ബെഡ്ഡ് ലഭിക്കാതെ 393 രോഗികൾ; അയർലണ്ടിലെ ആശുപത്രികളിൽ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു

ഇന്ന് രാവിലത്തെ കണക്കനുസരിച്ച് അയർലണ്ടിലെ വിവിധ ആശുപത്രികളിലായി 393 പേർ ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും, കസേരകളിലും മറ്റും ചികിത്സ തേടുന്നതായി Irish Nurses and Midwives Organisation (INMO). ഇതിൽ 266 പേർ എമർജൻസി ഡിപ്പാർട്മെന്റുകളിലും, 127 വിവിധ വാർഡുകളിലും ആണ്.   98 രോഗികൾ ബെഡില്ലാതെ ചികിത്സ തേടുന്ന University Hospital Limerick (UHL) ആണ് ഇക്കാര്യത്തിൽ ഒന്നാമത്. University Hospital Galway (41), Cork University Hospital (CUH – 37), Letterkenny University … Read more

ശക്തമായ മഴയും ഇടിമിന്നലും; അയർലണ്ടിലെ 19 കൗണ്ടികളിൽ യെല്ലോ വാണിങ്

അയർലണ്ടിലെ 19 കൗണ്ടികളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. ഇതെ തുടർന്ന് കൗണ്ടികളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ വാണിങ് നൽകി. Carlow, Kildare, Kilkenny, Laois, Longford, Louth, Meath, Offaly, Westmeath, Wexford, Wicklow, Cavan, Monaghan, Clare, Limerick, Tipperary, Waterford, Galway, Roscommon എന്നീ കൗണ്ടികളിൽ ഇന്ന് വൈകിട്ട് 3.11-ന് നിലവിൽ വന്ന വാണിങ് രാത്രി 8 മണി വരെ തുടരും.   വാണിങ് നിലനിൽക്കുന്ന പ്രദേശങ്ങളിൽ ശക്തമായ മഴയെതുടർന്ന് പ്രളയം ഉണ്ടായേക്കാം. … Read more

Swords Premier League നാളെ മുതൽ ; ഐറിഷ് മണ്ണിൽ ക്രിക്കറ്റ് ഉത്സവം

അയർലണ്ടിലെ ഡബ്ലിനിലെ സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ആദ്യമായി സംഘടിപ്പിക്കുന്ന ‘Swords Premier League’ നാളെ മുതൽ . 2011-ൽ സ്ഥാപിതമായ ക്രിക്കറ്റ് ലെൻസ്റ്റർ അഫിലിയേഷൻ ഉള്ള Swords Cricket Club ആണ് ഈ ടൂർണമെന്റ് ഒരുക്കുന്നത്. പ്രശസ്ത ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ മാതൃകയാക്കി ഒരുക്കുന്ന ഈ പ്രീമിയർ ലീഗിൽ അഞ്ച് ടീമുകളാണ് പങ്കാളികളാകുന്നത്. കളിക്കാരെ ടീം ഉടമകൾ ലേലത്തിലൂടെ തിരഞ്ഞെടുത്തതാണ് ടൂർണമെന്റിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾ: Armoured Titans Owner: സജീവ് തോമസ് Captain: ജാക്സൺ സന്തോഷ് … Read more

അയർലണ്ടിൽ ഈയാഴ്ച 23 ഡിഗ്രി വരെ ചൂടുയരും; മഴയ്ക്കും സാധ്യത

അയര്‍ലണ്ടില്‍ അന്തരീക്ഷ താപനില ഈയാഴ്ച 23 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി അനുഭവപ്പെടുന്ന ചൂട് വരും ദിവസങ്ങളിലും തുടരും. അതേസമയം ആഴ്ചയിലുടനീളം ഇടയ്ക്കിടെ മഴ പെയ്യുമെന്നും വകുപ്പ് അറിയിച്ചു. ഇന്ന് ഉച്ചയോടെ south Leinster, Munster പ്രദേശങ്ങളില്‍ മഴ പെയ്യും. വൈകുന്നേരത്തോടെ ഇത് south Connacht, west Connacht പ്രദേശങ്ങളിലേയ്ക്ക് പരക്കും. ചിലയിടങ്ങളില്‍ മഴ ശക്തമാകാനും, ഒറ്റപ്പെട്ട ഇടിമിന്നലിനും സാധ്യതയുണ്ട്. 15 മുതല്‍ 22 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില. … Read more

