് … Read more

ഫ്രാന്‍സില്‍ മേരി ലീ പെങ്ങ് ഒന്നാമതെന്ന് സര്‍വേ,പ്രസിഡന്റായാല്‍ ഫ്രാന്‍സ് യൂറോപ്യന്‍ യൂണിയന്‍ വിട്ടേക്കും?

  ഡബ്ലിന്‍:യൂറോപ്പില്‍ ആകമാനം വളരുന്ന കടുത്ത വലതു പക്ഷവികാരത്തിന്റെ മാറ്റൊലൊയില്‍ ഫ്രാന്‍സില്‍ മേരീ ലീ പെങ്ങ് അഭ്പ്രായ വോട്ടില്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്. ഭീകരാക്രമണങ്ങളില്‍ വിറച്ച ഫ്രാന്‍സില്‍ വലതു പക്ഷത്തിന്റെ വളര്‍ച്ച കഴിഞ്ഞതാനും വര്‍ഷങ്ങളായി വമ്പന്‍ വേഗതിയില്‍ ആയിരുന്നു.കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൂന്നാമത്തെ സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ദേശീയ മുന്നണിയുടെ നേതാവ് മേരീ ലീ പെന്‍ ഈ വര്‍ഷം നടക്കുന്ന ഫ്രഞ്ച് തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തില്‍ ഏറ്റവും മുന്നിലെന്ന് സര്‍വേ ഫലങ്ങള്‍ പുറത്ത് വന്നു.25 മുതല്‍ 26 ശതമാനം വരെയാണ് … Read more

ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്ക് വ്യക്തമാക്കിയും ചെല്‍സ മാനിംഗ് തീരുമാനത്തെ ന്യായീകരിച്ചും ഒബാമയുടെ അവസാന പത്രസമ്മേളനം

വാഷിംഗ്ടണ്‍: മാധ്യമങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള പങ്കിനെയും വിക്കിലീക്‌സ് നയതന്ത്രരേഖകള്‍ ചോര്‍ത്തിയതിന് തടവിലായ ചെല്‍ മാനിംഗിന് നല്‍കിയ ശിക്ഷ ഇളവിനെ ന്യായീകരിച്ചും സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ അവസാന പത്രസമ്മേളനം. അധികാരത്തിലിരിക്കുന്നവരെ തങ്ങളോട് ബഹുമാനത്തോടെ പെരുമാറാന്‍ നിങ്ങള്‍ നിര്‍ബന്ധിക്കണം. നിങ്ങള്‍ മുഖസ്തുതിക്കാരോ പാദസേവകരോ ആകേണ്ടതില്ല, നിങ്ങള്‍ സംശയാലുക്കളാകണം. എന്നോട് കടുത്ത ചോദ്യങ്ങളുന്നയിക്കുന്നവരുമാകണം നിങ്ങള്‍-ഒബാമ മാധ്യമങ്ങളോടു പറഞ്ഞു. 44-ാമത് പ്രസിഡന്റ് എന്ന നിലയില്‍ ഒബാമയുടെ അവസാനത്തെ പൊതു പ്രസംഗ വേദിയായിരുന്നു ഇത്. വിക്കിലീക്‌സിന് നയതന്ത്രരേഖകള്‍ ചോര്‍ത്തിക്കൊടുത്ത ചെല്‍സി മാനിംഗിന്റെ ശിക്ഷ … Read more

ജെല്ലിക്കെട്ട്: പ്രതിഷേധം രൂക്ഷമാകുന്നു; മറീന ബീച്ചില്‍ ലാത്തിച്ചാര്‍ജ്

ചെന്നൈ: ജെല്ലിക്കെട്ടിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രക്ഷോഭം രൂക്ഷമാകുന്നു. മറീന ബീച്ചില്‍ ജെല്ലിക്കെട്ടിന് അനുമതി വേണമെന്ന ആവശ്യവുമായി ഒത്തു ചേര്‍ന്നവര്‍ക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും ജെല്ലിക്കെട്ടിന് അനുമതി ആവശ്യപ്പെട്ട് രംഗത്തുണ്ട്. യുവാക്കളും വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി മറീന ബീച്ചിലെത്തി. തമിഴ്‌നാട്ടില്‍ പ്രതിഷേധം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലെ 31 കോളേജുകള്‍ക്ക് നാളെ മുതല്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഇതിനിടെ ജെല്ലിക്കെട്ടിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ … Read more

