ഇഷ കൊടുങ്കാറ്റ് ശക്തി പ്രാപിക്കുന്നു: അയർലണ്ടിലെ 3 കൗണ്ടികളിൽ റെഡ് അലേർട്ട്

അയര്‍ലണ്ടിലെത്തിയ ഇഷ കൊടുങ്കാറ്റ് സംഹാരഭാവം പൂണ്ടതോടെ ഡോണഗല്‍, ഗോള്‍വേ, മേയോ എന്നീ കൗണ്ടികളില്‍ റെഡ് അലേര്‍ട്ട് നല്‍കി അധികൃതര്‍. ഈ കൗണ്ടികളില്‍ അതിശക്തമായ കാറ്റും, അപകടകരമാം വിധത്തിലുള്ള തിരമാലകളും ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം രാജ്യവ്യാപകമായി ഇന്ന് വൈകിട്ട് 4 മണി നാളെ പുലര്‍ച്ചെ 4 വരെ മുതല്‍ ഓറഞ്ച് അലേര്‍ട്ടും നിലവില്‍ വരും. ഗോള്‍വേ, മേയോ എന്നിവിടങ്ങളില്‍ വൈകിട്ട് 5 മണി മുതല്‍ 9 മണി വരെയും, ഡോണഗലില്‍ വൈകിട്ട് 9 മുതല്‍ പുലര്‍ച്ചെ … Read more

അയർലണ്ടിലേക്ക് ഇരമ്പിയെത്തി ഇഷ കൊടുങ്കാറ്റ്; കൗണ്ടികളിൽ ഉടനീളം ഓറഞ്ച് വാണിങ്

അയര്‍ലണ്ടിലേയ്ക്ക് ഇരമ്പിയെത്തി ഇഷ കൊടുങ്കാറ്റ്. വടക്കുപടിഞ്ഞാറന്‍ തീരം വഴി വീശിയടിക്കുന്ന കൊടുങ്കാറ്റിനെത്തുടര്‍ന്ന് രാജ്യമെങ്ങും കാലാവസ്ഥാ വകുപ്പ് ഓറഞ്ച് വാണിങ് നല്‍കിയിരിക്കുകയാണ്. ഇന്ന് (ഞായര്‍) വൈകിട്ട് 5 മണി മുതല്‍ നാളെ പുലര്‍ച്ചെ 2 മണി വരെയാണ് മുന്നറിയിപ്പ് നിലനില്‍ക്കുക. അതിശക്തമായ കാറ്റ് വീശുകയും, അതുമായി ബന്ധപ്പെട്ടുള്ള അപകടങ്ങള്‍ സംഭവിക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കടലില്‍ അപകടകരമായ ഉയരത്തില്‍ തിരമാലകളുയരുകയും ചെയ്യും. ശക്തമായ കാറ്റില്‍ വസ്തുക്കള്‍ പറന്നുവരാനുള്ള സാധ്യത മുന്നില്‍ക്കണ്ടുകൊണ്ട് ജനങ്ങള്‍ അതീവജാഗ്രത പാലിക്കണം. മുന്നറിയിപ്പ് … Read more

അയർലണ്ടിലെ വിവിധ കോളജുകളിൽ വിദ്യാർത്ഥികൾക്കായി 1,000 ബെഡ്ഡുകളൊരുക്കാൻ സർക്കാർ പദ്ധതി

അയർലണ്ടിൽ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള താമസ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. UCD-യിലും DCU-വിലുമായി 521 വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനായുള്ള പദ്ധതിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും.  DCU, Maynooth, University of Limerick, University of Galway എന്നിവിടങ്ങളിലായി 61 മില്ല്യണ്‍ യൂറോ മുടക്കി 1,000 വിദ്യാര്‍ത്ഥികള്‍ക്കായുള്ള താമസസൗകര്യം ഒരുക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. കൂടാതെ Department of Public Expenditrue-ഉം ആയി ബന്ധപ്പെട്ട് UCD-ക്കായി 1,254 ബെഡുകള്‍, ട്രിനിറ്റി കോളേജ് ഡബ്ലിനിലേക്ക് … Read more

ലിമറിക്കിലെ ആശുപത്രികളിൽ ഏജൻസി ഡിവിഷനിൽ ജോലി ചെയ്യാൻ നഴ്‌സുമാർക്ക് അവസരമൊരുക്കി ഹോളിലാൻഡർ

