വിവാഹം മാറ്റിവെച്ച് വിവാഹ ദിവസം ജോലിക്കെത്തിയ ഡ്രോഹഡ നേഴ്സ്

ഏപ്രിൽ 17-ന് പുതുവസ്ത്രങ്ങൾ അണിഞ്ഞ്  നവവധുവായി വിവാഹവേദിയിൽ എത്തേണ്ടിയിരുന്നവൾ അതിനു പകരം സ്‌ക്രബ്ബുകൾ ധരിച്ച് കോവിഡ് -19 എതിരെയുള്ള പോരാട്ടത്തിൽ പങ്കാളിയായി. ഡ്രോഹഡ ഔവർ ലേഡി ഓഫ് ലൂർദ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ നഴ്സ് മാനേജർ Aisling McGarrell ആണ് കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിവാഹം മാറ്റി വച്ച് ഡ്യൂട്ടിക്ക് എത്തിയത്.  തനിക്ക് അവധി എടുക്കാൻ താൽപ്പര്യമില്ലായിരുന്നുവെന്നും ആ ദിവസവും ജോലി ചെയ്യാനായിരുന്നു എനിക്ക് താല്പര്യമെന്നും വിവാഹ ദിവസം  സഹപ്രവർത്തകർ മനോഹരമായ സമ്മാനങ്ങൾ നൽകിയെന്നും Aisling പറഞ്ഞു. മധുവിധുവിനായി … Read more

കരിഞ്ചന്തയിൽ മുടി വെട്ട് ;ഈടാക്കുന്നത് €200 വരെ

കൊറോണ വൈറസ് വ്യാപനസമയത്ത് മുടിവെട്ടുന്നതിന് സാധാരണ ചെലവായിരുന്നതിന്റെ നാലിരട്ടി വരെ പണം ഉപഭോക്താക്കളിൽ നിന്നും ഈടാക്കിയിരുന്നതായി റിപ്പോർട്ട്‌. അടുത്ത മാസത്തോടെ സലൂണുകൾ തുറക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും അതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും ഐറിഷ് ഹെയർഡ്രെസ്സേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ഡാനിയേൽ കെന്നഡി പറഞ്ഞു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള സർക്കാർ  പദ്ധതിയുടെ ജൂലൈ ഘട്ടത്തിൽ മാത്രമേ  സലൂൺ സേവനങ്ങൾ പുനരാരംഭിക്കുള്ളുവെന്ന് പ്രധാനമന്ത്രി  ലിയോ വരദ്കർ പറഞ്ഞു. ജൂലൈ 20 വരെ സലൂണുകൾ തുറക്കുന്നില്ലെന്ന അറിയിപ്പ് വന്നതിനുശേഷം കരിഞ്ചന്ത വർധിച്ചതായും കെന്നഡി … Read more

ഇറച്ചിയോടൊപ്പം അനധികൃത സിഗരറ്റുകൾ ഡബ്ലിൻ പോർട്ട് വഴി കടത്താൻ ശ്രമം: 8 മില്യൺ സിഗരറ്റ് പിടിച്ചെടുത്തു

കോഴി ഇറച്ചി കൊണ്ടു പോകുന്ന ശീതീകരിച്ച കണ്ടെയ്നർ ഉപയോഗിച്ച് കടത്താൻ ശ്രമിച്ച 8 മില്യൺ സിഗരറ്റ് ഡബ്ലിൻ തുറമുഖത്ത് നിന്നും പിടിച്ചെടുത്തു. റോട്ടർഡാമിൽ നിന്ന് എത്തിയ റഫ്രിജറേറ്റഡ് ഷിപ്പിംഗ് കണ്ടെയ്നറിൽ നിന്ന് അനധികൃതമായി നിർമ്മിച്ച 8.4 മില്യൺ സിഗരറ്റുകൾ കണ്ടെത്തിയതായി റവന്യൂ അധികൃതർ അറിയിച്ചു. റിച്ച്മണ്ട് വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ സിഗരറ്റിന്റെ വില 4.1 മില്യൺ യൂറോയിലധികമാണ്. ഇത് സർക്കാർ ഖജനാവിന് 3.51 മില്യൺ യൂറോയുടെ നഷ്ടമുണ്ടാക്കും. കണ്ടെയ്നറിൽ ഫ്രോസൺ ചിക്കന്റെ പുറകിലായി പലകകൾ കൊണ്ട് മറച്ചനിലയിലാരുന്നു … Read more

