കോര്‍ക്ക് ബോസ്റ്റണ്‍ വിമാന സര്‍വീസ് യഥാര്‍ത്ഥ്യത്തോട് അടുക്കുന്നു

ഡബ്ലിന്‍: കോര്‍ക്കില്‍ നിന്ന് ബോസ്റ്റണിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് തടസങ്ങള്‍ ഓരോന്നായി തീരുന്നു. അറ്റ് ലാന്‍റികിന് കുറുകെ കോര്‍ക്കില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് നടത്തുന്നതിന് കഴിഞ്ഞ 50 വര്‍ഷമായി കാത്തിരിപ്പ് തുടരുകയാണ്. നോര്‍വീജിയന്‍ എയര്‍ കോര്‍ക്ക് -ബോസ്റ്റണ്‍ സര്‍വീസ് മേയ് മാസത്തോടെ തുടങ്ങുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ആഴ്ച്ചയില്‍ നാല് സര്‍വീസുകളെന്ന നിലയില്‍ പുതിയ സേവനം ലഭിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത് എന്നാല്‍ ഇത് പിന്നീട് തടസപ്പെട്ടു. യുഎസ് ചട്ടത്തിലെ പ്രശ്നമാണ് വൈകാന്‍ കാരണമായിരിക്കുന്നത്. നോര്‍വീജിയന്‍ എയര്‍ ഇന്‍റര്‍നാഷണലിന് യുഎസ് … Read more

ടെസ്കോ സമരം… മാന്‍ഡേറ്റും അനുകൂലമായി പ്രതികരിച്ചു

ഡബ്ലിന്‍:  മാന്‍ഡേറ്റ് ട്രേഡ് യൂണിയന്‍ അംഗങ്ങള്‍ ടെസ്കോ സമരത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ആയിരത്തോളം വരുന്ന തൊഴിലാളി അംഗങ്ങളില്‍ സമരത്തിന് 98 ശതമാനം പേരും അനുകൂലമായിരുന്നു. ടെസ്കോയ്ക്ക് ശക്തമായ സന്ദേശമാണ് വോട്ടെടുപ്പ് ഫലം നല്‍കുന്നതെന്ന് യൂണിയന്‍ വ്യക്തമാക്കി. 1996 ന് മുമ്പുള്ള ജീവനക്കാരില്‍ 85 ശതമാനവും സമരത്തിന് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. കരാറിലെത്താതെ ടെസ്കോയ്ക്ക് വേതനം കുറയ്ക്കാനും തൊഴില്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്താനും അനുവദിക്കില്ലെന്നതിന്‍റെ സൂചനയാണ് വോട്ടെടുപ്പ് ഫലമെന്നും യൂണിയന്‍ വ്യക്തമാക്കി. 1996ന് മുമ്പ് മുതല്‍ തൊഴിലെടുക്കുന്നവര്‍ക്ക് പുതിയ … Read more

സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ ബാലകലോത്സവം 2016 നാളെ താലയില്‍

ഡബ്ലിന്‍ .അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ കീഴിലുള്ള എല്ലാ ഇടവകകളിലെയും സണ്‍ഡേ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ബാലകലോത്സവം ഏപ്രില്‍ 10 ശനിയാഴ്ച താലയില്‍ വച്ച് നടത്തപ്പെടുന്നു . താലായിലുള്ള കില്‍നമന കമ്മ്യുണിറ്റി സെന്ററില്‍ വച്ച് രാവിലെ 10.00 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകിട്ട് 5.00 മണി വരെ ഉണ്ടായിരിക്കുന്നതാണ് . മത്സരാര്‍ത്ഥികളെ ജൂനിയര്‍ ഇന്‍ഫന്റ് .സബ് ജൂനിയര്‍ ,ജൂനിയര്‍ ,സീനിയര്‍ എന്നിങ്ങനെ വിഭജിച്ചു വിവിധ ഇനങ്ങളില്‍ മത്സരങ്ങള്‍ ഉണ്ടായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു .

അടുത്ത പ്രധാന മന്ത്രി തിരഞ്ഞെടുപ്പ് കെന്നിക്ക് പിന്തുണ ഉറപ്പ് വരുത്തിയ ശേഷം മാത്രമായിരിക്കുമെന്ന് റിപ്പോര്ട്ടുകള്‍

