മലയാളിയും ലൂക്കനിലെ ഭരണകക്ഷി സ്ഥാനാർത്ഥിയുമായ ജിതിൻ റാമിന് നേരെ ഡബ്ലിനിൽ വംശീയാധിക്ഷേപവും ആക്രമണവും

മലയാളിയും, ലൂക്കനിലെ ഗ്രീന്‍ പാര്‍ട്ടി കൗണ്‍സില്‍ സ്ഥാനാര്‍ത്ഥിയുമായ ജിതിന്‍ റാമിന് നേരെ വംശീയാധിക്ഷേപവും, ആക്രമണവും. ഇന്നലെ ഡബ്ലിനിലെ Shackleton-ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ജിതിനെയും സംഘത്തെയും ഒരാള്‍ വംശീയമായി അധിക്ഷേപിക്കുകയും, ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വോട്ട് ചോദിക്കാനായി ചെന്ന ജിതിനോട് കയര്‍ത്ത അക്രമി, തുടര്‍ച്ചയായി ‘Fu**ing Indian’ എന്ന് ആക്രോശിക്കുന്നത് കേള്‍ക്കാം. ഒപ്പം എന്തുകൊണ്ടാണ് Airlie Park ഇന്ത്യക്കാര്‍ മാത്രം ഉപയോഗിക്കുന്നത് എന്നും ആരോപിക്കുന്നുണ്ട്. എന്നാല്‍ പാര്‍ക്ക് പൊതുസ്വത്താണെന്നും, എല്ലാവര്‍ക്കും ഉപയോഗിക്കാമെന്നും … Read more

അയർലണ്ടിൽ 150 പേർക്ക് ജോലി നൽകാൻ Ground Control

അയര്‍ലണ്ടില്‍ 150 പേര്‍ക്ക് പുതുതായി ജോലി നല്‍കുമെന്ന പ്രഖ്യാപനവുമായി Ground Control. അയര്‍ലണ്ടില്‍ 5 മില്യണ്‍ യൂറോ നിക്ഷേപിച്ച് ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് 150 പേര്‍ക്ക് കൂടി ജോലി പ്രഖ്യാപിച്ചിരിക്കുന്നത്. യു.കെ, അയര്‍ലണ്ട് എന്നിവിടങ്ങളിലായി നിലവില്‍ 1,100 പേര്‍ കമ്പനിക്കായി ജോലി ചെയ്യുന്നുണ്ട്. ഗ്രൗണ്ട് മെയിന്റനന്‍സ്, റോഡിലെ കുഴികള്‍ അടയ്ക്കല്‍, തണുപ്പുകാലത്ത് റോഡിലെയും മറ്റും മഞ്ഞ് നീക്കം ചെയ്യുക, സോളാര്‍, ഇവി ചാര്‍ജ്ജിങ് പോയിന്റുകള്‍ സ്ഥാപിക്കുക, ആര്‍ബറികള്‍ച്ചര്‍ മുതലായ സേവനങ്ങള്‍ നല്‍കിവരുന്ന കമ്പനിയാണ് Ground Control. ഡബ്ലിനില്‍ … Read more

യു.കെയിൽ നിന്നും അതിർത്തി കടക്കാൻ ശ്രമിച്ച 50 അനധികൃത കുടിയേറ്റക്കാരെ ഗാർഡ ഇടപെട്ട് മടക്കി അയച്ചു

യു.കെയില്‍ നിന്നും അനധികൃതമായി അയര്‍ലണ്ടിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച 50 പേരെ ഗാര്‍ഡ ഇടപെട്ട് കഴിഞ്ഞയാഴ്ച മടക്കിയയച്ചു. മടങ്ങിപ്പോകാന്‍ ഇവര്‍ വിസമ്മതിച്ചെങ്കിലും നാല് ദിവസം നീണ്ട ഓപ്പറേഷനിലൂടെ ഇവരെ യു.കെയിലേയ്ക്ക് തന്നെ പറഞ്ഞുവിട്ടതായി ഗാര്‍ഡ അറിയിച്ചു. യു.കെയുടെ റുവാന്‍ഡ പദ്ധതിയെ ഭയന്ന് വടക്കന്‍ അയര്‍ലണ്ട് വഴി നിരവധി അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലണ്ടിലെത്തുന്നതായുള്ള വാദത്തെ ശരിവയ്ക്കുന്ന നടപടികളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. യു.കെയില്‍ അനധികൃതമായി താമസിക്കുന്നവരെ ആഫ്രിക്കന്‍ രാജ്യമായ റുവാന്‍ഡയുമായി ഉണ്ടാക്കിയ പ്രത്യേക ധാരണപ്രകാരം അവിടേയ്ക്ക് കയറ്റി വിടുന്ന പദ്ധതിയാണ് റുവാന്‍ഡ … Read more

അയർലണ്ടിൽ ഓരോ 60 കി.മീ കൂടുമ്പോഴും ഇവി ചാർജിങ് പോയിന്റുകൾ; സർക്കാർ പദ്ധതി യാഥാർഥ്യമാകുമോ?

