ചേലാകർമ്മം, ഡബ്ളിനിൽ നൈജീരിയൻ വംശജൻ അറസ്റ്റിൽ

ജനനേന്ദ്രിയ ഭാഗത്ത്‌ മാരകമായ മുറിവ് ഉണ്ടാക്കിയതിനെ തുടർന്ന് ഗുരുതരാവസ്‌ഥയിലായ 10 മാസം പ്രായമുള്ള ആൺ കുഞ്ഞിനെ ആശുപത്രിയിൽ ചികിത്സ പ്രവേശിപ്പിച്ചു. അമിത രക്തസ്രാവത്തെ തുടർന്ന് അടിയന്തിര വൈദ്യസഹായം ആവശ്യമായിരുന്ന കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരവിപ്പിക്കുക പോലും ചെയ്യാതെയാണ് വ്യാജ ഡോക്ടർ ചമഞ്ഞയാൾ കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കിയതിന് 55 വയസ് പ്രായമുള്ളയാളെ ഗാർഡ അറസ്റ്റ് ചെയ്തു. 20 വർഷമായി അയർലണ്ടിൽ താമസിക്കുന്ന നൈജീരിയയിൽ നിന്നുള്ള ഫിലിപ്പ് ഓഗ്‌വെ എന്നയാളാണ് അറസ്റ്റിലായത്. മതപരമായ … Read more

സാമൂഹിക അകലം പാലിക്കാം: കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രികർക്കും കൂടുതൽ സ്ഥലം വിട്ടുനൽകി Phoenix പാർക്ക്

കോവിഡ്-19 വ്യാപനത്തെ തുടർന്ന് സാമൂഹിക അകലം പാലിക്കണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്ന് ഡബ്ലിനിലെ Phoenix പാർക്കിൽ സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും കൂടുതൽ സ്ഥലം വിട്ടുനൽകും. വാഹനപാർക്കിംഗിനായി ഉപയോഗിച്ചിരുന്ന സ്ഥലങ്ങൾ വിട്ടുനൽകിയതിലൂടെ മുൻപ് ഉണ്ടായിരുന്നതിന്റെ ഇരട്ടി സ്ഥലം സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ലഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ചെസ്റ്റർഫീൽഡ് അവന്യൂവിന്റെ ഇരുവശത്തുമുള്ള പാതകൾ കാൽനടയാത്രക്കാർക്ക് മാത്രമായിട്ടാണ് നൽകുന്നത്. സാമൂഹിക അകലം പാലിക്കുന്നതിനും പാർക്കിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്നതിനും ഈ നടപടി സഹായകമാകും. നിലവിലുള്ളതിനേക്കാൾ 25% അധികവീതി ഇരുവശത്തും സൈക്കിൾ … Read more

ഹാർഡ്‌വെയർ സ്റ്റോറുകളിൽ പൊതുവെ തിരക്കേറിയ രണ്ട് ദിനങ്ങൾ; പെയിന്റ്, പ്ലാൻറുകൾ എന്നിവക്ക് കൂടുതൽ ഡിമാൻ്റ്

ലോക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിൻ്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ഹാർഡ്‌വെയർ സ്റ്റോറുകൾ തുറന്നിട്ട് രണ്ട് ദിനങ്ങൾ പൂർത്തിയാക്കിയപ്പോൾ ചില ഷോപ്പുകൾക്ക് പുറത്ത് നീണ്ട ക്യൂ അനുഭവപ്പെട്ടു.    കോവിഡ് -19 പാൻഡെമിക് സമയത്ത് ഹാർഡ്‌വെയർ സ്റ്റോറുകൾ ഇത്തരത്തിൽ വാങ്ങൽ ആഘോഷത്തിന്റെയും അസ്വസ്ഥതയുടെയും ഉറവിടമാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഒന്നാം ഘട്ടത്തിന്റെ ആദ്യ ദിവസം ഇത്തരം കടകൾക്ക് പുറത്ത് ക്യൂ രൂപപ്പെട്ടപ്പോൾ ജനങ്ങളും അധികാരികളും അത്ഭുതപ്പെട്ടു. രാജ്യത്തുടനീളം ഹാർഡ്‌വെയർ സ്റ്റോറുകൾ വീണ്ടും തുറന്നത് ആളുകൾ ശരിക്കും പ്രയോജനപ്പെടുത്തിയതിനാൽ ചെറിയ കടകയിൽ പോലും … Read more

