ഒടിഞ്ഞ എല്ലുകള്‍ ഒട്ടിച്ചു ചേര്‍ക്കാന്‍ കഴിയുന്ന പശ വികസിപ്പിച്ചെടുത്ത് ഗവേഷകര്‍

അസ്ഥിരോഗ ചികിത്സയില്‍ സുപ്രധാന കണ്ടുപിടിത്തത്തിന്റെ പടിവാതില്‍ക്കലാണ് ഗവേഷകര്‍. പല്ലുകള്‍ കൂട്ടിച്ചേര്‍ക്കുന്നതുപോലെ എല്ലുകളും ചേര്‍ക്കാന്‍ കഴിയുന്ന പശ കണ്ടെത്താനുള്ള ഗവേഷണമാണ് ക്ലിനിക്കല്‍ പരീക്ഷണഘട്ടത്തിലേക്കെത്തുന്നത്. വിജയംവരിച്ചാല്‍ ചികിത്സയിലെ ചെലവും സമയവും ഏറെ കുറയ്ക്കാനാകും. എന്നാല്‍, ഇന്നത്തെ ചികിത്സാരീതികള്‍ക്ക് മുഴുവന്‍ പകരമാകണമെങ്കില്‍ ഇനിയും ഏറെ മുന്നേറാനുണ്ട്. സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായുള്ള റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും കരോലിന്‍സ്‌ക മെഡിക്കല്‍ സര്‍വകലാശാലയിലെയും വിദഗ്ധരാണ് ഗവേഷണത്തിനുപിന്നില്‍. ദന്തചികിത്സയില്‍ വ്യാപകമായി ഉപയോഗിക്കുന്ന പശയുടെ സ്വഭാവമുള്ളതാണ് പുതിയ വസ്തു. വെള്ളത്തിന്റെയും ഓക്സിജന്റെയും സമ്പര്‍ക്കത്തില്‍ കട്ടികൂടുമെന്നതാണ് ദന്തചികിത്സയിലെ പശയുടെ … Read more

കനത്ത ആഘാതവും മുറിവും മരണകാരണമാകുന്നത് കൂടുതലും ‘O’ രക്ത ഗ്രൂപ്പുകാര്‍ക്കെന്നു പഠനം

‘O’ രക്ത ഗ്രൂപ്പുകാരെ ഞെട്ടിക്കുന്ന വാര്‍ത്തയുമായാണ് ഇത്തവണ ബയോ മെഡ് സെന്‍ട്രല്‍ (Biomed Central) ഗവേഷകരുടെ വരവ്. ശരീരത്തിനേല്‍ക്കുന്ന കനത്ത ആഘാതവും മുറിവും മരണകാരണമാകുന്നത് കൂടുതലും O ഗ്രൂപ്പുകാര്‍ക്കാണത്രെ! ജാപ്പനീസ് സ്വദേശികളായ 901 തീവ്രപരിചരണ രോഗികളിലാണ് ഗവേഷണം നടന്നത്. അപകട മരണ നിരക്ക് ഈ രക്ത ഗ്രൂപ്പുകാര്‍ക്ക് ആണെന്ന് തെളിയിക്കുന്ന ലേഖനം ക്രിട്ടിക്കല്‍ കെയര്‍ ( Critical Care) മാസികയിലാണ് പ്രസിദ്ധീകരിച്ചത്. ആഴത്തിലേറ്റ മുറിവിലൂടെ മരണം അല്ലെങ്കില്‍ ദീര്‍ഘകാലവൈകല്യം സംഭവിക്കുന്നവരില്‍ 28% ശതമാനം O ഗ്രൂപ്പ് രക്തമുള്ളവരും … Read more

അമിതവണ്ണം ഇല്ലാതാക്കാന്‍ ഹോര്‍മോണ്‍ ചികിത്സ വരുന്നു; ശരീരഭാരം കുറയ്ക്കാന്‍ ഫലപ്രദമെന്ന് വിദഗ്ദ്ധര്‍

