ലോക യൂണിവേഴ്‌സിറ്റികളുടെ ഇടയില്‍ ഡബ്ലിന്‍ ട്രിനിറ്റി കോളേജിന് മികച്ച നേട്ടം

ഡബ്ലിന്‍: . മാനവിക വിഷയങ്ങളില്‍ ലോക യുണിവേഴ്‌സിറ്റികള്‍ക്കിടയില്‍ ഡബ്ലിന്‍ ട്രിനിറ്റി കോളേജ് ആദ്യ 100 സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ലോകത്തെ 100 മികച്ച യൂണിവേഴ്‌സിറ്റികളില്‍ എണ്‍പത്തൊന്നാം സ്ഥാനമാണ് ട്രിനിറ്റി കോളേജ് കൈവരിച്ചിരിക്കുന്നത്. പെര്‍ഫോമിംഗ് ആര്‍ട്‌സ്, ഭാഷ, ചരിത്രം, തത്വശാസ്ത്രം, ദൈവശാസ്ത്രം, ആര്‍ക്കിയോളജിക്കല്‍ വിഷയങ്ങള്‍ എന്നിവയില്‍ മികച്ച നിലവാരമാണ് ട്രിനിറ്റി കോളേജ് പുലര്‍ത്തുന്നത്. ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ റാങ്കിങ്ങിന്റെ യൂണിവേഴ്‌സിറ്റി നിലവാരപട്ടികയാണ് യുണിവേഴ്‌സിറ്റികള്‍ക്കിടയില്‍ ഇത്തരത്തിലെ തിരഞ്ഞെടുപ്പ് നടത്തിയത്. വിദ്യാര്‍ത്ഥികളുടെ പഠന നിലവാകാരം, യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പഠന സൗകര്യങ്ങള്‍ … Read more

സ്‌കൂളുകള്‍ അടച്ചിട്ടേക്കും: ഇന്‍ഡസ്ട്രിയല്‍ ആക്ഷന് ഒരുങ്ങി അദ്ധ്യാപക യൂണിയനുകള്‍

ഡബ്ലിന്‍: അദ്ധ്യാപകരുടെ വേതന അസമത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടീച്ചേര്‍സ് യൂണിയന്‍ ഓഫ് അയര്‍ലന്‍ഡ് (ടി.യു.ഐ) സമര രംഗത്തേക്ക്. 87 ശതമാനം അംഗങ്ങളുടെ പിന്‍ബലത്തിലാണ് യൂണിയന്‍ സമരഭീക്ഷണി മുഴക്കിയിരിക്കുന്നത്. 2011-നു ശേഷം ജോലിയില്‍ പ്രവേശിച്ച അദ്ധ്യാപകര്‍ക്ക് വേതനത്തില്‍ കുറവ് വരുത്തിയ അസമത്വം ഒഴിവാക്കണമെന്നും പുതിയ ശമ്പള പരിഷ്‌കരണം നീതിപൂര്‍വം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ടി.യു.ഐ പ്രക്ഷോപത്തിന് ഒരുങ്ങുന്നത്. ഒരേ സ്‌കൂളില്‍ ഒരേ സമയം ജോലി ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് വ്യത്യസ്തമായ ശമ്പളം നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. എ.എസ്.ടി.ഐ യൂണിയന്‍ … Read more

