കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ

ബംഗലൂരു: കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ. ബംഗലൂരു സിറ്റി എല്‍.എല്‍.സി സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് 13 സീറ്റുകളില്‍ കൂടി ലീഡ് ചെയ്യുകയാണ്. ബി.ജെ.പി അഞ്ചു സീറ്റുകളിലും ജനതാദള്‍ സെകുലര്‍ ഒരിടത്തും സ്വതന്ത്രര്‍ ഒരിടത്തും ലീഡ് ചെയ്യുന്നു. എം.എല്‍.സിയിലെ 25 അംഗങ്ങളുടെ കാലാവധി ജനുവരി അഞ്ചിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. നിയമസഭയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ടെങ്കിലും 75 കൗണ്‍സിലില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നത് സര്‍ക്കാരിന് തലവേദനയായിരുന്നു. കൗണ്‍സിലിലെ 21 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ബി.ജെ.പി 20 … Read more

ശ്രീനാരായണ ദര്‍ശനങ്ങള്‍ തട്ടിയെടുത്ത് വര്‍ഗ്ഗീയ ശക്തികള്‍ പ്രചാരണം നടത്തുന്നുവെന്ന് സോണിയാ ഗാന്ധി

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് ഏറെ കാലിക പ്രസക്തിയുണ്ടെന്ന് സോണിയ ഗാന്ധി. 83 ാം ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു സോണിയാ ഗാന്ധി. ശ്രീനാരായണ ദര്‍ശനങ്ങള്‍ തട്ടിയെടുത്ത് വര്‍ഗ്ഗീയ ശക്തികള്‍ പ്രചാരണം നടത്തുന്നുവെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ പൈതൃകം തട്ടിയെടുക്കാന്‍ വര്‍ഗ്ഗീയ ശക്തികള്‍ ശ്രമിക്കുന്നു. ഗുരുവിന്റെ ദര്‍ശനങ്ങള്‍ ചിലര്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. നെഹ്‌റുവിനേയും ഇന്ദിരയേയും പ്രചോദിപ്പിച്ച വ്യക്തിത്വമാണ് ഗുരുവിന്റേത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനത്തിനായി എസ്എന്‍ഡിപി പ്രവര്‍ത്തിച്ചു. എസ്എന്‍ഡിപിയുടെ … Read more

ജ്ഞാനപീഠപുരസ്‌ക്കാരം രഘുവീര്‍ ചൗധരിക്ക്

ന്യൂൂഡല്‍ഹി: ഗുജറാത്തി നോവലിസ്റ്റും കവിയുമായ രഘുവീര്‍ ചൗധരിക്ക് ഈ വര്‍ഷത്തെ ജ്ഞാനപീഠപുരസ്‌ക്കാരം ലഭിച്ചു.ഗുജറാത്ത് സര്‍വ്വകലാശാലയില്‍ അധ്യാപകനാണിദ്ദേഹം. നോവല്‍ത്രയമായ ഉപര്‍വസാണ് രഘുവീര്‍ ചൗധരിയുടെ പ്രശസ്ത ഗ്രന്ഥം. എണ്‍പരിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് ഇദ്ദേഹം. ജ്ഞാനപീഠപുരസ്‌ക്കാരം  ലഭിക്കുന്ന 51ാമത്തെ എഴുത്തുകാരനാണഅ രഘുവീര്‍ ചൗധരി. അടിയന്തിരാവസ്ഥയ്‌ക്കെതിരെ രൂപംകൊണ്ട നവനിര്‍മ്മാണ്‍ പ്രസ്ഥാനത്തിന്റെ മുന്‍നിര പോരാളിയായിരുന്നു ഇദ്ദേഹം.

ബിയര്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതില്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

  ന്യൂഡല്‍ഹി: ബിയര്‍ -വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതില്‍ കേരള സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. മദ്യ ഉപയോഗം കുറക്കാനാണെങ്കിലെന്തിനാണ് കൂടുതല്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതെന്നും കോടതി കുറ്റപ്പെടുത്തി.കേരള സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ചുകൊണ്ടുള്ള വിധിയിലാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരിക്കുന്നത്. ബാര്‍ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നില്ലെന്നും 5ശതമാനം സെസ്സ് പിരിച്ചിട്ടും തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.

ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരവൃത്തി,മലയാളിയായ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

അമൃത്സര്‍: പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് മലയാളിയായ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. രഞ്ജിത്ത് എന്നയാളെയാണ് ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തത്. ഇന്നലെ തന്നെ ഇയാളെ സര്‍വീസില്‍ നിന്നും പുറത്താക്കി. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ സ്ത്രീകളെ ഉപയോഗിച്ചാണ് ഐഎസ്‌ഐ ഇയാളെ സ്വാധീനിച്ചതെന്നാണ് സൂചനകള്‍. ജമ്മുവിലുള്ള ഒരു സ്ത്രീക്കാണ് ഇയാള്‍ സേനയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ കൈമാറിയത്. കഴിഞ്ഞ മൂന്ന് മാസങ്ങളായി പൊലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇന്തോപാക് അതിര്‍ത്തിയിലുള്ള ബത്തിന്‍ഡ എയര്‍ … Read more

ബെല്‍ജിയത്തില്‍ പുതുവര്‍ഷ ആഘോഷത്തിനിടെ ആക്രമണത്തിന് പദ്ധതിയിട്ട രണ്ട് പേര്‍ പിടിയില്‍

ബ്രസ്സല്‍സ്: ബെല്‍ജിയത്തില്‍ പുതുവര്‍ഷം ആഘോഷിക്കുമ്പോള്‍ ആക്രമണത്തിന് പദ്ധതിയിട്ട രണ്ടു പേര്‍ പിടിയിലായി. ബ്രസ്സല്‍സില്‍ നടക്കുന്ന പുതുവര്‍ഷ ആഘോഷത്തിനിടെ ആക്രമണത്തിന് പദ്ധതിയിട്ടവരാണ് പിടിയിലായത്. ഇവരിലൊരാള്‍ തീവ്രവാദ സംഘങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നയാളാണെന്ന് സൂചനയുണ്ട്. ബ്രസ്സല്‍സിലും ഫ്‌ളെമിഷ്, ബ്രബന്റ്, ലീഗെ എന്നീ പ്രവിശ്യകളിലും ഞായറാഴ്ചയും തിങ്കളാഴ്ചയും നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. സൈനിക വേഷങ്ങളും ഐ.എസിന്റെ ഉള്‍പ്പെടെ ചില പ്രസിദ്ധീകരണങ്ങളും പിടിച്ചെടുത്തു. എന്നാല്‍ ആയുധങ്ങളോ ഏതെങ്കിലും സ്‌ഫോടക വസ്തുക്കളോ കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പാരീസ് നവംബര്‍ 13ന് നടന്ന ആക്രമണത്തെ … Read more

ദാദ്രിയില്‍ കൊല്ലപ്പെട്ട അഖ്‌ലാക്കിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചി

  ന്യൂഡല്‍ഹി: ദാദ്രിയില്‍ പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് ഒരു സംഘംആളുകള്‍ചേര്‍ന്ന് കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാക്കിന്റെ വീട്ടില്‍ കരുതിയിരുന്നത് ആട്ടിറച്ചിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ദാരുണമായ കൊലപാതകത്തെതുടര്‍ന്ന് രാജ്യത്തുടനീളം പ്രതിഷേധമിരമ്പിയിരുന്നു. അഖ്‌ലാക്കിന്റെ കുടുംബം പശുവിനെക്കൊന്ന് ഭക്ഷിച്ചുവെന്ന് അടുത്തുള്ള ക്ഷേത്രത്തില്‍നിന്നും അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ഒരു സംഘം ആളുകള്‍ അഖ്‌ലാക്കിന്റെ വീട്ടില്‍വന്ന് ഫ്രിഡ്ജില്‍ മാംസക്കഷ്ണങ്ങള്‍ കണ്ടെടുക്കുകയും അദ്ദേഹത്തെ ആക്രമിച്ചുകൊലപ്പെടുത്തുകയുമായിരുന്നു

