അയർലണ്ട് സീറോ മലബാർ സഭയുടെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 26 ശനിയാഴ്ച

ഡബ്ലിൻ: സീറോ മലബാർ സഭ അയർലണ്ട് നാഷണൽ പിതൃവേദിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 26 ശനിയാഴ്ച നടക്കും. അയർലണ്ടിൻ്റെ സ്വർഗീയ മധ്യസ്ഥനായ സെൻ്റ് പാട്രിക്കിൻ്റെ പാദസ്പർശമേറ്റ ക്രോഗ് പാട്രിക് മലമുകളിലേക്ക്, അയർലണ്ടിലെ എല്ലാ കൗണ്ടികളിൽ നിന്നും, ബെൽഫാസ്റ്റിൽ നിന്നുമുള്ള വിശ്വാസികൾ ഒത്തുചേരുന്ന തീർത്ഥാടനം, ജൂലൈ 26 ശനിയാഴ്ച രാവിലെ 9 മണിക്ക് അടിവാരത്തിൽ ആരംഭിക്കും. അയർലണ്ട് സീറോ മലബാർ സഭ നാഷണൽ കോർഡിനേറ്റർ റവ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ … Read more

‘മലയാള’ത്തിന് മേയർ അവാർഡ്

സൗത്ത് ഡബ്ലിൻ കൌണ്ടി കൌൺസിൽ ആദ്യമായി ഏർപ്പെടുത്തിയ മേയർ അവാർഡിന് അയർലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ‘മലയാളം’ അർഹമായി. കൗൺസിലിന്റെ കീഴിലുള്ള സംഘടനകളിൽ കഴിഞ്ഞ ഒരു വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് ഈ അവാർഡ് കരസ്ഥമാക്കിയത്. കൌൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ വെച്ച് മേയർ ശ്രീ ബേബി പേരെപ്പാടനിൽ നിന്നും സംഘടനാ ഭാരവാഹികൾ അവാർഡ് സ്വീകരിച്ചു. ‘മലയാള’ത്തിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളിൽ ഒപ്പം ചേർന്ന എല്ലാവർക്കുമായി ഈ അവാർഡ് സമർപ്പിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. വ്യക്തിഗത വിഭാഗത്തിൽ മലയാളത്തിന്റെ … Read more

പലസ്തീൻ ഭൂമിയിൽ പ്രവർത്തിക്കുന്ന ഇസ്രായേൽ സ്ഥാപനങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് നിരോധനം: ബിൽ പാസാക്കി അയർലണ്ട് സർക്കാർ

പലസ്തീന്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്രായേലി സ്ഥാപനങ്ങളില്‍ നിന്നുമുള്ള എല്ലാ ഇറക്കുമതികളും നിര്‍ത്തലാക്കുന്നതിന് അംഗീകാരം നല്‍കി അയര്‍ലണ്ട് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച നിയമം മന്ത്രിസഭ അംഗീകരിച്ചു. Israeli Settlements Prohibition of Importation of Goods Bill 2025 അവതരിപ്പിച്ചത് ഉപപ്രധാനമന്ത്രിയും, വിദേശകാര്യമന്ത്രിയുമായ സൈമണ്‍ ഹാരിസ് ആണ്. 2018-ല്‍ പാസാക്കിയ Control of Economic Activity (Occupied Territories) Bill-ന് സമാനമാണ് ഇത്. എന്നാല്‍ ആ നിയമം നടപ്പിലാക്കിയിരുന്നില്ല. ഇതിന് പകരമായാണ് പുതിയ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. … Read more

രൂപയ്‌ക്കെതിരെ കുതിച്ചുകയറി യൂറോ; യൂറോ വിനിമയനിരക്ക് 100 രൂപ കടന്നു

ഇന്ത്യന്‍ രൂപയ്‌ക്കെതിരെ യൂറോയ്ക്ക് റെക്കോര്‍ഡ് വിനിമയ നിരക്ക്. ചരിത്രത്തിലാദ്യമായി ഒരു യൂറോയുടെ വിനിമയ നിരക്ക് ഇന്ന് 100.54 രൂപയായി. ജൂണ്‍ 24-ന് വിനിമയ നിരക്ക് 100.42 രൂപയില്‍ എത്തിയിരുന്നു.

