ഡബ്ലിനിൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിനോദസഞ്ചാരി ആശുപത്രിയിൽ

ഡബ്ലിന്‍ സിറ്റി സെന്ററില്‍ നടന്ന ആക്രമണത്തില്‍ ഇംഗ്ലീഷുകാരനായ വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്. വ്യാഴാഴ്ച പുലര്‍ച്ചെ 12.30-ഓടെ Temple Bar Square പ്രദേശത്ത് വച്ചാണ് 40-ലേറെ പ്രായമുള്ള പുരുഷന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം Beaumont Hospital-ല്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകളുള്ളവര്‍ തൊട്ടടുത്ത് ഗാര്‍ഡ സ്റ്റേഷനുകളിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥന: Pearse Street Garda Station – (01) 6669000 Garda Confidential Line – 1800 … Read more

ലിമറിക്കിൽ പുരുഷന് നേരെ വെടിവെപ്പ്, കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം

കൗണ്ടി ലിമറിക്കില്‍ പുരുഷന് നേരെ വെടിവെച്ച്, കാറിടിപ്പിച്ച് അപകടപ്പെടുത്താന്‍ ശ്രമം. വ്യാഴാഴ്ച വൈകിട്ട് 6.30-ഓടെ Rathkeale – Askeaton road-ലെ Kilcoole-ലാണ് സംഭവം. സംഭവത്തില്‍ പരിക്കേറ്റയാളെ University Hospital Limerick-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് ഇരയായ ആളുടെ നെഞ്ചിലും, അരയിലും വെടിയേറ്റതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ ദൃക്‌സാക്ഷികളില്‍ നിന്നും തെളിവുകള്‍ തേടാനാരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 21 വ്യാഴാഴ്ച വൈകിട്ട് 6.15 മുതല്‍ 7.30 വരെ Kilcoole, greater Rathkeale പ്രദേശത്ത് ഉണ്ടായിരുന്ന ആരെങ്കിലും സംഭവത്തിന് സാക്ഷികളായിട്ടുണ്ടെങ്കിലോ, ആരുടെയെങ്കിലും കൈയില്‍ … Read more

അയർലണ്ടിലെ ഇന്ത്യക്കാരോട് ചായക്കപ്പിലും വംശീയ വിദ്വേഷം: ഡബ്ലിനിലെ സ്റ്റാർബക്ക്സ് കഫേയിൽ ഉപഭോക്താവിന്റെ പേരിന് പകരം എഴുതുന്നത് ‘ഇന്ത്യ’ എന്ന്

അയര്‍ലണ്ടിലെ ഇന്ത്യക്കാരോട് ചായക്കപ്പിലും വംശീയത. ഡബ്ലിനിലെ സ്റ്റാര്‍ബക്ക്‌സ് കഫേയില്‍ നിന്നും കാപ്പി ഓര്‍ഡര്‍ ചെയ്തപ്പോഴുള്ള ദുരനുഭവമാണ് യുക്തി അറോറ എന്ന ഇന്ത്യന്‍ വംശജ സമൂഹമാദ്ധ്യമായ ലിങ്ക്ഡ് ഇന്നില്‍ പങ്കുവച്ചിരിക്കുന്നത്. സെന്‍ട്രല്‍ ഡബ്ലിനിലെ O’Connel Srreet-ലെ Portal-ന് സമീപമുള്ള സ്റ്റാര്‍ബക്ക്‌സ് കഫേയില്‍ കാപ്പിക്ക് ഓര്‍ഡര്‍ ചെയ്ത ഇവര്‍പതിവ് പോലെ തന്റെ പേരും ഓര്‍ഡര്‍ ചോദിക്കുമ്പോള്‍ നല്‍കി. എന്നാല്‍ ബില്‍ അടിക്കുന്നയാള്‍ പേര് ഉറപ്പിക്കാനായി വീണ്ടും ചോദിക്കുകയോ, സ്‌പെല്ലിങ് ചോദിക്കുകയോ ഒന്നും ഉണ്ടായില്ല. ശേഷം കാപ്പി തയ്യാറായപ്പോള്‍ ഉറക്കെ ‘ഇന്ത്യ’ … Read more