ശരത്കാലത്തിന്റെ വരവറിയിച്ചുകൊണ്ട് അയര്‍ലന്‍ഡില്‍ തെളിഞ്ഞ കാലാവസ്ഥ

ഡബ്ലിന്‍: കാറ്റും മഴയും പെയ്തു തിമിര്‍ത്ത അയര്‍ലണ്ടില്‍ കാലാവസ്ഥ സാധാരണ നിലയിലേക്ക്. ഒറ്റപ്പെട്ട പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്ക് ഇടയ്ക്കിടെ ഉണ്ടാവുന്ന ചാറ്റല്‍ മഴ ഒഴിവാക്കിയാല്‍ തെളിഞ്ഞ കാലാവസ്ഥയാണ് ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. താപനില 14 ഡിഗ്രിക്കും 16 ഡിഗ്രിക്കും ഇടയിലാണെങ്കിലും രാത്രിയില്‍ താപനില 10 ഡിഗ്രിയില്‍ താഴെ എത്തി. വേനല്‍ക്കാലം മാറി ശരത്കാലത്തിലേക്ക് കടന്നതിന്റെ ലക്ഷണങ്ങള്‍ ഏറെക്കുറെ കാലാവസ്ഥയില്‍ പ്രകടമാണ്. ഈ ആഴ്ച മഴക്കുള്ള സാധ്യതയില്ലെന്ന് കാലാവസ്ഥ കേന്ദ്രങ്ങള്‍ അറിയിക്കുന്നു. മാത്രമല്ല ആഴ്ചയിലെ ഏറ്റവും തെളിഞ്ഞ ദിനം ഞായറാഴ്ച ആയിരിക്കുമെന്നും … Read more

വരാനിരിക്കുന്ന ബഡ്ജറ്റില്‍ ഇന്‍കം ടാക്‌സ് കുറച്ചുകൊണ്ടുള്ള പ്രഖ്യാപനമുണ്ടാകും: ലിയോ വരേദ്കര്‍

ഡബ്ലിന്‍: അടുത്ത മാസം നടക്കുന്ന ബഡ്ജറ്റില്‍ വരുമാന നികുതിയില്‍ ഇളവ് വരുത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി ലിയോ വരേദ്കര്‍. വരുമാനം കുറഞ്ഞവര്‍ കൂടുതല്‍ വരുമാന നികുതി അടക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുകയാണ് നികുതി ഇളവിന്റെ പ്രധാന ലക്ഷ്യം. നിശ്ചിത വരുമാന പരിധിക്ക് മുകളിലുള്ള ഉയര്‍ന്ന വരുമാനക്കാര്‍ക്ക് വരുമാന നികുതിയില്‍ ഇളവുണ്ടാവില്ല. ഏറ്റവും കൂടിയ വരുമാനക്കാര്‍ക്കും-ഏറ്റവും കുറഞ്ഞ വരുമാനക്കാര്‍ക്കും ഇടയിലുള്ള മധ്യത്തില്‍ നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് വരുമാന നികുതിയില്‍ കുറവ് വരുത്തുന്നതോടെ നികുതിയുമായി ബന്ധപ്പെട്ട അസമത്വം കുറച്ചു കൊണ്ടുവരാന്‍ … Read more

ഡബ്ലിനില്‍ ഭവനവില കടിഞ്ഞാണില്ലാതെ വീണ്ടും കുതിപ്പിലേക്ക്

ഡബ്ലിന്‍: കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മൂന്ന് ശതമാനത്തോളം വര്‍ദ്ധനവ് രേഖപ്പെടുത്തി ഭവന വില വീണ്ടും ഉയര്‍ച്ചയിലെത്തിയിരിക്കുകയാണ്. ഈ വര്‍ഷം 12 ശതമാനത്തിലെത്തിയ വില പിടിച്ചു നിര്‍ത്താന്‍ വഴി ആരായുകയാണ് ഹൗസിങ് മന്ത്രാലയം. ദേശീയ ശരാശരിയേക്കാള്‍ പതിന്മടങ്ങ് വില ഉയരുന്ന ഡബ്ലിനില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് വില നിലവാരം ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഒരു വീട് വാങ്ങാന്‍ അയര്‍ലണ്ടില്‍ ശരാശരി 276,000 യൂറോ ചെലവിടുമ്പോള്‍ ഡബ്ലിന്‍ ഒരു വീട് സ്വന്തമാക്കണമെങ്കില്‍ 413,000 യൂറോ നല്‍കേണ്ട അവസ്ഥയാണ്. ഡബ്ലിനില്‍ ഭവന വില ഏറ്റവും കൂടുതല്‍ … Read more