വണ്ണം കുറയ്ക്കാന്‍ ഇനി അധികം കഷ്ടപ്പെടേണ്ട. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന ബെറിയാട്രിക് ശസ്ത്രക്രിയക്ക് വിധേയരാകുകയോ ഭക്ഷണം കുറച്ചു കഴിക്കാനായി ഗ്യാസ്ട്രിക് ബാന്‍ഡ് ഇടുകയോ ഇനി വേണ്ടിവരില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അമിതവണ്ണവും ശരീരഭാരവും കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമായി പുതിയ ഹോര്‍മോണ്‍ ചികിത്സ വരുന്നു. ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും ഫലപ്രദമായ ചികിത്സയാണ് ഇതെന്നാണ് വിലയിരുത്തല്‍. ഇംപീരിയല്‍ കോളേജ് ലണ്ടനില്‍ നടന്ന ട്രയലുകളില്‍ മാസത്തിലൊരിക്കല്‍ എടുക്കുന്ന കുത്തിവെയ്പ്പിന് വിധേയരായവര്‍ പിന്നീട് 30 ശതമാനം കുറവ് ഭക്ഷണം മാത്രമേ കഴിച്ചിരുന്നുള്ളുവെന്ന് … Read more

പരീക്ഷണ ശാലയില്‍ കൃത്രിമ ജീവന്‍ സൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍; ചികിത്സ രംഗത്ത് മുതല്‍ക്കൂട്ടാകും

ബീജമോ അണ്ഡമോ ഉപയോഗിക്കാതെ ലബോറട്ടറിയില്‍ വെച്ച് ജീവന്‍ നിര്‍മിച്ചെടുക്കുന്ന വിദ്യ. ലോകത്തിന് തന്നെ അത്ഭുതമായി മാറിയിരിക്കുകയാണ് ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തം. രണ്ട് വ്യത്യസ്ത രീതികളിലുള്ള മൂലകോശങ്ങളെ പാത്രത്തില്‍ ചേര്‍ത്തുവെച്ച് സമാനരീതിയിലുള്ള ഭ്രൂണമാക്കി മാറ്റുന്നതാണ് പരീക്ഷണം. വന്ധ്യത ചികിത്സയില്‍ വലിയ രീതിയില്‍ സഹായമാവുമെന്ന് അവകാശപ്പെടുന്ന പരീക്ഷണം മനുഷ്യരാശിയെ അപകടത്തിലാക്കുമോ എന്ന സംശയത്തിലാണ് വിദഗ്ധര്‍. മൂലകോശങ്ങളിലൂടെ ഭ്രൂണങ്ങള്‍ നിര്‍മിച്ചെടുക്കുന്നതിലൂടെ മെഡിക്കല്‍ റിസര്‍ച്ചിന് ഉപയോഗപ്പെടുത്താനാവുന്ന രീതിയിലുള്ള സമാനമായ ഭ്രൂണങ്ങളെ അതിരുകളില്ലാതെ വിതരണം ചെയ്യാനാവും. ഗര്‍ഭപാത്രത്തിനുള്ളില്‍ ഭ്രൂണങ്ങള്‍ വളര്‍ത്താനാവാത്തതിന്റെ കാരണങ്ങളിലേക്ക് വെളിച്ചം … Read more

വണ്ണം കുറക്കാനും രോഗങ്ങള്‍ അകറ്റാനും ഈ നാട്ടറിവ്

നാട്ടു വൈദ്യങ്ങളിലും ആയുര്‍വേദ കൂട്ടുകളിലും അതീവ പ്രാധാന്യമുള്ള കരിം ജീരകം ശരീരഭാരം കുറക്കാന്‍ സഹായിക്കും. സുഗന്ധവ്യഞ്ജനങ്ങളില്‍പ്പെട്ട ഈ ഔഷധം രോഗങ്ങളെ അകറ്റുന്നതിലും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും മുന്‍പന്തിയിലാണ്. ആയുര്‍വേദത്തില്‍ മാത്രമല്ല, അലോപ്പതി മരുന്നുകളിലും ഉപയോഗിച്ച് വരുന്ന കരിം ജീരകത്തിന് ആധുനിക വൈദ്യശാസ്ത്രത്തിലെ പ്രാധാന്യം ഏറെയാണ്. ഇതിലടങ്ങിയ ഫൈബര്‍ അമിത ആഹാരം കഴിക്കുന്നതില്‍ നിന്നും ശരീരത്തെ പ്രതിരോധിക്കുന്നു. ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ 5 കരിം ജീരക വിത്തുകള്‍ ചതച്ചിട്ട് അല്പം നാരങ്ങാ നീരും ചേര്‍ത്ത് രണ്ടാഴ്ച പതിവാക്കിയാല്‍ ശരീര ഭാരം … Read more

