അയർലൻഡ് U19 ക്രിക്കറ്റ് ടീമിലേക്ക് ഫെബിൻ മനോജ്; ചരിത്രനേട്ടവുമായി മലയാളി താരം

അയർലൻഡ് അണ്ടർ-19 men’s ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ച് മലയാളി യുവതാരം ഫെബിൻ മനോജ്. സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിലാണ് ഫെബിൻ ഇടം നേടിയത്. അയർലൻഡ് U19 ടീമിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ-ഐറിഷ് കളിക്കാരനാണ് ഫെബിൻ. കഴിഞ്ഞ വർഷം അയർലൻഡിന്റെ U17 ദേശീയ ക്രിക്കറ്റ് ടീമിലേക്കും ഫെബിൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓൾറൗണ്ടറായ ഫെബിൻ മികച്ച പ്രകടനമാണ് ആഭ്യന്തര മത്സരങ്ങളിൽ കാഴ്ചവെച്ചത്. കിൽഡെയർ കൗണ്ടിയിലെ Athyയിൽ ഫെബിനും കുടുംബവും താമസിക്കുന്നത്. മനോജ് ജോൺ(അച്ഛൻ), ബീന വർഗ്ഗീസ്(അമ്മ), നേഹ ജോൺ … Read more

ഡബ്ലിനിൽ കുറഞ്ഞ വാടക നൽകി താമസിക്കാവുന്ന 145 അപ്പാർട്ട്മെന്റുകൾ നിർമ്മിക്കാൻ പദ്ധതി

വടക്കന്‍ ഡബ്ലിനിലെ Cabra-യില്‍ കുറഞ്ഞ വാടകനിരക്കുള്ള 145 റെന്റല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനം. Dublin City Council, Clúid Housing എന്നിവര്‍ സംയുക്തമായാണ് ജനോപകാരപ്രദമായ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് പുറമെ കാര്‍, സൈക്കിള്‍ പാര്‍ക്കിങ്ങുകളും ഇവിടെ നിര്‍മ്മിക്കുന്നുണ്ട്. കുട്ടികള്‍ക്കായി ക്രഷും നിര്‍മ്മിക്കും. പദ്ധതിയുടെ വിശദാംശങ്ങള്‍ നാട്ടുകാരെ അറിയിക്കുന്നതിനായി മാര്‍ച്ച് 13 വ്യാഴാഴ്ച ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ പൊതുപരിപാടി തയ്യാറാക്കിയിട്ടുണ്ട്. വൈകിട്ട് 5 മണി മുതല്‍ 7 മണി വരെ John Paul II Park (The Bogies)-ലുള്ള … Read more

അയർലണ്ടിലെ ആശുപത്രികളിൽ ബെഡ്ഡ് ലഭിക്കാതെ ട്രോളികളിൽ ചികിത്സ തേടിയത് 530 പേർ

രാജ്യത്തെ ആരോഗ്യമേഖലയുടെ അവസ്ഥ പരിതാപകരമെന്ന് വ്യക്തമാക്കിക്കൊണ്ട് Irish Nurses and Midwives Organisation (INMO) -ന്റെ പുതിയ റിപ്പോര്‍ട്ട്. സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ച രാവിലെ 530 രോഗികളാണ് വിവിധ ആശുപത്രികളിലായി ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും മറ്റുമായി ചികിത്സ തേടിയത്. 113 പേര്‍ ഇത്തരത്തില്‍ ചികിത്സ തേടിയ University Hospital Limerick ആണ് ഇക്കാര്യത്തില്‍ ഒന്നാമത്. അതേസമയം 378 രോഗികളാണ് ട്രോളികളിലും മറ്റും ചൊവ്വാഴ്ച ചികിത്സ തേടിയതെന്നാണ് HSE പറയുന്നത്. ട്രോളികള്‍, മറ്റ് അധിക ബെഡ്ഡുകള്‍ … Read more

അയർലണ്ടിൽ ഈ വാരാന്ത്യം പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും; വിശദാംശങ്ങൾ അറിയാം…

