അധിക നികുതി നടപ്പാക്കുന്നത് 90 ദിവസത്തേക്ക് മരവിപ്പിച്ച് ട്രമ്പ്; യുഎസിന് മേൽ ചുമത്തിയ 25% ‘പകരച്ചുങ്കം’ 90 ദിവസത്തേക്ക് നടപ്പിലാക്കില്ലെന്ന് ഇയുവും

യുഎസിന് മേൽ ചുമത്തിയ 25% ‘പകരച്ചുങ്കം’ 90 ദിവസത്തേക്ക് നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി യൂറോപ്യൻ കമ്മീഷൻ. ചൈന ഒഴികെയുള്ള മറ്റെല്ലാ രാജ്യങ്ങൾക്ക് മേലും ചുമത്തിയ നികുതി 90 ദിവസത്തേക്ക് മരവിപ്പിച്ചതായി യു എസ് പ്രസിഡന്റ്‌ ഡോണാൾഡ് ട്രമ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനുരഞ്ജന ചർച്ചകളിൽ സൂചന നൽകിക്കൊണ്ട് തങ്ങളും അധിക നികുതി ചുമത്തുന്നത് 90 ദിവസത്തേക്ക് നിർത്തി വച്ചതായി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ്‌ Ursula von der Leyen വ്യക്തമാക്കിയത്. ഇയുവിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 25% ഇറക്കുമതി … Read more

ഡബ്ലിനിൽ പട്ടാപ്പകൽ കത്തി കാട്ടി കൊള്ള; പ്രതി പിടിയിൽ

കൗണ്ടി ഡബ്ലിനിലെ Ballybrack-ല്‍ കത്തിയുമായെത്തി കൊള്ള നടത്തിയ ആള്‍ പിടിയില്‍. ചൊവ്വാഴ്ച വൈകിട്ട് 5.25-ഓടെയാണ് Church Road-ലെ ഒരു വ്യാപാരസ്ഥാപനത്തില്‍ കത്തിയുമായെത്തിയ 40-ലേറെ പ്രായമുള്ള പുരുഷന്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. തുടര്‍ന്ന് ഇയാള്‍ സ്ഥലം വിടുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തിയ ഗാര്‍ഡ സംഭവ ദിവസം വൈകിട്ട് തന്നെ ഡബ്ലിന്‍ സിറ്റി സെന്ററില്‍ വച്ച് പ്രതിയെ പിടികൂടി. ഇയാള്‍ക്ക് മേല്‍ Criminal Justice Act, 1984 സെക്ഷന്‍ 4 ആണ് ചുമത്തിയിരിക്കുന്നത്.

അയർലണ്ടിൽ ഇന്ന് ‘നാഷണൽ സ്ലോ ഡൗൺ ഡേ’; അമിതവേഗത്തിന് ഇതുവരെ പിടിയിലായത് 125 പേർ

അയര്‍ലണ്ടിലെങ്ങുമായി ഗാര്‍ഡ ഇന്ന് (ഏപ്രില്‍ 09, ബുധന്‍) നാഷണല്‍ സ്ലോ ഡൗണ്‍ ഡേ ആചരിക്കുകയാണ്. Road Safety Authority (RSA)-യുമായി ചേര്‍ന്ന് ഇന്ന് അര്‍ദ്ധരാത്രി 12 മണി മുതല്‍ ആരംഭിച്ച സ്ലോ ഡൗണ്‍ ഡേ, രാത്രി 11.59 വരെ തുടരും. വാഹനങ്ങള്‍ സുരക്ഷിത വേഗത്തില്‍ പോകാന്‍ ആഹ്വാനം ചെയ്യുന്ന ഈ ദിനത്തില്‍ ഇതുവരെ 125 പേരെ അമിതവേഗതയ്ക്ക് പിടികൂടിയതായി ഗാര്‍ഡ അറിയിച്ചു. കൗണ്ടി വിക്ക്‌ലോയിലെ Newcastle-ലുള്ള N11-ല്‍ 100 കി.മീ വേഗപരിധിയുള്ളിടത്ത് മണിക്കൂറില്‍ 144 കി.മീ വേഗത്തില്‍ … Read more

യുഎസിന് മേൽ 25% നികുതി ഏർപ്പെടുത്തുന്നതിന് ഇയു അംഗരാജ്യങ്ങളുടെ അംഗീകാരം; യുഎസിനെ കാത്തിരിക്കുന്നത് സാമ്പത്തിക മാന്ദ്യമോ?

യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള അലുമിനിയം, സ്റ്റീല്‍ എന്നിവയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 25% ഇറക്കുമതി തീരുവയ്ക്ക് മറുപടിയായി യുഎസില്‍ നിന്നുമുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 25% നികുതി തിരിച്ചും ഏര്‍പ്പെടുത്താന്‍ ഇയു. ഇയു കമ്മീഷന്‍ തിങ്കളാഴ്ച ഇത് സംബന്ധിച്ച് പുറത്തുവിട്ട നിര്‍ദ്ദേശത്തില്‍ ഇന്ന് ഇയു അംഗരാജ്യങ്ങള്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഇതോടെ യുഎസിന് മേല്‍ ഇയു ഏര്‍പ്പെടുത്തുന്ന ‘പകരച്ചുങ്കം’ 23 ബില്യണ്‍ ഡോളര്‍ (18 ബില്യണ്‍ യൂറോ) വരും. പല ഘട്ടങ്ങളിലായാണ് ഈ നികുതി പ്രാബല്യത്തില്‍ … Read more

അയർലണ്ടിൽ ഈ വർഷം ഇതുവരെയുള്ള ഏറ്റവും ചൂടേറിയ ദിനം നാളെ; അന്തരീക്ഷ താപനില 21 ഡിഗ്രി തൊടും

അയർലണ്ടിൽ ഏതാനും ദിവസം കൂടി ചൂടേറിയ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് (ബുധൻ) താപനില 20 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും വകുപ്പ് അറിയിച്ചു. അതേസമയം നാളെ ഈ വർഷം ഇതുവരെ ഉണ്ടായതിൽ ഏറ്റവും ചൂടേറിയ ദിവസം ആയിരിക്കും. പകൽ 21 ഡിഗ്രി വരെ അന്തരീക്ഷ താപനില ഉയരും. എന്നിരുന്നാലും ശനിയാഴ്ചയോടെ രാജ്യത്ത് വീണ്ടും കാലാവസ്ഥ മാറും. ശനി രാവിലെ പലയിടത്തും മൂടൽ മഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. പൊതുവെ വരണ്ട കാലാവസ്ഥ ആയിരിക്കുമെങ്കിലും ആകാശം … Read more

‘അടിക്ക് തിരിച്ചടി ‘; യുഎസ് ഉൽപ്പന്നങ്ങൾക്ക് 25% നികുതി ഏർപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയൻ

യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 25% ഇറക്കുമതി തീരുവയ്ക്ക് അതേ നാണയത്തില്‍ മറുപടിയായി 25% നികുതി യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കും ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ കമ്മീഷന്‍. ഏതാനും ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള പുതിയ നികുതി മെയ് 16 മുതല്‍ നിലവില്‍ വരുമെന്നും, ബാക്കിയുള്ളവയ്ക്ക് മേലുള്ള നികുതി ഡിസംബര്‍ 1-ഓടെ നിലവില്‍ വരുമെന്നും യൂറോപ്യന്‍ യൂണിയന്‍ ഇന്നലെ രാത്രി പുറത്തുവിട്ട രേഖ വ്യക്തമാക്കുന്നു. യുഎസില്‍ നിന്നുമുള്ള ഡയമണ്ട്, മുട്ട, സോസേജ്, ഡെന്റല്‍ ഫ്‌ളോസ്, … Read more

മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ അയർലണ്ട് ഇയുവിൽ ഏറെ പിന്നിൽ; രാജ്യത്തെ 75% പേരും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു

മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ യൂറോപ്പിലെ മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് അയര്‍ലണ്ട് ഏറെ പിന്നില്‍. AXA Mind Health-ന്റെ വാര്‍ഷിക റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി വിവിധ രാജ്യങ്ങളില്‍ സര്‍വേ നടത്തി Laya Healthcare ആണ് ആശങ്കപ്പെടുത്തുന്ന വിവരം പങ്കുവച്ചത്. 16 രാജ്യങ്ങളില്‍ നിന്നായി 17,000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 32% പേരും ഏതെങ്കിലും തരത്തിലുള്ള മാനസികപ്രശ്‌നം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പഠനപ്രകാരം അയര്‍ലണ്ടിലെ ജനതയുടെ 48 ശതമാനവും മാനസികമായി പ്രയാസപ്പെടുന്നവരോ, തളര്‍ന്നിരിക്കുന്നവരോ ആണ്. ഉന്മേഷമില്ലായ്മ, ഉത്സാഹമില്ലായ്മ, നിഷ്‌ക്രിയത്വം മുതലായവയെല്ലാമാണ് … Read more

