അയർലണ്ടിൽ വമ്പൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 500 കിലോ കഞ്ചാവ്

Co Clare-ല്‍ വമ്പന്‍ മയക്കുമരുന്ന് വേട്ട. റവന്യൂ ഓഫീസര്‍മാരും, ഗാര്‍ഡയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 500 കിലോഗ്രാം ഹെര്‍ബല്‍ കഞ്ചാവ് പിടിച്ചെടുത്തത്. വിപണിയില്‍ ഇതിന് ഏകദേശം 10 മില്യണ്‍ യൂറോ വിലവരും. 60-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

കർദിനാൾ റോബർട്ട് പ്രീവോ പുതിയ മാർപ്പാപ്പ; ലിയോ പതിനാലാമൻ എന്ന് അറിയപ്പെടും

ആഗോള കത്തോലിക്കാ സഭയുടെ പുതിയ നേതാവായി അമേരിക്കയില്‍ നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രീവോ. കഴിഞ്ഞ ദിവസം മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇനിമുതല്‍ ലിയോ പതിനാലാമന്‍ എന്നറിയപ്പെടും. യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പയുമാണ് 69-കാരനായ കര്‍ദിനാള്‍ റോബര്‍ട്ട് പ്രീവോ. ജനനം യുഎസില്‍ ആണെങ്കിലും പിന്നീട് അദ്ദേഹം പെറു പൗരത്വം സ്വീകരിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാലം ചെയ്തതിന് പിന്നാലെ പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനായി വത്തിക്കാനില്‍ 133 കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് രണ്ട് ദിവസമായി നടന്നുവരികയായിരുന്നു. രണ്ടാം ദിവസം നടന്ന നാലാമത്തെ … Read more

അയർലണ്ടിൽ വിലക്കയറ്റം ഒരു വർഷത്തിനിടെ 2.2% ഉയർന്നു; ഭക്ഷണത്തിനും, ഹോളിഡേ പാക്കേജുകൾക്കും വില മേൽപ്പോട്ട്, ഉരുളക്കിഴങ്ങ് വില താഴോട്ട്

അയര്‍ലണ്ടില്‍ ഏപ്രില്‍ വരെയുള്ള 12 മാസങ്ങള്‍ക്കിടെ പണപ്പെരുപ്പം 2.2% ഉയര്‍ന്നതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (CSO). ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ 1.8% ആയിരുന്നു പണപ്പെരുപ്പമെന്നും, പുതിയ റിപ്പോര്‍ട്ട് പ്രകാരം സാധനങ്ങളുടെ വിലയില്‍ നേരിയ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും CSO പറയുന്നു. കോവിഡ് കാരണം ഇന്ധനവില വര്‍ദ്ധിച്ചതോടെ 2022-ല്‍ രാജ്യത്തെ പണപ്പെരുപ്പം 9.2 ശതമാനമായി കുതിച്ചുയര്‍ന്നിരുന്നു. ഇതിന് ശേഷം റഷ്യയുടെ ഉക്രെയിന്‍ അധിനിവേശവും ഊര്‍ജ്ജവില വീണ്ടും വര്‍ദ്ധിക്കാനിടയാക്കി. ഇതോടെ ഭക്ഷ്യസാധനങ്ങള്‍ക്കടക്കം വില അമിതമായി ഉയര്‍ന്നു. പിന്നീട് പൊതുവില്‍ വില … Read more

ഡബ്ലിനിൽ 380 അപ്പാർട്ട്മെന്റുകൾ നിർമ്മിക്കാൻ പദ്ധതി; 150 സോഷ്യൽ ഹോമുകൾ, ബാക്കിയുള്ളവ cost-rental

