സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു: താലയിലേക്കുള്ള റൂട്ടുകള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ഡബ്ലിന്‍ ബസ്…

താല: അടുത്ത ആഴ്ച മുതല്‍ താലയിലേക്കുള്ള റൂട്ടുകള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാര്‍ അറിയിച്ചിരിക്കുകയാണ്. താലയില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം സഹിക്കവയ്യാതെയാണ് തങ്ങള്‍ ഈ ഒരു തീരുമാനത്തിലെത്തിയതെന്ന് നാഷണല്‍ ബസ് ആന്‍ഡ് റെയില്‍ യൂണിയനില്‍ അംഗങ്ങളായ ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാര്‍ പറയുന്നു. ജോലിയില്‍ സുരക്ഷിതത്വം ഇല്ലാത്തതും, യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയാത്തതിനാലുമാണ് ഡ്രൈവര്‍മാര്‍ കടുത്ത തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ബസിനു മുകളില്‍ തൂങ്ങിക്കിടന്നു അലക്ഷ്യമായി യാത്ര ചെയ്യുക, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിന്നും ബസിനു നേരെ കല്ലെറിയുക തുടങ്ങി അപകടകരമായ സാഹചര്യങ്ങളെയാണ് … Read more

ഗൗരിയും നമ്മളും

ഗൗരി ലങ്കേഷ് എന്നല്ല ആര് തന്നെ മരിച്ചാലും ബാധിക്കാത്ത ഒരു സമൂഹത്തിലാണ് നാമിന്നു ജീവിക്കുന്നത് .എന്നത്തേക്കാളും ഭീകരമായി മതവും ജാതിയും നമ്മെ ചുറ്റി വളഞ്ഞ കാലം .സവര്‍ണ ഫാസിസത്തത്തിന്റെ ഇരകളോ വ്യക്താക്കളോ എന്താണേലും നമ്മള്‍ ഹാപ്പിയാണ് ചുറ്റുവട്ടം അനുശാസിക്കുന്ന പുകച്ചുരുളുകളില്‍ ഒതുങ്ങി ഉള്‍വലിഞ്ഞു നില്‍ക്കുന്ന നമ്മള്‍ . എഴുത്ത് എന്നത് തന്നെ വ്യകതമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് .ആണ്‍ പെണ്‍ വേര്തിരിവുകളുടെ കാലഘട്ടങ്ങളില്‍ പെണ്ണെഴുതുകള്‍ അതൊരു വരിയാണേലും നോവല്‍ ആണേലും ഒരു പ്രഖ്യാപനമാണ് ഞാന്‍ പെണ്ണാണ് അതില്‍ … Read more

ഭവന രഹിതനായ ഒരാള്‍ കൂടി ഈ ആഴ്ച ഡബ്ലിനില്‍ മരണത്തിനു കീഴടങ്ങി

ഡബ്ലിന്‍: ഭവന രഹിതരുടെ മരണം തുടര്‍ക്കഥയായ അയര്‍ലണ്ടില്‍ വീണ്ടും ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഡബ്ലിനിലെ കില്‍മെന്‍ഹാമില്‍ എമര്‍ജന്‍സി അക്കോമഡേഷനില്‍ ഇരുപതുകാരനായ യുവാവ് മരണപ്പെട്ടതോടെ രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ മരണമാണിത്. ഇതിനെ തുടര്‍ന്ന് നാളെ എമര്‍ജന്‍സി ഹൗസിങ് മീറ്റിങ് ഭവന മന്ത്രി യോഗന്‍ മര്‍ഫിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ക്കും. ഭവന മന്ത്രാലയത്തിനൊപ്പം രാജ്യത്തെ ഭവന രഹിതര്‍ക്ക് താമസമൊരുക്കാന്‍ തയ്യാറാണെന്ന് ചാരിറ്റി സംഘടനയായ സൈമണ്‍ കമ്യുണിറ്റി അറിയിച്ചിരിക്കുകയാണ്. അയര്‍ലണ്ടില്‍ ഭവന രഹിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ … Read more