തൊഴിലന്വേഷകരാണോ നിങ്ങള്‍? വിദഗ്ദ്ധ പരിശീലനത്തിന് സര്‍ക്കാര്‍ സഹായം

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളിലുള്ള തൊഴിലില്ലായ്മ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന പദ്ധതിക്ക് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ അംഗീകാരം. 2013-ല്‍ രൂപീകരിക്കപ്പെട്ട യൂണിയന്റെ യൂത്ത് എംപ്ലോയ്മെന്റ് വിഭാഗം തൊഴിലന്വേഷകരായ യുവാക്കള്‍ക്ക് അനുയോജ്യമായ തൊഴില്‍ പരിശീലനം നല്‍കി ഒപ്പം ജോലിയും വാഗ്ദാനം ചെയ്യുന്ന പദ്ധതി അയര്‍ലണ്ടിലും ഉടന്‍ നടപ്പാക്കപ്പെടും. പദ്ധതി നടത്തിപ്പിലേക്ക് യൂണിയന്റെ വക 500 മില്യണ്‍ യൂറോ സാമ്പത്തിക സഹായം ലഭിക്കുമെന്നതിനാല്‍ സൗജന്യമായി തൊഴില്‍ പരിശീലനം നല്‍കി ജോലി ലഭ്യമാക്കാന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു. യോഗ്യത നേടിയതിന്റെ അടിസ്ഥാനത്തില്‍ മാത്രം പരിശീലനം … Read more

ഡബ്ലിനില്‍ തീപിടിത്തം: ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

ഡബ്ലിന്‍: ഡബ്ലിനില്‍ റാത്ത് മൈന്‍സിലെ ഗ്രോവ് റോഡിലെ ഇരുനിലവീടിനാണ് അഗ്‌നിബാധ ഉണ്ടായത്. ഇന്ന് രാവിലെ 7 മണിയോടടുപ്പിച്ച് ഉണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെ താമസിച്ചു വന്നവര്‍ ജനല്‍ വഴി പുറത്തേക്ക് ചാടി രക്ഷപെട്ടുവെന്ന് ദൃസാക്ഷികള്‍ പറയുന്നു. ഈ കെട്ടിടത്തില്‍ എത്രപേര്‍ താമസിക്കുന്നുണ്ട് എന്നതില്‍ വ്യക്തത വന്നിട്ടില്ല. തീ പിടിച്ചതിനെ തുടര്‍ന്നുണ്ടായ വിഷപ്പുക ശ്വസിച്ചവരാണ് അപകടത്തില്‍ പെട്ടത്. ഡബ്ലിന്‍ അഗ്‌നി ശമന സേനയുടെ 8 യൂണിറ്റുകള്‍ സംഭവസ്ഥലത്ത് എത്തി തീ അണക്കുകയായിരുന്നു. … Read more

ഫുഡ് സപ്ലിമെന്റുകള്‍ എടുക്കുന്നവരുടെ ശ്രദ്ധക്ക്: മുന്നറിയിപ്പ്; സ്‌പൈറുലീന ഉള്‍പ്പെടെ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഫുഡ് സപ്ലിമെന്റില്‍ അപകടകാരികളായ ബാക്ടീരിയകളെ കണ്ടെത്തി…

ഡബ്ലിന്‍: ഐറിഷ് മാര്‍ക്കറ്റില്‍ ലഭ്യമായ ഫുഡ് സപ്ലിമെന്റ് പാക്കറ്റുകളില്‍ ആരോഗ്യത്തിന് ഹനിയകരമായ ബാക്ടീരിയകളെ കണ്ടെത്തിയ സ്ഥിരീകരണവുമായി ഒരുകൂട്ടം ഗവേഷകര്‍. ഗാല്‍വേ യൂണിവേഴ്‌സിറ്റിയിലെ മെഡിസിന്‍-മൈക്രോ ബയോളജി വകുപ്പുകളിലായി 8 ഗവേഷകര്‍ നടത്തിയ പഠനത്തില്‍ സ്‌പൈറുലീന, ക്‌ളോളെല്ല, സൂപ്പര്‍ ഗ്രീന്‍ എന്നിവയുടെ ഉപയോഗം ശരീരത്തിന് ദോഷകരമാണെന്ന് കണ്ടെത്തി. 2015-ല്‍ സ്‌പൈറുലീനയില്‍ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായ സാല്‍മൊണല്ല ബാക്ടീരിയ കണ്ടുപിടിക്കപ്പട്ടതിനെ തുടര്‍ന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഫുഡ് സപ്ലിമെന്റുകള്‍ പഠനത്തിന് വിധേയമാക്കുകയായിരുന്നു. ഗവേഷണ ഫലം ഐറിഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്. രോഗപ്രതിരോധ മരുന്നുകളെ … Read more

