അയർലണ്ടിലെ ലീവിങ് സെർട്ട് പരീക്ഷകൾക്ക് തുടക്കമായി; ഇത്തവണ ഉള്ളത് 136,000-ലധികം വിദ്യാർത്ഥികൾ

അയര്‍ലണ്ടിലെ ലീവിങ് സെര്‍ട്ട് പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. ഇംഗ്ലിഷ് വിഷയത്തിന്റെ പരീക്ഷയോടെ ഇന്ന് രാവിലെയാണ് വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം നിശ്ചയിക്കുന്ന പരീക്ഷകള്‍ക്ക് തുടക്കമായത്. ഇത്തവണ 136,000-ല്‍ അധികം വിദ്യാര്‍ത്ഥികളാണ് ലീവിങ് സെര്‍ട്ട് എഴുതുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ജൂണ്‍ 25-നാണ് പരീക്ഷകള്‍ അവസാനിക്കുക. കോവിഡ് കാലത്തിലൂടെ കടന്നുപോയ വിദ്യാര്‍ത്ഥികളാണ് ഇന്നുമുതല്‍ ലീവിങ് സെര്‍ട്ട് പരീക്ഷകള്‍ക്ക് ഇരിക്കുന്നതെന്നും, വളരെ വലിയ വെല്ലുവിളികളാണ് അവര്‍ നേരിട്ടിട്ടുള്ളതെന്നും ദി ടീച്ചേഴ്‌സ് യൂണിയന്‍ അയര്‍ലണ്ട് പ്രസിഡന്റ് ഡേവിഡ് വാട്ടേഴ്‌സ് പറഞ്ഞു. അതിനാല്‍ത്തന്നെ ആ കരുത്ത് അവര്‍ക്കുണ്ടെന്നും … Read more

അയർലണ്ടിൽ ചിക്കൻപോക്സ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 126% വർദ്ധിച്ചു

അയര്‍ലണ്ടില്‍ ചിക്കന്‍പോക്‌സ് ബാധയെ തുടര്‍ന്ന് രോഗികള്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കേണ്ടിവരുന്നത് 126% വര്‍ദ്ധിച്ചു. Health Protection Surveillance Centre-ന്റെ Infectious Disease Notifications റിപ്പോര്‍ട്ടിലാണ് 2023-ല്‍ രോഗബാധകാരണം കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതായുള്ള കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചിക്കന്‍ ബോക്‌സ് ബാധിച്ച 75 പേരെയായിരുന്നു 2022-ല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നതെങ്കില്‍ 2023-ല്‍ അത് 170 ആയി ഉയര്‍ന്നു. അയര്‍ലണ്ടില്‍ ഓരോ വര്‍ഷവും ശരാശരി 58,000 പേര്‍ക്ക് ചിക്കന്‍പോക്‌സ് ബാധിക്കുന്നതായും, ഓരോ 250 പേരിലും ഒരാള്‍ വീതം … Read more

ലിമറിക്കിൽ നായയുടെ ആക്രമണത്തിൽ യുവതി മരിച്ചു

ലിമറിക്കില്‍ നായയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. ചൊവ്വാഴ്ച രാത്രി 11.40-ഓടെ Ballyneety-യിലുള്ള വീട്ടില്‍ വച്ചാണ് സംഭവം. വിവരമറിഞ്ഞെത്തിയ എമര്‍ജന്‍സി സര്‍വീസ് ആക്രമണത്തില്‍ പരിക്കേറ്റ 23-കാരിയെയാണ് കണ്ടത്. എന്നാല്‍ ഇവര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. യുവതിയുടെ മൃതദേഹം ലിമറിക്കിലെ Mid Western Regional Hospital-ലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് സംസ്‌കരിക്കുക. അതേസമയം ഏത് ഇനത്തില്‍ പെട്ട നായാണ് യുവതിയെ ആക്രമിച്ചത് എന്ന് വ്യക്തമല്ല. ഈ നായയെ പിടികൂടി കൊന്നതായി ഗാര്‍ഡ അറിയിച്ചു. പ്രദേശത്ത് നിന്നും വേറെയും ഏതാനും നായ്ക്കളെ … Read more