2008-നു ശേഷം രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തി

ഡബ്ലിന്‍: സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ലൈവ് രജിസ്റ്ററില്‍ പേര് നല്‍കാന്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞ നിരക്കിലെത്തി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ 264,256 പേര്‍ ലൈവ് രജിസ്റ്ററില്‍ ഒപ്പു വെയ്ച്ചപ്പോള്‍ ഈ വര്‍ഷം വെറും 51,762 പേരാണ് ഈ സ്ഥാനത്തു ഉണ്ടായിരുന്നത്. ഇതിനര്‍ത്ഥം തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ വന്‍ കുറവ് ഉണ്ടായിരിക്കുന്നു എന്നാണ്. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ തൊഴിലില്ലായ്മ 6 ശതമാനത്തിനു താഴെ എത്തുമെന്നാണ് ധനകാര്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2018-ഓടെ തൊഴില്‍ … Read more

യാക്കാബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ആഭിമുഖ്യത്തില്‍ പ്രീ-മാരിറ്റല്‍ കൗണ്‍സിലിംഗ് നടത്തപ്പെടുന്നു.

ഡബ്ലിന്‍ . അയര്‍ലണ്ടിലെ പരി.യാക്കാബായ സുറിയാനി ഓര്‍ത്തക്ഡാക്‌സ് സഭയുലെ ആഭിമുഖ്യത്തില്‍ എത്രയും ബഹു . എബി വര്‍കി അച്ചനും ബഹു . ജോബി അച്ചനും നയിക്കുന്ന പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് നറ്റത്തുന്നു . 2017 ഒക്ടോബര്‍ 4 ബുധനാഴ്ച രാവിലല 10 .30 മുതല്‍ 4.00 മണി വലര ഡബ്ലിനിലല Clondalkin ലുള്ള Church Of The Presentation Of Our Lord എന്ന പള്ളിയില്‍ വച്ചാണ് ക്ലാസുകള്‍ നടത്തുന്നത്. ഈ പ്രോഗ്രാമില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കേറ്റ് കൈപ്പറ്റുവാന്‍ … Read more

ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സ്ലീബാപെരുന്നാള്‍ ആചരിക്കുന്നു

ഗാള്‍വേ (അയര്‍ലണ്ട് ):ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സ്ലീബാപെരുന്നാള്‍ സെപ് 13 നു വൈകിട്ട് ആചരിക്കപ്പെടുന്നു .അന്നേദിവസം വൈകിട്ട് 5.45 നു സന്ധ്യാനമസ്‌കാരം.6.30 നു വി.കുര്‍ബാന .വി .കുര്‍ബാനയെ തുടര്‍ന്ന് സ്ലീബാപെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷകള്‍ നടത്തപ്പെടും . കുസ്തന്തീനോസ് ചക്രവര്‍ത്തിയുടെ മാതാവായ ഹെലീന രാജ്ഞി നമ്മുടെ കര്‍ത്താവിനെ കുരിശില്‍ തറച്ച സ്ലീബാ കണ്ടെത്തിയതിന്റെ ഓര്‍മ്മയാണ് സ്ലീബാപെരുന്നാള്‍ . യേശുക്രിസ്തുവിന്റെ കുരിശിനോടുകൂടെ കള്ളന്മാരുടെ കുരിശും കണ്ടെത്തിയ ഹെലീന രാജ്ഞി യേശുവിന്റെ കുരിശു തിരിച്ചറിയുന്നതിനായി അതുവഴി വന്ന … Read more

പൂഞ്ചോലയിലെ കുരുന്നുകള്‍ക്ക് പഠനോപകരണങ്ങളും ഓണസദ്യയുമായി ഷെയറിങ് കെയര്‍ അയര്‍ലണ്ട്