അയര്‍ലണ്ടിലെ എല്ലാ മോട്ടോര്‍വേകളിലും 60 കി.മീ കൂടുമ്പോള്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിങ് പോയിന്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായി ഗതാഗതവകുപ്പ് മന്ത്രി ഈമണ്‍ റയാന്‍. രാജ്യത്തെ ഇവി വില്‍പ്പന കഴിഞ്ഞ ഏതാനും മാസങ്ങളായി കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് The National Road EV Charging Network Plan എന്ന പേരിലുള്ള പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം. ഓരോ 60 കി.മീ കൂടുമ്പോഴും ശക്തിയേറിയ ചാര്‍ജ്ജറുകള്‍ സ്ഥാപിക്കുന്നതിനൊപ്പം തന്നെ ഹോം, അപ്പാര്‍ട്ട്‌മെന്റ് ചാര്‍ജ്ജിങ്, ഡെസ്റ്റിനേഷന്‍ ചാര്‍ജ്ജിങ്, റെസിഡെന്‍ഷ്യല്‍ നെയ്ബര്‍ഹുഡ് ചാര്‍ജ്ജിങ് എന്നിവയും പദ്ധതിയില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. … Read more

ദോഹ- ഡബ്ലിൻ വിമാനം ആകാശച്ചുഴിയിൽ പെട്ട് ആടിയുലഞ്ഞു; 12 പേർക്ക് പരിക്ക്

ഖത്തറിൽ നിന്നും അയർലണ്ടിലേക്ക് പറന്ന വിമാനം ആകാശച്ചുഴിയിൽ ആടിയുലഞ്ഞ് 12 പേർക്ക് പരിക്ക്. ആറു യാത്രക്കാർക്കും, ആറു ക്രൂ അംഗങ്ങൾക്കുമാണ് ഇന്ന് രാവിലെ നടന്ന സംഭവത്തിൽ പരിക്കേറ്റത്. ദോഹയിൽ നിന്നും ഡബ്ലിനിലേക്കുള്ള ഖത്തർ എയർവേയ്‌സിന്റെ QR107 ഫ്‌ളൈറ്റ് ആണ് തുർക്കിയ്ക്ക് മുകളിലൂടെ സഞ്ചരിക്കവേ ശക്തമായ കാറ്റിൽ പെട്ട് ആടിയുലഞ്ഞത്. എങ്കിലും വിമാനം നേരത്തെ നിശ്ചയിച്ച പ്രകാരം ഉച്ചയ്ക്ക് 1 മണിയോടെ തന്നെ സുരക്ഷിതമായി ഡബ്ലിൻ എയർപോർട്ടിൽ ലാൻഡ് ചെയ്തതായി എയർപോർട്ട് അധികൃതർ അറിയിച്ചു. എയർപോർട്ടിലെ എമർജൻസി സർവീസ് … Read more

അയർലണ്ടിൽ സഖ്യകക്ഷി സർക്കാർ വീണ്ടും അധികാരത്തിലെത്തുമോ? അഭിപ്രായ സർവേകളിൽ Sinn Fein-ന് തിരിച്ചടി

രാജ്യത്തെ പ്രധാന പ്രതിപക്ഷമായ Sinn Fein-ന്റെ ജനപ്രീതിയില്‍ വീണ്ടും ഇടിവ്. ഏറ്റവും പുതിയ Sunday’s Business Post Red C Poll-ല്‍ നാല് പോയിന്റ് കുറഞ്ഞ് 23 ശതമാനത്തിലേയ്ക്ക് താഴ്ന്നിരിക്കുകയാണ് മേരി ലൂ മക്‌ഡൊണാള്‍ഡ് നയിക്കുന്ന പാര്‍ട്ടിയുടെ ജനപിന്തുണ. എങ്കിലും നിലവില്‍ അയര്‍ലണ്ടില്‍ ഏറ്റവുമധികം ജനപിന്തുണയുള്ള രാഷ്ട്രീയ പാര്‍ട്ടി Sinn Fein തന്നെയാണ്. മറുവശത്ത് ഭരണകക്ഷിയായ Fine Gael-ന്റെ പിന്തുണ 2 പോയിന്റ് വര്‍ദ്ധിച്ച് 22% ആയി. മറ്റൊരു ഭരണകക്ഷിയായ Fianna Fail-ന് 15% പേരുടെ പിന്തുണയാണുള്ളത്. … Read more

