ഡബ്ലിൻ എയർപോർട്ടിലെ സുരക്ഷാ പരിശോധനകളിൽ പ്രധാന മാറ്റങ്ങൾ; ഹാൻഡ് ബാഗുകളിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ, ലിക്വിഡുകൾ എന്നിവ പുറത്തെടുക്കേണ്ട, മറ്റ് മാറ്റങ്ങൾ ഇവ

ഡബ്ലിൻ എയർപോർട്ടിലെ സുരക്ഷാ പരിശോധനകളിൽ ഇന്നലെ അർദ്ധരാത്രി മുതൽ മാറ്റങ്ങൾ. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന തരത്തിലാണ് മാറ്റങ്ങൾ. ഇനി മുതൽ യാത്രക്കാർ കയ്യിൽ കൊണ്ടുപോകുന്ന ബാഗുകളിൽ നിന്നും ലിക്വിഡുകൾ, ജെൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ സുരക്ഷാ പരിശോധനകൾക്കിടെ ഏത് ടെർമിനലിൽ വച്ചായാലും പുറത്തെടുക്കേണ്ടതില്ല. ഒപ്പം ഹാൻഡ് ലഗേജിൽ കൊണ്ടുപോകാവുന്ന ലിക്വിഡുകളുടെ പരിധി 100 മില്ലി എന്നത് ഉയർത്തി 2 ലിറ്റർ വരെ ആക്കിയിട്ടുമുണ്ട്. ലിക്വിഡുകൾ, ജെൽ എന്നിവ ഇനി മുതൽ സുതാര്യമായ കവറുകളിൽ സൂക്ഷിക്കേണ്ടതുമില്ല. വലിയ തുക … Read more

കോർക്ക് ജയിലിൽ സന്ദർശകയ്ക്ക് നേരെ ആക്രമണം

കോര്‍ക്ക് ജയിലില്‍ സന്ദര്‍ശകയായ സ്ത്രീക്ക് നേരെ ആക്രമണം. ബുധനാഴ്ച ജയിലില്‍ കഴിയുന്ന ഒരാളെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. സംഭവം ഗാര്‍ഡയെ അറിയിച്ചതായി ഐറിഷ് പ്രിസണ്‍ സര്‍വീസ് പറഞ്ഞു. ആക്രമണത്തില്‍ സ്ത്രീക്ക് പരിക്കേറ്റെങ്കിലും അവ ഗുരുതരമല്ല എന്നാണ് വിവരം. സ്ത്രീയെ പരിചയമുള്ള ആള്‍ തന്നെയാണ് അക്രമി.

ഡബ്ലിനിൽ 1.2 മില്യന്റെ കൊക്കെയ്നുമായി 2 പേർ പിടിയിൽ

ഡബ്ലിനില്‍ 1.2 മില്യണ്‍ യൂറോ വിലവരുന്ന മയക്കുമരുന്നുകളുമായി രണ്ട് പുരുഷന്മാര്‍ പിടിയില്‍. ഡബ്ലിന്‍ 11, 15 പ്രദേശങ്ങളിലായി ബുധനാഴ്ച Finglas Drugs Unit നടത്തിയ ഓപ്പറേഷനുകളിലാണ് ആദ്യം 12 കിലോഗ്രാം, പിന്നീട് 5.5 കിലോഗ്രാം എന്നിങ്ങനെ കൊക്കെയ്ന്‍ കണ്ടെത്തിയത്. ഗാര്‍ഡയുടെ Crime Response Team, Regional Armed Response Unit എന്നിവരും ഓപ്പറേഷന് സഹായം നല്‍കി. രണ്ട് സംഭവങ്ങളിലുമായി 30-ലേറെ പ്രായമുള്ള ഒരു പുരുഷനും, 40-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനും അറ്റസ്റ്റിലായിട്ടുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് … Read more

ഡബ്ലിനിൽ നിന്നും കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കാണാതായ ഡാനിയേലിന്റേത് എന്ന് സംശയം; പരിശോധന ഇന്നും തുടരും