ഏജന്‍സി ഡിവിഷനില്‍ ആകര്‍ഷകമായ ശമ്പളത്തോട് കൂടിയുള്ള തൊഴില്‍ അവസരവുമായി ഹോളിലാന്‍ഡര്‍. ലിമറിക്കിലെ വിവിധ ആശുപത്രികളില്‍ തുടര്‍ച്ചയായ ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ള നഴ്സുമാര്‍ക്ക് നഴ്സിംഗ് റിക്രൂട്ട്മെന്‍റ് സ്ഥാപനമായ ഹോളിലാന്‍ഡര്‍ അവസരമൊരുക്കുന്നു. അയർലണ്ടിലെ ഹെൽത്ത്കെയർ സെക്ടറിൽ മിനിമം 2  വർഷം പ്രവർത്തി പരിചയമുള്ള നഴ്സുമാര്‍ 0874825001 എന്ന നമ്പറിലോ അല്ലെങ്കില്‍ nurses@hollilander.com എന്ന മെയില്‍ അഡ്രസ്സിലോ നിങ്ങളുടെ അപേക്ഷകള്‍ അയക്കുക.

ഗാർഡ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് മോഷണം പോയി; ക്രിമിനൽ അന്വേഷണം ആരംഭിച്ച് അധികൃതർ

Co carlow-യിലെ ഒരു ഗാർഡ സ്റ്റേഷനില്‍ നിന്നും പിടികൂടിയ മയക്കുമരുന്നുകള്‍ വന്‍തോതില്‍ മോഷണംപോയതിനെ തുടര്‍ന്ന് ക്രിമിനല്‍ അന്വേഷണം ആരംഭിച്ചു. ഏകദേശം 100,000 യൂറോയോളം വില വരുന്ന അളവിലുള്ള കഞ്ചാവാണ് കഴിഞ്ഞ ദിവസങ്ങളിലായി സ്റ്റേഷനില്‍ നിന്നും കാണാതായിരിക്കുന്നത്. കൌണ്ടിയില്‍ നടന്ന ഒരു ഓപ്പറേഷനില്‍ കണ്ടെത്തിയ ഈ മയക്കുമരുന്നുകള്‍ സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവ മോഷണം പോയതായി കണ്ടെത്തിയ ഉടന്‍ തന്നെ സീനിയര്‍ ഗാര്‍ഡ ഓഫീസര്‍ ക്രിമിനല്‍ അന്വേഷണം ആരംഭിക്കുകയും ഫോറന്‍സിക്ക് പരിശോധനകളും മറ്റ് രീതിയിലുള്ള തിരച്ചിലുകളും നടത്തുകയും ചെയ്തു. രാജ്യത്തിന്‍റെ … Read more

ജർമ്മനിയിലും യു.കെയിലും മോഷണം പോയ കാരവനും നായയും ഡബ്ലിനിൽ

ജര്‍മനിയിലും യു.കെയിലും നിന്നുമായി മോഷണംപോയ രണ്ട് കാരവനുകളും ഒരു നായയെയും ഡബ്ലിനില്‍ കണ്ടെത്തി. വിവിധ ഏജന്‍സികള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവ ഡബ്ലിനിലെ Rathfarnham പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ച കണ്ടെത്തിയത്. സ്വത്ത് സംബന്ധമായ കുറ്റകൃത്യങ്ങളെ കുറിച്ച് സൗത്ത് ഡബ്ലിന്‍ കൌണ്ടി കൌണ്‍സിലും ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സോഷ്യല്‍ പ്രോട്ടക്ഷനും ഏകോപിതമായി നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇവ കണ്ടെത്തിയത്. സായുധ ഗാര്‍ഡ, ഗാര്‍ഡ എയര്‍പ്പോര്‍ട്ട് യൂണിറ്റ്, സ്റ്റോളന്‍ മോട്ടോര്‍ വെഹിക്കിള്‍ യൂണിറ്റ്, ഡോഗ് യൂണിറ്റ്, കാര്‍ലോ ഗാര്‍ഡ എന്നീ യൂണിറ്റുകള്‍ ഇതിനായി … Read more

നിങ്ങൾ വീട് വാങ്ങുമ്പോൾ ആരുടെയെങ്കിലും കൈയിൽ നിന്നും ഗിഫ്റ്റ് വാങ്ങുന്നുണ്ടോ? ഗിഫ്റ്റ്, ക്യാപിറ്റൽ അക്വിസിഷൻ ടാക്സ് എന്നിവയെ പറ്റി അറിയേണ്ടതെല്ലാം…