’12 വയസിൽ താഴെയുള്ള കുട്ടികൾക്കൊപ്പം സീറ്റ് ലഭിക്കാൻ രക്ഷിതാക്കളിൽ നിന്നും അധിക തുക ഈടാക്കരുത്’: നിയമം പാസാക്കാൻ യൂറോപ്യൻ യൂണിയൻ

രക്ഷിതാക്കള്‍ക്ക് 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കൊപ്പം ഇരിക്കാന്‍ സീറ്റ് ലഭിക്കാൻ വേണ്ടി അധിക തുക ഈടാക്കുന്നതില്‍ നിന്നും എയര്‍ലൈന്‍ കമ്പനികളെ വിലക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ പാര്‍ലമെന്റിന്റെ Internal Market and Consumer Protection Committee ഇതിനെതിരായി നിയമം പാസാക്കാന്‍ അംഗീകാരം നല്‍കിയതായി കമ്മിറ്റി അംഗവും, അയര്‍ലണ്ടില്‍ നിന്നുള്ള Fine Gael MEP-യുമായ Regina Doherty പറഞ്ഞു. അയര്‍ലണ്ടിലെ എയര്‍ലൈന്‍ കമ്പനികള്‍ ഇത്തരത്തില്‍ അധിക ചാര്‍ജ്ജ് ഈടാക്കുന്നില്ലെങ്കിലും മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളിലെയും കമ്പനികള്‍ ഇത് ചെയ്യുന്നുണ്ടെന്ന് … Read more

കുട്ടികൾക്ക് വാക്സിൻ നൽകുന്ന കാര്യത്തിൽ അയർലണ്ട് ഏറെ പിന്നിലെന്ന് റിപ്പോർട്ട്; രക്ഷിതാക്കളെ പിന്നോട്ടടിപ്പിക്കുന്നത് എന്ത്?

ലോകത്ത് ഉയര്‍ന്ന വരുമാനം ലഭിക്കുന്ന രാജ്യങ്ങള്‍ക്കിടയില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ അയര്‍ലണ്ട് പിന്നിലെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന വരുമാനമുള്ള ലോകരാജ്യങ്ങളില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ ഏറ്റവും കുറവ് വരുത്തുന്ന മൂന്നാമത്തെ രാജ്യമാണ് അയര്‍ലണ്ട് എന്നും, ഇക്കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും താഴെ നിന്നും ആറാം സ്ഥാനമാണ് അയര്‍ലണ്ടിനെന്നും The Lancet പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അയര്‍ലണ്ടില്‍ നിലവിലെ കണക്ക് പ്രകാരം ചെറുപ്പത്തില്‍ നല്‍കേണ്ട വാക്‌സിനുകള്‍ എടുത്ത കിട്ടികള്‍ 91% ആണ്. എന്നാല്‍ സമൂഹത്തിന് ആര്‍ജ്ജിതപ്രതിരോധ ശേഷി (herd … Read more

