അയർലണ്ടിൽ 4 പേർക്ക് കൂടി മീസിൽസ്; നിങ്ങൾ വാക്സിൻ എടുത്തോ?

അയര്‍ലണ്ടില്‍ നാല് പേര്‍ക്ക് കൂടി മീസില്‍സ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ഒമ്പത് ആയി. ഇതിന് പുറമെ 10 പേരെ നിരീക്ഷിച്ചുവരികയാണെന്നും Health Protection Surveillance Centre (HPSC) അറിയിച്ചു. മീസില്‍സ് സംശയിക്കപ്പെടുകയാണെങ്കില്‍ ലാബ് ടെസ്റ്റ് നടത്തിയ ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മീസില്‍സിന് കഴിയുമെന്നതിനാല്‍ ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മീസില്‍സിനെ ചെറുക്കാന്‍ രോഗം വരാതെ തടയുന്ന എംഎംആര്‍ വാക്‌സിനാണ് ഏറ്റവും ഫലപ്രദം. വാക്‌സിന്‍ … Read more

ദിവസേന കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്ന് വായിക്കൂ…

ശരീരത്തിന് ഊര്‍ജ്ജം ലഭിക്കാനും, ‘ഓണ്‍’ ആയിരിക്കാനുമായി ഇടയ്ക്കിടെ കാപ്പി കുടിക്കുന്നവരാണ് നമ്മളില്‍ പലരും. ഐടി പോലുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവരാണ് ഇക്കാര്യത്തില്‍ മുന്നില്‍. കാപ്പിയിലെ കഫീന്‍, ശരീരത്തിന് ഉണര്‍വ്വ് നല്‍കുന്നതില്‍ മുന്നിലാണെങ്കിലും, അമിതമായ കാപ്പി ഉപയോഗം ശരീരത്തിന് ദോഷം ചെയ്യും. അങ്ങനെയെങ്കില്‍ കാപ്പി കുടി പരിമിതപ്പെടുത്തേണ്ടത് എങ്ങനെ? എത്ര കാപ്പി കുടിക്കാം? ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ദിവസേന കഴിക്കാവുന്ന കഫീന്റെ അളവ് പരമാവധി 400 മില്ലിഗ്രാം ആണ്. സാധാരണയായി ഒരു കപ്പ് കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്റെ അളവ് … Read more

വാക്സിനെടുക്കാൻ ആളുകൾ മടിക്കുന്നു; അയർലണ്ടിൽ മീസിൽസ് പടരാൻ സാധ്യത വളരെ കൂടുതൽ

അയര്‍ലണ്ടില്‍ മീസില്‍സ് പടര്‍ന്നുപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന മുന്നറിയിപ്പുമായി HSE. Health Protection Surveillance Centre (HPSC) റിപ്പോര്‍ട്ട് പ്രകാരം അയര്‍ലണ്ടില്‍ മീസില്‍സിനെതിരായി വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം ആവശ്യമായതിലും വളരെ കുറവാണെന്നും വ്യക്തമാക്കുന്നുണ്ട്. പ്രതിരോധശേഷി ഇല്ലാത്തവരില്‍ വളരെ വേഗത്തിലാകും രോഗം പടര്‍ന്നുപിടിക്കുക. Louth, Meath എന്നീ കൗണ്ടികളിലാണ് മീസില്‍സ് വാക്‌സിന്‍ എടുക്കുന്നവര്‍ ഏറ്റവും കുറവ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടങ്ങളില്‍ 80 ശതമാനത്തില്‍ താഴെ ജനങ്ങള്‍ക്ക് മാത്രമേ മീസില്‍സ് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുള്ളൂ. Sligo, Leitrim, Donegal … Read more

ഡിപ്രഷൻ ആണോ? ഏറ്റവും നല്ല ചികിത്സ ഇതെന്ന് ഗവേഷകർ

ലോകത്ത് വിഷാദരോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവുന്നതിനിടെ വ്യായാമമാണ് ഡിപ്രഷന്‍ അഥവാ വിഷാദത്തിനുള്ള ഏറ്റവും നല്ല ചികിത്സയെന്ന് പഠനം. പലപ്പോഴും ആന്റിഡിപ്രസന്റുകളെക്കാള്‍ ഗുണം ചെയ്യുന്നതാണ് വിവിധ എക്‌സര്‍സൈസുകളെന്നും The BMJ മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നടത്തം, ജോഗിങ്, യോഗ, സ്‌ട്രെങ്ത് ട്രെയിനിങ് എന്നിവയാണ് ഡിപ്രഷനെതിരെ കൂടുതല്‍ ഫലപ്രദം. കഠിനമായ എക്‌സര്‍സൈസില്‍ ഏര്‍പ്പെടുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്നും ഗവേഷകര്‍ പറയുന്നു. പക്ഷേ നടത്തം, യോഗ പോലെ പൊതുവില്‍ കാഠിന്യം കുറഞ്ഞ വ്യായാമങ്ങള്‍ക്കും ഡിപ്രഷനെ പ്രതിരോധിക്കാന്‍ കഴിയും. ആന്റിഡിപ്രസന്റുകള്‍ കഴിക്കുന്നവര്‍ … Read more

അയർലണ്ടിൽ മീസിൽസ് ബാധയ്ക്കുള്ള സാധ്യത വളരെ കൂടുതൽ; കുട്ടികൾക്ക് വാക്സിൻ ഉറപ്പാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യമന്ത്രി