അയർലണ്ടിലെ വീട്ടുവാടക 2,000 യൂറോ കടന്നു; വാടക വീടുകളുടെ ലഭ്യതയിലും കുറവ്

അയര്‍ലണ്ടിലെ വീട്ടുവാടക 2,000 യൂറോ കടന്നു. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie-യുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2025 ആദ്യ പാദത്തിലെ (ജനുവരി, ഫെബ്രുവരി, മാര്‍ച്ച്) വീട്ടുവാടക ദേശീയ തലത്തില്‍ മാസം ശരാശരി 2,053 യൂറോ ആണ്. 3.4% ആണ് വര്‍ദ്ധന. 2011-ല്‍ ഇത് മാസം ശരാശരി 765 യൂറോ ആയിരുന്നു. കോവിഡ് കാലത്തിന് മുമ്പുള്ളതിനെക്കാള്‍ 48% ആണ് വീട്ടുവാടക വര്‍ദ്ധിച്ചത് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2025-ലെ ആദ്യ പാദത്തില്‍ ഡബ്ലിനില്‍ വാടക 5.8% വര്‍ദ്ധിച്ചപ്പോള്‍ ഡബ്ലിന് പുറത്ത് 8.6% … Read more

വെക്സ്ഫോർഡിൽ ഗോസ് ചെടികളിൽ വൻ തീപിടിത്തം; അണയ്ക്കാൻ ശ്രമം തുടരുന്നു

കൗണ്ടി വെക്‌സ്‌ഫോര്‍ഡില്‍ ഗോസ് ചെടികളില്‍ (gorse) വന്‍ തീപിടിത്തം. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ Gorey-യിലെ Tara Hill പ്രദേശത്താണ് അയര്‍ലണ്ടില്‍ ധാരാളമായി കാണുന്ന ഗോസ് എന്ന പൂച്ചെടികളുടെ കൂട്ടത്തിന് തീപിടിച്ചത്. ഇന്ന് രാവിലെയും തീ പൂര്‍ണ്ണമായും അണഞ്ഞിട്ടില്ല. വെക്‌സ്‌ഫോര്‍ഡ്, വിക്ക്‌ലോ എന്നിവിടങ്ങളില്‍ നിന്നുമെത്തിയ ഏഴ് ഫയര്‍ യൂണിറ്റുകളും, ഗാര്‍ഡയും, പ്രദേശവാസികളായ കര്‍ഷകരും ചേര്‍ന്ന് തീയണയ്ക്കാന്‍ രാത്രി മുതല്‍ തുടങ്ങിയ ശ്രമം തുടരുകയാണ്. ആദ്യഘട്ടത്തില്‍ തീ നിയന്ത്രണവിധേയമായെന്ന് തോന്നിച്ചെങ്കിലും അര്‍ദ്ധരാത്രിയോടെ വീണ്ടും ആളിപ്പടരുകയായിരുന്നു. സമീപത്തെ കടല്‍ക്കാറ്റാണ് തീ … Read more

ഷാനൺ എയർപോർട്ടിൽ അതിക്രമിച്ച് കയറി വിമാനത്തിന് നേരെ പെയിന്റ് എറിഞ്ഞു; 3 പേർ അറസ്റ്റിൽ, ഒരു ഗാർഡയ്ക്ക് പരിക്ക്

Shannon Airport-ൽ സുരക്ഷാ വീഴ്ച്ച. സുരക്ഷ ഭേദിച്ച് വിമാനങ്ങൾ നിർത്തിയിടുന്ന സ്ഥലത്ത് പ്രവേശിക്കുകയും, ഒരു വിമാനത്തിന് കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്ത മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തതായി ഗാർഡ അറിയിച്ചു. സംഭവത്തിൽ ഒരു ഗാർഡയ്ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.   ശനിയാഴ്ച വൈകിട്ട് 4.30-ഓടെ ആണ് സംഭവം. ഇതിന് തൊട്ടു മുമ്പായി ഒരു വിമാനം ലാൻഡ് ചെയ്തിരുന്നു. സുരക്ഷ ലംഘിച്ചതായി കണ്ടെത്തിയതോടെ ലാൻഡ് ചെയ്യാനിരുന്ന മൂന്ന് വിമാനങ്ങൾ തടയുകയും ചെയ്തു. സുരക്ഷ ഭേദിച്ച് എയർപോർട്ടിന്റെ എയർസൈഡിൽ കടന്ന മൂന്ന് സ്ത്രീകൾ … Read more

