ഡബ്ലിൻ സെവൻ മിൽസില്‍ 607 കോസ്റ്റ് റെന്റൽ അപ്പാർട്ട്മെന്റുകൾ നിര്‍മ്മിക്കാന്‍ LDA
ലാൻഡ് ഡെവലപ്മെന്റ് ഏജൻസി (LDA) ഡബ്ലിൻ 22-ലെ സെവൻ മിൽസില്‍ 607 കോസ്റ്റ് റെന്റൽ അപ്പാർട്ട്മെന്റുകളുടെ നിര്‍മാണ പദ്ധതി പ്രഖ്യാപിച്ചു. കെയ്ന്‍ ന്‍റെ സഹകരണത്തോടെയാണ് അപ്പാർട്ട്മെന്റുകൾ നിര്‍മ്മിക്കുന്നത്. ക്ലോണ്ടാൽക്കിനും ലൂക്കനും ഇടയിൽ ഗ്രാൻഡ് കനാലിനോട് ചേർന്ന് വികസിപ്പിക്കുന്ന പുതിയ പട്ടണമായ സെവൻ മിൽസിലാണ് ഈ അപ്പാർട്ട്മെന്റുകൾ. എല്ലാ യൂണിറ്റുകളും തുല്യമായ വിലക്കുറവിൽ വാടകയ്ക്ക് ലഭിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകാത്തവര്‍ക്കും, സ്വകാര്യ വിപണിയിൽ വാടക നൽകാൻ ബുദ്ധിമുട്ടുള്ളവര്‍ക്കും, വിപണി നിരക്കിനേക്കാള്‍ കുറവില്‍ സുരക്ഷിതവും ദീർഘകാലവുമായ വാടക ഓപ്ഷനുകൾ ഇതിലൂടെ … Read more