മലയാളത്തിന്റെ ‘ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം’ ;ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു.

ഡബ്ലിന്‍ മലയാളത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം2016 ‘ന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും അവസരമുണ്ട്. അവസാനതീയതി ഏപ്രില്‍ 25 തിങ്കളാഴ്ച. ഡബ്ലിനിലെ സ്റ്റില്‍ഓര്‍ഗനിലുള്ള TALBOT (Formerly Park Hotel) ഹോട്ടലില്‍ വച്ച് മെയ് രണ്ടാം തീയതി തിങ്കളാഴ്ചയാണ്(ബാങ്ക് അവധി) ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് മത്സരം സംഘടിപ്പിക്കുന്നത്. കൂടുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നതിനായി ഒട്ടേറെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഇത്തവണത്തെ ക്വിസ് മത്സരത്തിനു മലയാളം രൂപം നല്‍കിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ മത്സരാര്‍ഥികള്‍ പ്രധാനമായും … Read more

ഇ‍‍ഡിപെന്‍റന്‍റ് അലൈന്‍സ് ടിഡിമാര്‍ ഫിന ഗേല്‍ ഫിന ഫാള്‍പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ക്ക് തയ്യാറെടുക്കുന്നു

ഡബ്ലിന്‍: ഇ‍‍ഡിപെന്‍റന്‍റ് അലൈന്‍സ് ടിഡിമാര്‍ ഫിന ഗേല്‍ ഫിന ഫാള്‍പാര്‍ട്ടികളുമായി  ചര്‍ച്ചകള്‍ക്ക് തയ്യാറെടുക്കുന്നു.  അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുന്നായി മൂന്ന് ബഡ്ജറ്റെങ്കിലും പുതിയതായി രൂപീകരിക്കുന്ന സര‍്ക്കാരിന്  അവതരിപ്പിക്കാന്‍ കഴിയണമെന്നാണ് ഇവരുന്നയിക്കാവുന്ന ആവശ്യമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  കെന്നിയെയും മൈക്കിള്‍ മാര്‍ട്ടിനെയും ഒരുമിച്ച് കണ്ട് ചര്‍ച്ച നടത്താന്‍ ഇവര്‍ ഉദ്ദേശിക്കുന്നുമുണ്ട്.  അഞ്ച് ഇന്‍ഡിപെന്‍റന്‍റ് അലൈന്‍സ് ടിഡിമാരും ചേര്‍ന്ന്  ഇന്ന് പ്രസ്താവന ഇറക്കുകയും ചെയ്തിട്ടുണ്ട്.  നിലവിലെ സര്‍ക്കാര്‍ രൂപീകരണ പ്രതിസന്ധിയെകുറിച്ച് ആശങ്കയുണ്ട്. പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടണം.  അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇക്കാര്യത്തില്‍ … Read more

സ്വപ്രായത്തിലുള്ള പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട പതിനാറ്കാരന് ജാമ്യം

ഡബ്ലിന്‍: പതിനാറ് വയസുള്ള ആണ്‍കുട്ടിയ്ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തെങ്കിലും  ജാമ്യം അനുവദിച്ചു.  ഒരേ പ്രായത്തിലുള്ള കൗമാരക്കാരിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതാണ് കേസിന് കാരണമായിരിക്കുന്നത്. സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലാണ് ആണ്‍കുട്ടിയുള്ളത് കേസില്‍  കുട്ടിക്ക് ജാമ്യം നല്‍കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്.  വോള്‍ഫ് ടോണ്‍ ക്വേയില്‍  ക്രോപീസ് ഏക്കര്‍ മെമ്മോറിയില്‍ പാര്‍ക്കിലാണ് കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത്.  ഡബ്ലിന്‍ ചില്‍ഡ്രന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യവ്യവസ്ഥകള്‍തുടരാന്‍ കോടതി ഉത്തരവിടുകയായിരുന്നു. പരാതിക്കാരിയുമായി നേരിട്ടോ അല്ലാതെയോ ആണ്‍കുട്ടിയ്ക്ക് ബന്ധം പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.  ഫോണ്‍ , മെസേജ്, … Read more

ഡബ്ലിന്‍ എയര്‍പോര്‍ട്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ റണ്‍വേയ്ക്ക് പ്രാദേശികമായി എതിര്‍പ്പുകള്‍ ഉയരാന്‍ സാധ്യത

