വിസ തട്ടിപ്പിനിരയായ 200 മലയാളി നഴ്‌സുമാർക്ക് 5 വർഷത്തേയ്ക്ക് വിലക്ക് ഏർപ്പെടുത്തി അയർലണ്ട്

റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴി അയര്‍ലണ്ടില്‍ നഴ്‌സിങ് ജോലിക്ക് അപേക്ഷിച്ച കേരളത്തിലെ 200 പേരുടെ വിസ നിരസിക്കുകയും, അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തതായി വാര്‍ത്ത. 14 മാസം മുമ്പ് അയര്‍ലണ്ടിലെ ആരോഗ്യകേന്ദ്രങ്ങളില്‍ 500 നഴ്‌സുമാര്‍ക്ക് ജോലി നല്‍കുന്നു എന്നുകാട്ടി എറണാകുളത്തെ ഒരു ഏജന്‍സി പരസ്യം കണ്ട് അപേക്ഷ നല്‍കിയവര്‍ക്കാണ് ദുരനുഭവമുണ്ടായതെന്നാണ് ‘മാതൃഭൂമി’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. വിസ അപേക്ഷയ്‌ക്കൊപ്പം വ്യാജരേഖകള്‍ സമര്‍പ്പിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഐറിഷ് ഇമിഗ്രേഷന്‍ വകുപ്പ് അപേക്ഷ നിരസിക്കുകയും, വീണ്ടും അപേക്ഷിക്കുന്നതിന് അഞ്ച് … Read more

കെറിയിൽ മോഷണശ്രമത്തിനിടെ സ്ത്രീക്ക് അക്രമിയുടെ കുത്തേറ്റു; ഒരാൾ പിടിയിൽ

കൗണ്ടി കെറിയില്‍ മോഷണശ്രമത്തിനിടെ അക്രമി സ്ത്രീയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് Castleisland-ലെ ഒരു വീട്ടില്‍ സംഭവം നടന്നത്. വീട്ടില്‍ നടന്ന കൊള്ള തടയുന്നതിനിടെ സ്ത്രീക്ക് കുത്തേല്‍ക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. നിലവില്‍ University Hospital Kerry-യില്‍ ചികിത്സയിലാണ് 30-ലേറെ പ്രായമുള്ള ഇവര്‍. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അതേസമയം സംഭവത്തില്‍ 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ഡബ്ലിൻ എയർപോർട്ടിൽ 16.5 കിലോ കഞ്ചാവുമായി ചെറുപ്പക്കാരൻ അറസ്റ്റിൽ

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 330,000 യൂറോയുടെ കഞ്ചാവുമായി ചെറുപ്പക്കാരന്‍ അറസ്റ്റില്‍. ഞായറാഴ്ച വിമാനത്തില്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് 16.5 കിലോഗ്രാം ഹെര്‍ബല്‍ കഞ്ചാവ് കണ്ടെടുത്തതായി റവന്യൂ ഓഫിസര്‍മാര്‍ അറിയിച്ചത്. കൗമാരപ്രായം കഴിഞ്ഞ പ്രതിയെ ഡബ്ലിനിലെ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്തശേഷം കോടതിയില്‍ ഹാജരാക്കി. കേസില്‍ തുടരന്വേഷണം നടക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

അതിശക്തമായ മഴയും കാറ്റും; കോർക്ക്, കെറി കൗണ്ടികളിൽ യെല്ലോ വാണിങ്

ശക്തമായ മഴ പ്രതീക്ഷിക്കുന്ന കോര്‍ക്ക്, കെറി കൗണ്ടികളില്‍ യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ഇന്നലെ വൈകിട്ട് 3 മണി മുതല്‍ നിലവില്‍ വന്ന വാണിങ് നാളെ (ബുധന്‍) രാവിലെ 9 മണി വരെ തുടരും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റ് വീശുമെന്നും, തീരപ്രദേശങ്ങളില്‍ തിരമാലകള്‍ ഉയരുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പില്‍ അറിയിച്ചു. പ്രാദേശികമായ വെള്ളപ്പൊക്കത്തിനും മഴ കാരണമാകും. രാജ്യത്ത് വരുംദിവസങ്ങളില്‍ ശക്തമായ തിരമാലകള്‍ അടിക്കാന്‍ സാധ്യതയുണ്ട്. അസാധാരണമായ ഉയരത്തില്‍ തിരകള്‍ ആഞ്ഞടിക്കുമെന്നതിനാല്‍ കടലില്‍ പോകുന്നവര്‍ അതീവജാഗ്രത പാലിക്കണം.