കോവിഡ് 19: അയർലണ്ടിൽ 37 പേർ കൂടി മരിച്ചു

കോവിഡ് -19 ബാധിച്ച് കഴിഞ്ഞ ദിവസം മുപ്പത്തിയേഴ് പേർ മരിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വൈറസുമായി ബന്ധപ്പെട്ട മൊത്തം മരണനിരക്ക് 1,375 ആയി ഉയർന്നു. കൂടാതെ നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം പ്രഖ്യാപിച്ച കണക്കുകൾ പ്രകാരം 265 പുതിയ വൈറസ് കേസുകൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 22,248 ആയി. അയർലൻഡിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുമ്പോൾ, രോഗബാധിതരുടെ എണ്ണം ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിലെ ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. അതിനാൽ സാമൂഹിക … Read more

ഡൺ‌സ് സ്റ്റോർ‌സിൽ വഴുതി വീണ സ്ത്രീക്ക് 102,000 യൂറോ നഷ്ടപരിഹാരം

കോർക്ക് ബിഷപ്പ്സ്റ്റൗൺ ഷോപ്പിംഗ് സെന്ററിലെ ഡൺ‌സ് സ്റ്റോർ‌സിൽ ഷോപ്പിംഗ് നടത്തുന്നതിനിടെ വഴുതി വീണു അപകടമുണ്ടായ റോസ് ഡെസ്മോണ്ട് എന്ന സ്ത്രീക്ക് 102,000 യൂറോ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. 2017 ഓഗസ്റ്റ് 31നാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഉണ്ടായ വീഴ്ചയെത്തുടർന്ന് വലത് ഹിപ് ഒടിഞ്ഞ 83 വയസ്സുള്ള റോസ് ഡെസ്മോണ്ടിനു പ്രോസ്റ്റെറ്റിക് ഉപയോഗിച്ച് ശസ്ത്രക്രിയ ആവശ്യമായി വന്നു. ഡൺ‌സ് സ്റ്റോർ‌സിന്റെ അശ്രദ്ധ കാരണമാണ് റോസ് ഡെസ്മോണ്ടിനു ഇത്തരമൊരു അപകടം സംഭവിച്ചത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി വിധി … Read more

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കുറച്ചു: ഗതാഗതത്തിൽ വൻവർദ്ധനവ്

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അയർലണ്ടിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നിയമങ്ങളിൽ ഇളവ് വരുത്തിയതോടെ ഗതാഗത ഉപയോഗത്തിൽ വൻവർദ്ധനവ്. വടക്കൻ അയർലൻഡിലെ അതിർത്തിയിലും സമീപപ്രദേശങ്ങളിലും യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായത്. ലോക്ക്ഡൗൺ   നിയമങ്ങളിൽ ഏർപ്പെടുത്തിയ ഇളവുകൾ ആളുകൾ അനാവശ്യമായി ഉപയോഗിക്കുകയാണ്. അനിവാര്യമല്ലാത്ത യാത്രകൾ ചെയ്യുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്. സാമൂഹികം, സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളിലും നിലനിൽക്കുന്ന നിയന്ത്രണങ്ങൾ മെയ് 18 മുതൽ ഘട്ടംഘട്ടമായി ലഘൂകരിക്കും. ജനങ്ങൾക്ക് വ്യായാമം ചെയ്യുന്നതിന് വീടുകളിൽ നിന്നുള്ള ദൂരപരിധി 2 … Read more

ഷോപ്പിംഗ് ചെയ്യുമ്പോൾ കയ്യുറകൾ ഉപയോഗിക്കേണ്ടതില്ലെന്ന് HSE

കോവിഡ് -19 ൽ നിന്ന് സംരക്ഷിക്കാൻ ഷോപ്പിംഗ് നടത്തുമ്പോഴോ പുറത്തു യാത്ര ചെയ്യുമ്പോഴോ കയ്യുറകൾ ഉപയോഗിക്കേണ്ട ആവശ്യമില്ലെന്ന് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് അറിയിച്ചു. കോവിഡ് -19 ൽ നിന്ന് സംരക്ഷിക്കാൻ പതിവായി കയ്യുറകൾ ധരിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടനയും രംഗത്ത് എത്തി. ലോകാരോഗ്യ സംഘടനയുടെ ശുചിത്വ ദിനത്തിലാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം അറിയിച്ചത്. വൈറസിന്റെ വ്യാപനം തടയുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ഒഴുവാക്കുന്നതിന്റെ ഭാഗമായി പൊതുഗതാഗതവും വിൽപ്പന ശാലകളും പോലുള്ള പരിമിതമായ സാഹചര്യങ്ങളിൽ “ഫെയ്സ് കവറുകൾ” ഉപയോഗിക്കാൻ … Read more