അയർലണ്ടിൽ ഇലക്ട്രിക്ക് കാർ വിൽപ്പന വീണ്ടും കുറഞ്ഞു; വിൽപ്പനയിൽ മുമ്പിൽ ടൊയോട്ട

അയര്‍ലണ്ടില്‍ ഇലക്ട്രിക് കാര്‍ വില്‍പ്പന വീണ്ടും ഇടിഞ്ഞു. ഈ വര്‍ഷം 21.85% ഇടിവാണ് പുതിയ ഇവികളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ആകെ വിപണിവിഹിതത്തില്‍ 13 ശതമാനത്തിലേയ്ക്കും വില്‍പ്പന താഴ്ന്നു. അതേസമയം രാജ്യത്തെ ആകെ കാര്‍ വില്‍പ്പന 3.8% വര്‍ദ്ധിച്ചിട്ടുണ്ട്. ഇതില്‍ 33.3 ശതമാനവും പെട്രോള്‍ കാറുകളാണ്. 23% ആണ് ഡീസല്‍ കാറുകള്‍. ഇവി വില്‍പ്പന കുറഞ്ഞെങ്കിലും ഹൈബ്രിഡ് കാറുകള്‍ക്ക് രാജ്യത്ത് പ്രിയമേറുകയാണ്. വില്‍പ്പനയില്‍ 22% വിഹിതമാണ് റെഗുലര്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഉള്ളത്. പ്ലഗ് ഇന്‍ ഹൈബ്രിഡുകള്‍ക്ക് 9 ശതമാനവും … Read more

ഐറിഷ് പതാക പറത്തി; വടക്കൻ അയർലണ്ടിൽ ബോട്ടിനു തീവച്ചു

വടക്കന്‍ അയര്‍ലണ്ടില്‍ ഐറിഷ് പതാക സ്ഥാപിച്ചതിനെത്തുര്‍ന്നുള്ള തര്‍ക്കത്തില്‍ ബോട്ടിന് തീവച്ചു. തിങ്കളാഴ്ച രാത്രി 7.45-ഓടെയാണ് Portballintrae-ലെ ബോട്ട് ക്ലബ്ബിന് സമീപത്തുവച്ച് സംഭവം നടന്നത്. സ്ഥലത്തെത്തിയ പൊലീസ് 25, 30, 63 പ്രായക്കാരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഐറിഷ് ഫ്‌ളാഗിന് സമാനമായ ത്രിവര്‍ണ്ണ പതാക ബോട്ടില്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തതെന്നാണ് വിവരം. തീവച്ച ബോട്ടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരികയും ചെയ്തിട്ടുണ്ട്. പ്രദേശികവാദത്തിലൂന്നിയ വിദ്വേഷകുറ്റകൃത്യം എന്ന നിലയിലാണ് പൊലീസ് … Read more

ഭാര്യയെ തുടർച്ചയായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത പ്രതിക്ക് അയർലണ്ടിൽ 12 വർഷം തടവ്

ഭാര്യയെ സ്ഥിരമായി മര്‍ദ്ദിക്കുകയും, ഗര്‍ഭിണിയായിരിക്കെ യോനിയില്‍ കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തയാള്‍ക്ക് 12 വര്‍ഷം തടവ്. യുവതിയുടെ വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടത് കാരണം പേര് വെളിപ്പെടുത്താന്‍ സാധിക്കാത്ത 46-കാരനായ പ്രതിയെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയാണ് ചൊവ്വാഴ്ച ശിക്ഷിച്ചത്. ഇയാൾ മറ്റ് ക്രിമിനൽ കേസുകളിലൊന്നും പ്രതിയല്ല എന്നതാണ് ശിക്ഷ ലഘൂകരിക്കാൻ കാരണമായത്. 2020 ജൂലൈ മുതല്‍ 2022 മെയ് വരെയുള്ള കാലയളവില്‍ കാവനിലെ വിവിധ സ്ഥലങ്ങളില്‍ വച്ചാണ് പ്രതി യുവതിയെ ക്രൂരമായി ഉപദ്രവിച്ചത്. അതേസമയം വിചാരണയ്ക്കിടെ തെറ്റ് അംഅഗീകരിക്കാന്‍ മടിച്ച … Read more

അയർലണ്ടിൽ പ്രധാനമന്ത്രിക്കും രക്ഷയില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൈമൺ ഹാരിസിനെ തള്ളിയും ഞെരുക്കിയും പ്രതിഷേധക്കാർ

