സയന്റോളജിയുടെ സാമൂഹിക പ്രതിബദ്ധതാ അവാർഡിന് അർഹരായി മലയാളം കൾച്ചറൽ അസോസിയേഷൻ

Scientology Community Centre Dublin-ന്റെ ‘The Help’ അവാര്‍ഡിന് അര്‍ഹരായി മലയാളം കൾച്ചറൽ അസോസിയേഷൻ. ചടങ്ങിൽ അസോസിയേഷന് വേണ്ടി പ്രിന്‍സ്, ബിജു എന്നിവര്‍ അവാർഡ് ഏറ്റുവാങ്ങി.

അയര്‍ലണ്ടിലെ സമൂഹത്തില്‍ മാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന വൊളന്റിയര്‍മാര്‍, സാമൂഹികപ്രവര്‍ത്തകര്‍ എന്നിവരെ ആദരിക്കുന്നതിനായി 2019-ലാണ് ‘The Help’ അവാര്‍ഡിന് സയന്റോളജി തുടക്കം കുറിച്ചത്.

മലയാളം കൾച്ചറൽ അസോസിയേഷനെ കൂടാതെ സമൂഹത്തിലെ നാനാതുറകളില്‍ ജനനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന ആളുകളും, കമ്മ്യൂണിറ്റികളും 2024-ലെ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദം അറിയിക്കുന്നതായി സയന്റോളജി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: