നാളെ (വെള്ളി) ലീമെറിക്കില്‍ നൈറ്റ് വിജില്‍

  ലീമെറിക്ക്:സീറോ മലബാര്‍ പള്ളിയില്‍ നാളെ വൈകിട്ട് 7 മണി മുതല്‍ വൈകിട്ട് 10.30 മണി വരെ നൈറ്റ് വിജില്‍ ഉണ്ടായിരിക്കുന്നതാണന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഐറിഷ് യുവതി നിയാം രണ്ടാമത്തെ അപരിചിത ഇരട്ടയെയും കണ്ടെത്തി, വീഡിയോ

ഡബ്ലിന്‍: ഒരാളെ പോലെ ഏഴുപേര്‍ ഉണ്ടാകുമെന്നാണു പറയാറുണ്ട്. ഇതു കണ്ടുപിടിക്കാന്‍ ട്വിന്‍ സ്‌ട്രൈഞ്ചേഴ്‌സ് എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചത് അപരിചിതരായ ഇരട്ടയെ കണ്ടെത്തി അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയ നിയാം ഗീനിയെന്ന അയര്‍ലന്‍ഡുകാരിയെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ആദ്യം ഒരാളെ കണ്ടെത്തിയ നിയാം അപരിചിതയായ രണ്ടാമത്തെ ഇരട്ടയെയും കണ്ടെത്തിയിരിക്കുകയാണ്. സ്വന്തം രൂപത്തിലുള്ള ആളെ കണ്ടെത്താന്‍ നിയാം ഗീനി എന്ന ഐറിഷ് യുവതി കഴിഞ്ഞ മാര്‍ച്ച് മുപ്പതിനാണ് ട്വിന്‍ സ്െട്രെഞ്ചേഴ്‌സ് എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചത്. ഇതിനായി … Read more

മന്ദാരചെപ്പ് സംഗീതസന്ധ്യ- ജൂലൈ 2 ന് കോര്‍ക്കില്‍

  കോര്‍ക്ക്: കോര്‍ക്കിലെ സംഗീതപ്രേമികളുടെ കൂട്ടായ്മക്ക് അരങ്ങോരുങ്ങുകയായി. 2015 ജൂലൈ 2 ന് 6 മണിക്ക് ടോഗരിലെ ഫിന്‍ബാര്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടത്തപ്പെടുന്ന സംഗീതസന്ധ്യയിലേക്ക് എല്ലാ സംഗീതപ്രേമികളെയും സ്വാഗതം ചെയുന്നു .കുട്ടികള്‍ക്കായി ബിഗ്‌സ്‌ക്രീന്‍ കാര്‍ട്ടൂണ്‍ സിനിമയും ഈ വേദിയില്‍ സമാന്തരമായി നടത്തപെടുന്നതാണ്. എല്ലാവര്‍ഷവും നടത്താനഗ്രഹിക്കുന്ന ഈ കൂട്ടായ്മയില്‍നിന്നും ചെറിയ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സംഘാടകര്‍ ആഗ്രഹിക്കുന്നു .മിനിമം സംഭാവന 5 യൂറോയും ഫാമിലി സംഭാവന 10 യൂറോയുമാണ് . 24 ഓളം വീടുകളിലെ പാട്ടുകാര്‍ അണിനിരക്കുന്ന ഈ സംഗീതവിരുന്നു … Read more

പോണ്‍ വീഡിയോ ലിങ്കുകളുടെ രൂപത്തില്‍ ഫേസ്ബുക്ക് വൈറസ് പടരുന്നു

  ഡബ്ലിന്‍: ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഭീഷണിയായി രാജ്യമെമ്പാടും പോണ്‍ വൈറസ് പരക്കുന്നതായി റിപ്പോര്‍ട്ട്. വൈറസ് ആക്രമണങ്ങള്‍ പുതുമയല്ലാത്ത ഫേസ്ബുക്കില്‍ അശ്ലീല വീഡിയോ ലിങ്കിന്റെ രൂപത്തിലാണ് പുതിയ വൈറസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി ഈ വൈറസ് പ്രചരിച്ചെന്നാണ് റിപ്പോര്‍ട്ട്. കിലിം മാള്‍വേര്‍ വിഭാഗത്തില്‍ പെട്ട വൈറസാണ് ഫേസ്ബുക്ക് വഴി വ്യാപകമായി പരക്കുന്നത്. ഈ വൈറസ് ആക്രമണത്തിന്റെ ഫലമായി നിരവധി യൂസര്‍മാരുടെ ടൈംലൈനിലും ന്യൂസ് ഫീഡിലും അശ്ലീലചിത്രങ്ങളും വീഡിയോകളും പോസ്റ്റ്‌ചെയ്യപ്പെട്ടു. ഫേസ്ബുക്ക് നോട്ടിഫിക്കേഷന്റെ രൂപത്തിലാണ് വൈറസ് പ്രത്യക്ഷപ്പെടുന്നത്. ഫേസ്ബുക്കിലെ … Read more

