അയർലണ്ടിലെ കുട്ടികൾക്ക് മെഡിക്കൽ പഠനത്തിന് യൂറോപ്യൻ രാജ്യമായ ജോർജിയ ആകർഷകമാകുന്നു

അയർലണ്ടിലെ കുട്ടികൾക്ക് മെഡിസിൻ പഠിക്കാൻ യൂറോപ്പിലെ ജോർജിയ : കുറഞ്ഞ ഫീസിൽ പഠിച്ച് ലോകത്തിൽ എവിടെയും പ്രത്യേകിച്ചും യു.കെയിൽ ജോലി ചെയ്യാം. ——————————————— യൂറോപ്പിലെ ഒരു മനോഹര രാജ്യമായ ജോർജിയ, സുരക്ഷിത്വത്തിലും യൂറോപ്പിൽ ഒന്നാമതാണ്. മെഡിസിൻ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച അവസരമാണ് വിസ്റ്റാമെഡ് ഒരുക്കുന്നത്. പ്രധാന സവിശേഷതകൾ ———————————— • മലയാളി വിദ്യാർത്ഥികളുടെ വലിയ സാന്നിധ്യം • ട്യൂഷൻ ഫീസ്, ജീവിതച്ചെലവ് എന്നിവ വളരെക്കുറവ് (ഉദാഹരണത്തിന്, ടൂഷ്യൻ ഫീസും ചിലവും ബൾഗേറിയയുടെ ഏതാണ്ട് പകുതിമാത്രം) • … Read more

ഐറിഷ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ തിളക്കമാർന്ന വിജയം നേടി മലയാളി സഹോദരങ്ങൾ

Irish Chess Union-മായി ചേര്‍ന്ന് ഡബ്ലിനിലെ പ്രശസ്ത സെക്കണ്ടറി സ്‌കൂള്‍ ആയ Coláiste Éanna നടത്തിയ ഐറിഷ് ജൂനിയര്‍ ചാപ്യന്‍ഷിപ്പില്‍ അഭിമാനനേട്ടവുമായി മലയാളികളായ സഹോദരങ്ങൾ. മൂന്ന് ദിവസമായി നടന്ന ചാംപ്യന്‍ഷിപ്പില്‍ ഏയ്ഞ്ചല്‍ മരിയ ബോബി, എയ്ഡന്‍ തോമസ് ബോബി എന്നീ സഹോദരങ്ങളാണ് ഉജ്ജ്വലപ്രകടനം നടത്തി അയര്‍ലണ്ടിലെ മലയാളി സമൂഹത്തിനാകെ അഭിമാനമായത്. അണ്ടര്‍ 12 കാറ്റഗറിയില്‍ ആറ് റൗണ്ടുകള്‍ കളിച്ച ഏയ്ഞ്ചല്‍ മരിയ ബോബി, അഞ്ച് മത്സരങ്ങളും വിജയിച്ച് നാഷണല്‍ ഗേള്‍സ് ടൈറ്റില്‍ സ്വന്തമാക്കി. അണ്ടര്‍ 10 കാറ്റഗറിയില്‍ … Read more

ഡബ്ലിൻ എയർപോർട്ടിൽ 340,000 യൂറോയുമായി ദമ്പതികൾ പിടിയിൽ

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പണവുമായി ദമ്പതികള്‍ പിടിയില്‍. വ്യാഴാഴ്ചയാണ് ഉക്രെയിന്‍ സ്വദേശിനിയും ബിസിനസുകാരിയുമായ Iryna Bandarieva (69), ഭര്‍ത്താവ് Ihor Shandar (60) എന്നിവര്‍ 340,000 യൂറോയുമായി എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 1-ല്‍ പിടിയിലായത്. ഈ പണം അന്താരാഷ്ട്ര കുറ്റവാളി സംഘത്തിന് കൈമാറാന്‍ കൊണ്ടുപോകുകയായിരുന്നു എന്നാണ് ഗാര്‍ഡ സംശയിക്കുന്നത്. പണവുമായി പിടികൂടുന്നതിന് ഒരു ദിവസം മുമ്പാണ് ഇവര്‍ അയര്‍ലണ്ടിലെത്തിയത്. ട്രാവൽ ഏജന്റാണ് പിടിയിലായ Iryna Bandarieva. അറസ്റ്റിലായ ഇവരെ ശനിയാഴ്ച ഡബ്ലിന്‍ ജില്ലാ കോടതിയില്‍ ഹാജരാക്കി. ജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും ജഡ്ജ് … Read more

ഡബ്ലിനിൽ വാരാന്ത്യം ആഘോഷിക്കാൻ ഒത്തുകൂടിയവർ മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞതായും, പൂന്തോട്ടത്തിൽ മൂത്രമൊഴിച്ചതായും പരാതി

ഡബ്ലിനിലെ Portobello-യിലുള്ള Grand Canal-ല്‍ കഴിഞ്ഞ വാരാന്ത്യം ഒത്തുകൂടിയവര്‍ മദ്യക്കുപ്പികളും മറ്റും കൂട്ടമായി ഉപേക്ഷിച്ച് പോയതായി പരാതി. ഉയര്‍ന്ന താപനിലയും, വെയിലും ലഭിച്ച വാരാന്ത്യം ആഘോഷിക്കാനായി എത്തിയ നൂറുകണക്കിന് പേരാണ് പ്രദേശമാകെ മാലിന്യങ്ങളിട്ട് അലങ്കോലമാക്കിയത്. സംഭവത്തില്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ തിങ്കളാഴ്ച പ്രത്യേക ചര്‍ച്ച നടത്തും. കനാലിന് സൈഡിലുള്ള പൂന്തോട്ടങ്ങളില്‍ ആളുകള്‍ മൂത്രമൊഴിച്ചതായും പരാതിയുണ്ട്. ഒപ്പം പാഴ്‌സല്‍ ഭക്ഷണത്തിന്റെ കവറുകള്‍, ഗ്ലാസ് ബോട്ടിലുകള്‍ എന്നിവയും വ്യാപകമായി വലിച്ചെറിഞ്ഞിട്ടുണ്ട്. ആളുകള്‍ ഓഫ് ലൈസന്‍സ് കടകളില്‍ നിന്നും മദ്യം വാങ്ങി … Read more

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റിനായി ഏറ്റവും കൂടുതൽ കാത്തിരിപ്പ് താലയിൽ; കുറവ് ഇവിടെ എന്നും റിപ്പോർട്ട്

രാജ്യത്ത് ഡ്രൈവിങ് ടെസ്റ്റിനുള്ള ഏറ്റവും നീണ്ട കാത്തിരിപ്പ് ഡബ്ലിനിലെ താലയില്‍ എന്ന് റിപ്പോര്‍ട്ട്. 35 ആഴ്ചയാണ് അപേക്ഷ നല്‍കിയ ശേഷം ഇവിടെ ടെസ്റ്റ് നടക്കാന്‍ കാത്തിരിക്കേണ്ടിവരുന്നത്. ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് കാലയളവ് Navan, Castlebar എന്നിവിടങ്ങളിലാണ്- ശരാശരി 15 ആഴ്ച. അതേസമയം കാത്തിരിപ്പ് സമയം 10 ആഴ്ചയാക്കി കുറയ്ക്കുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത് എന്ന് ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. കോര്‍ക്കില്‍ ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷ നല്‍കുന്നവര്‍ ടെസ്റ്റ് നടത്താന്‍ കാത്തിരിക്കേണ്ടിവരുന്നത് ആറ് മാസമോ അതില്‍ കൂടുതലോ ആണെന്നും റിപ്പോര്‍ട്ട് … Read more

വെസ്റ്റ് മീത്തിൽ ഇടിച്ചിട്ട കാർ നിർത്താതെ പോയി; ഗാർഡയ്ക്ക് പരിക്ക്

Co Westmeath-ല്‍ ഗാര്‍ഡയെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. സംഭവത്തില്‍ പരിക്കേറ്റ ഗാര്‍ഡ ഉദ്യോഗസ്ഥനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിയോടെ Kinnegad-ല്‍ വച്ചാണ് സംഭവം. പട്രോളിങ്ങിനിടെ സംശയം തോന്നി ഒരു കാറിനെ സമീപിച്ച ഗാര്‍ഡ ഉദ്യോഗസ്ഥനെ ഇടിച്ചിട്ട ശേഷം കാര്‍ വേഗത്തില്‍ ഓടിച്ച് പോകുകയായിരുന്നു. പരിക്കേറ്റ ഗാര്‍ഡയെ Midlands Regional Hospital Mullingar-ല്‍ എത്തിച്ച് ചികിത്സ നല്‍കിയ ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തു.

