ലാന്‍സ്ഡൗണ്‍ റോഡ് എഗ്രിമെന്‍റ് അംഗീകരിക്കണമെന്ന് ഐറിഷ് നഴ്സസ് ആന്‍റ് മിഡ് വൈവ്സ് ഓര്‍ഗനൈസേഷന്‍

ഡബ്ലിന്‍: ലാന്‍സ്ഡൗണ്‍ റോഡ് എഗ്രിമെന്‍റ് അംഗീകരിക്കണമെന്ന് നിര്‍ദേശിച്ച് ഐറിഷ് നഴ്സസ് ആന്‍റ് മിഡ് വൈവ്സ് ഓര്‍ഗനൈസേഷന്‍.  ഇക്കാര്യത്തില്‍ തീരുമാനമെടുത്തെങ്കിലും കൂടുതല്‍ പോസ്റ്റീവായ കരാര്‍ ആകാമായിരുന്നുവെന്ന് എക്സിക്യൂട്ടീവ് കണ്‍സില്‍ പൊതുവിലയിരുത്തലുണ്ടെന്നും സൂചന.  അംഗങ്ങള്‍ക്കിടയില്‍ എഗ്രിമെന്‍റ് വോട്ടിനിട്ട് അംഗീകരിക്കുന്നതിന് മുന്നോടിയായി കരാര്‍ വിവരങ്ങള്‍ലഭ്യമാക്കും. ഇതിനായി യോഗം വളിക്കേണ്ടതുണ്ട്. ജൂണ്‍ 29  മുതല്‍  അംഗങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനം നടത്തും. ജൂലൈ മുപ്പതിന് വോട്ടിനിടുന്നതിന്‍റെ ഫലം പുറത്ത് വരും. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളിയൂണിയനായ എസ്ഐപിടിയുവും കരാര്‍ അംഗീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  കഴിഞ്ഞ … Read more

കൊച്ചിന്‍ എയര്‍പോര്‍ട്ടിന് സമീപം 17 സെന്റ് സ്ഥലം വില്‍പനയ്ക്ക്

  BEAUTIFULL LAND FOR SALE NEAR COCHIN AIRPORT. Features 1) 17 cent rectangle plot. 2) 300 meter from Kusat Eng. College, Mookkannor. 3) Full of Nudmeg ( ജാതി മരം) 4) Big Tamarind േൃലe left corner of the front side. (കുടം പുളി മരം ) Please contact only genuine Interest. Email- mergodpvm@gmail.com

വിവാഹങ്ങളില്‍ വൈദികരുടെ പങ്കാളിത്തം പഴയപോലെ തുടരുമെന്ന് സൂചന

ഡബ്ലിന്‍: സ്വവര്‍ഗ വിവാഹ തുല്യതാ ഹിതപരിശോധനയുടെ ഫലം സഭയുടെ നിലപാടിന് വിരുദ്ധമായത് മൂലം വിവാഹ ചടങ്ങുകളില്‍ കാത്തിലോക് വൈദികരുടെ പങ്കില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് സൂചന.  മെയ്നൂത്തില്‍ ബുധനാഴച്ച നടന്ന കാത്തോലിക് ബിഷപ്പ് സമ്മര്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ് ഇമോണ്‍ മാര്‍ട്ടിന്‍. ഹിതപരിശോധന നടന്നതിന് ശേഷം ആദ്യമായാണ് ബിഷപ്പ്മാര്‍ ഒന്നിച്ച് കൂടുന്നത്.  വിവാഹ ചടങ്ങിന് നിലവിലുള്ളത് പോലെ തന്നെ വൈദികര്‍ കാര്‍മ്മികരാകും.  ചര്‍ച്ചിന് മുന്നില്‍ വിവാഹതിരായ നിരവധിപേര്‍ സിവില്‍ മാരേജ് പോലെ തന്നെ  ഈ വിവാഹങ്ങളും അംഗീകരിച്ച് … Read more

ഡബ്ലിന്‍ സിറ്റിയില്‍ സ്വകാര്യ കാറുകള്‍ക്ക് വിലക്ക് വന്നേക്കും..പരിഷ്കരണം ലക്ഷ്യം

ഡബ്ലിന്‍:ഡബ്ലന്‍ സിറ്റിയുടെ  വലിയൊരു ഭാഗത്ത് കാറുകള്‍ക്കും ടാക്സികള്‍ക്കും വിലക്ക് വരുമെന്ന് സൂചന.  നഗരം കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും പൊതുഗത സൗകര്യങ്ങള്‍ക്കും  കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന്‍റെ ഭാഗമായിട്ടാണിത്.  ഡബ്ലിന്‍ സിറ്റികൗണ്‍സിലും നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഹൂസ്ടണ്‍ സ്റ്റേഷനിലെ ബഹുനില കെട്ടിടത്തിലേക്ക് കാര്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ മാറ്റുന്നുണ്ട്. പരമാവധി കാറുകള്‍ നഗരകേന്ദ്രത്തിലെത്താതെ നോക്കാനാണ് തീരുമാനമുള്ളത്.  കോളേജ് ഗ്രീന്‍ മേഖലയില്‍ കാര്‍ പൂര്‍ണമായും നിരോധിക്കുന്നതും പരിഗണിക്കുന്നു. ലുവാസ്, ബസ്, സൈക്കിള്‍ വേ, വീതിയേറിയ കാല്‍നട പാത എന്നീ സൗകര്യങ്ങള്‍ … Read more