കോവിഡ് -19: അയർലണ്ടിൽ നിന്നുള്ള യാത്രക്കാരെ പതിനാലുദിവസത്തെ ക്വാറന്റൈനിൽ നിന്നും ഒഴിവാക്കുമെന്ന് ലണ്ടൻ

കോവിഡ്-19 മായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ യാത്ര മാർഗനിർദ്ദേശങ്ങളിൽ അയർലണ്ടിന് ഇളവുകൾ നൽകുമെന്ന് ലണ്ടൻ അറിയിച്ചു. അയർലണ്ടിൽ നിന്നുമുള്ള യാത്രികരെ പതിനാലുദിവസത്തെ ക്വാറന്റൈനിൽ നിന്നും ഒഴിവാക്കുമെന്നും അവർ പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഈ ഇളവ് ദുരുപയോഗം ചെയ്യുമെന്ന ആശങ്കയുണ്ടെന്നും അവർ പറഞ്ഞു. അയർലണ്ടിനെ ബ്രിട്ടനിലേക്കുള്ള പിൻവാതിലായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും, ബ്രിട്ടനിൽ നിന്നുള്ള യാത്രികർക്ക് യാത്ര മാർഗനിർദ്ദേശങ്ങളിൽ ഇളവുകളൊന്നും വരുത്തിയിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ നടപടിയുടെ കൂടുതൽ വിശദാംശങ്ങൾ‌ ഉടൻ അറിയിക്കുമെന്നും ബ്രിട്ടൻ കോവിഡ് മാർഗനിർദ്ദേശങ്ങൾ … Read more

അയർലണ്ടിലെ 2-12 വയസ് പ്രായമുള്ള കുട്ടികൾക്ക് സൗജന്യമായി ഫ്ലൂ വാക്സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി സൈമൺ ഹാരിസ്

രണ്ട് വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും, 70 വയസും അതിൽ കൂടുതലുമുള്ളവർക്കും ഫ്ലൂ വാക്സിൻ സൗജന്യമായി ലഭിക്കുമെന്നു ആരോഗ്യമന്ത്രി സൈമൺ ഹാരിസ് പറഞ്ഞു. അതേസമയം ആറ് മാസം പ്രായമായ കുട്ടി മുതൽ 69 വയസുവരെയുള്ള യാതൊരാളും അപകടസാധ്യതയുള്ള ഗ്രൂപ്പിൽ ഉൾപ്പെടുന്നവരാണെന്നും, ഫ്രീ ഫ്ലു വാക്സിൻ നൽകാൻ തിരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു. കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ഈ വിപുലീകരിച്ച സൗജന്യ സേവനം വളരെ പ്രധാനമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ശൈത്യകാലത്ത് ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നത് … Read more

യാത്രക്കാരുടെ എണ്ണം കുറയുന്നതിനാൽ 250 ഓഫീസ് ജോലികൾ Ryanair വെട്ടിക്കുറയ്ക്കും

കോവിഡ് -19 യാത്രാ നിരോധനം തുടരുന്നതിനാൽ ഡബ്ലിൻ ഉൾപ്പെടെ നാല് ഓഫീസുകളിലായി 250 ജോലികൾ Ryanair വെട്ടിക്കുറയ്ക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ എയർലൈൻ ഗ്രൂപ്പ് ബിസിനസ്സ് ആയ Ryanair പൈലറ്റുമാരുടെയും ക്യാബിൻ ക്രൂവിന്റെയും എണ്ണം 3,000 കുറയ്ക്കുന്നതിന് യൂണിയനുകളുമായി ചർച്ച ചെയ്യുന്നതിനിടയിലാണ് 250 ഓഫീസ് ജീവനക്കാരെക്കൂടി കുറക്കുന്ന തീരുമാനം പുറത്തു വരുന്നത്. ലണ്ടൻ സ്റ്റാൻസ്റ്റഡ്, മാഡ്രിഡ്, പോളണ്ടിലെ റോക്ലോ, ഡബ്ലിൻ ആസ്ഥാനം തുടങ്ങിയ കേന്ദ്രങ്ങളിലെ 250 സ്റ്റാഫുകളെ കുറയ്ക്കുന്നതായി Ryanair സ്ഥിരീകരിച്ചു. ഈ നാല് ഓഫീസുകളിലും നിർബന്ധിത … Read more