ഒബാമ ക്ഷണിക്കുന്നു, വൈറ്റ് ഹൗസിലെ കാഴ്ചകള്‍ കാണാന്‍; 360 ഡിഗ്രി വീഡിയോ

അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് പടിയിറങ്ങി ഔദ്യോഗികവസതിയില്‍ വിടപറയാനൊരുങ്ങുന്ന ബരാക് ഒബാമയും ഭാര്യ മിഷേലും വൈറ്റ് ഹൗസിലെ കാഴ്ചകള്‍ നിങ്ങളെ ക്ഷണിക്കുകയാണ്. വൈറ്റ് ഹൗസിന്റെ വിര്‍ച്വല്‍ റിയാലിറ്റി കാഴ്ചകളാണ് ചരിത്രത്തിലാദ്യമായി ഒബാമ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. ഒക്യുലസ് സ്റ്റുഡിയോയുമായി സഹകരിച്ചാണ് ഓവല്‍ ഓഫിസ്, റോസ് ഗാര്‍ഡന്‍, പ്രസിഡന്റിന്റെ സ്വകാര്യ ഓഫിസ് തുടങ്ങി അമേരിക്കക്കാര്‍ പോലും ഇതുവരെ കണ്ടിട്ടില്ലാത്ത അകത്തളക്കാഴ്ചകളിലേക്കാണ് ഒബാമയും മിഷേലും നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. കഴിഞ്ഞ എട്ടു വര്‍ഷത്തെ താമസത്തിനിടയിലുള്ള അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളും ഇവര്‍ പങ്കുവയ്ക്കുന്നു. -എം.എന്‍-

നോട്ട് നിരോധനം: പിഎസിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മറ്റിയുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരം മുട്ടി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. വിശദീകരണം നല്‍കാന്‍ കമ്മിറ്റിക്ക് മുമ്പില്‍ നേരിട്ട ഹാജരായ ഊര്‍ജിത് പട്ടേലിന്, നോട്ടുനിരോധനത്തിന് ശേഷം ബാങ്കുകളില്‍ എത്ര പണം തിരികെയെത്തിയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. നിലവിലെ പ്രതിസന്ധി എന്നുതീരുമെന്ന ചോദ്യത്തിനും ആര്‍ബിഐ ഗവര്‍ണര്‍ക്ക് മറുപടിയുണ്ടായില്ല. നോട്ടുനിരോധനത്തിന് ശേഷം 9.2 ലക്ഷം രൂപയുടെ പുതിയ കറന്‍സിയാണ് വിതരണം ചെയ്തതെന്ന് ഊര്‍ജിത് പട്ടേല്‍ പാര്‍ലമെന്ററി കമ്മറ്റിയോട് … Read more

ഇന്ത്യ-അമേരിക്ക-റഷ്യ സംയുക്ത സഖ്യം അണിയറയില്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി;ഏഷ്യാ-പസഫിക് മേഖലയില്‍ സൈനിക മേല്‍ക്കോയ്മ നേടാനുള്ള ചൈനയുടെ നീക്കത്തിനെതിരെ അമേരിക്കയെയും റഷ്യയെയും കൂടെ നിര്‍ത്തി തന്ത്രപരമായ നീക്കത്തിന് ഇന്ത്യ. പുതിയ അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേറ്റാലുടന്‍ മൂന്ന് രാജ്യങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ചൈനയുടെ നീക്കം തകര്‍ക്കാനാണ് പദ്ധതി. ജപ്പാന്‍, ഓസ്ട്രേലിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളെയും സഹകരിപ്പിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള കര്‍മ്മപദ്ധതി തയ്യാറാക്കുന്നത്. ചൈനക്കെതിരായ നിലപാടിന്റെ കാര്യത്തില്‍ ഇന്ത്യക്കൊപ്പമാണെന്ന് നേരത്തെ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രംപ് – മോദി – പുടിന്‍ … Read more