ഡബ്ലിനിലെ ഡോണബേറ്റില്‍ ഗാര്‍ഡ നടത്തിവരുന്ന പരിശോധനയില്‍ ലഭിച്ച അസ്ഥികൂടങ്ങള്‍ Daniel Aruebose എന്ന കുട്ടിയുടേതാണെന്ന് സൂചന. ബുധനാഴ്ചയാണ് ഇവിടെ നിലം കുഴിച്ച് പരിശോധിച്ചതില്‍ നിന്നും മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഫോറന്‍സിക് ആന്‍ത്രോപ്പോളജിസ്റ്റുകള്‍ അടക്കമുള്ളവരെ എത്തിച്ച് പരിശോധന ഇന്നും തുടരും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ഈ അവശിഷ്ടങ്ങള്‍ ഡാനിയേലിന്റേതാണെന്ന് ഉറപ്പിക്കാന്‍ സാധിക്കൂ. ഇതിനായി ഡിഎന്‍എ സഹായവും ഗാര്‍ഡ തേടും. മരണകാരണവും ഇതിന് ശേഷമേ അറിയാന്‍ സാധിക്കൂ. ഡോണബേറ്റിലെ ദി ഗ്യാലറി അപ്പാര്‍ട്ട്‌മെന്റിലായിരുന്നു മൂന്ന് വയസുകാരനായ ഡാനിയേല്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ … Read more

അയർലണ്ടിൽ നടക്കുന്ന വിദ്വേഷ കുറ്റകൃത്യങ്ങളിൽ മൂന്നിൽ ഒന്നും വംശവിരോധം കാരണം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം ഗാര്‍ഡയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്നില്‍ ഒന്നിലധികം വിദ്വേഷകുറ്റകൃത്യങ്ങള്‍ക്കും കാരണം വംശീയമായ വിരോധമാണെന്ന് കണ്ടെത്തല്‍. 2021-ന് ശേഷം രാജ്യത്ത് വംശീയവിദ്വേഷവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ 24% വര്‍ദ്ധിച്ചതായും ഔദ്യോഗിക കണക്കുകള്‍ ആധാരമാക്കി The Journal തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2024-ല്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 676 വിദ്വേഷകുറ്റകൃത്യങ്ങളാണ്. ഇതില്‍ 264 എണ്ണം അതായത് 39% വിദ്വേഷത്തിനും കാരണം ഇരയുടെ വംശവുമായി ബന്ധപ്പെട്ടതാണെന്ന് ഗാര്‍ഡ കണ്ടെത്തിയിട്ടുണ്ട്. 2021-ല്‍ 483 വിദ്വേഷ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഇതില്‍ … Read more

ശക്തമായ മഴ: അയർലണ്ടിലെ 9 കൗണ്ടികളിൽ പ്രാദേശികമായ വെള്ളപ്പൊക്കത്തിന് സാധ്യത, യെല്ലോ വാണിങ്

ശക്തമായ മഴയെ തുടര്‍ന്ന് അയര്‍ലണ്ടിലെ വിവിധ കൗണ്ടികളില്‍ യെല്ലോ വാണിങ്. Cork, Kerry എന്നീ കൗണ്ടികളില്‍ ഇന്ന് (സെപ്റ്റംബര്‍ 16 ചൊവ്വ) വൈകിട്ട് 8 മണി മുതല്‍ നിലവില്‍ വരുന്ന മുന്നറിയിപ്പ്, ബുധനാഴ്ച പകല്‍ 3 മണി വരെ തുടരും. ഈ കൗണ്ടികളില്‍ ശക്തമായ മഴയെ തുടര്‍ന്ന് പ്രാദേശികമായ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. റോഡ് യാത്രക്കാര്‍ ജാഗ്രത പാലിക്കുക. അതേസമയം Cavan, Donegal, Connacht പ്രവിശ്യയിലെ മുഴുവന്‍ കൗണ്ടികള്‍ (Galway, Mayo, Roscommon, Sligo, Leitrim) എന്നിവിടങ്ങളില്‍ ഇന്ന് … Read more

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും പിൻവാങ്ങുന്നതായി Conor McGregor

ഐറിഷ് പ്രസിഡന്റ് മത്സര രംഗത്ത് നിന്നും പിന്‍വാങ്ങുന്നതായി Conor McGregor. മുന്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഫൈറ്റര്‍ കൂടിയായ McGregor, സോഷ്യല്‍ മീഡിയ ആയ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തന്നെ മത്സരിക്കുന്നതില്‍ നിന്നും തടയുന്നത് രാജ്യത്തെ കാലഹരണപ്പെട്ട ഭരണഘടനയാണെന്നും McGregor, എക്‌സ് പോസ്റ്റില്‍ ആരോപിച്ചു. നേരത്തെ പീഡന കേസില്‍ സിവില്‍ കോടതി കുറ്റക്കാരനെന്ന് വിധിച്ച McGregor, താൻ നിരപരാധിയാണെന്നും, ഉഭയസമ്മതപ്രകാരമായുള്ള ബന്ധമായിരുന്നു അതെന്നും വാദിച്ചിരുന്നു. തീവ്രവലതുപക്ഷ നിലപാടുകളുടെ പേരിലും  അദ്ദേഹം പലപ്പോഴും വിവാദത്തിലായിരുന്നു. അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള … Read more