ഗര്‍ഭസ്ഥ ശിശുക്കളെ ദോഷകരമായി ബാധിക്കുമെന്ന് വെളിപ്പെടുത്തല്‍; വിവാദ എപ്പിലെപ്സി മരുന്ന് നല്‍കുന്നത് യുകെയില്‍ നിരോധിച്ചു; അയര്‍ലണ്ടിലും നിരോധിക്കാന്‍ സാധ്യത

ഗര്‍ഭസ്ഥ ശിശുക്കളെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് വിവാദ എപ്പിലെപ്സി മരുന്ന് യുവതികള്‍ക്ക് നല്‍കുന്നത് നിരോധിച്ചു. അപസ്മാരത്തിന് ഫലപ്രദമായ മരുന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സോഡിയം വാല്‍പൊറേറ്റ് ആണ് പ്രത്യുല്‍പാദന കാലയളവില്‍ സ്ത്രീകള്‍ക്ക് നല്‍കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രോഡക്ട്സ് റെഗുലേറ്ററി ഏജന്‍സിയാണ് ഈ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. ഗര്‍ഭസ്ഥ ശിശുക്കളില്‍ ഗുരുതരമായ വളര്‍ച്ചാ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ഈ മരുന്നിന് കഴിയുമെന്നാണ് വെളിപ്പെടുത്തല്‍. യുകെയില്‍ നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ അയര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള … Read more

എച്ച്ഐവിയെ ചെറുക്കാന്‍ ഫലപ്രദമായ വാക്സിന്‍ വന്നേക്കും

മനുഷ്യന് ഇന്നും പിടിതരാത്ത രോഗമാണ് എയിഡ്സും അതിന് കാരണക്കാരായ എച്ച്ഐവി വൈറസുകളും. ഇതുവരെ എച്ച്ഐവിയെ ഫലപ്രദമായി ചെറുക്കുന്ന ഒരു മരുന്ന് രംഗത്ത് എത്തിയിട്ടില്ല. എന്നാല്‍ അത് ഉടന്‍തന്നെ സാധ്യമാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. എച്ച്ഐവിക്ക് എതിരെ ഫലപ്രദമായ ഒരു വാക്സിന്‍ കണ്ടെത്തിക്കഴിഞ്ഞുവെന്നും പരീക്ഷണ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ എയിഡ്സ് ഒരിക്കലും വരാതിരിക്കാനുള്ള ഒരു തടയല്ല ഇത്. എച്ച്ഐവി പോസിറ്റീവായവര്‍ ലൈംഗിക ബന്ധത്തിന് മുമ്പുമാത്രം ഉപയോഗിക്കേണ്ടതാണിത്. പരമാവധി മൂന്നോ നാലോ മാസം മാത്രമേ ഈ വാക്സിന്‍ ഫലപ്രദമാവുകയുള്ളൂ. … Read more