ഡബ്ലിനിലെ Bluebell-ല്‍ 380 അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി സമര്‍പ്പിച്ചു. Grand Canal-ന് സമീപം അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കാനാണ് Dublin City Council-ഉം Land Development Agency-യും നീക്കം നടത്തുന്നത്. പ്രദേശാസികളുമായി ഒരു വര്‍ഷത്തോളം നീണ്ട കൂടിയാലോചനയ്ക്ക് ശേഷമാണ് പദ്ധതി പ്രാവര്‍ത്തികമാക്കാനൊരുങ്ങുന്നതെന്ന് അധികൃതര്‍ പറഞ്ഞു. 380 അപ്പാര്‍ട്ട്‌മെന്റുകളില്‍ 150 എണ്ണം സോഷ്യല്‍ഹോമുകളായിരിക്കും. ബാക്കിയുള്ളവ cost-rental scheme പ്രകാരമുള്ളവയും. Bluebell Road-ലെ Bluebell Avenue-വില്‍ ആണ് നിര്‍മ്മാണം നടക്കുക. നിലവില്‍ ഇവിടെയുള്ള പല കെട്ടിടങ്ങളും പൊളിച്ച് നീക്കിയ ശേഷമാണ് പദ്ധതി നിര്‍മ്മാണമാരംഭിക്കുന്നത്. … Read more

ഡബ്ലിനിലെ ഫുട്പാത്തുകളിൽ ഇനി ‘സോംബി ലൈറ്റുകൾ’ തിളങ്ങും

കാല്‍നടയാത്ര കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഡബ്ലിനിലെ ഫുട്പാത്തുകളില്‍ തിളങ്ങുന്ന ലൈറ്റുകള്‍ സ്ഥാപിക്കുന്നു. അശ്രദ്ധമായി നടക്കുന്നവരെ ഫുട്പാത്തിലൂടെ ശരിയായി നടക്കാന്‍ പ്രേരിപ്പിക്കുകയാണ് ഈ ലൈറ്റുകളുടെ ലക്ഷ്യം. ഫോണുകളിലും മറ്റും നോക്കി അശ്രദ്ധയോടെ നടക്കുന്ന കാല്‍നടയാത്രക്കാര്‍ റോഡിലെ സ്ഥിരം കാഴ്ചയാണ്. തിളങ്ങുന്ന ചുവന്ന ലൈറ്റുകള്‍ ആദ്യമായി പിടിപ്പിക്കുക Tara Street-ലെ ഫുട്പാത്തുകളിലാണ്. യൂറോപ്പിലെ മറ്റ് പല നഗരങ്ങളിലും നേരത്തെ തന്നെയുള്ള ഇത്തരം ലൈറ്റുകള്‍ ‘സോംബി ട്രാഫിക് ലൈറ്റ്‌സ്’ എന്നും അറിയപ്പെടുന്നുണ്ട്.

Co Louth-ൽ 20 പൈപ്പ് ബോംബുകളും കഞ്ചാവും പിടികൂടി ഗാർഡ

Co Louth-ലെ Ardree-യില്‍ 190,000 യൂറോ വിലവരുന്ന കഞ്ചാവും, 20 പൈപ്പ് ബോംബുകളും പിടിച്ചെടുത്ത് ഗാര്‍ഡ. ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇതിനിടെയാണ് പൈപ്പ് ബോംബുകളും സൂക്ഷിച്ചിരുന്നതായി ഗാര്‍ഡ കണ്ടെത്തിയത്. തുടര്‍ന്ന് പ്രദേശത്ത് സുരക്ഷാവലയം തീര്‍ക്കുകയും, സൈന്യത്തിന്റെ ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡ് എത്തി ബോംബുകള്‍ നിര്‍വ്വീര്യമാക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

കിടിലൻ വേനൽക്കാല ഓഫറുമായി ഫെറി സർവീസ് ആയ Stena Line; കുട്ടികൾക്ക് വിദേശയാത്രാ ടിക്കറ്റ് ഫ്രീ, മുതിർന്നവർക്ക് വമ്പൻ ഇളവുകൾ

അയര്‍ലണ്ടില്‍ നിന്നും വിദേശരാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്ത് ഫെറി സര്‍വീസായ Stena Line. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലണ്ട്, യൂറോപ്പിലെ മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് കുറഞ്ഞ ചെലവില്‍ കുടുംബങ്ങള്‍ക്ക് യാത്ര ചെയ്യാനാണ് ഈ വേനല്‍ക്കാലത്ത് Stena Line സൗകര്യമൊരുക്കിയിരിക്കുന്നത്. ചെലവ് കാരണം പല കുടുംബങ്ങളും വിദേശയാത്രകള്‍ ചുരുക്കുകയാണെന്ന് സര്‍വേ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് കുട്ടികള്‍ക്ക് സൗജന്യയാത്രയുമായി ഫെറി സര്‍വീസ് രംഗത്തെത്തിയിരിക്കുന്നത്. Legal & General നടത്തിയ സര്‍വേയില്‍ 42% കുടുംബങ്ങളും വിദേശയാത്രയ്ക്ക് പണം … Read more