സൂപ്പർമാർക്കറ്റുകളിൽ കോവിഡ് കാലത്ത് കച്ചവടം കൂടി

ലോക്കഡൗൺ കാലത്ത് വരുമാനത്തിൽ വൻ വർദ്ധനവ് നേടി സൂപ്പർമാർക്കറ്റുകൾ.ലോക്ക്ഡൌണിന്റെ ഫലമായി സൂപ്പർമാർക്കറ്റുകൾ വരുമാനത്തിൽ വർധനവ് തുടരുന്നതിനാൽ കഴിഞ്ഞ മാസം പലചരക്ക് വിൽപ്പനയിൽ സൂപ്പർ വാല്യൂ, ഡൺസ് സ്റ്റോറുകൾ മുന്നിലാണ്. സൂപ്പർമാർക്കറ്റ് മദ്യവിൽപ്പന 2019-ൽ ഉണ്ടായിരുന്നതിനേക്കാൾ 47 മില്യൺ ഡോളർ കൂടുതലാണ് ഇപ്പോൾ , 70% വർധനവാണ് ഉണ്ടായത് . കൂടുതൽ ആളുകൾ വീട്ടിൽ തന്നെ തുടരുകയും, പാചകം ചെയ്യാൻ കൂടുതൽ സമയം ലഭിക്കുകയും ചെയ്യുന്നതിനാൽ, റെഡി ടു ഈറ്റ് ഭക്ഷണത്തിന്റെ വിൽപ്പന ഇടിഞ്ഞു, അതേസമയം എല്ലാ വീടുകളിൽ … Read more

ചുടുചുംബനങ്ങളെ വിട… ഒരു മാസ്‌ക് അപാരത (സെബി സെബാസ്റ്റ്യൻ)

പുതിയ പോർക്കളങ്ങൾ തീർത്ത് ലക്ഷങ്ങളെ കൊന്നൊടുക്കി  കൊറോണയുടെ താണ്ഡവം തുടരുകയാണ് . ഈ വൈറസ് ഉടനെയൊന്നും പിൻവാങ്ങുന്ന ലക്ഷണം കാണാനുമില്ല.  അതുകൊണ്ടു  മനുഷ്യരുടെ ജീവിതശൈലിയിൽ കൊറോണാനന്തരകാലത്തു മാറ്റങ്ങൾ ഉണ്ടാവുമെന്ന് ഉറപ്പായി കഴിഞ്ഞു .അടുത്ത അധ്യയന വർഷം  മുതൽ സ്കൂളുകൾ തുറക്കുമ്പോൾ  കുട്ടികൾ മാസ്ക് ധരിക്കേണ്ടിവരുമെന്ന് കേരളത്തിലെ ആരോഗ്യമന്ത്രി ശ്രീമതി  ശൈലജ ടീച്ചർ പറഞ്ഞു കഴിഞ്ഞു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കു ഇപ്പോൾ തന്നെ ഫൈൻ  നിലവിലുണ്ട്. ചുരുക്കം പറഞ്ഞാൽ ഭക്ഷണവും, വായുവും, ജലവും പോലെ  മാസ്ക് മനുഷ്യന് ഒഴിച്ച് … Read more

ഡബ്ലിൻ നോർത്തിൽ ഇന്ത്യൻ ഷെഫ് ഒഴിവ്

ഡബ്ലിൻ  : പുതിയതായി തുടങ്ങുന്ന ഇന്ത്യൻ takeaway – യിലേക്ക് ഇന്ത്യൻ ഫുഡ് ഉണ്ടാകാൻ അറിയാക്കുന്ന എക്സ്പീരിയൻസ് ഉള്ള ഷെഫിനെ ആവശ്യമുണ്ട് . Wanted experienced chef  for Indian takeaway immediately required in Dublin north area ( Must know Indian food making )  Better salary Contact no: +353899409404