അയർലണ്ടിൽ ഈ കടന്നു പോയ ജൂൺ 9 വർഷത്തിനിടെ ഏറ്റവും തണുപ്പേറിയത്; കൊടും തണുപ്പും കൊടും ചൂടും അനുഭവപ്പെടുന്ന ഇടമായി അയർലണ്ട് മാറുന്നുവോ?
അയര്‍ലണ്ടില്‍ 2015-ന് ശേഷമുള്ള ഏറ്റവും തണുപ്പേറിയ ജൂണ്‍ മാസമാണ് ഇക്കഴിഞ്ഞു പോയതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. 2024 ജൂണിലെ ശരാശരി അന്തരീക്ഷ താപനില 13 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരുന്നുവെന്നും, കഴിഞ്ഞ വര്‍ഷം ജൂണിനെക്കാള്‍ 3 ഡിഗ്രി കുറവാണിതെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ വ്യക്തമാക്കി. അതേസമയം രാജ്യത്തെ കാലാവസ്ഥ കൊടുംതണുപ്പും, വര്‍ദ്ധിച്ച ചൂടുമായി രണ്ട് അറ്റങ്ങളില്‍ മാറി മറിയുന്നതായാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലെ 24-ആം തീയതിയാണ് 2024-ലെ ഇതുവരെയുള്ള ഏറ്റവും ചൂടേറിയ ദിവസമായി അടയാളപ്പെടുത്തിയിട്ടുള്ളത്. … Read more