ലാന്‍സ്ഡൗണ്‍ റോഡ് എഗ്രിമെന്‍റ് അംഗീകരിക്കണമെന്ന് ഐറിഷ് നഴ്സസ് ആന്‍റ് മിഡ് വൈവ്സ് ഓര്‍ഗനൈസേഷന്‍

ഡബ്ലിന്‍: ലാന്‍സ്ഡൗണ്‍ റോഡ് എഗ്രിമെന്‍റ് അംഗീകരിക്കണമെന്ന് നിര്‍ദേശിച്ച് ഐറിഷ് നഴ്സസ് ആന്‍റ് മിഡ് വൈവ്സ് ഓര്‍ഗനൈസേഷന്‍.  ഇക്കാര്യത്തില്‍ തീരുമാനമെടുത്തെങ്കിലും കൂടുതല്‍ പോസ്റ്റീവായ കരാര്‍ ആകാമായിരുന്നുവെന്ന് എക്സിക്യൂട്ടീവ് കണ്‍സില്‍ പൊതുവിലയിരുത്തലുണ്ടെന്നും സൂചന.  അംഗങ്ങള്‍ക്കിടയില്‍ എഗ്രിമെന്‍റ് വോട്ടിനിട്ട് അംഗീകരിക്കുന്നതിന് മുന്നോടിയായി കരാര്‍ വിവരങ്ങള്‍ലഭ്യമാക്കും. ഇതിനായി യോഗം വളിക്കേണ്ടതുണ്ട്. ജൂണ്‍ 29  മുതല്‍  അംഗങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനം നടത്തും. ജൂലൈ മുപ്പതിന് വോട്ടിനിടുന്നതിന്‍റെ ഫലം പുറത്ത് വരും. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളിയൂണിയനായ എസ്ഐപിടിയുവും കരാര്‍ അംഗീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  കഴിഞ്ഞ … Read more

കൊച്ചിന്‍ എയര്‍പോര്‍ട്ടിന് സമീപം 17 സെന്റ് സ്ഥലം വില്‍പനയ്ക്ക്

  BEAUTIFULL LAND FOR SALE NEAR COCHIN AIRPORT. Features 1) 17 cent rectangle plot. 2) 300 meter from Kusat Eng. College, Mookkannor. 3) Full of Nudmeg ( ജാതി മരം) 4) Big Tamarind േൃലe left corner of the front side. (കുടം പുളി മരം ) Please contact only genuine Interest. Email- mergodpvm@gmail.com

വിവാഹങ്ങളില്‍ വൈദികരുടെ പങ്കാളിത്തം പഴയപോലെ തുടരുമെന്ന് സൂചന

ഡബ്ലിന്‍: സ്വവര്‍ഗ വിവാഹ തുല്യതാ ഹിതപരിശോധനയുടെ ഫലം സഭയുടെ നിലപാടിന് വിരുദ്ധമായത് മൂലം വിവാഹ ചടങ്ങുകളില്‍ കാത്തിലോക് വൈദികരുടെ പങ്കില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് സൂചന.  മെയ്നൂത്തില്‍ ബുധനാഴച്ച നടന്ന കാത്തോലിക് ബിഷപ്പ് സമ്മര്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ് ഇമോണ്‍ മാര്‍ട്ടിന്‍. ഹിതപരിശോധന നടന്നതിന് ശേഷം ആദ്യമായാണ് ബിഷപ്പ്മാര്‍ ഒന്നിച്ച് കൂടുന്നത്.  വിവാഹ ചടങ്ങിന് നിലവിലുള്ളത് പോലെ തന്നെ വൈദികര്‍ കാര്‍മ്മികരാകും.  ചര്‍ച്ചിന് മുന്നില്‍ വിവാഹതിരായ നിരവധിപേര്‍ സിവില്‍ മാരേജ് പോലെ തന്നെ  ഈ വിവാഹങ്ങളും അംഗീകരിച്ച് … Read more