17,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ ആശങ്ക അറിയിച്ച് കമല ഹാരിസ്

വാഷിങ്ടന്‍: 2012ല്‍ ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ നിയമപരമായി തുടരുന്നതിന് അര്‍ഹത ലഭിച്ച 17,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ച് ആശങ്കയുള്ളതായി കലിഫോര്‍ണിയയില്‍ നിന്നുള്ള ഡമോക്രാറ്റിക് സെനറ്ററും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഹോംലാന്റ് സെക്യൂരിറ്റി തലവനായി നിയമിച്ച റിട്ടയേര്‍ഡ് ജനറല്‍ ജോണ്‍ കെല്ലി സെനറ്റ് കമ്മറ്റിക്ക് മുമ്പില്‍ ജനുവരി 10ന് ഹാജരായപ്പോളാണ് സെനറ്റില്‍ നവാഗതയായ കമല ഹാരിസ് തന്റെ ഉത്കണ്ഠ അറിയിച്ചത്. ഒബാമ … Read more

രണ്ട് അമ്മയും ഒരു അച്ഛനും; ത്രീ-പേഴ്സണ്‍ ഐവിഎഫി”ലൂടെ മൂന്നുമാതാപിതാക്കളുള്ള കുഞ്ഞ് ജനിച്ചു

കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ”ത്രീ-പേഴ്സണ്‍ ഐവിഎഫി” ലൂടെ മൂന്നുമാതാപിതാക്കളുള്ള കുഞ്ഞ് ജനിച്ചു. ലോകത്ത് ആദ്യമായി പ്രോന്യൂക്ലിയര്‍ ട്രാന്‍സ്ഫര്‍ മാര്‍ഗത്തിലൂടെ കീവിലെ ഡോക്ടര്‍മാരാണ് ഇത് സാധ്യമാക്കിയതെന്ന് ദ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് ലോകത്തില്‍ മൂന്നു മാതാപിതാക്കള്‍ക്ക് ജനിക്കുന്ന ആദ്യത്തെ കുഞ്ഞല്ല. ജനുവരി 5ന് ജനിച്ച പെണ്‍കുഞ്ഞ് ലോകത്തിലെ രണ്ടാമത്തെ മൂന്നുമാതാപിതാക്കളുള്ള കുഞ്ഞാണ്. അല്‍പം വ്യത്യാസമുള്ള ഒരു മാര്‍ഗത്തിലൂടെ മെക്സികോയില്‍ കഴിഞ്ഞ വര്‍ഷം മൂന്നുമാതാപിതാക്കളുള്ള കുഞ്ഞ് ജനിച്ചിരുന്നു.. കീവ് സംഘം മാതാവിന്റെ അണ്ഡം പിതാവിന്റെ ബീജവുമായി സംയോജിപ്പിച്ച് തുടര്‍ന്ന് … Read more

ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് കനത്ത സുരക്ഷാവലയത്തില്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന ദിവസം രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കാന്‍ നിലവിലെ പ്രസിഡന്റ് ബരാക് ഒബാമ നിര്‍ദേശം നല്‍കി. ട്രംപ് അധികാരമേല്‍ക്കുന്നതുമായി ബന്ധപ്പെട്ടു നടക്കുന്ന ചടങ്ങുകളിലടക്കം ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഒബാമ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയത്. വൈറ്റ് ഹൗസ് വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. ചടങ്ങിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയ്റോസോള്‍, വെടിക്കോപ്പുകള്‍, ഗൈഡ് മൃഗങ്ങളെ അപേക്ഷിച്ച് മറ്റ് മൃഗങ്ങള്‍- സുരക്ഷാ പരിശോധന വിഭാഗത്തിന്റെ പരിശീലനം ലഭിച്ച മൃഗങ്ങളും … Read more