അയര്‍ലണ്ടില്‍ മീസില്‍സ് പനി പടരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് എല്ലാ രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ രോഗത്തിന് എതിരായ വാക്‌സിന്‍ എടുത്തുവെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. യൂറോപ്പിലെ പല രാജ്യങ്ങളിലും നിലവില്‍ മീസില്‍സ് പടര്‍ന്നുപിടിക്കുകയാണ്. റൊമാനിയയില്‍ രോഗം ബാധിച്ച പല കുട്ടികളിലും അത് ഗുരുതരമാകുകയും ചെയ്ത സാഹചര്യത്തിലാണ് അറിയിപ്പുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഡിസംബര്‍ മുതല്‍ ജനുവരി പകുതി വരെയുള്ള കാലയളവില്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്റില്‍ 170-ലധികം പേര്‍ക്കാണ് മീസില്‍സ് ബാധ സ്ഥിരീകരിച്ചത്. അയര്‍ലണ്ടില്‍ രോഗം പടര്‍ന്നുപിടിക്കാനുള്ള സാധ്യത വളരെ … Read more

ആരോഗ്യ ഇൻഷുറൻസ് തുക വീണ്ടും വർദ്ധിപ്പിച്ച് VHI; 300 യൂറോ വരെ നൽകേണ്ടി വരും

അയര്‍ലണ്ടിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ VHI വീണ്ടും പ്രീമിയം വര്‍ദ്ധിപ്പിച്ചു. ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് കമ്പനി പ്രീമിയത്തില്‍ വര്‍ദ്ധന വരുത്തുന്നത്. കഴിഞ്ഞ വര്‍ഷം ക്ലെയിമുകളില്‍ 20% വര്‍ദ്ധന ഉണ്ടായെന്നും, അതിനാല്‍ പ്രീമിയത്തില്‍ 7% വര്‍ദ്ധന വരുത്തുകയുമാണെന്നാണ് കമ്പനി പറയുന്നത്. ഇതോടെ പല കുടുംബങ്ങളും വര്‍ഷം 300 യൂറോ വരെ VHI ആരോഗ്യ ഇന്‍ഷുറന്‍സിനായി നല്‍കേണ്ട സ്ഥിതിയാണ്. മാര്‍ച്ച് 1 മുതല്‍ ഇന്‍ഷുറന്‍സ് പുതുക്കുന്നവര്‍ക്ക് പ്രീമിയം വര്‍ദ്ധന ബാധകമാകും. രാജ്യത്തെ മറ്റൊരു ഇന്‍ഷുറന്‍സ് കമ്പനിയായ … Read more

യു.കെയിൽ ഡിസ്പോസബിൾ ഇ-സിഗററ്റുകൾക്ക് നിരോധനം; അയർലണ്ടിലും നിരോധനം വന്നേക്കുമെന്ന് മാർട്ടിൻ

ഡിസ്‌പോസബിള്‍ വേപ്പറുകള്‍ അഥവാ ഇ സിഗരറ്റ് വേപ്പറുകള്‍ക്ക് അയര്‍ലണ്ടില്‍ നിരോധനമേര്‍പ്പെടുത്തിയേക്കുമെന്ന് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. സമാനമായ നിരോധനം യു.കെയില്‍ പ്രധാനമന്ത്രി ഋഷി സുനക് നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. സിഗരറ്റിന് പകരമായാണ് ഇ സിഗരറ്റ് വേപ്പറുകള്‍ പല രാജ്യങ്ങളിലും സുലഭമായത്. എന്നാല്‍ ഇവ പുകവലി വര്‍ദ്ധിക്കാന്‍ കാരണമായതായും, പ്രത്യേകിച്ച് കുട്ടികളില്‍ രോഗങ്ങളുണ്ടാക്കുന്നതായും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് യു.കെ നടപടിയെടുത്തിരിക്കുന്നത്. ഇതോടെ യു.കെ, വടക്കന്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ വേപ്പറുകള്‍ക്ക് നിരോധനം നിലവില്‍ വന്നു. യു.കെയില്‍ ഇ സിഗരറ്റ് … Read more

അയർലണ്ടിൽ കുട്ടികളിലെ മീസിൽസ് പനി പടരാൻ സാധ്യത; വാക്സിൻ എടുക്കാൻ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

യു.കെയില്‍ കുട്ടികളെ ബാധിക്കുന്ന മീസില്‍സ് പനി വ്യാപകമായതിന് പിന്നാലെ അയര്‍ണ്ടിലും മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. Measles, mumps, rubella എന്നിവയ്ക്ക് എതിരായി ഗുണം ചെയ്യുന്ന MMR വാക്‌സിന്‍ തങ്ങളുടെ കുട്ടികള്‍ എടുത്തു എന്ന് ഉറപ്പുവരുത്താന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്ന് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. യു.കെയില്‍ ലണ്ടന്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ വാക്‌സിന്‍ എടുക്കുന്നത് കുറഞ്ഞതോടെയാണ് പനി ബാധിക്കുന്നത് വര്‍ദ്ധിച്ചത്. അതിനാല്‍ പനിയില്‍ നിന്നും ഏറ്റവും സംരക്ഷണം നല്‍കാന്‍ സാധിക്കുക വാക്‌സിനാണ്. പനി ആണെങ്കിലും ഗുരുതരമാകാന്‍ സാധ്യതയുള്ള രോഗമാണ് മീസില്‍സ്. വാക്‌സിന്‍ … Read more