വാട്ടര്‍ഫോര്‍ഡില്‍ ‘ബ്ലെസ്സ് അയര്‍ലണ്ട് 2015’ ജൂലൈ 9, 10, 11 തീയതികളില്‍

വാട്ടര്‍ഫോര്‍ഡ്: അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡില്‍ വച്ച് കരിഷ്മ പ്രയര്‍ ഫെല്ലൊഷിപ്പിന്റെ നേതൃത്വത്തില്‍ ബ്ലെസ് അയര്‍ലണ്ട് 2015, ജൂലൈ 9, 10, 11 തീയതികളില്‍ ഡിലസ്സ കോളേജ് ഓഡിറ്റൊറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. പാസ്റ്റര്‍ റോയ് മര്‍ക്കാര മുഖ്യാതിഥി ആയി പങ്കെടുക്കുന്ന ഈ യോഗത്തില്‍ രാവിലെ 10 മണി മുതല്‍ 12.30 വരെ ബൈബിള്‍ ക്ലാസും വൈകുന്നേരം 6 മണി മുതല്‍ 8.30 വരെ സുവിശേഷ യോഗവും നടത്തപ്പെടുന്നതാണ്. ഏവരെയും യോഗത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു വിശദ വിവരങ്ങള്‍ക്ക്: … Read more

ഡബ്ലിനില്‍ കത്തോലിക്കാ സഭയ്ക്ക് പുതിയ വൈദികന്‍

  ഡബ്ലിന്‍:സീറോ മലബാര്‍ സഭയിലെ പ്രവര്‍ത്തങ്ങള്‍ക്ക് ശേഷം ഇന്‍ഡ്യയിലേയ്ക്ക് മടങ്ങി പോകുന്ന ഫാ: മനോജ് പൊന്‍കാട്ടിലിന് പകരമായി ഫാ:ആന്റണി ചീരംവേലിയെ നിയമിച്ചതായി ആഗോള സീറോ മലബാര്‍ സഭയുടെ പ്രവാസി കാര്യാലയം സ്ഥിരീകരിച്ചു.ഇതു സംബന്ധിച്ച വാര്‍ത്താകുറിപ്പ് ഇന്ന് ഡബ്ലിനിലെ സീറോ മലബാര്‍ സഭയുടെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആയ കിസാന്‍ തോമസ് പുറത്തിറക്കി. മൂന്ന് വര്‍ഷത്തെ സേവനങ്ങള്‍ക്ക് ശേഷമാണ് ഫാ:,മനോജ് പൊന്‍കാട്ടില്‍ ഭാരതത്തിലേയ്ക്ക് മടങ്ങി പോകുന്നത്.പുതിയതായി നിയമിതനായ ഫാ:ആന്റണി ചീരംവേലി ചങ്ങനാശേരി കുറുംബനാടം ഇടവക അംഗവും, മിഷനറീസ് ഓഫ് … Read more

ഓപ്പറേഷനായി ആളുമാറി വിളിച്ചു,ബ്യൂമണ്ട് ഹോസ്പിറ്റലിനെതിരെ പരാതിയുമായി യുവതി

  ഡബ്ലിന്‍: ഡബ്ലിനിലെ ബ്യൂമണ്ട് ഹോസ്പിറ്റലില്‍ ആളുമാറി ഓപ്പറേഷന്‍ നടത്താനൊരുങ്ങിയെന്ന് വെളിപ്പെടുത്തല്‍. നട്ടെല്ലിന് ശസ്ത്രക്രിയ നടത്താനാണ് ആളുമാറി യുവതിയെ വിളിച്ചത്. സംശയം തോന്നിയ യുവതി കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചപ്പോഴാണ് ആളുമാറിപ്പോയെന്ന് ഹോസ്പിറ്റലധികൃതര്‍ക്ക് മനസിലായത്. ആളുമാറിയെന്ന് സ്ത്രീ ഹോസ്പിറ്റല്‍ അധികൃതരെ അറിയിച്ചിട്ടും അവര്‍ ഇതിനെ ഗൗരവമായെടുത്തില്ലെന്നും സ്ത്രീയ്ക്ക് വിശദീകരണം നല്‍കാന്‍ തയാറായില്ലെന്നും ഓംബുഡ്‌സ്മാന്‍ പീറ്റര്‍ ടെന്‍ഡാല്‍ പറയുന്നു. ഹോസ്പിറ്റലിന്റെ നിരുത്തരവാദിത്തപരമായ പെരുമാറ്റത്തെ തുടര്‍ന്ന് യുവതി ഓംബുഡ്‌സ്മാന് പരാതി നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ വകുപ്പുകളില്‍, ഹോസ്പിറ്റലുകളില്‍, ലോക്കല്‍ അതോറിറ്റികളില്‍ മറ്റ് … Read more

