വിക്ക്ലോയിൽ മോഷ്ടിച്ച ജെസിബി പിന്തുടർന്ന് പിടിച്ച് ഗാർഡ

കൗണ്ടി വിക്ക്‌ലോയില്‍ മോഷ്ടിച്ച ജെസിബിയുമായി പോകുന്നതിനിടെ ഒരാള്‍ പിടിയില്‍. Tullow പ്രദേശത്ത് നിന്നും ബുധനാഴ്ച രാവിലെയാണ് ജെസിബി മോഷണം പോകുന്നത്. തുടര്‍ന്ന് ഗാര്‍ഡ ജെസിബിയെ പിന്തുടരുകയും, കുറച്ചുനേരത്തെ ചേസിന് ഒടുവില്‍ പ്രതിയെ പിടികൂടുകയുമായിരുന്നു. പൊതുജനവും ഗാര്‍ഡയുടെ സഹായത്തിനെത്തിയിരുന്നു. അതേസമയം ജെസിബിയെ പിന്തുടരുന്നതിനിടെ മാരകമല്ലാത്ത ഉപകരണം ഗാര്‍ഡ ഉപയോഗിച്ചതായി വിവരമുണ്ട്. ഇക്കാര്യവും പ്രത്യേകം അന്വേഷിക്കുന്നുണ്ട്.

ലിമറിക്കിൽ 105,000 യൂറോ വിലവരുന്ന മയക്കുമരുന്നുമായി ചെറുപ്പക്കാരൻ അറസ്റ്റിൽ

ലിമറിക്ക് സിറ്റിയില്‍ 105,000 യൂറോ വിപണിവില വരുന്ന കൊക്കെയ്‌നുമായി ചെറുപ്പക്കാരന്‍ അറസ്റ്റില്‍. ബുധനാഴ്ചയാണ് Shelbourne Road-ലെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെ 1.5 കിലോഗ്രാം കൊക്കെയ്ന്‍ ഗാര്‍ഡ പിടിച്ചെടുത്തത്. ലിമറിക്ക് കൗണ്ടിയിലെ ലഹരിമരുന്ന് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഗാര്‍ഡ നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായായിരുന്നു പരിശോധന. സംഭവത്തില്‍ 30-ലേറെ പ്രായമുള്ള ഒരു പുരുഷന്‍ അറസ്റ്റിലായിട്ടുണ്ട്. ഗാര്‍ഡയുടെ സായുധസേനയും തിരച്ചിലിന് സഹായം നല്‍കി.

അയർലണ്ടിൽ ആശുപത്രിയിലെത്തിയിട്ടും ചികിത്സ ലഭിക്കാതെ മടങ്ങിപ്പോയത് ഒരു ലക്ഷത്തിലധികം പേർ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

അയര്‍ലണ്ടില്‍ രോഗികളുടെ അമിതമായ തിരക്കും, ആരോഗ്യപ്രവര്‍ത്തകരുടെ ദൗര്‍ലഭ്യതയും കാരണം കഴിഞ്ഞ വര്‍ഷം ആശുപത്രികളിലെത്തിയിട്ടും ചികിത്സ ലഭിക്കാതെ മടങ്ങിപ്പോയത് ഒരു ലക്ഷത്തിലധികം രോഗികളെന്ന് റിപ്പോര്‍ട്ട്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ 105,661 രോഗികള്‍ ഇത്തരത്തില്‍ ചികിത്സ ലഭിക്കാതെ മടങ്ങിപ്പോയതെന്ന് HSE-യാണ് Sinn Fein പാര്‍ട്ടിയുടെ ചോദ്യത്തിന് മറുപടിയായി പാര്‍ലമെന്റില്‍ ഉത്തരം നല്‍കിയത്. രോഗികള്‍ക്ക് ഈ അവസ്ഥ ഏറ്റവും കൂടുതലായി നേരിടേണ്ടിവന്നത് Mater Misericordiae University Hospital-ലാണ്. 14,601 രോഗികളാണ് ഇവിടുത്തെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കഴിഞ്ഞ വര്‍ഷം ചികിത്സ ലഭിക്കാതെ … Read more

പുതുവർഷത്തിൽ അയർലണ്ടിന്റെ ടാക്സ് വരുമാനം കുതിച്ചുയർന്നു; ആദ്യ 2 മാസങ്ങളിൽ 12% വർദ്ധന