കൗണ്ടി മേയോയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി സൈമണ്‍ ഹാരിസിനെയും, ഉന്തുകയും, തള്ളുകയും ചെയ്ത സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. വരുന്ന തെരഞ്ഞെടുപ്പുകളുടെ ഭാഗമായി ഞായറാഴ്ച Westport-ല്‍ വോട്ടഭ്യര്‍ത്ഥന നടത്തുന്നതിനിടെ അവിടെക്കൂടിയ പ്രതിഷേധക്കാര്‍ ഹാരിസിനെ തള്ളുകയും തിക്കിത്തിരക്കി ഞെരുക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് വിവരം. കൂടാതെ അവിടെയുണ്ടായിരുന്ന ഒരു ഗാര്‍ഡ ഉദ്യോഗസ്ഥന് നേരെ ആക്രമണമുണ്ടായതായും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചതായും, കൂടുതല്‍ വിവരങ്ങളൊന്നും ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും ഗാര്‍ഡ വക്താവും അറിയിച്ചു. അതേസമയം ഇത്തരം പ്രശ്‌നങ്ങളെത്തുടര്‍ന്ന് താന്‍ കാംപെയിനിങ് നടത്തുന്നതില്‍ നിന്നും … Read more

വടക്കൻ അയർലണ്ടിൽ വയോധിക മരിച്ച സംഭവത്തിൽ 85-കാരൻ അറസ്റ്റിൽ

വടക്കന്‍ അയര്‍ലണ്ടിലെ കൗണ്ടി ഡൗണില്‍ വയോധിക മരിച്ച സംഭവത്തില്‍ 85-കാരനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് Bangor-ലെ Hawthorne Court-ലുള്ള വീട്ടില്‍ Patricia ‘Patsy’ Aust എന്ന 82-കാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച 85-കാരനായ ഒരാളെ കൊലപാതകത്തിന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.

ഡബ്ലിനിൽ ഓഫിസ് ആരംഭിക്കാൻ ഡിജിറ്റൽ ബാങ്കായ Monzo; പ്രഖ്യാപനം ആദ്യ വാർഷിക ലാഭം നേടിയതിന് പിന്നാലെ

യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ബാങ്കായ Monzo, ഡബ്ലിനില്‍ ഓഫിസ് സ്ഥാപിക്കാനൊരുങ്ങുന്നു. പ്രവര്‍ത്തനമാരംഭിച്ച് ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായി വാര്‍ഷിക ലാഭം നേടിയതിന് പിന്നാലെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ഏകദേശം 9.7 മില്യണ്‍ ഉപഭോക്താക്കളുള്ള Monzo, മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തില്‍ നേടിയ ലാഭം 15.4 മില്യണ്‍ പൗണ്ട് (18 മില്യണ്‍ യൂറോ) ആണ്. ടാക്‌സ് കുറയ്ക്കാതെയുള്ള കണക്കാണിത്. അതേസമയം തൊട്ടുമുമ്പത്തെ വര്‍ഷം 116.3 മില്യണ്‍ പൗണ്ടിന്റെ നഷ്ടമായിരുന്നു ബാങ്ക് രേഖപ്പെടുത്തിയത്. ഡബ്ലിനില്‍ ഓഫിസ് തുറക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ … Read more

പകർച്ചവ്യാധി ബാധയും, പ്രശ്നക്കാരനായ യാത്രക്കാരനും; യുഎസിലേക്ക് പറന്ന വിമാനം ഡബ്ലിനിൽ അടിയന്തര ലാൻഡിംഗ് നടത്തി

യാത്രക്കാരന് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബെല്‍ജിയത്തില്‍ നിന്നും യുഎസിലേയ്ക്ക് പോകുകയായിരുന്ന വിമാനം ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് തിരിച്ചുവിട്ട് അടിയന്തര ലാന്‍ഡിങ് നടത്തി. ബ്രസ്സല്‍സില്‍ നിന്നും ന്യൂ ആര്‍ക്കിലേയ്ക്ക് പോകുകയായിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ UAL988 വിമാനമാണ് തിങ്കളാഴ്ച ഉച്ചയോടെ ഡബ്ലിനിലിറക്കിയത്. വിമാനത്തിലെ ഒരു യാത്രക്കാരന് പകര്‍ച്ചവ്യാധി ബാധിച്ചതായുള്ള സംശയത്തെ തുടര്‍ന്ന് നടത്തിയ ലാന്‍ഡിങ്ങിന് ശേഷം ആരോഗ്യവകുപ്പിന്റെ സേവനവും എയര്‍പോര്‍ട്ടില്‍ ലഭ്യമാക്കി. ആഫ്രിക്കയിലെ സഞ്ചാരത്തിന് ശേഷമാണ് പ്രസ്തുത യാത്രക്കാരന്‍ ഈ വിമാനത്തില്‍ കയറിയതെന്നാണ് വിവരം. അതേസമയം വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയ മറ്റൊരു യാത്രക്കാരന്‍ കാരണം … Read more