വെക്സ്ഫോർഡിലെ വീട്ടിൽ സംശയകരമായ ഉപകരണം സൈന്യമെത്തി നിർവീര്യമാക്കി; ഒരാൾ അറസ്റ്റിൽ

വെക്‌സ്‌ഫോര്‍ഡ് ടൗണിലെ വീട്ടില്‍ സംശയകരമായ ഉപകരണം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരാള്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രി സംശയാസ്പദമായ ഉപകരണം കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധം തീര്‍ക്കുകയും, Army Explosive Ordnance Disposal (EOD) സംഘം എത്തി പരിശോധന നടത്തുകയും ചെയ്തത്. സംഘം ഉപകരണം നിര്‍വ്വീര്യമാക്കുകയും ചെയ്തു. 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ സംഭവസ്ഥലത്ത് നിന്നു തന്നെ അറസ്റ്റ് ചെയ്തു. Offences Against the State Act, 1939 സെക്ഷന്‍ 30 പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

വാടകക്കാരിയെ പീഡിപ്പിച്ച വീട്ടുടമയ്ക്ക് അയർലണ്ടിൽ 7 വർഷം തടവ്

വാടകയ്ക്ക് താമസിക്കുകയായിരുന്ന സ്ത്രീക്ക് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ വീട്ടുടമയ്ക്ക് ഏഴ് വര്‍ഷം തടവ്. കൗണ്ടി കോര്‍ക്കിലെ Fermoy-ലുള്ള Ballyarthur സ്വദേശിയായ Michael Paul O’Leary എന്ന 62-കാരനെയാണ് കോര്‍ക്കിലെ സെന്‍ട്രല്‍ ക്രിമിനില്‍ കോടതി കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിച്ചത്. Fermoy-ലുള്ള പ്രതിയുടെ വാടക വീട്ടില്‍ പരാതിക്കാരിയും, ഇവരെ വിവാഹം കഴിക്കാന്‍ പോകുന്നയാളും കൂടിയാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പ്രതിയും ഇതിനടുത്തായാണ് താസിച്ചിരുന്നത്. 2022 മെയ് 28-ന് പരാതിക്കാരിക്ക് മെസേജ് അയച്ച പ്രതി, വീട്ടില്‍ വൈന്‍ കുടിക്കാന്‍ ക്ഷണിച്ചു. ക്ഷണം … Read more

ഗൗരവ കുറ്റകൃത്യങ്ങളിൽ പെടുന്നവരുടെ പൗരത്വം റദ്ദാക്കുന്ന നിയമം അയർലണ്ടിൽ വീണ്ടും; ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ കമ്മീഷൻ

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ ഐറിഷ് പൗരത്വം റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്ക രേഖപ്പെടുത്തി Irish Human Rights and Equality Commission. നീതിന്യായവകുപ്പ് മന്ത്രി Jim O’Callaghan ഈയാഴ്ചയാണ് ഈ നിയമം വീണ്ടും നടപ്പിലാക്കാനുള്ള നിര്‍ദ്ദേശത്തില്‍ ഒപ്പുവച്ചത്. Irish Nationality and Citizenship Act 1956 (as amended)-ന്റെ സെക്ഷന്‍ 19 പ്രകാരമാണ് പൗരത്വം റദ്ദാക്കാന്‍ സാധിക്കുന്നത്. ഏപ്രില്‍ 7 മുതല്‍ ഇത് നിലവില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഈ നിയമം ഭരണഘടനാപരമാണെന്ന് കരുതുന്നില്ലെന്ന് പറയുകയാണ് Irish Human … Read more

ഡബ്ലിനിൽ കൗമാരക്കാരന് ആക്രമണത്തിൽ ഗുരുതര പരിക്ക്; സാക്ഷികളെ തേടി ഗാർഡ

ഡബ്ലിനിലെ Coolock-ല്‍ നടന്ന ആക്രമണത്തെത്തുടര്‍ന്ന് കൗമാരക്കാരന്‍ ഗുരുതരാവസ്ഥയില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3.30-ഓടെ Greencastle Park-ല്‍ വച്ചാണ് സംഭവം. പരിക്കേറ്റ കൗമാരക്കാരനെ ഡബ്ലിന്‍ ബ്യൂമോണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, എന്തെങ്കിലും സൂചനകളുള്ളവരോ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.