ഡബ്ലിന്‍ സിറ്റിയില്‍ സ്വകാര്യ കാറുകള്‍ക്ക് വിലക്ക് വന്നേക്കും..പരിഷ്കരണം ലക്ഷ്യം

ഡബ്ലിന്‍:ഡബ്ലന്‍ സിറ്റിയുടെ  വലിയൊരു ഭാഗത്ത് കാറുകള്‍ക്കും ടാക്സികള്‍ക്കും വിലക്ക് വരുമെന്ന് സൂചന.  നഗരം കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും പൊതുഗത സൗകര്യങ്ങള്‍ക്കും  കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന്‍റെ ഭാഗമായിട്ടാണിത്.  ഡബ്ലിന്‍ സിറ്റികൗണ്‍സിലും നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഹൂസ്ടണ്‍ സ്റ്റേഷനിലെ ബഹുനില കെട്ടിടത്തിലേക്ക് കാര്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ മാറ്റുന്നുണ്ട്. പരമാവധി കാറുകള്‍ നഗരകേന്ദ്രത്തിലെത്താതെ നോക്കാനാണ് തീരുമാനമുള്ളത്.  കോളേജ് ഗ്രീന്‍ മേഖലയില്‍ കാര്‍ പൂര്‍ണമായും നിരോധിക്കുന്നതും പരിഗണിക്കുന്നു. ലുവാസ്, ബസ്, സൈക്കിള്‍ വേ, വീതിയേറിയ കാല്‍നട പാത എന്നീ സൗകര്യങ്ങള്‍ … Read more

വാട്ടര്‍ഫോര്‍ഡില്‍ ‘ബ്ലെസ്സ് അയര്‍ലണ്ട് 2015’ ജൂലൈ 9, 10, 11 തീയതികളില്‍

വാട്ടര്‍ഫോര്‍ഡ്: അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡില്‍ വച്ച് കരിഷ്മ പ്രയര്‍ ഫെല്ലൊഷിപ്പിന്റെ നേതൃത്വത്തില്‍ ബ്ലെസ് അയര്‍ലണ്ട് 2015, ജൂലൈ 9, 10, 11 തീയതികളില്‍ ഡിലസ്സ കോളേജ് ഓഡിറ്റൊറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. പാസ്റ്റര്‍ റോയ് മര്‍ക്കാര മുഖ്യാതിഥി ആയി പങ്കെടുക്കുന്ന ഈ യോഗത്തില്‍ രാവിലെ 10 മണി മുതല്‍ 12.30 വരെ ബൈബിള്‍ ക്ലാസും വൈകുന്നേരം 6 മണി മുതല്‍ 8.30 വരെ സുവിശേഷ യോഗവും നടത്തപ്പെടുന്നതാണ്. ഏവരെയും യോഗത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു വിശദ വിവരങ്ങള്‍ക്ക്: … Read more

ഡബ്ലിനില്‍ കത്തോലിക്കാ സഭയ്ക്ക് പുതിയ വൈദികന്‍

  ഡബ്ലിന്‍:സീറോ മലബാര്‍ സഭയിലെ പ്രവര്‍ത്തങ്ങള്‍ക്ക് ശേഷം ഇന്‍ഡ്യയിലേയ്ക്ക് മടങ്ങി പോകുന്ന ഫാ: മനോജ് പൊന്‍കാട്ടിലിന് പകരമായി ഫാ:ആന്റണി ചീരംവേലിയെ നിയമിച്ചതായി ആഗോള സീറോ മലബാര്‍ സഭയുടെ പ്രവാസി കാര്യാലയം സ്ഥിരീകരിച്ചു.ഇതു സംബന്ധിച്ച വാര്‍ത്താകുറിപ്പ് ഇന്ന് ഡബ്ലിനിലെ സീറോ മലബാര്‍ സഭയുടെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആയ കിസാന്‍ തോമസ് പുറത്തിറക്കി. മൂന്ന് വര്‍ഷത്തെ സേവനങ്ങള്‍ക്ക് ശേഷമാണ് ഫാ:,മനോജ് പൊന്‍കാട്ടില്‍ ഭാരതത്തിലേയ്ക്ക് മടങ്ങി പോകുന്നത്.പുതിയതായി നിയമിതനായ ഫാ:ആന്റണി ചീരംവേലി ചങ്ങനാശേരി കുറുംബനാടം ഇടവക അംഗവും, മിഷനറീസ് ഓഫ് … Read more