കോഹ്‌ലിക്ക് പുതുവര്‍ഷ സമ്മാനം; ബിസിസിഐയുടെ മികച്ച ഇന്ത്യന്‍ ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ടെസ്റ്റ് നായകന്

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ വക പുതുവര്‍ഷ സമ്മാനം വിരാട് കോഹ്‌ലിയെ തേടിയെത്തി. ടെസ്റ്റ് ടീം നായകനും ഭാവിയിലെ ഇന്ത്യന്‍ ക്യാപ്റ്റനെന്നു വിശേഷിപ്പിക്കപ്പെടുന്ന കോഹ്‌ലിയെ ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ക്രിക്കറ്ററായി ബിസിസിഐ തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് മത്സര വിജയത്തിലും ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് വിജയത്തിലും ടീമിനെ നയിച്ച ക്യാപ്റ്റന്‍ കോഹ്‌ലി വന്‍ നേട്ടങ്ങളാണ് ഈ വര്‍ഷം തന്റെ ക്രിക്കറ്റ് കരിയറില്‍ നേടിയത്. 22 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ ശ്രീലങ്കയുടെ മണ്ണില്‍ വെച്ച് ടെസ്റ്റ് … Read more

കടല്‍ക്കൊലക്കേസില്‍ ഇറ്റലിയുമായി ധാരണയില്ലെന്ന് കേന്ദ്ര വിദേശകാര്യവക്താവ്

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ കുടുങ്ങിയ ഇറ്റാലിയന്‍ നാവികരുടെ പ്രശ്‌നത്തില്‍ ഇന്ത്യയും ഇറ്റലിയുമായി ധാരണയിലെത്താന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത വെറുതെയെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ആണവ വിതരണവുമായി ബന്ധപ്പെട്ട ഇറ്റലി ഉള്‍പ്പെട്ടിട്ടുള്ള നാല് ഗ്രൂപ്പുകളില്‍ ഇന്ത്യക്ക് അംഗത്വം നല്‍കുവാന്‍ ഇറ്റലി സമ്മതിച്ചിരുന്നില്ല.ഇത് അനുകൂലമാകുവാന്‍വേണ്ടി നാവികരുടെ വിഷയത്തില്‍ ഇന്ത്യ അയയുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

കുര്‍ദികുടുംബം കാനഡയിലെത്തി

ന്യൂയോര്‍ക്ക്: യൂറോപ്പിലേക്കുള്ള പാലായനത്തിനിടെ നാലുമാസം മുമ്പ് മുങ്ങിമരിച്ച സിറിയന്‍ കുഞ്ഞ് ഐലാന്‍ കുര്‍ദിയുടെ ബന്ധുക്കള്‍ കാനഡയിലെത്തി. ഐലാന്റെ അമ്മാവന്‍ മുഹമ്മദ് കുര്‍ദി, അദ്ദേഹത്തിന്റെ ഭാര്യ, ഇവരുടെ അഞ്ചുമക്കള്‍ എന്നിവര്‍ക്കാണ് കാനഡയില്‍ അഭയം ലഭിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ തുര്‍ക്കിയില്‍നിന്നു ഗ്രീസിലേക്ക് കടല്‍മാര്‍ഗ്ഗം യാത്രചെയ്യുമ്പോഴായിരുന്നു ഐലാനും മൂത്ത സഹോദരനും മാതാവും മുങ്ങിമരിച്ചത്. കടല്‍മാര്‍ഗം അനധികൃതമായി യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നതിനിടെ നൂറുകണക്കിന് അഭയാര്‍ത്ഥികളാണ് ഈ വര്‍ഷം മരിച്ചത്. കുര്‍ദി കുടുംബം നേരത്തേ കാനഡയിലേക്ക് അഭയം തേടിയിരുന്നെങ്കിലും മതിയായ രേഖകളില്ലാത്തതിനാല്‍ അപേക്ഷ നിരസിക്കുകയായിരുന്നു. … Read more

പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സഹകരിക്കുമെന്ന് പുതുവര്‍ഷപ്രതിജ്ഞയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