ക്യാന്‍സര്‍ മുന്നറിയിപ്പ് നേരത്തെ കിട്ടാന്‍ ബയോമെഡിക്കല്‍ ടാറ്റൂ

ജനീവ: ക്യാന്‍സറിന്റെ ആദ്യ ലക്ഷണങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ സഹായിക്കുന്ന ടാറ്റൂ പോലുള്ള സ്‌കിന്‍ ഇംപ്‌ളാന്റ് സ്വിസ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. ക്യാന്‍സര്‍ സാധ്യതയുള്ള മാറ്റങ്ങള്‍ ശരീരത്തില്‍ ദൃശ്യമായാലുടന്‍ ഇതിനു നിറം മാറി മറുകു പോലെയാകും. തുടര്‍ പരിശോധനകള്‍ നടത്തി രോഗം സ്ഥിരീകരിച്ചാല്‍ നേരത്തെ ചികിത്സ നടത്തി ഭേദമാക്കാനുള്ള സാധ്യത വര്‍ധിക്കുന്നു എന്നതാണ് ഇതിന്റെ മെച്ചം. ബയോമെഡിക്കല്‍ ടാറ്റൂ എന്നാണ് ഗവേഷകര്‍ ഇതിനെ വിളിക്കുന്നത്. മൃഗങ്ങളില്‍ ഇതുപയോഗിച്ചു നടത്തിയ പരീക്ഷണം പൂര്‍ണ വിജയമായിരുന്നു. ഒരു വര്‍ഷമാണ് ടാറ്റൂവിന്റെ പ്രവര്‍ത്തന കാലാവധി. … Read more

ബേബി വൈപ്സ് കുഞ്ഞുങ്ങളില്‍ ഭക്ഷ്യ അലര്‍ജിക്ക് കാരണമാകുന്നതായി പഠനം.

കുഞ്ഞുങ്ങളിലെ ഭക്ഷ്യ അലര്‍ജിക്ക് ബേബി വൈപ്സ്  കാരണമാകുന്നതായി പഠനം. ചര്‍മത്തിന്റെ സ്വാഭാവിക സംരക്ഷണ കവചം നശിപ്പിക്കാനുള്ള ശേഷി ഇവയ്ക്കുണ്ടെന്നാണ് അമേരിക്കയിലെ ഗവേഷകരുടെ അഭിപ്രായം.ജേണല്‍ ഓഫ് അലര്‍ജി ആന്റ് ക്ലിനിക്കല്‍ ഇമ്യൂണോളജിയിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പാരിസ്ഥിതിക, ജനിതക ഘടകങ്ങള്‍ കുഞ്ഞുങ്ങളില്‍ ഭക്ഷ്യ അലര്‍ജി ഉണ്ടാക്കുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. ബേബി വൈപ്സ് ഉപയോഗിക്കുന്നത് കുഞ്ഞുങ്ങളുടെ ചര്‍മ്മത്തില്‍ സോപ്പിന്റെ അംശം പറ്റിപ്പിടിച്ചിരിക്കാനിടയാക്കും. ഇതോടൊപ്പം ജനിതകമായ കാരണങ്ങള്‍ കൂടി ചേരുമ്പോള്‍ ചര്‍മ്മത്തിന്റെ ആഗിരണ ശേഷിയില്‍ മാറ്റം വരുന്നു. ഇതാണ് … Read more

ചെറുപ്പത്തിലുണ്ടാകുന്ന മസ്തിഷ്‌ക ക്ഷതങ്ങള്‍ ഡിമെന്‍ഷ്യക്ക് കാരണമാകുമെന്ന് പഠനം

ചെറുപ്പത്തില്‍ മസ്തിഷ്‌കത്തിനുണ്ടാകുന്ന പരിക്കുകള്‍ പ്രായമാകുമ്പോളുണ്ടാകുന്ന ഡിമെന്‍ഷ്യക്ക് കാരണമാകുമെന്ന് പഠനം. ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ചുറിയും അവ പിന്നീടുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കൂറിച്ചും ഡാനിഷ്, യുഎസ് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വിഷയത്തില്‍ നടന്നിരിക്കുന്ന സമഗ്രമായ പഠനങ്ങളിലൊന്നാണിത്. ചെറുപ്രായത്തില്‍ തന്നെ മസ്തിഷ്‌കത്തില്‍ പരിക്കേല്‍ക്കുന്ന ആളുകള്‍ക്ക് പ്രായമാകുമ്പോള്‍ അല്‍ഷൈമേഴ്സും ഡിമെന്‍ഷ്യയുടെ ഇതര രൂപങ്ങളായ അസുഖങ്ങളും വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം വെളിപ്പെടുത്തുന്നു. 36 വര്‍ഷങ്ങള്‍ക്കിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന 2.8 മില്യണ്‍ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പഠന വിധേയമാക്കിയ ഗവേഷകര്‍ 20 വയസിന് … Read more