അയർലണ്ട് മന്ത്രി മേരി ബട്ട്ലറിന്റെ കാറിന്റെ ടയർ കുത്തിക്കീറി; അന്വേഷണം ആരംഭിച്ച് ഗാർഡ

അയര്‍ലണ്ടിന്റെ ആരോഗ്യവകുപ്പ് സഹമന്ത്രിയായ മേരി ബട്ട്‌ലറിന്റെ കാറിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. വാട്ടര്‍ഫോര്‍ഡ് സിറ്റിയിലെ Baker Street-ല്‍ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഒരു ടയര്‍ കുത്തിക്കീറിയ നിലയിലാണ് കാണപ്പെട്ടത്. അതേസമയം ഇവിടെ നിര്‍ത്തിയിട്ടിരുന്ന മറ്റ് കാറുകള്‍ക്ക് നേരെയൊന്നും തന്നെ അക്രമങ്ങള്‍ നടക്കാതിരുന്നതാണ്, ഇത് മന്ത്രിയെ ലക്ഷ്യമിട്ടാണ് എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. സിസിടിവി അടക്കമുള്ളവ ഗാര്‍ഡ പരിശോധിച്ച് വരികയാണ്. പ്രദേശത്തെ O’Connell Street-ല്‍ ഒരു പരിപാടിയില്‍ … Read more

ലോകരാജ്യങ്ങളിൽ ഏറ്റവും ശക്തമായ രണ്ടാമത്തെ പാസ്പോർട്ട് അയർലണ്ടിന്റേത്

ലോകത്തെ ഏറ്റവും കരുത്തേറിയ പാസ്‌പോര്‍ട്ടുകളില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി അയര്‍ലണ്ട്. വിസ ഫ്രീ ട്രാവല്‍, ടാക്‌സേഷന്‍, ആഗോളമായ സ്വീകാര്യത, ഡ്യുവല്‍ സിറ്റിസണ്‍ഷിപ്പ് ഉപയോഗിക്കാനുള്ള സൗകര്യം, വ്യക്തിസ്വതാന്ത്ര്യം എന്നിവ അടിസ്ഥാനമാക്കി Nomad Passport Index പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാജ്യം അഭിമാനകരമായ നേട്ടത്തില്‍ എത്തിയിരിക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്ന രാജ്യം സ്വിറ്റ്‌സര്‍ലണ്ടാണ്. 176 ലോകരാഷ്ട്രങ്ങളിലേയ്ക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാന്‍ സ്വിസ്സ് പാസ്സ്‌പോര്‍ട്ട് ഉപയോഗിച്ച് സാധിക്കും. 109 പോയിന്റുകളാണ് രാജ്യം നേടിയിട്ടുള്ളത്. 175 രാജ്യങ്ങളിലേയ്ക്കാണ് രണ്ടാം സ്ഥാനത്തുള്ള ഐറിഷ് … Read more

ടൈഗേഴ്‌സ് കപ്പ് 24: വാട്ടർഫോർഡ് ടൈഗേഴ്‌സ് ജേതാക്കൾ

വാട്ടർഫോർഡ്: വാട്ടർഫോർഡ് ബാലിഗണർ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച്, വാട്ടർഫോർഡ് ടൈഗേഴ്‌സ് ഒരുക്കിയ രണ്ടാമത് ‘ടൈഗേഴ്‌സ് കപ്പ് ‘ ഇൻഡോർ ടൂർണമെന്റിൽ വാട്ടർഫോർഡ് ടൈഗേഴ്‌സ് ജേതാക്കളായി . അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 15 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ വാട്ടർഫോർഡ് ടൈഗേഴ്‌സ് ജയന്റ്സ് ആണ് സെക്കൻഡ് റണ്ണറപ് ആയത്. ക്രിക്കറ്റ് പ്രേമികളെ വളരെ ആവേശത്തിലാഴ്ത്തിയ മത്സരങ്ങളായിരുന്നു ഓരോന്നും. മിന്നും പ്രകടനങ്ങളാണ് എല്ലാ ടീമുകളും പുറത്തെടുത്തത്. വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ ടൈഗേർസിന്റെ സ്പോൺസർ ഷിനു വിജയികൾക്ക് ട്രോഫി സമ്മതിച്ചു. … Read more