ബ്ലൂ ഫ്ലാഗുകളുടെ എണ്ണത്തിൽ റെക്കോർഡിട്ട് അയർലണ്ടിലെ ബീച്ചുകൾ; പട്ടികയിൽ ഇത്തവണ 89 ബീച്ചുകൾ

2025 സീസണില്‍ ബ്ലൂ ഫ്‌ളാഗുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ റെക്കോര്‍ഡിട്ട് അയര്‍ലണ്ടിലെ ബീച്ചുകളും മറീനകളും. നേരത്തെയുണ്ടായിരുന്ന 85 ബ്ലൂ ഫ്‌ളാഗുകളുടെ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ട് ഇത്തവണ 89 ബ്ലൂ ഫ്‌ളാഗുകളാണ് ബീച്ചുകള്‍ നേടിയിരിക്കുന്നത്. 10 മറീനകള്‍ക്കും ബ്ലൂ ഫ്‌ളാഗ് ലഭിച്ചിട്ടുണ്ട്. അയര്‍ലണ്ടിലെ പരിസ്ഥിതി സംരക്ഷണ ഗ്രൂപ്പായ An Taisce ആണ് ബീച്ചുകളിലെയും, മറീനകളിലെയും വിവിധ കാര്യങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് പ്രശസ്തമായ ബ്ലൂ ഫ്‌ളാഗുകള്‍ നല്‍കുന്നത്. വെള്ളത്തിന്റെ ഗുണനിലവാരം, ബീച്ച് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കല്‍, പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണം, സുരക്ഷ … Read more

‘ചൂട് കാലം തീരുന്നു’, അയർലണ്ടിൽ ഈയാഴ്ച പകുതിയോടെ മഴയെത്തിയേക്കും; ഡബ്ലിനിൽ വെള്ളത്തിന്റെ ഉപയോഗം റെക്കോർഡിൽ

അയര്‍ലണ്ടില്‍ ഈയാഴ്ച പകുതിയോടെ നിലവിലെ ചൂട് കാലാവസ്ഥ അവസാനിക്കുമെന്നും, മഴയെത്തുമെന്നും കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ച അല്ലെങ്കില്‍ വ്യാഴാഴ്ച വരെ നിലവിലെ ചൂട് തുടരുമെന്നും, വാരാന്ത്യത്തോടെ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുമെന്നതിനാല്‍ മഴ ലഭിക്കാന്‍ സാധ്യത കൂടുതലാണെന്നും വിദ്ഗദ്ധര്‍ പറയുന്നു. അതേസമയം ‘omega block’ എന്നറിയപ്പെടുന്ന പ്രതിഭാസമാണ് നിലവില്‍ രാജ്യത്ത് ഏതാനും ആഴ്ചകളിലായി തുടരുന്ന ഉയര്‍ന്ന അന്തരീക്ഷതാപനിലയ്ക്ക് കാരണം. ഇത് പലയിടങ്ങളിലും ജല ലഭ്യത കുറയാന്‍ ഇടയാക്കിയത് ആശങ്ക സൃഷ്ടിച്ചിട്ടുമുണ്ട്. ഡബ്ലിന്‍ പ്രദേശത്ത് വെള്ളത്തിന്റെ ഡിമാന്‍ഡ് കൂടി ദിവസം ശരാശരി 630 … Read more

‘പരിശുദ്ധ അമ്മ, നമ്മുടെ കുറവുകളെ ആദ്യമറിയുന്നവൾ’ : മാർ സ്റ്റീഫൻ ചിറപ്പണത്ത്

നോക്ക്/അയർലണ്ട് :  നമ്മുടെ കുടുംബത്തിലെ കുറവുകൾ ആദ്യം അറിഞ്ഞ് നമ്മുക്കായി മദ്ധ്യസ്ഥം വഹിക്കുന്നവളാണ് പരിശുദ്ധ അമ്മയെന്ന് സീറോ മലബാർ സഭയുടെ  യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ. സ്റ്റീഫൻ ചിറപ്പണത്ത് പറഞ്ഞു. നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ  ജൂബിലി വർഷത്തിലെ അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ നോക്ക് തീർത്ഥാടനത്തിൽ വി. കുർബാനക്ക്  മുഖ്യകാർമ്മികത്വം വഹിച്ച് വചന സന്ദേശം നൽകുകയായിരുന്നു  ബിഷപ്പ്. കാനായിലെ കല്യാണ വിരുന്നിൽ വെള്ളം വീഞ്ഞാക്കിയ വചന ഭാഗം ഉദ്ധരിച്ച് സംസാരിക്കവെ, … Read more