നെഹ്‌റുവിനെയും സോണിയയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം

  മുംബൈ: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും കോണ്‍ഗ്രസ് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും കുറിച്ച് കോണ്‍ഗ്രസ് മുഖപത്രം കോണ്‍ഗ്രസ് ദര്‍ശനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ രൂക്ഷ വിമര്‍ശനം. കാശ്മീര്‍ പ്രശ്‌നത്തിലും മറ്റ് അന്തര്‍ദ്ദേശീയ വിഷയങ്ങളിലും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ വാക്കുകള്‍കൂടി നെഹ്‌റു പരിഗണിക്കേണ്ടതായിരുന്നുവെന്നും അങ്ങനെയെങ്കില്‍ പല പ്രശ്‌നങ്ങളും ഒഴിവാക്കാമായിരുന്നുവെന്നുമായിരുന്നു ലേഖനം എഴുതിയ കണ്ടന്റ് എഡിറ്റര്‍ സുധീര്‍ ജോഷിയുടെ അഭിപ്രായം. തുടര്‍ന്ന് സുധീര്‍ ജോഷിയെ പ്രസിദ്ധീകരണത്തില്‍നിന്നും പുറത്താക്കി. സോണിയ ഗാന്ധിയുടെ പിതാവ് ഇറ്റലിയില്‍ രണ്ടാംലോകമഹായുദ്ധകാലത്ത് മുസോളിനിയുടെ ഫാസിസ്റ്റ് സൈന്യത്തില്‍ … Read more

അയര്‍ലണ്ടിലെ 31 ശതമാനം പ്രാദേശിക റോഡുകളും തകരാറിലെന്ന് ദേശീയ സര്‍വേ

  ഡബ്ലിന്‍: അയര്‍ലണ്ടിലെ 31 ശതമാനം പ്രാദേശികറോഡുകളും ഏതെങ്കിവുംവിധത്തിലുള്ള തകരാറുകളുള്ളവയാണെന്ന് ദേശീയ സര്‍വേ പറയുന്നു 24 ശതമാനം പ്രാദേശിക റോഡുകള്‍ക്കും കാഴ്ചയില്‍ തകരാറുകളൊന്നുമില്ലെന്നും 5ശതമാനം റോഡുകള്‍ക്ക് ഘടനാപരമായ തകരാറുകള്‍മൂലം വളരെയേറെ ട്രാഫിക് അനുഭവിക്കുന്നുണ്ടെന്നും നാഷണല്‍ ഓവര്‍സൈറ്റ് അന്റ് ഓഡിറ്റ് കമ്മീഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അയര്‍ലണ്ടിലെ 44 ശതമാനം പ്രാദേശിക റോഡുകളുടെ ഉപരിതലത്തില്‍ മതിയായതോതിലോ നല്ല രീതിയിലോ തകരാറുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കാവന്‍, ഗാല്‍വേ, മൊനാഗന്‍, സ്ലിഗോ, വിക്ക്‌ലോ എന്നീ നാലു കൗണ്‍സിലുകള്‍ 2014 അവസാനത്തോടെ അവരുടെ റോഡുകളെക്കുറിച്ച് … Read more

ബിജെപി തന്നോട് മാപ്പ് യാചിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി : ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി ആരോപണങ്ങളുടെ പേരില്‍ ബിജെപി തന്നോട് മാപ്പ് യാചിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എന്നാല്‍, താന്‍ ആരോടും മാപ്പ് പറയില്ലെന്നും അഴിമതിയെക്കുറിച്ച് അന്വേഷിച്ച കമ്മിഷന്‍ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മാത്രമാണ് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍, അഴിമതിയ്ക്ക് ഉത്തരവാദി ആരാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.ഡല്‍ഹി അഴിമതിയെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച … Read more