അയർലണ്ടിൽ ലീവിങ് സെർട്ട് പ്രോജക്ടുകൾക്ക് കൂടുതൽ മാർക്ക്; സർക്കാർ പദ്ധതിക്കെതിരെ അദ്ധ്യാപക സംഘടനകൾ സമരത്തിലേക്കെന്ന് സൂചന

എഴുത്ത് പരീക്ഷയ്ക്ക് പുറമെ വിദ്യാര്‍ത്ഥികളുടെ പ്രോജക്ടുകള്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കുന്ന തരത്തില്‍ ലീവിങ് സെര്‍ട്ടില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി അദ്ധ്യാപകസംഘടനകള്‍. Association of Secondary Teachers Ireland (Asti), Teachers’ Union of Ireland (TUI) എന്നീ സംഘടനകള്‍ ഈ വിഷയത്തില്‍ ഇന്ന് സംയുക്തമായി അടിയന്തരപ്രമേയം പാസാക്കുകയും, അത് പിന്നീട് സമരത്തിന് വഴിയൊരുക്കുകയും ചെയ്‌തേക്കാമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ മാസത്തോടെ ലീവിങ് സെര്‍ട്ടില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പരിഷ്‌കാരം സംബന്ധിച്ച് സംഘടനകളുമായി വിദ്യാഭ്യാസ വകുപ്പ് നേരത്തെ ചര്‍ച്ച നടത്തിയിരുന്നെങ്കിലും … Read more

അയർലണ്ടിലെ ജൂനിയർ സെർട്ട് മാർക്ക് ബാൻഡുകളിൽ മാറ്റം; 85% മുതൽ ഇനി ഡിസ്റ്റിങ്ഷൻ, 70-84% വരെ ഫസ്റ്റ് മെറിറ്റ്

ഇത്തവണത്തെ ജൂനിയര്‍ സെര്‍ട്ട് മുതല്‍ മാര്‍ക്ക് ബാന്‍ഡുകളില്‍ മാറ്റം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി ഹെലന്‍ മക്എന്റീ. ഇത്തവണ ജൂനിയര്‍ സെര്‍ട്ട് എഴുതുന്ന 73,000 കുട്ടികള്‍ക്ക് പുതിയ രീതിയിലുള്ള ബാന്‍ഡ് ആണ് ബാധകമാകുക. ഇനിമുതല്‍ 85 ശതമാനമോ അതിന് മുകളിലോ മാര്‍ക്ക് ലഭിക്കുന്ന കുട്ടികള്‍ക്ക് ഡിസ്റ്റിങ്ഷന്‍ ലഭിച്ചതായി കണക്കാക്കും. നേരത്തെ ഇത് 90 ശതമാനമായിരുന്നു. 70-84 ശതമാനം വരെ Higher Merit (നേരത്തെ 75-90), 55-70 ശതമാനം വരെ Mertit (നേരത്തെ 55-75) എന്നിങ്ങനെയും ബാന്‍ഡുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം … Read more

കൗണ്ടി ഡോണഗലിൽ പള്ളി തീപിടിത്തത്തിൽ നശിച്ചു

കൗണ്ടി ഡോണഗലിലെ ജനപ്രിയമായി പള്ളി തീപിടിത്തത്തില്‍ നശിച്ചു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് Derrybeg-ലെ St Mary’s Church-ന് തീപിടിച്ചത്. തീ നിയന്ത്രിക്കാനായി കഠിനശ്രമം നടത്തിയെങ്കിലും പള്ളി പൂര്‍ണ്ണമായും കത്തിനശിച്ചു. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. 1972-ല്‍ തുറന്ന പള്ളിയുടെ അഷ്ടകോണുകളോടുകൂടിയുള്ള രൂപകല്‍പ്പന കൗതുകമുണര്‍ത്തുന്നതായിരുന്നു. പള്ളി തീപിടിത്തത്തില്‍ നശിച്ചത് നാട്ടുകാര്‍ക്കും വൈദികര്‍ക്കുമെല്ലാം ഏറെ വേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കുടിവെള്ളം കാരണം അസുഖം പിടിപെട്ടതായി Irish Water-ന് ലഭിച്ചത് 1000-ഓളം പരാതികൾ