2025-ലെ ആദ്യ രണ്ട് മാസങ്ങളിലായി ടാക്‌സ് ഇനത്തില്‍ ഐറിഷ് സര്‍ക്കാരിന് ലഭിച്ചത് 13.5 ബില്യണ്‍ യൂറോ. 2024-ലെ ആദ്യ രണ്ട് മാസങ്ങളെക്കാള്‍ 12.1% വര്‍ദ്ധനയാണ് ടാക്‌സ് വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെ കോര്‍ട്ട് ഓഫ് ജസ്റ്റിസ് വിധിപ്രകാരം ആപ്പിള്‍ കമ്പനിയില്‍ നിന്നും അയര്‍ലണ്ടിന് ലഭിക്കുന്ന 1.7 ബില്യണ്‍ യൂറോ ഒഴിവാക്കിയുള്ള തുകയാണിത്. ഈ വര്‍ഷം ലഭിച്ച ആകെ ടാക്‌സ് വരുമാനത്തില്‍ 5.7 ബില്യണ്‍ യൂറോ ഇന്‍കം ടാക്‌സ് ഇനത്തിലാണ്. 5.8% ആണ് മുന്‍ വര്‍ഷം ഇതേ കാലയളവിനെ … Read more

അയർലണ്ടിൽ ടിക്ടോക്കിനായി ജോലി ചെയ്യുന്ന 300 പേരെ പിരിച്ചുവിടുമെന്ന് അറിയിപ്പ്

അയര്‍ലണ്ടില്‍ ടിക്ടോക്കിനായി ജോലി ചെയ്യുന്ന 300-ഓളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. ആഗോളവ്യാപകമായി കമ്പനി നടത്തുന്ന പിരിച്ചുവിടലിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്പനി സര്‍ക്കാരിനെ അറിയിച്ചു. രാജ്യത്തെ ഗ്രാന്‍ഡ് കനാല്‍ ഓഫീസുകളിലായി 3,000-ഓളം പേര്‍ക്ക് ടിക്ടോക് ജോലി നല്‍കിയിട്ടുണ്ട്. ടിക്ടോക്കിലെ പ്രശ്‌നമുണ്ടാക്കുന്ന ഉള്ളടക്കങ്ങള്‍ (harmful content) കൈകാര്യം ചെയ്യുന്ന trust and safety വിഭാഗത്തിലുള്ളവര്‍ക്കാണ് ജോലി നഷ്ടമാകുകയെന്ന് റോയിട്ടേഴ്‌സ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടിക്ടോക് അയര്‍ലണ്ടിലെ വലിയൊരു വിഭാഗം പേരും ഉള്ളടക്കവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. അതേസമയം … Read more

ഡബ്ലിനിൽ കൊള്ളകൾ നടത്തിയതുമായി ബന്ധപ്പെട്ട് 20 പേർ അറസ്റ്റിൽ; 4 പേർ കൗമാരക്കാർ

ഡബ്ലിന്‍ കൗണ്ടിയില്‍ കൊള്ളകള്‍ തടയുന്നതുമായി ബന്ധപ്പെട്ട് ഗാര്‍ഡ നടത്തിയ പരിശോധനകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേര്‍ അറസ്റ്റിലായി. ഡബ്ലിനില്‍ നിന്നും പിടികൂടിയ ഇവരില്‍ നാല് പേര്‍ കൗമാരക്കാരാണ്. സമീപകാലങ്ങളിലായി കൗണ്ടിയില്‍ നടന്ന കൊള്ള, മോഷണം എന്നിവയുമായി ബന്ധപ്പെട്ടാണ് അറസ്റ്റുകള്‍. നോര്‍ത്ത് ഡബ്ലിനില്‍ നടന്ന ഓപ്പറേഷനിലാണ് 16 പേരെ അറസ്റ്റ് ചെയ്തത്. ഈസ്റ്റ് ഡബ്ലിനില്‍ ഇന്ന് രാവിലെ ഒരു കാര്‍ നിര്‍ത്തി പരിശോധിച്ചതില്‍ നിന്നും മൂന്ന് കൗമാരക്കാരെയും പിടികൂടി. ഇന്നലെ അറസ്റ്റിലായ മറ്റൊരു കൗമാരക്കാരനെ കുട്ടികളുടെ കോടതിയില്‍ … Read more

രൂപയ്‌ക്കെതിരെ യൂറോയ്ക്ക് സർവകാല റെക്കോർഡ്; വിനിമയനിരക്ക് 94 രൂപ കടന്നു

ഇന്ത്യന്‍ രൂപയ്ക്ക് എതിരെ യൂറോയ്ക്ക് റെക്കോര്‍ഡ് വിനിമയ നേട്ടം. രൂപയുമായുള്ള യൂറോയുടെ വിനിമയനിരക്ക് ഇന്ന് (2025 മാര്‍ച്ച് 6) സര്‍വ്വകാല റെക്കോര്‍ഡായ 94 രൂപ കടന്നു. നിലവില്‍ 1 യൂറോയ്ക്ക് 94.0860 രൂപ എന്നതാണ് വിനിമയനിരക്ക്.