കാഞ്ഞിരപ്പുഴ / പാലക്കാട്: ഇല്ലായ്മകളുടെ കഥമാത്രം അറിയുന്ന പൂഞ്ചോല ഗവ. എല്‍.പി. സ്‌കൂളിലെ കുഞ്ഞു വിദ്യാര്‍ത്ഥികള്‍ ആഹ്‌ളാദത്തിലാണ്. പഠിക്കാനുള്ള ബുക്ക്, പെന്‍സില്‍, പേന, ബാഗ്, ഷൂസ്, കുട, യൂണിഫോം എന്നിവ കൂടാതെ ഈ വര്‍ഷം സമൃദ്ധമായ ഓണസദ്യയും കഴിച്ചാണ് അവര്‍ ഓണാവധിക്ക് പിരിഞ്ഞത്. ആഗസ്റ്റ് 31 ആം തിയതി വ്യാഴാഴ്ച സ്‌കൂളില്‍ കൂടിയ യോഗത്തില്‍വച്ചു കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് ശ്രീ. ഷംസുദ്ദീന്‍ പഠനോപകാരണങ്ങളുടെ വിതരണം ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീ. സാബു മൈലംവേലില്‍ അധ്യക്ഷത വഹിച്ച … Read more

രാത്ഡ്രം നൈറ്റ്‌ വിജില്‍ സെപ്റ്റബര്‍ എട്ടിന്

എല്ലാ മാസവും രണ്ടാം ശനിയാഴ് ച്ച നടത്തി വരാറുള്ള രാത്ഡ്രം നൈറ്റ്‌വിജിലും വിശുദ്ധ അന്തോണീസിന്റെ നൊവേനയും ഈ മാസം എട്ടാം തിയതി വെള്ളിയാഴ് ച്ച വൈകുന്നേരം 7 മണി മുതല്‍ 11 മണി വരെ പരിശുദ്ധ കന്യകമാതാവിന്റെ പിറവിതിരുനാളോടുകൂടി നടത്തപ്പെടുന്നു. ശുശ്രൂഷകള്‍ക്ക് ബഹുമാനപ്പെട്ട പ്രിന്‍സ് മാത്യൂ അച്ചന്‍ നേതൃത്വം നല്‍കുന്നു. എല്ലാവരേയും ഈ ശുശ്രൂഷകളിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. ഒക്‌ടോബര്‍ മാസം മുതല്‍ രാത്ഡ്രം നൈറ്റ്‌വിജില്‍ മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ വൈകിട്ടു ഏഴു മണി മുതല്‍ പതിനൊന്നു മണി വരെയായിരിക്കുമെന്ന് … Read more

അയര്‍ലണ്ടില്‍ ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് തുടക്കമിടാന്‍ നാല് ഗവേഷണകേന്ദ്രങ്ങള്‍ കൂടി: 5 വര്‍ഷത്തിനിടയില്‍ 650 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ശാസ്ത്ര ഗവേഷണ പഠനങ്ങള്‍ക്ക് പുതിയ മാനം നല്‍കിക്കൊണ്ട് നാല് ഗവേഷണകേന്ദ്രങ്ങളുടെ ഉത്ഘാടനം ഇന്ന് നിര്‍വഹിക്കപെടും. ശാസ്ത്രലോകത്ത് അയര്‍ലണ്ടിന്റെ സ്ഥാനം വാനോളമുയര്‍ത്തപ്പെടാന്‍ ഇത്തരം കേന്ദ്രങ്ങള്‍ക്ക് സാധിക്കട്ടെ എന്ന് ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ചുകൊണ്ട് ഐറിഷ് പ്രധാനമന്ത്രിയും, ഉപപ്രധാനമന്ത്രിയും ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. ബയോ ഇക്കണോമി, ന്യൂറോതെറാപ്പിസ്റ്റിക്‌സ് തുടങ്ങി ശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളെയും വിനിയോഗിക്കാന്‍ 74 മില്യണ്‍ യൂറോ സര്‍ക്കാരും, ഗവേഷണ സ്ഥാപനങ്ങള്‍ 40 മില്യണ്‍ യൂറോയും നിക്ഷേപം നടത്തിയിരിക്കുകയാണ്. പുതിയ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് അയര്‍ലന്‍ഡ് സയന്‍സ് ഫൗണ്ടേഷന്റെ 17 … Read more