മിനിമം ശമ്പളം നൽകിയില്ല; അയർലണ്ടിൽ കുടിയേറ്റക്കാരന് 57,000 യൂറോ നഷ്ടപരിഹാരം നൽകാൻ വിധി

അയര്‍ലണ്ടില്‍ മിനിമം ശമ്പളത്തില്‍ കുറഞ്ഞ വേതനത്തിന് കുടിയേറ്റക്കാരനെ ജോലി ചെയ്യിപ്പിച്ച സ്ഥാപനത്തിനെതിരെ കടുത്ത നടപടി. ലിമറിക്കിലെ Davis Street-ല്‍ പ്രവര്‍ത്തിക്കുന്ന Mix Spice 3 in 1 എന്ന സ്ഥാപനത്തിന്റെ ഉടമകളോടാണ് ജോലിക്കാരന് 57,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ (WRC) ഉത്തരവിട്ടത്. ദിവസം 18 മണിക്കൂര്‍ വരെ സ്ഥാപനം കുടിയേറ്റക്കാരനായ തൊഴിലാളിയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നെങ്കിലും ദേശീയ ശരാശരിയെക്കാള്‍ കുറവ് ശമ്പളം മാത്രമേ നല്‍കിയിരുന്നുള്ളൂ എന്നും, ഇത് National Minimum Wage Act … Read more

ഡബ്ലിൻ നഗരത്തിൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ വരുന്നു; പാർലമെന്റ് സ്ട്രീറ്റിൽ വാഹനങ്ങൾക്ക് വിലക്ക്, Westland Row-യിലും നിയന്ത്രണം

ഡബ്ലിന്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സിറ്റി കൗണ്‍സില്‍. വരുന്ന വേനല്‍ക്കാലം മുതല്‍ നഗരത്തിലെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ വാഹനങ്ങള്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തും. Westland Row-യില്‍ സ്വകാര്യ കാറുകള്‍ക്കും നിയന്ത്രണങ്ങളുണ്ടാകും. ഓഗസ്റ്റ് 2024 മുതല്‍ നടപ്പിലാക്കി വരുന്ന ഡബ്ലിന്‍ സിറ്റി ട്രാന്‍സ്‌പോര്‍ട്ട് പ്ലാന്‍ പ്രകാരം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ക്ക് നിരോധനവും, നിയന്ത്രണവുമുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നിയന്ത്രണങ്ങള്‍. ആറ് മാസം മുമ്പ് പദ്ധതി നടപ്പിലാക്കിയതിന് ശേഷം നഗരത്തിലെ ഗതാഗതക്കുരുക്കിന് ഗണ്യമായ കുറവുണ്ടായതായാണ് സിറ്റി … Read more

അയർലണ്ടിലെ ആശുപത്രികളിൽ ഇന്ന് രാവിലെ ട്രോളികളിൽ ചികിത്സ തേടുന്നത് 440 രോഗികൾ; കണക്ക് പുറത്തുവിട്ട് INMO

അയര്‍ലണ്ടില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ദൗര്‍ലഭ്യതയുടെ പ്രതിഫലനമായി Irish Nurses and Midwives Organisation (INMO)-ന്റെ പുതിയ കണക്കുകള്‍. ഇന്ന് രാവിലെ (തിങ്കള്‍) സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 440 രോഗികളാണ് വിവിധ ആശുപത്രികളിലായി ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും മറ്റുമായി ചികിത്സയ്ക്ക് കാത്തിരിക്കുന്നത്. ഇതില്‍ 286 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ്. 75 രോഗികളാണ് University Hospital Limerick-ല്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. Letterkenny University Hospital-ല്‍ 40 രോഗികള്‍ ബെഡ്ഡ് ലഭിക്കാതെ ട്രോളികളില്‍ ചികിത്സ തേടുമ്പോള്‍ Mayo University Hospital, St … Read more