ഡബ്ലിന്‍ : ഡബ്ലിന്‍ എയര്‍പോര്‍ട്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ റണ്‍വേയ്ക്ക് പ്രാദേശികമായി എതിര്‍പ്പുകള്‍ ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍.  സ്വോര്‍ഡ്സില്‍ നിന്നുള്ളവര്‍ പൊതുവെ തീരുമാനത്തോട് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. അതേ സമയം പോര്‍ട്മര്‍നോക്കില്‍ നിന്നുള്ളവര്‍ എതിര്‍പ്പ് പ്രകടമാക്കുന്നുണ്ട്. ഇവിടെ നിന്നുള്ള കമ്മ്യൂണിറ്റി അസോസിയേഷന്‍  വക്താവ് തങ്ങള്‍ തീരുമാനത്തില്‍ നിരാശരാണെന്ന് വ്യക്തമാക്കുകയും ചെയ്തു. അധികൃതര്‍  റണ്‍വേ നിര്‍മ്മാണവുമായി മുന്നോട്ട് പോകുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  കൂടുതല്‍ ശബ്ദ മലിനീകരണം  ഉണ്ടാകമെന്ന് കരുതുന്നതായി ഇവര്‍ വ്യക്തമാക്കി.  റണ്‍ വേ മേഖലയിലെ സ്കൂളുകള്‍ ഇപ്പോള്‍ … Read more

വേനലവധിക്ക് 715 യൂറോ നിരക്കില്‍ തിരുവനന്തപുരത്തിന് എത്തിഹാദ് ടിക്കറ്റ്

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ യൂറേഷ്യ ട്രാവല്‍സില്‍ നിന്നും ജൂണ്‍ 27 മുതല്‍ ജൂലൈ 14 വരെയുള്ള കാലയളവില്‍ ഏതാനും ദിവസങളില്‍ തിരുവനന്തപുരത്തിന് എത്തിഹാദ് എയര്‍വേയ്‌സില്‍ 715 യൂറോ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് ട്രാവല്‍ ഏജന്‍സി വക്താക്കള്‍ അറിയിച്ചു. കൂടുതല്‍ വിവരങള്‍ക്ക് Nivin – 087 066 76 92 Reji – 087 172 5858 Land phone: 01 608 0090, 021 427 9029

അനാഥര്‍ക്കു ആശ്വാസമായി അയര്‍ലണ്ടില്‍ നിന്നൊരു സ്‌നേഹസ്പര്‍ശം.IRISH INDIAN AID.

‘അങ്കിളേ പോരുമ്പം ഞങ്ങള്‍ക്ക് മേടിച്ചു വച്ചിരിക്കുന്ന ഉടുപ്പും നിക്കറും കൂടി കൊണ്ടോരമോ ????’ ഇതാരും പറഞ്ഞതല്ല അനാഥരായി കഴിയുന്ന ഒരു പറ്റം സഹോദരങ്ങള്‍ അവരുടേതല്ലാത്ത കാരണത്താല്‍ കേരളത്തിലെ അനാഥാലയങ്ങളില്‍ കഴിയുന്നുണ്ട് അവര്‍ ഇങ്ങനെ ചോദിക്കുന്നുണ്ടോ എന്നൊരു തോന്നല്‍ ,അതുകൊണ്ട് അവര്‍ക്കുവേണ്ടി…. നമ്മള്‍ അയര്‍ലണ്ടില്‍ നിന്ന് ഒരു തരി വെളിച്ചം എത്തിക്കുകയാണ്…. അനാഥര്‍ക്കു ആശ്വാസത്തിന്റെ സ്‌നേഹസ്പര്‍ശവുമായി അയര്‌ലണ്ടിലെ വിക്ലോ ആസ്ഥാനമായി ഏതാനും സുഹൃര്‍ത്തുക്കള്‍ ചേര്‍ന്ന് ‘IRISH INDIAN AID’ എന്ന പേരില്‍ ഒരു ചാരിറ്റി പ്രവര്‍ത്തനത്തിന് രൂപം കൊടുത്തിരിക്കുന്നു … Read more

താലാ സീറോ മലബാര്‍ കൂട്ടായ്മയില്‍ 10 കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം ഏപ്രില്‍ 9 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്

ഡബ്ലിന്‍ സീറോ മലാബാര്‍ ചര്‍ച്ച് താലാ കൂട്ടായ്മയില്‍ 10 കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം ഈ മാസം (ഏപ്രില്‍ ) 9 ശനിയാഴ്ച താലാ സ്പ്രിംഗ് ഫീല്‍ഡ് സെന്റ് മാര്‍ക്‌സ് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു .ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് ആദ്യകുര്‍ബ്ബാന സ്വീകരണവും നടക്കും വിശുദ്ധ കര്‍മ്മങ്ങള്‍ക്ക് ഫാ . ജോസ് ഭരണിക്കുളങ്ങര ,ഫാ .ജോസഫ് വെള്ളനാല്‍ OCD,ഫാ .സിജി പന്നകത്തില്‍ SSP എന്നിവര്‍ നേതൃത്വം നല്‍കും . അനില ജോഷി ,ആന്‍സണ്‍ ജോഷി .അമൃത … Read more