കോവിഡ് -19 തൊഴിലില്ലായ്മ വേതനം: അംഗീകൃത വിലാസമില്ലാത്ത 1,200 പേർക്ക് നിരസിച്ചു

അയർലണ്ടിൽ അംഗീകൃത വിലാസമില്ലെന്ന് തൊഴിൽകാര്യ സാമൂഹിക സംരക്ഷണ വകുപ്പ് കണ്ടെത്തിയതിനെത്തുടർന്ന് രാജ്യത്ത് നടപ്പാക്കിയ കോവിഡ് -19 തൊഴിലില്ലായ്മ വേതനം, 1,200 പേർക്ക് കൈപ്പറ്റാൻ സാധിച്ചില്ല. രാജ്യത്തെ റെസിഡൻസി യോഗ്യത ഈ ആനുകൂല്യത്തിന് അനിവാര്യമായ മാനദണ്ഡങ്ങളിലൊന്നാണ്. കഴിഞ്ഞ ആഴ്‌ചയിലെ 350 യൂറോ തൊഴിലില്ലായ്മ വേതന ക്ലെയിമുകൾ പ്രോസസ്സ് ചെയ്യുമ്പോൾ, 46,000 പേയ്‌മെന്റുകൾ വിവിധ കാരണങ്ങളാൽ വകുപ്പ് തടഞ്ഞിരുന്നു. ഇങ്ങനെ തടഞ്ഞുവച്ച ആകെ തുക 16 മില്യൺ യൂറോയിലധികമാണ്. കോവിഡ് -19 മൂലം ജോലി നഷ്ട്ടപ്പെട്ടവരെ സഹായിക്കുന്ന തിനായി അവതരിപ്പിച്ച … Read more

കത്തികാണിച്ച് മോഷണം: കൗമാരക്കാരൻ അറസ്റ്റിൽ

കത്തി കാണിച്ച് ഭയപ്പെടുത്തി ഫിംഗ്‌ലാസ് കൺവീനിയൻസ് ഷോപ്പ് കൊള്ളയടിച്ച 19-കാരനായ യുവാവിനെ ഗാർഡ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് സംഭവം. ജെയിംസൺ റോഡിലെ കൺവീനിയൻസ് സ്റ്റോറിൽ എത്തിയ ആയുധധാരിയായ യുവാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയത്. മോഷണം നടത്തിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ഗാർഡ അറസ്റ്റ് ചെയ്തു. യുവാവിൽ നിന്നും ഗാർഡ കത്തി കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഗാർഡ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ക്രിമിനൽ ജസ്റ്റിസ് ആക്റ്റ്, 1984 സെക്ഷൻ 4 … Read more

കൊറോണ വൈറസ്: ബിസ്സിനസ്സ് മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നിയമാനുസൃതമായി പിൻവലിക്കും

കോവിഡ്-19 നെ തുടർന്ന് അയർലണ്ടിലെ ബിസ്സിനസ്സ് മേഖലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ തിങ്കളാഴ്ച എടുത്തുമാറ്റും. എന്നാൽ എല്ലാ ബിസ്സിനസ്സുകളും പുനരാരംഭിക്കാൻ സാധിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതി വാരാന്ത്യത്തിൽ ഒപ്പിടുമെന്നും ആരോഗ്യവകുപ്പുമന്ത്രി സൈമൺ ഹാരിസ് പറഞ്ഞു. അനുമതിയില്ലാതെ ബിസിനസ്സുകൾ പുനരാരംഭിക്കരുതെന്നും അത് നിയമവിരുദ്ധമാണെന്നും പുനരാരംഭിക്കാൻ കഴിയുന്നതും കഴിയാത്തതുമായ ബിസ്സിനസ്സുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് -19 മൂലം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ ഹാർഡ്‌വെയർ ഷോപ്പുകൾ, ഗാർഡൻ സെന്ററുകൾ, ഗാരേജ് ഫോർ‌കോർട്ടുകൾ, സൈക്കിൾ റിപ്പയർ ഷോപ്പുകൾ എന്നിവ … Read more