അഡ്വ. ജിതിൻ റാം നാമെല്ലാം നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കുന്നവരാണ്. ജന്മദിനം, പുതുവത്സരം, വിവാഹം, ക്രിസ്തുമസ്, ഓണം, റംസാന്‍, വിഷു ഇങ്ങനെ നീളുന്ന നാളുകള്‍ മുഴുവന്‍ സമ്മാനങ്ങള്‍ പലതും കൊടുത്തും വാങ്ങിയും ആഘോഷമാക്കുന്നവരാണ് നമ്മള്‍. ഇവിടെ ഒരു വീട് വാങ്ങുമ്പോൾ ഇത്തരത്തിൽ സമ്മാനം ലഭിക്കുന്നതും പതിവാണ്. എന്നാൽ ഈ സമ്മാനങ്ങൾക്ക് ടാക്സ് നൽകേണ്ടി വന്നേക്കും എന്ന കാര്യം നിങ്ങൾക്കറിയാമോ? ക്യാപിറ്റല്‍ അക്വിസിഷന്‍ ടാക്സ് (CAT) എന്നതാണ് സര്‍ക്കാര്‍ ചുമത്തുന്ന ഈ ഗിഫ്റ്റിംഗ് നികുതിക്ക് പറയുന്ന പേര്. നിങ്ങള്‍ … Read more

അയർലണ്ടിലെ ഏറ്റവും പ്രായം കൂടിയ വ്യക്തികളിലൊരാളായ കിറ്റി 109-ആം വയസിൽ വിടവാങ്ങി

അയര്‍ലണ്ടിലെ ഏറ്റവും പ്രായം കൂടിയ വ്യക്തികളിലൊരാളായ Kitty Jeffrey നിര്യാതയായി. കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വച്ചാണ് 109-കാരിയായ കിറ്റി വിടവാങ്ങിയത്. ഇവരുടെ കുടുംബാംഗങ്ങള്‍ മരണസമയം കൂടെയുണ്ടായിരുന്നു. ഇക്കഴിഞ്ഞ നവംബറില്‍ കോര്‍ക്കിലെ Midleton-ന് സമീപം Knocksatukeen-ലെ വീട്ടില്‍ വച്ചാണ് കിറ്റി തന്റെ 109-ആം ജന്മദിനം ആഘോഷിച്ചത്. മക്കള്‍, കൂട്ടുകാര്‍, ബന്ധുക്കള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആഘോഷം. കൗണ്ടി കോര്‍ക്കിലെ Glenville-യില്‍ 1914 നവംബര്‍ 12-ന് ഒന്നാം ലോകമഹായുദ്ധകാലത്താണ് കിറ്റി ജനിച്ചത്. പില്‍ക്കാലത്ത് കര്‍ഷകനായ George Jeffrey-ലെ കിറ്റി വിവാഹം ചെയ്തു. … Read more

അയർലണ്ടിൽ താപനില മൈനസ് 6 ഡിഗ്രി; വാരാന്ത്യത്തിൽ ശൈത്യം കുറയാൻ സാധ്യത

അയര്‍ലണ്ടിലെ അതിശൈത്യം ഇന്നലെ രാത്രിയും തുടര്‍ന്നതോടെ യെല്ലോ ഐസ് വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് രാവിലെ 6 മണിവരെയാണ് വാണിങ്. വ്യാഴാഴ്ച രാത്രിയില്‍ മൈനസ് 6 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷതാപനില താഴ്ന്നു. ഇന്നും രാജ്യമെങ്ങും ശൈത്യം നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ശക്തമായ തണുപ്പും, മഞ്ഞുവീഴ്ചയും തുടരുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിക്കുന്നുണ്ട്. പ്രായമായവര്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവര്‍ക്കെല്ലാം കടുത്ത തണുപ്പ് കാരണം ആരോഗ്യപ്രശ്‌നം ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുക്കണം. ഇന്ന് രാത്രി … Read more

ഡബ്ലിനിൽ ഭവനരഹിതർ താമസിക്കുന്ന കെട്ടിടത്തിൽ സ്ഫോടനം; ഒരു മരണം

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഭവനരഹിതര്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം. മരിച്ചയാൾ പുരുഷനാണ്. വ്യാഴാഴ്ച വൈകിട്ട് 3.15-ഓടെയാണ് Little Britain Street-ല്‍ ചാരിറ്റി സംഘടനയായ Depaul-ന്റെ മേല്‍നോട്ടത്തിലുള്ള കെട്ടിടത്തില്‍ സ്‌ഫോടനമുണ്ടായത്. അഞ്ച് ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തെത്തി തീയണച്ചതായി ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു. ഗാര്‍ഡ, ESB Network, Gas Networks Ireland എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. 4.15-ഓടെ തീയണച്ചു. സംഭവത്തെത്തുടര്‍ന്ന് അന്തേവാസികളെ ഒഴിപ്പിക്കുകയും ചെയ്തു. കെട്ടിടത്തിലെ ഒരു മുറിയിലാണ് സ്‌ഫോടനം നടന്നതെന്ന് Depaul അറിയിച്ചു. അതേസമയം … Read more