ഡബ്ലിനില്‍ മരിച്ച ബാലചന്ദന്‍ തിരുവനന്തപുരം സ്വദേശിയെന്ന് സൂചന

ഡബ്ലിന്‍: കഴിഞ്ഞ മാസം ഡബ്ലിനില്‍ മരിച്ച് തിരിച്ചറിയാന്‍ സാധിക്കാതിരുന്ന ബാലചന്ദന്‍ വേലായുധന്‍ തിരുവനന്തപുരം സ്വദേശിയാണന്ന് സൂചന.ഇതു സംബന്ധിച്ച് റോസ്മലയാളം വായനകാരനായ ഡബ്ലിന്‍ സ്വദേശിയാണ് ഇക്കാര്യം റോസ് മലയാളത്തെ ഇ മെയില്‍ വഴി അറിയിച്ചത്. ബാലചന്ദര്‍ ഡബ്ലിന്‍ 8 ല്‍ ഉളാ6 ഉഷേര്‍സ് ക്വേ അപ്പര്‍ട്ട്‌മെന്റിന്റെ കെയര്‍ ടേക്കര്‍ ജോലി ചെയ്തുവന്നിരുന്ന ആളാണന്ന് ഇദ്ദേഹം നല്‍കുന്ന സൂചന.തന്റെ ജോലിയുമായി ബന്ധപ്പെട്ട് ഇദ്ദേഹം ഈ അപ്പാര്‍ട്ട്‌മെന്റില്‍ എത്തുമ്പോള്‍ തനിക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിയിരുന്നത് ബാലചന്ദര്‍ ആയിരുന്നു.രണ്ടോ മൂന്നോ തവണ മാത്രം … Read more

മറ്റൊരു ഇലക്ഷന് രാജ്യം തയ്യാറെടുക്കേണ്ടി വന്നേക്കും..ഫിന ഗേല്‍ ഫിയന ഫാള്‍ ചര്‍ച്ച പരാജയം

ഡബ്ലിന്‍: മറ്റൊരു ഇലക്ഷന് രാജ്യം തയ്യാറെടുക്കേണ്ടി വന്നേക്കും. ഫിന ഗേല്‍ ഫിയന ഫാള്‍ചര്‍ച്ചപരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇരുകക്ഷികളും പ്രാഥമിക ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടെങ്കിലും ഇത്  പൊളിഞ്ഞ മട്ടാണ്.  പങ്കാളിത്ത സര്‍ക്കാരിനുള്ള അവസരം തള്ളിയതിന് ഫിയന ഫാളിനെതിരെ എന്‍ഡ കെന്നിയും മുതിര്‍ന്ന മന്ത്രിമാരും  കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.  സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറാക്കാത്തത് വന്‍ തെറ്റാണെന്ന് വിശ്വസിക്കുന്നതായും ദേശീയ താത്പര്യം പരിഗണിക്കാതെ സങ്കുചിതമായ പാര്‍ട്ടി താത്പര്യം സംരക്ഷിക്കുകയാണ് ഫിയന ഫാള്‍ ചെയ്യുന്നതെന്നും കെന്നി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ഫിയന ഫാള്‍ പാര്‍ട്ടി യോഗത്തില്‍ കെന്നി മുന്നോട്ട് … Read more

അപ്പാര്‍ട്മെന്‍റ് താമസക്കാരോട് സെന്‍സസ് സൗകര്യം മാനേജ്മെന്‍റ് ഉറപ്പ് വരുത്തുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യം

ഡബ്ലിന്‍‍: അപ്പാര്‍ട്മെന്‍റ് താമസക്കാരോട് മാനേജ്മെന്‍റ് സെന്‍സസ് എടുക്കാന്‍വരുന്നവരുമായി സഹകരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് അധികൃതര്‍.  രണ്ട് മില്യണ്‍ സെന്‍സസ് ഫോമുകളാണ് രാജ്യത്ത് ആകെ നല്‍കുന്നത്.  എല്ലാ താമസക്കാരും  വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്.  എന്നാല്‍ ചില അപ്പാര്‍ട്മെന്‍റ് മാനേജ്മെന്‍റ് ഇക്കാര്യത്തില്‍ വിമുഖത പ്രകടമാക്കുന്നതായാണ് സിഎസ്ഒ വ്യക്തമാക്കുന്നത്.  എന്യുമറേറ്റര്‍മാര്‍ക്ക് അപാര്‍ട്മെന്‍റ് ബ്ലോക്കുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ ഇവര്‍ തടസം നില്‍ക്കുന്നതായി സൂചനയുണ്ട്. അഞ്ച് ആഴ്ച്ചയെടുത്തായിരിക്കും ഫോം വിതരണം നടത്തുക. 4,664  എന്യുമറേറ്റര്‍മാരാണ് വിതരണത്തിനായി രംഗത്തുണ്ടാവുക.  ഇവര്‍ എന്താണ് ചെയ്യേണ്ടതെന്ന് വീടുകളിലെത്തി പറഞ്ഞ് നല്‍കും.  ലെറ്റര്‍ … Read more