ഡബ്ലിനിൽ ബസ് ഡ്രൈവറെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ

ഡബ്ലിനില്‍ ബസ് ഡ്രൈവര്‍ക്ക് നേരെ ആയുധമുപയോഗിച്ച് ആക്രമണം. ചൊവ്വാഴ്ച പകല്‍ 2 മണിയോടെയാണ് റൊമാനിയന്‍ പൗരനായ Christian Biraz എന്ന 39-കാരന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് ഡബ്ലിന്‍ ബസിലെ ഡ്രൈവറായ 63-കാരനെ തലയ്ക്ക് പിന്നില്‍ കൈ കൊണ്ടും, ലോഹക്കഷണം കൊണ്ടും ഇടിച്ച് പരിക്കേല്‍പ്പിച്ചത്. Beresford Place വച്ചായിരുന്നു സംഭവം. മൂന്ന് മാസം മുമ്പാണ് പ്രതിയായ Briaz അയര്‍ലണ്ടിലെത്തിയത്. അറസ്റ്റ് ചെയ്ത് ബുധനാഴ്ച ഡബ്ലിന്‍ ജില്ലാ കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജഡ്ജ് ജാമ്യം നിഷേധിച്ചു. ഒരു പ്രകോപനവും കൂടാതെയാണ് പ്രതി … Read more

തീപിടിത്തം: Connolly – The Point റൂട്ടിൽ ലുവാസ് റെഡ് ലൈൻ സർവീസ് ഒരാഴ്ചത്തേക്ക് നിർത്തിവച്ചു; ടിക്കറ്റുകൾ ഡബ്ലിൻ ബസിൽ ഉപയോഗിക്കാം

ഡബ്ലിനിലെ George’s Dock-ലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ലുവാസ് റെഡ് ലൈന്‍ സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവയ്ക്കുന്നതായി അധികൃതര്‍. Connolly മുതല്‍ The Point വരെയുള്ള സര്‍വീസുകളാണ് കുറഞ്ഞത് ഏഴ് ദിവസത്തേക്കെങ്കിലും നിര്‍ത്തിവച്ചിരിക്കുന്നതായി ലുവാസ് ഓപ്പറേറ്റര്‍മാരായ Transdev അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 19-ന് George’s Dock-ല്‍ ഉണ്ടായ തീപിടിത്തം ഇവിടെയുള്ള ലുവാസ് റെഡ് ലൈനിന് കാര്യമായ നാശനഷ്ടം ഉണ്ടാക്കിയിരുന്നു. ഗ്യാസ് ലീക്കായതാണ് തീപിടിത്തതിന് കാരണം. ഇതിന് പിന്നാലെയാണ് പാലം അടച്ചത്. ഈ സാഹചര്യത്തില്‍ Tallaght/Saggart – Connolly റൂട്ടില്‍ മാത്രമാകും നിലവില്‍ … Read more

അയർലണ്ടിൽ ഒരു വർഷത്തിനിടെയുള്ള ഭവനവില വർദ്ധന 7.8%; വില ഏറ്റവും കൂടുതലുള്ള കൗണ്ടി Dun Laoghaire-Rathdown-ഉം, കുറവ് Leitrim-ഉം

അയര്‍ലണ്ടില്‍ ജൂണ്‍ വരെയുള്ള 12 മാസങ്ങള്‍ക്കിടെ വീടുകള്‍ക്ക് 7.8% വില വര്‍ദ്ധിച്ചു. മെയ് വരെയുള്ള 12 മാസങ്ങള്‍ക്കിടെയും സമാനമായ വില വര്‍ദ്ധനയാണ് രാജ്യത്ത് വീടുകള്‍ക്കുണ്ടായതെന്ന് Residential Property Price Index (RPPI) റിപ്പോര്‍ട്ട് പറയുന്നു. ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ ഡബ്ലിന്‍ പ്രദേശത്ത് വീടുകള്‍ക്ക് 6.6% വില ഉയര്‍ന്നപ്പോള്‍ ഡബ്ലിന് പുറത്ത് ഇത് 8.8% ആണ്. ജൂണ്‍ മാസത്തില്‍ രാജ്യത്തെ വീടുകളുടെ ശരാശരി വില 370,000 ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൗണ്ടികളില്‍ ഏറ്റവും കൂടുതല്‍ വിലയ്ക്ക് വീടുകള്‍ … Read more

അയർലണ്ടിൽ കോവിഡ് ബാധിതർ കുതിച്ചുയർന്നു; ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടതായി അധികൃതർ