ഡബ്ലിന്‍: പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള മറ്റൊരു വോട്ടെടുപ്പ് കെന്നിയ്ക്ക് ഭൂരിപക്ഷം ഉറപ്പ് വരുത്താതെ ഉണ്ടാകില്ലെന്ന് സൂചന. മൂന്നാം തവണയാണ് കെന്നി പ്രധാനമന്ത്രിയാകുന്നതിന് ഭൂരിപക്ഷം ഉറപ്പിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നത്. ഫിയന ഫാള്‍ ഭരണത്തിലേക്കില്ലെന്ന് വ്യക്തമാക്കിയതോടെ മുന്നിലുള്ള ഏക വഴി ഫിന ഗേല്‍ ന്യൂനപക്ഷ സര്‍ക്കാരാണ്. ബുധനാഴ്ച്ച പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ് നടക്കുന്നത് മാറ്റിവെച്ചേക്കുമെന്നാണ് സൂചനയുള്ളത്. 52നെതിരെ 77 വോട്ടിനാണ് കെന്നി പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ ഇക്കുറി പരാജയപ്പെട്ടിരുന്നത്. എല്ലാ ഫിന ഗേല്‍ ടിഡിമാരും കെന്നിക്ക് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. എട്ട് സ്വതന്ത്ര ടിഡിമാര്‍ … Read more

ആള്‍ഡിയുടെ Old Hopking വൈറ്റ് റം ഉപയോഗിക്കരുത്

ഡബ്ലിന്‍: പ്രമുഖ റീട്ടയില്‍ ശ്രിംഖലയായ ആള്‍ഡി Old Hopking വൈറ്റ് റം തിരികെ വിളിച്ചു. കമ്പനിയുടെ Old Hopking എന്ന പേരിലുള്ള Lot 531456 and Lot 525856 വൈറ്റ് റം ആണ് കമ്പനി തിരികെ വിളിച്ചിരിക്കുന്നത്. Food Saftey Authortiy of Ireland (FSAI) അള്‍ഡിയുടെ Old Hopking വൈറ്റ് റമ്മില്‍ ഗ്ലാസ് കഷണങള്‍ കണ്ടെത്തിയതിനാലാണ് Old Hopking തിരികെ വിളിച്ചിരിക്കുന്നത്.

ഫാ:മനോജ് പാറയ്ക്കലിന് ദൈവശാസ്ത്ര പഠനത്തില്‍ അംഗീകാരം

ഡബ്ലിന്‍: റോമിലെ പ്രശസ്തമായ പൊന്തിഫിക്കല്‍ അര്‍ബന്‍ സര്‍വകലാശാലയില്‍ നിന്ന് ദൈവശാസ്ത്ര പഠനത്തില്‍ ഫാ: മനോജ് പാറയ്ക്കല്‍ ഡോക്ടറേറ്റ് നേടി.പഴയ നിയമത്തിലെ നിയമാവര്‍ത്തന പുസ്തകം അടിസ്ഥാനമാക്കിയാണ് അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചത്. പാലാ രൂപതാ അംഗമായ ഫാ:മനോജ് 1999 ജനുവരി 4 ന് ആദ്യമായി പട്ടം സ്വീകരിച്ച് കുര്‍ബാന ചൊല്ലിയത്.തുടര്‍ന്ന് ഉത്തരേന്ത്യയില്‍ ഉജ്ജയ്ന്‍ രൂപതാ റൂഹാലന തിയോളജിക്കല്‍ സെമിനാരിയില്‍ അധ്യാപകനായി ചേര്‍ന്നു. 2008 മുതല്‍ 2012 വരെ റോമില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദവും പൊന്ത്ഫിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ റിസി ജിയോവാനിയുടെ … Read more

ബാലേന്ദ്രന്റെ മൃതദേഹം ഡബ്ലിനില്‍ ദഹിപ്പിക്കും, ബന്ധുക്കള്‍ പങ്കെടുക്കും

  ഡബ്ലിന്‍: ഒരു മാസം നീണ്ടു നിന്ന സംഭവങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാസം അന്തരിച്ച തിരുവനന്തപുരം സ്വദേശി ഡോ.ബാലേന്ദ്രന്റെ മൃതദേഹം ഡബ്ലിനില്‍ മതാചാര പ്രകാരം സംസ്‌കരിക്കും. ഇതിനോടകം തന്നെ ഡബ്ലിനില്‍ ബന്ധപ്പെട്ടവരുമായി ബാലേന്ദ്രന്റെ ബന്ധുക്കള്‍ ടെലഫോണിലൂടെ സംസാരിച്ചിട്ടുണ്ട്.ഇതനുസരിച്ച് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളും സഹോദര പുതിയും ഇംഗ്ലണ്ടില്‍ നിന്ന് ഉടന്‍ അയര്‍ലന്‍ഡില്‍ എത്തി നിയമപരമായ രേഖകള്‍ സമര്‍പ്പിക്കും.തുടര്‍ന്ന് മൃതദേഹം പൂജാരിയുടെ കാര്‍മ്മികത്വത്തില്‍ ദഹിപ്പിക്കുവാനാണത്രേ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരു മാസം ഗാര്‍ഡായുടെ അന്വേഷണം മന്ദഗതിയില്‍ ആയിരുന്നതിനെതിരേ മലയാളി സംഘടനകള്‍ വൈകിയാണെങ്കിലും … Read more