അയർലണ്ടിൽ ജനനനിരക്ക് കുറയുന്നു; രാജ്യത്തെ അമ്മമാരുടെ ശരാശരി പ്രായം 33-നു മുകളിൽ

അയര്‍ലണ്ടില്‍ ജനനനിരക്ക് കുറയുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023-ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ജനനങ്ങളുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5% ആണ് കുറഞ്ഞത്. ആകെ 54,678 കുട്ടികളുടെ ജനനമാണ് പോയ വര്‍ഷം അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022-ല്‍ ഇത് 57,540 ആയിരുന്നു. 2023-ലെ കണക്കനുസരിച്ച് രാജ്യത്തെ അമ്മമാരുടെ ശരാശരി പ്രായം 33.2 ആണ്. 2022-ലും ഇത് തന്നെയായിരുന്നു ശരാശരി. 10 വര്‍ഷം മുമ്പത്തെ ശരാശരി പ്രായം 32.1 ആയിരുന്നു. അതേസമയം … Read more

താലയിൽ വീടിനു തീയിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

കൗണ്ടി ഡബ്ലിനിലെ താലയില്‍ ചൊവ്വാഴ്ച രാത്രി വീടിന് തീയിട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ശനിയാഴ്ചയാണ് കൗമാരക്കാരനായ ആളെ ഗാര്‍ഡ അറസ്റ്റ് ചെയ്തത്. ഇയാളെ ഗാര്‍ഡ ചോദ്യം ചെയ്യുകയാണ്. അതേസമയം സംഭത്തെപറ്റി എന്തെങ്കിലും സൂചനയുള്ളവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച (മെയ് 21) രാത്രി 10.30-നും 11.30-നും ഇടയില്‍ താലയിലെ High Street-ല്‍ യാത്ര ചെയ്യവേ സംശയാസ്പദമായി എന്തെങ്കിലും കണ്ടവരും, ഈ വഴി യാത്ര ചെയ്യവേ അക്രമവുമായി ബന്ധപ്പെട്ട എന്തെങ്കിലും ദൃശ്യങ്ങള്‍ കാറിന്റെ ഡാഷ് … Read more

കോർക്കിലെ റെയിൽവേ മുഖം മിനുക്കുന്നു; പുതുതായി 8 സ്റ്റേഷനുകൾ, ഒരു ഡിപ്പോ, സമ്പൂർണ്ണ വൈദ്യുതിവൽക്കരണം

കോര്‍ക്കിലെ റെയില്‍വേ ശൃംഖല വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ഗതാഗതമന്ത്രി ഈമണ്‍ റയാന്‍. പദ്ധതിയുടെ ഭാഗമായി പുതിയ എട്ട് കമ്മ്യൂട്ടര്‍ സ്റ്റേഷനുകള്‍ അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. Cobh, Midleton, Mallow റൂട്ടുകളിലാകും ഇവ. ഇതിനൊപ്പം പുതിയ ഡിപ്പോ നിര്‍മ്മിക്കുകയും, റെയില്‍വേ ലൈനുകള്‍ വൈദ്യുതീകരിക്കുകയും ചെയ്യുമെന്നും റയാന്‍ അറിയിച്ചു. Project Ireland 2040-ന് കീഴില്‍ വരുന്ന പദ്ധതിക്ക് പണം മുടക്കുന്നത് National Transport Authority ആണ്. TYPSA, Roughan O’Donovan എന്നിവര്‍ക്കാണ് നിര്‍മ്മാണക്കരാര്‍ നല്‍കിയിരിക്കുന്നത്. Blackpool, Monard, … Read more

ഡബ്ലിനിൽ ഗാർഡയെ കാറിടിച്ച് വീഴ്ത്തി; ഒരാൾ അറസ്റ്റിൽ

ഡബ്ലിനില്‍ ഗാര്‍ഡയെ കാറിടിച്ച് വീഴ്ത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റില്‍. തിങ്കളാഴ്ച പുലര്‍ച്ചെ 1 മണിയോടെ Castleknock-ലെ ഒരു അപ്പാര്‍ട്ട്‌മെന്റിലുണ്ടായ പ്രശ്‌നവുമായി ബന്ധപ്പെട്ട് എത്തിയ ഗാര്‍ഡ സംഘത്തിലെ ഒരാളെയാണ് കാറിടിച്ച് വീഴ്ത്തിയത്. ഗാര്‍ഡയെ ഒഴിവാക്കി വാഹനവുമായി പോകാന്‍ ശ്രമിക്കുന്നതിനിടെ ഒരു ഉദ്യോഗസ്ഥനെ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് സംഭവവുമായി ബന്ധപ്പെട്ട് 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ അന്വേഷണോദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.