നോയിഡ: പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സഹകരിക്കുമെന്ന് പുതുവര്‍ഷ പ്രതിജ്ഞയെടുക്കാന്‍ പ്രധാനമന്ത്രി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. ഡല്‍ഹി മീററ്റ് 14 വരി എക്‌സ്പ്രസ്‌വേയുടെ നിര്‍മാണം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമനിര്‍മ്മാണം നടക്കുന്ന പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ഇത് ഇന്ത്യയുടെ നിര്‍ഭാഗ്യമാണ്.പാര്‍ലമെന്റ് പ്രവര്‍ത്തിക്കണമെന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളോടും ആവശ്യപ്പെടുകയാണ്. ലോക്‌സഭയില്‍ സംസാരിക്കാന്‍ അവസരം ലഭിക്കാത്തതിനാല്‍ എന്റെ കാഴ്ചപ്പാടുകള്‍ ഞാന്‍ ജനസഭയില്‍ അവതരിപ്പിക്കുകയാണ്.ജനം പാര്‍ലമെന്റിലേക്ക് നമ്മെ അയച്ചത് ചര്‍ച്ചചെയ്യാനും തീരുമാനമെടുക്കാനുമാണെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ വികസനപ്രവര്‍ത്തനത്തെ പിന്നോട്ടടിക്കുകയാണ് പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതിലൂടെ ചെയ്യുന്നതെന്നും പുതുവര്‍ഷത്തില്‍ രാജ്യത്തിന്റെ … Read more

കടല്‍ കൊലക്കേസ് സമവായത്തിന് ഇന്ത്യയും ഇറ്റലിയും ശ്രമം തുടങ്ങി

ന്യൂഡല്‍ഹി: കടല്‍ കൊലക്കേസ് സമവായത്തിന് ഇന്ത്യയും ഇറ്റലിയും ശ്രമം തുടങ്ങി. ചര്‍ച്ചകളില്‍ ധാരണയായല്‍ ഇന്ത്യയില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികന്‍ നാട്ടിലേക്ക് പോകുന്നതിനെ ഇന്ത്യ എതിര്‍ത്തേക്കില്ല. എന്നാല്‍ രാജ്യാന്തര കോടതി വിധി എതിരായാല്‍ മടങ്ങി എത്തണം എന്ന ഉറപ്പ് ഇറ്റലി നല്‍കേണ്ടി വരും. യൂറോപ്യന്‍ യൂണിയനുമായുള്ള നയതന്ത്ര ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് സമവായ ശ്രമങ്ങള്‍ക്കായി ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്. കേരള തീരത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ ഇന്ത്യ ഇറ്റലി അന്താരാഷ്ട്ര ബന്ധത്തില്‍ ഏറെ വിള്ളലുകള്‍ വീണിരുന്നു. … Read more

ജനകീയാടിത്തറയുള്ള വിപ്ലവ പാര്‍ട്ടിക്കുവേണ്ടി പുതിയ തീരുമാനങ്ങളുമായി സി.പി.എം പാര്‍ട്ടി പ്ലീനം അവസാന ഘട്ടത്തിലേക്ക്

കൊല്‍ക്കത്ത: ജനകീയാടിത്തറയുള്ള വിപ്ലവ പാര്‍ട്ടിക്കുവേണ്ടി പുതിയ തീരുമാനങ്ങളുമായി സി.പി.എം പാര്‍ട്ടി പ്ലീനം അവസാന ഘട്ടത്തിലേക്ക്. സംഘടനാ റിപ്പോര്‍ട്ടും പ്രമേയവും പ്ലീനം അംഗീകരിച്ചു. 36 ഭേദഗതികളോടെയാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്. ആറു ഭേദഗതികളോടെ പ്രമേയത്തിനും അംഗീകാരം നല്‍കി. റിപോര്‍ട്ടിന്‍മേലുള്ള മറുപടി പി.ബി അംഗം പ്രകാശ് കാരാട്ടും നയരേഖയിലുള്ള മറുപടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നല്‍കി. ജനകീയാടിത്തറയുള്ള വിപ്ലവ പാര്‍ട്ടിയായി മുന്നോട്ടു പോകുമെന്നും മെച്ചപ്പെട്ട ഇന്ത്യക്കായുള്ള പോരാട്ടം തുടരുമെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ വ്യതിയാനങ്ങള്‍ ചെറുക്കും. പുതിയ ബദല്‍ നയങ്ങള്‍ … Read more

ഡല്‍ഹിയില്‍ വീണ്ടും അധികാര വടം വലി… ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ നടപടി ആഭ്യന്തരമന്ത്രാലയം തിരിച്ചയച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും അധികാര വടംവലി. ഡല്‍ഹിയിലെ രണ്ട് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡു ചെയ്ത ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരിച്ചയച്ചു. കേന്ദ്ര ഭരണ പ്രദേശത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റു ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം, സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് 200 ഓളം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തിനെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും രംഗത്തെത്തി. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുമായി ചര്‍ച്ചയ്ക്ക തയ്യാറാകാതെ … Read more