ഡാര്‍ട്ട് ട്രെയിന്‍ പാലം തെറ്റി: വേഗത കുറച്ചതിനാല്‍ ഒഴിവാക്കപ്പെട്ടത് വന്‍ ദുരന്തം

ഡബ്ലിന്‍: ഇന്നലെ രാത്രി സര്‍വീസ് തുടരുന്നതിനിടെ ഡണ്‍ലോഗേറില്‍ ഡാര്‍ട്ട് ട്രെയിന്‍ പാലം തെറ്റി. ഇതേ തുടര്‍ന്ന് രാത്രിയിലുള്ള മറ്റ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കപ്പെട്ടു. പാലം തെറ്റിയ ശേഷം ട്രെയിന്‍ വേഗത കുറച്ച് സഞ്ചരിച്ചതിനാല്‍ വന്‍ അപകടമാണ് വിട്ടൊഴിഞ്ഞത്. ഡാര്‍ട്ടിന്റെ നിര്‍ത്തിവെയ്ക്കപ്പെട്ട ലാന്‍ഡ്സ് ഡൌണ്‍-ബ്രേയ് റൂട്ടുകളില്‍ ഇന്ന് രാവിലെ ഗതാഗതം പുനഃസ്ഥാപിക്കപെട്ടതായി ഐറിഷ് റെയില്‍വേ കേന്ദ്രങ്ങള്‍ അറിയിപ്പ് നല്‍കി. ട്രെയിന്‍ ഡണ്‍ലോഗേര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. സംഭവത്തില്‍ യാത്രക്കാര്‍ക്ക് അപകടം സംഭവിച്ചിട്ടില്ലെന്ന് റെയില്‍വേ അറിയിച്ചു. ഡാര്‍ട്ട് സര്‍വീസ് അപകടത്തില്‍പെട്ടതുമായി ബദ്ധപ്പെട്ട് … Read more

തെക്കന്‍ ഡബ്ലിനില്‍ ന്യായവിലയില്‍ 540 അപ്പാര്‍ട്‌മെന്റുകള്‍ക്ക് കൗണ്‍സില്‍ അനുമതി

ഡബ്ലിന്‍: തെക്കന്‍ ഡബ്ലിനില്‍ 200 സോഷ്യല്‍ ഹൗസിങ് യൂണിറ്റുകള്‍ക്കൊപ്പം തന്നെ മിതമായ നിരക്കില്‍ 340 ഹൗസിങ് അപ്പാര്‍ട്‌മെന്റുകള്‍ ഉള്‍പ്പെടുന്ന 540 വിശാലമായ ഭവന പദ്ധതിക്ക് ഡണ്‍ലോഗേയര്‍ റാത്ത് ഡൌണ്‍ കൗണ്ടി കൗണ്‍സിലിന്റെ പച്ചക്കൊടി. ഷാന്‍ഗാണറിലുള്ള ഭൂപ്രദേശം തുറന്ന ജയിലായി ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് ഇത് അടച്ചിടുകയായിരുന്നു. ഇതോടെ ഭൂപ്രദേശം കൗണ്‍സിലിന്റെ അധികാര പരിധിയിലുള്ളതായി മാറിയിരിക്കുകയാണ്. ഇവിടെ ആയിരിക്കും ഹൗസിങ് പദ്ധതി ആരംഭിക്കുന്നത്. തെക്കന്‍ ഡബ്ലിനില്‍ വാടകക്ക് പോലും വന്‍ തുക അഡ്വാന്‍സ് നിക്ഷേപിച്ചാണ് പലരും താമസിക്കുന്നത്. പുതിയ ഭവന … Read more