കുഞ്ഞ് ജനിച്ചത് നിലത്ത്; ഡബ്ലിൻ ആശുപത്രിക്കെതിരെ കേസ് നൽകി യുവതി

കുട്ടി നിലത്ത് ജനിച്ചുവീണെന്നാരോപിച്ച് ഡബ്ലിനിലെ Rotunda Hospital-ന് എതിരെ ഹൈക്കോടതിയില്‍ കേസ് നല്‍കി യുവതി. പ്രസവവേദനയുടെ സമയത്ത് യുവതിയെ ബെഡ്ഡില്‍ നിന്നും മറ്റൊരു ബെഡ്ഡിലേയ്ക്ക് മാറ്റുകയും അതിനിടെ പ്രസവത്തില്‍ കുട്ടിയുടെ തല പുറത്തേയ്ക്ക് വരികയും ചെയ്യുകയായിരുന്നു. 2018 ഡിസംബര്‍ 27-നായിരുന്നു സംഭവം. ഡബ്ലിനിലെ Baldoyle സ്വദേശിയായ Lesleyann Flynn (40) ആണ് തന്റെ പ്രസവം ആശുപത്രി കൈകാര്യം ചെയ്തത് അശ്രദ്ധമായാണ് എന്നുകാട്ടി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. പ്രസവ സമയം എപ്പോഴാണെന്ന് കണക്കാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും, ഇത് … Read more

ലിമറിക്കിലെ തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽ അപകടം; രണ്ട് പേർക്ക് പരിക്ക്

ലിമറിക്കിലെ Fyones Port-ല്‍ നങ്കൂരമിട്ടിരുന്ന കപ്പലില്‍ അപകടം. അപകടത്തെ തുടര്‍ന്ന് രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. എണ്ണ, കെമിക്കലുകള്‍ എന്നിവ വഹിക്കുന്ന Bow Hercules എന്ന കപ്പലിലാണ് അപകടമുണ്ടായത്. നോര്‍വേ ആണ് കപ്പലിന്റെ ഉടമകള്‍. ഐറിഷ് തീരത്ത് എത്തിയ കപ്പലിലെ ലൈഫ് ബോട്ട് പരിശോധിക്കുന്നതിനിടെ ഒരു സിലിണ്ടർ പൊട്ടിത്തെറിക്കുയായിരുന്നു. ഒരാളെ ആംബുലൻസിലും, മറ്റൊരാളെ എയർലിഫ്റ്റ് ചെയ്തുമാണ് ആശുപത്രിയിലെത്തിച്ചത്. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുന്നതായി നടത്തിപ്പുകാരായ Shannon Foynes … Read more

തീപിടിത്ത സാധ്യത: എയർ ഫ്രയർ മോഡൽ തിരിച്ചെടുക്കുന്നതായി Lidl

തീ പിടിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ജനകീയമായ എയർ ഫ്രയർ മോഡൽ തിരിച്ചെടുക്കുന്നതായി Lidl. കമ്പനിയുടെ സൂപ്പർമാർക്കറ്റുകളിൽ വിറ്റ Tower eight litre dual basket air fryer ആണ് തിരിച്ചെടുക്കുന്നതായി Lidl അറിയിച്ചിരിക്കുന്നത്. T17129L എന്ന പ്രോഡക്റ്റ് കോഡ് ഉള്ള എയർ ഫ്രയറിനു മാത്രമാണ് പ്രശ്നമെന്നും, മറ്റ് Tower ഉൽപ്പന്നങ്ങൾക്ക് പ്രശ്നമില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഈ മോഡൽ എയർ ഫ്രയർ അമിതമായി ചൂടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് തീപിടിത്തത്തിലേക്ക് നയിച്ചേക്കാം. ഈ എയർ ഫ്രയർ വാങ്ങിയിട്ടുള്ളവർ ഒരു … Read more

ഡബ്ലിൻ സിറ്റി സെന്ററിൽ തീപിടിത്തം; മൂന്ന് പേർക്ക് പരിക്ക്

ഡബ്ലിൻ സിറ്റി സെന്ററിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8 മണിയോടെയാണ് Granby Row- യിലെ ഒരു കെട്ടിടത്തിൽ തീ പടർന്നത്. തുടർന്ന് ആറ് ഫയർ എഞ്ചിനുകൾ എത്തി തീയണച്ചു. ഏഴ് പേർക്ക് സംഭവസ്ഥലത്തു വച്ചു തന്നെ ചികിത്സ നൽകുകയും, ഇതിൽ മൂന്ന് പേരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഗാർഡ അറിയിച്ചു.