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വീട്ടിലെ ടാപ്പില്‍ നിന്നും ലഭിക്കുന്ന കുടിവെള്ളം കാരണം അസുഖം പിടിപെട്ടതായി Irish Water-ന് ലഭിച്ചത് 973 പരാതികള്‍. 105 പരാതികള്‍ ലഭിച്ച കോര്‍ക്ക് സിറ്റി ഏരിയയാണ് ഇക്കാര്യത്തില്‍ മുന്നില്‍. അതേസമയം തങ്ങള്‍ക്ക് ലഭിച്ച എല്ലാ പരാതികളും അന്വേഷിച്ചതായും, കുടിവെള്ളം കാരണം ആര്‍ക്കെങ്കിലും അസുഖം ബാധിച്ചതായി തെളിവൊന്നും ലഭിച്ചില്ലെന്നും Irish Water പറഞ്ഞു. രാജ്യത്തെ കുടിവെള്ളവിതരണ ശൃംഖല 99 ശതമാനവും പൂര്‍ണ്ണമായും മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണെന്നും Irish Water കൂട്ടിച്ചേര്‍ത്തു. പരാതികളില്‍ കഴമ്പുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ … Read more

അയർലണ്ടിൽ ഒരു വർഷത്തിന് ശേഷം അദ്ധ്യാപകർക്ക് സ്ഥിര നിയമനം, പുറം രാജ്യങ്ങളിൽ നിന്നുള്ള അദ്ധ്യാപകർക്ക് സഹായം: പ്രഖ്യാപനവുമായി മന്ത്രി

അയര്‍ലണ്ടില്‍ അദ്ധ്യാപകരുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന്റെ ഭാഗമായി കോൺട്രാക്ടിന്റെ ഒരു വര്‍ഷത്തിന് ശേഷം അദ്ധ്യാപരുടെ ജോലി സ്ഥിരപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി ഹെലന്‍ മക്എന്റീ. നിലവില്‍ അയര്‍ലണ്ടില്‍ തുടര്‍ച്ചയായി രണ്ട് കോണ്‍ട്രാക്റ്റുകള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സ്ഥിരജോലിക്ക് അര്‍ഹരാകുകയുള്ളൂ. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. അര്‍ഹതയുള്ളവര്‍ക്ക് റിക്രൂട്ട്‌മെന്റ് വഴിയാണ് നിയമനം നല്‍കുക. 2025 സെപ്റ്റംബര്‍ മുതല്‍ ഈ നിര്‍ദ്ദേശം നിലവില്‍ വരും. ഒരു വര്‍ഷത്തിന് ശേഷവും നിലവില്‍ ജോലി ചെയ്യുന്ന തസ്തിക (viable teaching post) നിലനിര്‍ത്തേണ്ടതുണ്ടെങ്കില്‍ മാത്രമാണ് സ്ഥിരനിയമനം ലഭിക്കുക. … Read more

ഡബ്ലിനിൽ ബസ് ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; സർവീസ് നിർത്തിവച്ച് ഡബ്ലിൻ ബസ്

ഡബ്ലിന്‍ ബസിലെ ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. വെള്ളിയാഴ്ച രാത്രി 11.10-ഓടെ Mountjoy Square-ല്‍ പാര്‍ക്ക് ചെയ്തിരുന്ന Route 13-ലെ ബസിലായിരുന്നു സംഭവമെന്ന് തൊഴിലാളി സംഘടനയായ Siptu വ്യക്തമാക്കി. ബസ് യാത്ര പുറപ്പെടാന്‍ കുറച്ച് സമയം കൂടി ബാക്കി നില്‍ക്കെ ഒരാള്‍ ബസില്‍ കയറുകയായിരുന്നു. പുറപ്പെടാന്‍ ഇനിയും സമയമുണ്ടെന്ന് ഡ്രൈവര്‍ പറഞ്ഞപ്പോള്‍, ആദ്യം ഇയാള്‍ പുറത്തിറങ്ങിയെങ്കിലും, പിന്നീട് തോക്ക് ചൂണ്ടുകയായിരുന്നു എന്ന് ഡ്രൈവര്‍ പറഞ്ഞു. വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഇയാള്‍ ഇറങ്ങിപ്പോയെന്നും ഡ്രൈവര്‍ കൂട്ടിച്ചേര്‍ത്തു. ഈ … Read more

ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു

ലോക കത്തോലിക്കാ സഭയുടെ നേതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാലം ചെയ്തു. വത്തിക്കാന്‍ സമയം രാവിലെ 7.55-നായിരുന്നു 88-ആം വയസില്‍ മാര്‍പ്പാപ്പയുടെ വിയോഗം. വത്തിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കര്‍ദിനാള്‍ കെവിന്‍ ഫെറല്‍ ആണ് വിയോഗവിവരം അറിയിച്ചത്. ലാളിത്യവും, പുരോഗമനപരമായ ആശയങ്ങളുമാണ് മാര്‍പ്പാപ്പയെ ഏവര്‍ക്കും പ്രിയപ്പെട്ടവനാക്കിയത്. 2013 ഫെബ്രുവരി 28-ന് അന്നത്തെ മാര്‍പ്പാപ്പയായിരുന്ന ബെനഡിക്ട് പതിനാറാമന്‍ ശാരീരിക അവശതകളെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞതോടെയാണ് ഫ്രാന്‍സിസ്, മാര്‍പ്പാപ്പയായി അവരോധിക്കപ്പെട്ടത്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുമുള്ള ആദ്യ മാര്‍പ്പാപ്പ, 1,272 വര്‍ഷങ്ങള്‍ക്ക് ശേഷം യൂറോപ്പിന് പുറത്ത് നിന്നും … Read more

ഈസ്റ്റർ-വിഷു-ഈദ് ഫെസ്റ്റിവലിന് ഒരുങ്ങി ഒരുങ്ങി മുള്ളിങ്കർ

Westmeath Indian Association-ന്റെ നേതൃത്വത്തിൽ വോയിസ്‌ ഓഫ് മുള്ളിങ്കർ അണിയിച്ചൊരുക്കുന്ന കലാസന്ധ്യ ഏപ്രിൽ 26-ന് ഡൗൺസ് GAA ക്ലബ്ബിൽ വച്ച് നടത്തപെടുന്നു.                 പൂത പാട്ട്, കൈകൊട്ടികളി, ചെണ്ട ഫ്യൂഷൻ, വന്ദേമാതരം ഡ്രാമ, DJ തുടങ്ങി നിരവധി കലാപരിപാടികൾ അണിയറയിൽ ഒരുങ്ങി കഴിഞ്ഞതായി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. ആഹാര പ്രിയർക്കായി Masala Kitchen Dublin ഒരുക്കുന്ന ലൈവ് ഫുഡ്‌ സ്റ്റാളും ഉണ്ടായിരിക്കുന്നതാണ്. Entry Fee – 5 … Read more

VBS 2025 ഏപ്രിൽ 21 മുതൽ 23 വരെ ന്യൂകാസ്റ്റിൽ വെസ്റ്റിൽ; സോങ്സ്, ഗെയിംസ്, ആക്ഷൻ സോങ്സ്, ആർട്ട്, സ്റ്റോറി ടെല്ലിങ് മുതലായവ ആകർഷണങ്ങൾ

ന്യൂകാസിൽ വെസ്റ്റ് (ലിമറിക്‌): VBS 2025 ( Theme – ‘Come to the party’ ) ഏപ്രിൽ 21 മുതൽ 23 വരെ രാവിലെ 10:00 മുതൽ ഉച്ചക്ക് 2:00 വരെ ഗിൽഗാൽ പെന്റകോസ്‌റ്റൽ ചര്‍ച്ചിന്റെ യുവജന വിഭാഗം ആയ ഗിൽഗാൽ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ , ഡെസ്മണ്ട് കോംപ്ളെക്സ് ന്യൂകാസ്റ്റിൽ വെസ്റ്റിൽ വച്ച് നടത്തപ്പെടുന്നു. സോങ്സ്, ഗെയിംസ്, ആക്ഷൻ സോങ്സ്, ആർട്ട്, സ്റ്റോറി ടെല്ലിങ് മുതലായവ പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ ആയിരിക്കും. കൂടുതൽ വിവരങൾക്കും … Read more

കുട്ടിയുമായി ലൈംഗികച്ചുവയുള്ള സംസാരം നടത്താൻ ശ്രമിച്ച വൈദികൻ അറസ്റ്റിൽ

കുട്ടിയുമായി െൈലംഗികച്ചുവയുള്ള സംസാരം നടത്താന്‍ ശ്രമിച്ച വൈദികന്‍ അറസ്റ്റില്‍. 58-കാരനായ കാത്തലിക് വൈദികന് മേല്‍ വെള്ളിയാഴ്ചയാണ് നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസ് കുറ്റം ചുമത്തിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. Derry-യിലെ ഒരു ഹോട്ടലിന് പുറത്ത് വച്ചായിരുന്നു സംഭവം. സംഭവത്തെപ്പറ്റി വിവരം ലഭിച്ചതായി Derry Diocese വ്യക്തമാക്കിയിട്ടുണ്ട്.