അയര്‍ലണ്ടില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോവിഡ്-19 രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചതായും Health Protection Surveillance Centre (HPSC) അറിയിച്ചു. ഓഗസ്റ്റ് 16 വരെയുള്ള കണക്കനുസരിച്ച് ആ ആഴ്ച രാജ്യത്ത് 587 കോവിഡ് രോഗികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 238 പേര്‍ക്ക് ആശുപത്രിയില്‍ ചികിത്സ വേണ്ടിവരികയും ചെയ്തു. അതില്‍ തന്നെ രണ്ട് പേര്‍ ഐസിയുവിലും ആയിരുന്നു. ഈ വര്‍ഷം ജനുവരി 1 മുതല്‍ ജൂണ്‍ ആദ്യം വരെ ഓരോ ആഴ്ചയും … Read more

അയർലണ്ടിൽ വീണ്ടും ഇന്ത്യൻ വംശജനായ കുട്ടിക്ക് നേരെ ആക്രമണം; കല്ലെറിഞ്ഞു പരിക്കേൽപ്പിച്ചത് 15 വയസുകാരൻ

അയര്‍ലണ്ടില്‍ ഇന്ത്യന്‍ വംശജനായ ഒമ്പത് വയസുകാരന് നേരെ ആക്രമണം. ഇന്ത്യക്കാര്‍ക്ക് എതിരെ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് കോര്‍ക്കില്‍ 15-കാരനായ മറ്റൊരു ആണ്‍കുട്ടി, ഇന്ത്യന്‍ വംശജനായ ഒമ്പത് വയസുകാരനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഇത് വംശീയ ആക്രമണമാണെന്ന് ഇരയായ കുട്ടിയുടെ കുടുംബം ആരോപിച്ചു. പ്രദേശത്ത് സ്ഥിരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ആളാണ് ആക്രമണം നടത്തിയ 15-കാരനെന്ന് ഗാര്‍ഡ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ഈ ആക്രമണം ഞെട്ടിക്കുന്നതാണെന്നും, ആക്രമണത്തിന് … Read more

ഐറിഷ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ Fine Gael- ന് വേണ്ടി ഷോൺ കെല്ലിയോ, ഹെതർ ഹംഫ്രിസോ മത്സരിച്ചേക്കും

ഐറിഷ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ Fine Gael ടിക്കറ്റിൽ എംഇപി ആയ ഷോൺ കെല്ലിയോ, പാർട്ടിയുടെ മുൻ ഉപനേതാവായ ഹെതർ ഹംഫ്രിസോ മത്സരിച്ചേക്കും. ഇരുവരും കഴിഞ്ഞ ദിവസം മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്ന Mairead McGuinness ആരോഗ്യ കാരണങ്ങളാൽ പിന്മാറിയതോടെയാണ് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താൻ Fine Gael- ൽ വീണ്ടും ചർച്ച ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ മത്സര സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും Mairead McGuinness- ന്റെ പേര് ഉയർന്നു വന്നതോടെ ഷോൺ കെല്ലിയും, ഹെതർ ഹംഫ്രിസും പിന്മാറുകയായിരുന്നു. … Read more

ഡബ്ലിനിൽ ഗാർഡയുമായുള്ള സംഘർഷത്തിനിടെ പരിക്കേറ്റയാൾ മരിച്ചു; ക്രിമിനൽ അന്വേഷണം ആരംഭിച്ച് ഓംബുഡ്സ്മാൻ

ഡബ്ലിനിൽ ഗാർഡയുമായുള്ള സംഘർഷത്തിനിടെ പരിക്കേറ്റയാൾ ആശുപത്രിയിൽ വച്ച് മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സിറ്റി സെന്ററിലെ O’Connell Street-ൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പുലർച്ചെ 4.15-ന് ഗാർഡയുമായുള്ള സംഘർഷത്തിൽ 51-കാരനായ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹം പിന്നീട് ആശുപത്രിയിൽ വച്ച് മരിച്ചു. സംഭവത്തിൽ ഗാർഡ ഓംബുഡ്സ്മാൻ സ്വതന്ത്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രിമിനൽ കേസ് എന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം സംഭവത്തിന്‌ സാക്ഷികളായവരോ, സിസിടിവി, ഡാഷ് ക്യാമറ ഫൂട്ടേജുകൾ കൈവശം ഉള്ളവരോ അത് അന്വേഷണത്തിനായി ലഭ്യമാക്കണമെന്ന് ഗാർഡ … Read more