അയര്‍ലണ്ടിലെങ്ങും ഈ വാരാന്ത്യം ചുവന്ന ചന്ദ്രന്‍ അഥവാ blood moon ദൃശ്യമാകുമെന്ന് വാനനിരീക്ഷകര്‍. പൂര്‍ണ്ണഗ്രഹണത്തോടെയുള്ള ഈ പ്രതിഭാസം കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി അയര്‍ലണ്ടില്‍ സംഭവിച്ചിട്ടെന്നും വിദഗ്ദ്ധര്‍ പറയുന്നു. ചന്ദ്രന്‍ മുഴുവനായും ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുന്ന പ്രതിഭാസത്തെയാണ് പൂര്‍ണ്ണചന്ദ്രഗ്രഹണം എന്ന് പറയുന്നത്. ചന്ദ്രന്റെ നിറം ചുവപ്പായി കാണപ്പെടുകയും ചെയ്യും. ചന്ദ്രന്‍ പൂര്‍ണ്ണമായും ഭൂമിയുടെ നിഴലിനകത്ത് ആവുന്നതോടെ ഈ പ്രതിഭാസം പൂര്‍ണ്ണമാകുന്നു. ഇത്തവണത്തെ ബ്ലഡ് മൂണ്‍ ഗ്രഹണം ഏകദേശം 65 മിനിറ്റ് നീണ്ടുനില്‍ക്കും. മാര്‍ച്ച് 14 വെള്ളിയാഴ്ച പുലര്‍ച്ചെ 5.09-ന് … Read more

2025 സമ്മറിൽ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമുകൾ അയർലണ്ടിലേക്ക്; ഐറിഷ് ടീമുമായി ഏകദിന, ടി20 മത്സരങ്ങൾ കളിക്കും

അയര്‍ലണ്ടിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. ഈ വരുന്ന ഏപ്രില്‍ മുതലുള്ള മാസങ്ങളില്‍ അയര്‍ലണ്ടിന്റെ വനിത, പുരുഷ ക്രിക്കറ്റ് ടീമുകള്‍ അനവധി അന്താരാഷ്ട്ര മത്സരങ്ങള്‍ക്കാണ് ഒരുങ്ങുന്നത്. പാക്കിസ്ഥാനില്‍ നടക്കുന്ന ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ക്വാളിഫയര്‍ മത്സരങ്ങളുടെ ഭാഗമായി ഏപ്രില്‍ 5-ന് ഐറിഷ് വനിതകള്‍ വെസ്റ്റ് ഇന്‍ഡീസ് വനിതാ ടീമുമായി കൊമ്പുകോര്‍ക്കും. പിന്നീട് ബംഗ്ലാഗേശ്, പാക്കിസ്ഥാന്‍, തായ്‌ലന്‍ഡ്, സ്‌കോട്‌ലണ്ട് മുതലായ ടീമുകളുമായും ക്വാളിഫയര്‍ മത്സരങ്ങളുണ്ട്. ഏപ്രിലില്‍ തന്നെ യുഎഇയില്‍ വച്ച് നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റില്‍ അയര്‍ലണ്ടിന്റെ എ … Read more

ഡബ്ലിനിൽ നിന്നും 115 ലിറ്റർ ഹോം മെയ്ഡ് മദ്യം പിടിച്ചെടുത്തു

ഗാര്‍ഡയും, റവന്യൂ വകുപ്പും, Health Products Regulatory Authority (HPRA)-യും ചേര്‍ന്ന് ഞായറാഴ്ച കൗണ്ടി ഡബ്ലിനില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 79,200 സിഗരറ്റുകള്‍, 1.25 കിലോഗ്രാം പുകയില, 667 ലിറ്റര്‍ മദ്യം എന്നിവ പിടിച്ചെടുത്തു. ആകെ പിടികൂടിയ മദ്യത്തില്‍ 115 ലിറ്റര്‍ വീടുകളില്‍ വച്ച് തയ്യാറാക്കിയതാണെന്നാണ് നിഗമനം. പിടികൂടിയ മദ്യത്തിന്റെ ആകെ വിപണിവില 4,000 യൂറോയിലധികം വരും. വീട്ടില്‍ നിന്ന് മദ്യം തയ്യാറാക്കുന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് റവന്യൂ വ്യക്തമാക്കി.

അയർലണ്ടിൽ ഇനി തുടർച്ചയായി ലേണർ ലൈസൻസ് പുതുക്കൽ നടക്കില്ല; നിയമ മാറ്റത്തിനൊരുങ്ങി ഗതാതഗത വകുപ്പ്

അയര്‍ലണ്ടില്‍ ലേണര്‍ ഡ്രൈവര്‍മാരുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്താനൊരുങ്ങി ഗതാഗതവകുപ്പ്. ഒരാള്‍ക്ക് തുടര്‍ച്ചയായി നാലില്‍ അധികം തവണ ലേണര്‍ പെര്‍മിറ്റ് നല്‍കാതിരിക്കുക, ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാത്തവര്‍ക്ക് തുടര്‍ച്ചയായി രണ്ടില്‍ അധികം ലേണര്‍ പെര്‍മിറ്റുകള്‍ നല്‍കാതിരിക്കുക മുതലായ നിര്‍ദ്ദേശങ്ങളാണ് ഗതാഗതവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. നിലവിലെ നിയമമനുസരിച്ച് ഡ്രൈവിങ് ടെസ്റ്റ് പാസായില്ലെങ്കിലും ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും ലേണര്‍ പെര്‍മിറ്റ് ലഭിക്കും. അതേസമയം ഈ നിയമമാറ്റം നടപ്പിലായാല്‍, ഒരാള്‍ ആറ് വര്‍ഷം കഴിഞ്ഞും ലൈസന്‍സ് എടുത്തില്ലെങ്കില്‍, ആദ്യം മുതല്‍ … Read more