അയർലണ്ടിൽ ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്: ഇയുവിൽ ഒമ്പതാം സ്ഥാനത്ത്

അയര്‍ലണ്ടിലെ ജനനനിരക്ക് കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയില്‍. യൂറോപ്യന്‍ കമ്മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഇയു ശരാശരിയെക്കാള്‍ തൊട്ട് മുകളില്‍ മാത്രമാണ് നിലവില്‍ രാജ്യത്തെ ജനനനിരക്ക്. അതേസമയം 1998-2011 കാലഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവുമധികം ജനനിരക്ക് രേഖപ്പെടുത്തിയ രാജ്യങ്ങളിലൊന്ന് അയര്‍ലണ്ടിലായിരുന്നു. എന്നാല്‍ 2010-ന് ശേഷം രാജ്യത്തെ ജനനനിരക്ക് വളരെയധികം കുറയുന്നതായാണ് കണ്ടുവരുന്നത്. 2021-22 കാലയളവിനിടെ ഉണ്ടായ കുറവ് 13.5% ആണ്. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ ജനനിരക്കിന്റെ കാര്യത്തില്‍ ഒമ്പതാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് അയര്‍ലണ്ട്. ഒരു … Read more

മന്ത്രി ഹെലൻ മക്കന്റീക്ക് വ്യാജ ബോംബ് ഭീഷണി; പ്രതി കുറ്റക്കാരനെന്നു കോടതി

ഐറിഷ് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തിയയാളെ കുറ്റക്കാരനെന്ന് വിധിച്ച് കോടതി. എട്ട് ദിവസം നീണ്ട വിചാരണയ്ക്ക് ശേഷമാണ് Michael Murray എന്ന 52-കാരനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2021 മാര്‍ച്ച് 7-നാണ് പേര് വെളിപ്പെടുത്താതെ പ്രതി, മന്ത്രിക്ക് നേരെ വ്യാജബോബ് ഭീഷണി നടത്തിയത്. മക്കന്റീയുടെ വീട്ടിലേയ്ക്ക് വിളിച്ചായിരുന്നു ഭീഷണി. Irish National Liberation Army (INLA)-യില അംഗമെന്ന പേരില്‍ ഫോണ്‍ ചെയ്ത ഇയാള്‍, മന്ത്രിയുടെ വീട്ടില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. … Read more

സഹായം ചോദിച്ചെത്തിയ ഇയു ഇതര പൗരത്വം ഉള്ളവർക്ക് നേരെ ലൈംഗികാതിക്രമം; മുൻ ഗാർഡ ഉദ്യോഗസ്ഥന് തടവുശിക്ഷ

വിസ സംബന്ധിച്ച സഹായങ്ങള്‍ക്കായി സമീപിച്ച രണ്ട് ഇയു ഇതര പൗരത്വം ഉള്ളവര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മുന്‍ ഗാര്‍ഡ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന് തടവുശിക്ഷ. റോസ്‌കോമണിലെ ഗാര്‍ഡ സ്‌റ്റേഷനില്‍ ജോലി ചെയ്തിരുന്ന John Egan (61) എന്നയാള്‍ക്കാണ് റോസ്‌കോമണ്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്. കൗണ്ടി മേയോയിലെ Knock-ലുള്ള Drum സ്വദേശിയായ പ്രതി, 2015 ഫെബ്രുവരി 14-നാണ് വിസ സംബന്ധിച്ച് സഹായം തേടി വന്ന രണ്ട് സ്ത്രീകളില്‍ ഒരാളെ ലൈംഗികമായി ആക്രമിച്ചത്. ഇക്കാലത്ത് സ്റ്റേഷനില്‍ ഇമിഗ്രേഷന്‍ … Read more