അയർലണ്ടിലെ ഡ്രൈവർമാർ കഴിഞ്ഞ വർഷം അധികമായി നൽകിയ ടോൾ തുക 350,000 യൂറോ

അയര്‍ലണ്ടിലെ ഒമ്പത് ടോള്‍ റോഡുകളിലും ടണലുകളിലുമായി ഡ്രൈവര്‍മാര്‍ പോയ വര്‍ഷം അമിതകമായി നല്‍കിയ ടോള്‍ തുക 350,000 യൂറോയിലും അധികമെന്ന് റിപ്പോര്‍ട്ട്. ഡ്രൈവര്‍മാര്‍ പലപ്പോഴും ബാക്കി തുക വാങ്ങാന്‍ നില്‍ക്കാത്തതും, ടോള്‍ ചാര്‍ജ്ജിലും അധികം തുക ബക്കറ്റില്‍ ഇട്ടതുമാണ് അമിത തുക ലഭിക്കാന്‍ കാരണമായിട്ടുള്ളത്. ഇത്തരത്തില്‍ ഏറ്റവുമധികം തുക ലഭിച്ചത് ഡബ്ലിനെയും ബെല്‍ഫാസ്റ്റിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന M1 മോട്ടോര്‍വേയിലാണ്. 99,000 യൂറോയാണ് കഴിഞ്ഞ വര്‍ഷം അധികമായി ലഭിച്ചത്. Shannon-ന്റെ അടിയിലുള്ള ലിമറിക്ക് ടണലാണ് 50,000 യൂറോയോടെ ഇക്കാര്യത്തില്‍ … Read more

ഡബ്ലിനിൽ 11-കാരന് സ്‌കൂളിൽ വച്ച് കുത്തേറ്റു

ഡബ്ലിനില്‍ 11-കാരനായ വിദ്യാര്‍ത്ഥിക്ക് സ്‌കൂളില്‍ വച്ച് കുത്തേറ്റു. ഇന്നലെ രാവിലെ 10.30-ഓടെ ഫിന്‍ഗ്ലാസിലെ സ്‌കൂളില്‍ വച്ച് 12 വയസില്‍ താഴെയുള്ള മറ്റൊരു വിദ്യാര്‍ത്ഥിയാണ് കുട്ടിയെ ആക്രമിച്ചത്. രാവിലെയുള്ള ഇടവേള സമയത്ത് ഗ്രൗണ്ടില്‍ വച്ചായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ 11-കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സര്‍ജറിക്ക് വിധേയനാക്കി. കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം. കത്തികൊണ്ട് പുറത്താണ് കുത്തേറ്റത്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ടെങ്കിലും അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. കുട്ടികളുടെ പ്രായം പരിഗണിച്ച് ക്രിമിനല്‍ കേസ് എന്ന നിലയിലല്ല അന്വേഷണം പുരോഗമിക്കുന്നത്.

ടിപ്പററിയിൽ പോസ്റ്റ്മാനെ നായ്ക്കൾ ആക്രമിച്ചതായി പരാതി; രണ്ട് കാലിലും കടിയേറ്റു

കൗണ്ടി ടിപ്പററിയില്‍ പോസ്റ്റ്മാനെ നായ്ക്കള്‍ ആക്രമിച്ചതായി പരാതി. വ്യാഴാഴ്ച Kilcommon പ്രദേശത്തെ ഒരു വീട്ടില്‍ ഡെലിവറി നടത്താനെത്തിയ പോസ്റ്റ്മാനെ രണ്ട് അല്‍സേഷ്യന്‍ നായ്ക്കള്‍ ആക്രമിച്ചതായാണ് പരാതി. സുരക്ഷിതമെന്ന് കരുതി ഗേറ്റ് കടന്ന ഇദ്ദേഹത്തെ വീടിന് പിന്‍ഭാഗത്ത് നിന്നും ഓടിയെത്തിയ നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. 50-ലേറെ പ്രായമുള്ള ഇദ്ദേഹത്തിന്റെ രണ്ട് കാലുകള്‍ക്കും കടിയേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ എമര്‍ജന്‍സി സര്‍വീസ് എത്തുന്നതിന് മുമ്പായി പ്രദേശത്തുണ്ടായിരുന്ന ഒരു റിട്ടയേര്‍ഡ് നഴ്‌സ് പരിചരിച്ചിരുന്നു. ശേഷം പാരാമെഡിക്കല്‍ സംഘമെത്തി ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. … Read more