സ്ത്രീകളെ ഉപദ്രവിച്ച ഗാര്‍ഡായ്‌ക്കെതിരേ അന്വേഷണം

  ഡബ്ലിന്‍: നിശാക്ലബിലെ ഉല്ലാസങ്ങള്‍ക്ക് ശേഷം വീട്ടിലേയ്ക്ക് പോകും വഴി 2 യുവതികളെ ഗാര്‍ഡാ ഉദ്യോഗസ്ഥന്‍ ഉപദ്രവിച്ചതായി പരാതി. ഇതു സംബന്ധിച്ച് ഗാര്‍ഡാ ഓംഡുസ്മാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണ്‍സ്റ്റര്‍ മേഖലയില്‍ നടന്ന സംഭവത്തില്‍ ഗാര്‍ഡാ ഉദ്യോഗസ്ഥന്‍ ഡ്യുട്ടിയില്‍ അല്ലാതിരുന്ന സമയം,ഇദ്ദേഹം നിശാക്ലബില്‍ പോയ ശേഷം തിരികെ പോകുന്ന സമയം ക്ലബില്‍ ഉണ്ടായിരുന്ന രണ്ട് യുവതികള്‍ കാറില്‍ വീട്ടില്‍ വിട്ടില്‍ വിടാമെന്ന് സമ്മതിചതിനെ തുടര്‍ന്ന് ഇദ്ദേഹം അവര്‍ക്കൊപ്പം കാറില്‍ കയറിയതായും എന്നാല്‍ വഴിയില്‍ വച്ച് യുവതികളില്‍ ഒരാളുമായി വാക്ക് … Read more

അയര്‍ലന്‍ഡിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ക്ക് ഓസ്ട്രേലിയ മുന്നറിയിപ്പ് നല്‍കി

ഡബ്ലിന്‍ :  അയര്‍ലന്‍ഡിലേക്ക് വരുന്ന  വിനോദസഞ്ചാരികള്‍ക്ക് ഓസ്ട്രേലിയ മുന്നറിയിപ്പ് നല്‍കി. ഈസ്റ്റര്‍ റൈസിങ് നൂറ് വര്‍ഷം തികയുമ്പോള്‍ റിപ്പബ്ലിക്കനുകളും യൂണിയനിസ്റ്റുകളും തമ്മില്‍ സംഘര്‍ഷ സാധ്യത നിലനില്ക്കുന്നവെന്നതാണ് ഓസ്ട്രേലിയന്‍ അധികൃതര്‍ പറയുന്നത്.ഓസ്ട്രേലിയന്‍ വിദേശ കാര്യമന്ത്രാലയം സൈറ്റില്‍ അയര്‍ലന്‍ഡിലേക്ക് പോകുന്നതിനെതിരെ മുന്നറിയിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രതിഷേധങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വടക്കന് അയര്‍ലന്‍ഡുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രകടനങ്ങളിലും ഒഴിഞ്ഞ് നില്‍ക്കണമെന്ന് ചൂണ്ടികാണിച്ചിട്ടുണ്ട്. പൗര പ്രതിഷേധങ്ങള്‍ അക്രമത്തിലേക്ക് തെന്നി വീഴാനുള്ള സാധ്യത അധികമാണെന്ന് സൂചനയുണ്ട്. വിജനമായ പാര്‍ക്കുകള്‍ മങ്ങിയ മേഖലകള്‍ … Read more

ഇന്ഷുറന്‍സ് കമ്പനിയായ 123.ie ഉപഭോക്താക്കള്ക്ക് 80 യൂറോയോളം തിരിച്ച് നല്‍കുന്നു

ഡബ്ലിന്‍: ഐറിഷ് ഇന്ഷുറന്സ് കമ്പനിയായ 123.ie  ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് തുക തിരിച്ച് നല്‍കുന്നത്. രണ്ട് വര്ഷമായി മോട്ടോര്‍ ഇന്‍ഷുറന്‍സില്‍ അധിക നിരക്ക് ഈടാക്കിയതിനെ തുടര്‍ന്നാണ് അധിക തുക മടക്കി നല്‍കുന്നത്. ഉപഭോക്താക്കളെ കമ്പനിക്ക് പറ്റിയ പിഴവ് വ്യക്തമായി അറിയിച്ചിട്ടുണ്ട്. എണ്പത് യൂറോയ്ക്കടുത്താണ് ശരാശരി തിരിച്ച് നല്‍കുന്ന തുക. തെറ്റ് പറ്റിയതിന് പിഴയെന്ന നിലയില്‍ അഞ്ച് ശതമാനം കൂടി നല്കുന്നുണ്ട് കമ്പനി. ഈ ആഴ്ച്ച അവസാനത്തോടെ തുക പൂര്ണമായി നല്കി കഴിയുമെന്നാണ് കരുതുന്നത്. തുക തിരിച്ച് നല്‍കുന്ന കാര്യം  ഇന്ഷുറന്സ് … Read more