കൗണ്ടി വിക്ക്ലോയിലെ അപ്പാർട്മെന്റിൽ തീപിടിത്തം; 9 പേർ ആശുപത്രിയിൽ

കൗണ്ടി വിക്ക്‌ലോയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Bray-യിലെ Lower Dangle Road പ്രദേശത്ത് ഇന്നലെ പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. Bray, Dún Laoghaire, Greystones എന്നിവിടങ്ങളില്‍ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. ഈ സമയം ഗാര്‍ഡ റോഡ് അടച്ചിടുകയും ചെയ്തിരുന്നു. അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരായ ഒമ്പത് പേരെ ആദ്യം പാരാമെഡിക്കല്‍ സംഘമെത്തി ചികിത്സ നല്‍കിയ ശേഷം പിന്നീട് ഹോസ്പിറ്റലിലേയ്ക്ക് പറഞ്ഞയച്ചു.

ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് അയർലണ്ടിൽ കൂടുതൽ തൊഴിലവസരങ്ങൾ; 1,000 പുതിയ പെർമിറ്റുകൾ പ്രഖ്യാപിച്ച് സർക്കാർ

അയര്‍ലണ്ടില്‍ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണക്കുറവ് പരിഹരിക്കുന്നതിനായി എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് നിയമങ്ങളില്‍ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍. Minister for Enterprise Peter Burke തയ്യാറാക്കുന്ന പദ്ധതി പ്രകാരം ഹോംകെയര്‍ ജോലിക്കാര്‍ക്കുള്ള ജനറല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് 1,000 എണ്ണം കൂടി വര്‍ദ്ധിപ്പിക്കും. പുതിയ ഇളവുകള്‍ പ്രകാരം ഇയുവിന് പുറത്തുള്ള രാജ്യങ്ങളില്‍ ഉള്ളവര്‍ക്കും നിബന്ധനകള്‍ പാലിക്കുകയാണെങ്കില്‍ എളുപ്പത്തില്‍ പെര്‍മിറ്റ് ലഭിക്കും. ഹോംകെയര്‍ ജോലിക്കാര്‍ക്ക് കുറഞ്ഞ ശമ്പളം 30,000 യൂറോ ലഭിക്കുകയാണെങ്കില്‍ പെര്‍മിറ്റിന് അപേക്ഷിക്കാം. അതേസമയം ഹോംകെയര്‍ ജോലിക്കാര്‍ക്ക് പുറമെ പ്ലാനിങ് ജോലിക്കാര്‍ക്കും ഇത്തരത്തില്‍ … Read more

ഡബ്ലിൻ എയർപോർട്ടിലെ കാർ പാർക്കിങ് പ്രതിസന്ധിക്ക് പരിഹാരം; 6,000 കാറുകൾ നിർത്തിയിടാവുന്ന Park2Travel ഇന്ന് തുറക്കും

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 6,000 കാറുകള്‍ നിർത്തിയിടാവുന്ന പുതിയ പാര്‍ക്കിങ് സ്‌പേസായ Park2Travel ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. പാര്‍ക്കിങ് പ്രതിസന്ധിക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ സ്‌പേസ്, എയര്‍പോര്‍ട്ടില്‍ നിന്നും ആറ് മിനിറ്റ് മാത്രം ദൂരത്തിലാണ്. ഈ പാര്‍ക്കിങ്ങില്‍ നിന്നും 24 മണിക്കൂറും എയര്‍പോര്‍ട്ടിലേയ്ക്ക് ബസ് ഷട്ടില്‍ സര്‍വീസും ഉണ്ടാകും. തിരക്ക് കൂടിയ സമയങ്ങളില്‍ 12 മിനിറ്റ് ഇടവേളകളില്‍ ബസ് സര്‍വീസ് നടത്തും. 6,000-ലധികം കാറുകള്‍ക്ക് സുഖകരമായി പാര്‍ക്ക് ചെയ്യാവുന്ന Park2Travel-ല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി സദാ പട്രോളിങ്ങും ഉണ്ടാകും. 24 … Read more