അയർലണ്ടിലെ ആശുപത്രികളിൽ ട്രോളികളിലും കസേരകളുമായി 461 രോഗികൾ; UHL-ൽ ബെഡ്ഡ് ലഭിക്കാത്ത രോഗികളുടെ എണ്ണം 100

അയര്‍ലണ്ടിലെ ആശുപത്രികളില്‍ രോഗികള്‍ ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും, കസേരകളിലും മറ്റും ചികിത്സ തേടുന്നത് മാറ്റമില്ലാതെ തുടരുന്നു. Irish Nurses and Midwives Organisation (INMO)-ന്റെ കണക്കനുസരിച്ച് ഇന്ന് രാവിലെ 461 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ഇത്തരത്തില്‍ ചികിത്സ തേടുന്നത്. ഇതില്‍ 291 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ്. University Hospital Limerick (UHL)-ല്‍ ട്രോളികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം 100 ആയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍ പതിവ് പോലെ UHL തന്നെയാണ്. രാജ്യത്തെ മറ്റുള്ള … Read more

സ്‌കൂളുകൾ സുരക്ഷിതമായ ഇടമല്ലെന്ന് അയർലണ്ടിലെ ഭൂരിപക്ഷം കൗമാരക്കാരികൾ; 89% പേരും മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നു

അയര്‍ലണ്ടിലെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ വലിയ രീതിയില്‍ ഉത്കണ്ഠ, സമ്മര്‍ദ്ദം, സുരക്ഷതത്വമില്ലായ്മ എന്നിവ അനുഭവിക്കുന്നതായി The Shona Project നടത്തിയ സര്‍വേ ഫലം. 12-19 പ്രായക്കാരായ 1,000-ലധികം പെണ്‍കുട്ടികളെയും, നോണ്‍ ബൈനറി ആയിട്ടുള്ളവരെയും പങ്കെടുപ്പിച്ചാണ് The Shona Project, സോഷ്യല്‍ വാല്യു റിസര്‍ച്ച് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ The Outcome-മായി ചേര്‍ന്ന് സര്‍വേ നടത്തിയത്. രാജ്യത്തെ കൗമാരക്കാരായ പെണ്‍കുട്ടികളുടെ ജീവിതത്തെപ്പറ്റി ഉള്‍ക്കാഴ്ച നല്‍കുന്ന സര്‍വേയിലെ കണ്ടെത്തലുകളും ഏറെ പ്രധാനപ്പെട്ടവയാണ്. വിദ്യാഭ്യാസം, ആത്മാഭിമാനം, സുരക്ഷ, സോഷ്യല്‍ മീഡിയ, വൈകാരികമായ അവസ്ഥ, സ്ത്രീവിരുദ്ധത … Read more

അയർലണ്ടിൽ വാഹന ഇൻഷുറൻസ് പ്രീമിയം ഉയർന്നു; ഇനിയും ഉയരുമെന്ന് വിദഗ്ദ്ധർ

അയര്‍ലണ്ടില്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം 2024-ലെ ആദ്യ പകുതിയില്‍ 9% വര്‍ദ്ധിച്ചതായി സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട്. പ്രീമിയം ഇനിയും ഉയരുമെന്നാണ് നിഗമനമെന്നും പണപ്പെരുപ്പം, റിപ്പയര്‍ ചെലവുകളുടെ വര്‍ദ്ധന എന്നിവയാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2024 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം (average written motor insurance premium) ശരാശരി 616 യൂറോ ആയിരുന്നു. എന്നാല്‍ 2023-ല്‍ ഉടനീളം പ്രീമിയം ശരാശരി 567 യൂറോ ആയിരുന്നു. 2022-ലെ രണ്ടാം പകുതിയെ അപേക്ഷിച്ച് … Read more