സൗജന്യ ജിപി:കരാറില്‍ ഒപ്പുവെച്ചത് പകുതി ഡോക്ടര്‍മാര്‍ മാത്രം

  ഡബ്ലിന്‍: അയര്‍ലന്‍ഡിലെ പകുതിയോളം ഡോക്ടര്‍മാര്‍ മാത്രമാണ് 6 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ജിപി കെയര്‍ നല്‍കുന്ന കരാറില്‍ ഒപ്പുവെച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍. ജൂലൈ മുതല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ കരാറില്‍ ഒപ്പുവെച്ച ഡോക്ടര്‍മാരുടെ വിശദാംശങ്ങള്‍ എച്ച്എസ്ഇ പുറത്തുവിട്ടു. സൗത്ത് ടിപ്പെറിയിലാണ് പദ്ധതിയെ അനുകൂലിക്കുന്ന ഡോക്ടര്‍മാര്‍ ഏറ്റവും കുറവുള്ളത്. 8 ശതമാനം ഡോക്ടര്‍മാര്‍ മാത്രമാണ് ഇവിടെ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. കോര്‍ക്കിലും, കില്‍ഡെയര്‍, വെസ്റ്റ് വിക്ലോ, ലിമെറിക്, ലൂത്ത്, മീത്, വിക്ലോ എന്നിവിടങ്ങളിലും പദ്ധതിയെ അനുകൂലിച്ച് കരാറില്‍ ഒപ്പുവെച്ചിരിക്കുന്ന ഡോക്ടര്‍മാരുടെ … Read more

ഹെറോയിന്‍ വേട്ട…60 പേര്‍ അറസ്റ്റില്‍

ഡബ്ലിന്‍: വ്യാപക മയക്ക് മരുന്ന് വേട്ടയുമായി ഗാര്‍ഡ. ഇതോടെ ഡബ്ലിന്‍, കോര്‍ക്ക്, വെക്സ്ഫോര്‍ഡ് മേഖലയില്‍ നിന്ന് അറുപത് പേര്‍ അറസ്റ്റിലായി. ഹെറോയിന്‍ ഇടപാട് നടത്തുന്നവരാണിവര്‍. കഴിഞ്ഞ നാല്‍പത്തിയെട്ട് മണിക്കൂറിനുള്ളില്‍ 50 ലേറെ താമസസ്ഥലങ്ങളാണ് മൂന്ന് കൗണ്ടികളിലായി റെയ്ഡ്ചെയ്തിരിക്കുന്നത്. മൂന്ന് മയക്കമരുന്ന വിതരണ ഗ്രൂപ്പുകളെ ലക്ഷ്യംവെച്ചാണ് നടപടികളെന്ന് ഗാര്‍ഡ വ്യക്തമാക്കുന്നു. ഡബ്ലിനില്‍ നഗരത്തിന്‍റെ തെക്കന്‍ ഉള്‍പ്രദേശത്ത് നിന്ന് ഇരുപത്തിയാറ് കാരനായ യുവാവിനെ അറിസ്റ്റ് ചെയ്തിട്ടുണ്ട്. ഓപറേഷന്‍ ടെമ്പസ്റ്റ് എന്ന് പേരില്‍ തുടങ്ങി വെച്ച നടപടിയുടെ രണ്ടാം ഘട്ടമാണിത്. വടക്കന്‍ … Read more

സര്‍ക്കാര്‍ ഇടപെടേണ്ടതില്ല, ശക്തമായ സാമ്പത്തിക വളര്‍ച്ച പ്രവചിച്ച് ഇഎസ്ആര്‍ഐ..

ഡബ്ലിന്‍:ശക്തമായ സാമ്പത്തിക വളര്‍ച്ച പ്രവചിച്ച് ഇഎസ്ആര്‍ഐ. അടുത്ത പതിനെട്ട് മാസം കൊണ്ട് രാജ്യത്തിന്‍റെ സമ്പത് രംഗം  നാല് ശതമാനത്തിനടുത്ത് വളര്‍ച്ച നേടുമെന്നാണ് പ്രവചനം. ഈ വര്‍ഷം 4.4%, അടുത്ത വര്‍ഷം 3.7% എന്നിങ്ങനെയാണ് പ്രവചനം. മാര്‍ച്ചില്‍ ഇക്കണോമിക് ആന്‍റ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവചനത്തേക്കാള്‍ നിലവില്‍ വളര്‍ച്ചാ നിരക്ക് കൂടൂമെന്നാണ് വ്യക്തമാക്കുന്നത്.   തൊഴിലില്ലായ്മ നിരക്ക് പത്ത് ശതമാനത്തിന് താഴെ 9.7% ഈ വര്‍ഷവും അടുത്ത വര്‍ഷം 8.4%ലേക്കും കുറയും. നിക്ഷേപങ്ങള്‍  ആഗോള തലത്തില്‍ തന്നെ കുറയും. … Read more