യു.എസില്‍ നിന്ന് അടുത്തകാലത്ത് പുറത്താക്കപ്പെട്ടവരില്‍ വിദ്യാര്‍ത്ഥികള്‍ കൂടാതെ വിനോദസഞ്ചാരികളും ബിസിനസുകാരുമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

ന്യുഡല്‍ഹി: യു.എസില്‍ നിന്ന് അടുത്തകാലത്ത് പുറത്താക്കപ്പെട്ടവരില്‍  വിദ്യാര്‍ത്ഥികള്‍ കൂടാതെ വിനോദസഞ്ചാരികളും ബിസിനസുകാരുമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. കാലിഫോര്‍ണിയയിലെ രണ്ട് യൂണിവേഴ്‌സിറ്റികളിലേക്കുള്ള വിദ്യാര്‍ത്ഥികളെ യു.എസ് പുറത്താക്കി എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ ബിസിനസ്, ടൂറിസ്റ്റ്, വര്‍ക്ക് വീസകളില്‍ എത്തിയ ചില ഇന്ത്യക്കാരെയും അമേരിക്ക പുറത്താക്കിയിട്ടുണ്ട്. യു.എസിന്റെ തന്നെ എംബസി/കോണ്‍സുലേറ്റുകള്‍ നല്‍കിയ വീസകള്‍ മാനിക്കണമെന്നു യു.എസിനോട് ആവശ്യപ്പെടും. യാത്ര ചെയ്യുന്നവര്‍ മതിയായ അനുമതികളോടെയാണെന്ന് ഉറപ്പുവരുത്തണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ടൂറിസ്റ്റുകള്‍ക്കും ബിസിനസുകാര്‍ക്കും യു.എസ് നല്‍കിയ ബി1, ബി2 വീസകളിലും വര്‍ക്ക് … Read more

വിരമിച്ച സൈനികര്‍ക്ക് വാഗ്ദാനങ്ങളുമായി ഐഎസ്‌ഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മേഖലയിലേക്ക് കടന്നുകയറാന്‍ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി ശ്രമിക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിരമിച്ച സൈനികര്‍ക്ക് സഹായവാഗ്ദാനവുമായി ഒരു വ്യാജ സംഘടന വടക്കേ ഇന്ത്യയില്‍ രൂപീകരിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചതായി ആഭ്യന്തര വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. സേനയില്‍നിന്നും വിരമിച്ചവര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് കൈയ്യിലെടുക്കാന്‍ ശ്രമിക്കുകയാണ് ഈ സംഘടന ചെയ്യുന്നത്. ചില സൈനികര്‍ക്ക് ഈ സംഘടനയില്‍നിന്നും സഹായം ലഭിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഇത്തരം സഹായങ്ങള്‍ ചെയ്‌തെങ്കിലും പിന്നീട് നിലവില്‍ സൈന്യത്തിലുള്ളവരോട് പ്രതിരോധ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനായി നിര്‍ദ്ദേശം നല്‍കിയിരുന്നു. … Read more

രഞ്ജിത്തിനെ കുടുക്കിയതെന്ന് ബന്ധുക്കള്‍

മലപ്പുറം: ഐ എസ് ഐ ബന്ധം ആരേപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത വ്യോമസേന ഉദ്യോഗസ്ഥന്‍ രഞ്ജിത്തിനെ ബോധപൂര്‍വ്വം ആരോ കുടുക്കിയതാണെന്ന് ബന്ധുക്കള്‍. രഞ്ജിത്തിന് ഭീകര സ്വഭാവമുള്ള സംഘടനകളുമായി ബന്ധമില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. കഴിഞ്ഞ ഒരു മാസമായി രഞ്ജിത്ത് വീട്ടിലേക്ക് വിളിച്ചിട്ടില്ലെന്നും കുടുംബം പറയുന്നു. ഗൂഢലക്ഷ്യത്തോടെയാണോ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതെന്ന് പരിശോധിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. പ്രായക്കുറവും പക്വതയില്ലായ്മയും അബദ്ധത്തില്‍പ്പെടാന്‍ കാരണമായോ എന്ന സംശയവും ബന്ധുക്കള്‍ സൂചിപ്പിക്കുന്നുണ്ട്.