അയർലണ്ടിലെ ആശുപത്രികളുടെ ‘കിടക്ക ക്ഷാമം’ എന്ന് തീരും? ഇന്ന് ട്രോളികളിൽ ചികിത്സ തേടുന്നത് 514 പേർ

ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം അയര്‍ലണ്ടിലെ വിവിധ ആശുപത്രികളിലായി ബെഡ്ഡ് ലഭിക്കാതെ, കസേരകളിലും, ട്രോളികളിലും മറ്റുമായി ചികിത്സ തേടുന്നവരുടെ എണ്ണം 514 ആണെന്ന് Irish Nurses and Midwives Organisation (INMO). ഇതില്‍ 314 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലും, 200 പേര്‍ വാര്‍ഡുകളിലുമാണ്. 91 പേര്‍ ബെഡ്ഡില്ലാതെ ചികിത്സ തേടുന്ന University Hospital Limerick ആണ് ഇക്കാര്യത്തില്‍ ഒന്നാമത്. University Hospital Galway (70), Sligo University Hospital (64) എന്നിവയാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ … Read more

അത്ലോണിൽ സ്ത്രീക്ക് നേരെ ആക്രമണം; ഗുരുതര പരിക്ക്

Co. Westmeath-ല്‍ സ്ത്രീക്ക് നേരെ ക്രൂരമായ ആക്രമണം. Athlone-ലെ Connaught Gardens-ല്‍ വച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ച പകല്‍ 11 മണിയോടെയായിരുന്നു ആക്രമണം. സംഭവത്തില്‍ 30-ലേറെ പ്രായമുള്ള സ്ത്രീയെ ഗുരുതര പരിക്കുകളോടെ Tullamore-ലെ മിഡ്‌ലാന്‍ഡ് റീജയനല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് 60-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാളെ പിന്നീട് കേസൊന്നും എടുക്കാതെ വിട്ടയച്ചു. സെപ്റ്റംബര്‍ 12 വെള്ളിയാഴ്ച പകല്‍ നടന്ന ആക്രമണത്തിന് ദൃക്‌സാക്ഷികളായവരോ, സിസിടിവി, കാര്‍ ഡാഷ് ക്യാമറ ദൃശ്യങ്ങള്‍ കൈവശമുള്ളവരോ ഉണ്ടെങ്കില്‍ ഏതെങ്കിലും … Read more

ഡബ്ലിൻ ആശുപത്രികളിലെ രോഗികളെ ട്രാൻസ്ഫർ ചെയ്യാൻ പ്രൈവറ്റ് കമ്പനിക്ക് കരാർ; സമരത്തിനൊരുങ്ങി ആംബുലൻസ് തൊഴിലാളി സംഘടനകൾ

ഗ്രേറ്റര്‍ ഡബ്ലിന്‍ പ്രദേശത്തുള്ള ആശുപത്രികള്‍ക്കിടയിലായി രോഗികളെ പരസ്പരം ആംബുലന്‍സുകളില്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള കരാര്‍ പുറത്തെ പ്രൈവറ്റ് കമ്പനിക്ക് നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ആംബുലന്‍സ് ജീവനക്കാര്‍. നാഷണല്‍ ആംബുലന്‍സ് സര്‍വീസില്‍ ജോലി ചെയ്യുന്ന, യുനൈറ്റ് തൊഴിലാളി സംഘടനയിലെ അംഗങ്ങളാണ് ഇതിനെതിരെ സമരത്തിനൊരുങ്ങുന്നത്. സമരം വേണമോ എന്നത് സംബന്ധിച്ച് സംഘടനയിലെ അംഗങ്ങള്‍ക്കിടയില്‍ ഇന്ന് അഭിപ്രായ വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. തൊഴിലാളി സംഘടനകളുമായി ആലോചിക്കാതെയാണ് പുറത്തുള്ള കമ്പനിക്ക് കരാര്‍ നല്‍കാന്‍ നീക്കം നടക്കുന്നതെന്ന് യുനൈറ്റ് പ്രസ്താവനയില്‍ പറഞ്ഞു. എമര്‍ജന്‍സി ആംബുലന്‍സുകളിലെ പാരാമെഡിക്കല്‍ ജീവനക്കാരുടെ … Read more