അയർലണ്ടിലെ ഏറ്റവും മികച്ച ഡ്രൈവിംഗ് ടെസ്റ്റ് സെന്ററായി ഗോൾവേയിലെ Loughrea; ഏറ്റവും മോശം സെന്റർ താല

അയര്‍ലണ്ടിലെ ഏറ്റവും മികച്ച ഡ്രൈവിങ് ടെസ്റ്റ് സെന്ററായി കൗണ്ടി ഗോള്‍വേയിലെ Loughrea. മാസത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ടെസ്റ്റ് പാസാകുന്ന കാര്യത്തില്‍ രണ്ടാമതാണ് (മാസം 64.8% പേര്‍) Loughrea എന്നും ഇന്‍ഷുറന്‍സ് ബ്രോക്കറേജ് സ്ഥാപനമായ Quote Devil പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മാസം പങ്കെടുക്കുന്ന അപേക്ഷകരില്‍ 64.8% പേരാണ് ഇവിടെ ടെസ്റ്റ് പാസാകുന്നത്. അപേക്ഷ നല്‍കിയ ശേഷം ടെസ്റ്റിനായുള്ള കുറഞ്ഞ കാത്തിരിപ്പ് സമയം ഇവിടെ 14.5 ആഴ്ചയാണ്. മാസം ശരാശരി 228.3 അപേക്ഷകളാണ് ഇവിടെ ലഭിക്കുന്നത്. … Read more

അയർലണ്ടിലെ ആശുപത്രികളിൽ ബെഡ്ഡ് ഇല്ലാതെ ചികിത്സ തേടി 506 രോഗികൾ

അയര്‍ലണ്ടിലെ ആശുപത്രികളില്‍ ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും കസേരകളിലും മറ്റുമായി ചികിത്സ തേടിയവരുടെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ട് Irish Nurses and Midwives Organisation (INMO). ബുധനാഴ്ച രാവിലത്തെ കണക്കുകള്‍ പ്രകാരം വിവിധ ആശുപത്രികളിലായി 506 പേരാണ് ബെഡ്ഡ് ലഭിക്കാതെ ചികിത്സ തേടുന്നത്. ഇതില്‍ 349 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ്. 104 പേര്‍ ബെഡ്ഡില്ലാതെ ചികിത്സ തേടുന്ന University Hospital Limerick ആണ് ഇക്കാര്യത്തില്‍ ഒന്നാമത്. Cork University Hospital-ല്‍ 58 പേരും, University Hospital Galway-യില്‍ … Read more

ഗോൾവേ കേന്ദ്രീകരിച്ച് സി.എസ്. ഐ സഭയുടെ പുതിയ ആരാധനാ കേന്ദ്രം ആരംഭിക്കുന്നു

ഡബ്ലിൻ ഹോളി ട്രിനിറ്റി സി. എസ്. ഐ. ഇടവകയുടെ ക്രിസ്റ്റൽ ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ ഒരു ആരാധനാ കേന്ദ്രം (Worship Center) കൗണ്ടി ഗോൾവേയിൽ ആരംഭിക്കുന്നു. മാർച്ച്‌ 29 ശനിയാഴ്ച 1 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ സംസർഗ്ഗ ആരാധനയ്ക്ക് ഇടവക വികാരി റവ. ജെനു ജോൺ നേതൃത്വം നൽകും. ഗോൾവേയിലും സമീപ കൗണ്ടികളിലുമായി താമസിക്കുന്ന സി. എസ്. ഐ സഭയിലെ അംഗങ്ങളും, ഡബ്ലിൻ ഇടവകയിലെ കമ്മിറ്റി അംഗങ്ങളും ജനങ്ങളും, ഗായക സംഘവും ആരാധനയിൽ പങ്കെടുക്കുന്നതാണ്. ക്രോവെൽ … Read more

അയർലണ്ടിൽ കാർ കൂളിങ് ഫിലിമിന് തടയിട്ട് ഗാർഡ; ഡ്രൈവർമാർ സൂക്ഷിക്കുക

കൗണ്ടി ഡോണഗലില്‍ വെളിച്ചം അമിതമായി തടയുന്ന കാര്‍ കൂളിങ് ഫിലിമുകള്‍ ഒട്ടിച്ച ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഗാര്‍ഡ. Donegal Town Roads Policing Unit ആണ് ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ നിരവധി കാറുകള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും, അനുവദനീയമായതിലും കൂടുതല്‍ കട്ടിയുള്ള ഫിലിമുകള്‍ ഒട്ടിച്ച കാര്‍ ഡ്രൈവര്‍മാര്‍ക്ക് അവ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തത്. വിന്‍ഡോയിലൂടെ കടക്കുന്ന വെളിച്ചത്തിന്റെ അളവ് പ്രത്യേക ഉപകരണം വച്ച് അളന്നാണ് നിയമലംഘനം നടത്തിയിട്ടുണ്ടോ എന്ന് കണ്ടുപിടിക്കുന്നത്. നിരവധി നിയമലംഘനങ്ങളാണ് ഇത്തരത്തില്‍ കണ്ടെത്തിയതെന്ന് ഗാര്‍ഡ അറിയിച്ചു. അനുവദനീയമായ … Read more

ലിയോ വരദ്കർ ഇനി പുതിയ റോളിൽ; യുഎസ് കമ്പനിയിൽ അഡ്വൈസറായി നിയമനം

മുന്‍ ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ ഇനി പുതിയ ജോലിയില്‍. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് റിലേഷന്‍സ് കമ്പനിയായ പെന്റയിലെ (Penta) അഡൈ്വസറി ബോര്‍ഡിലാണ് 46-കാരനായ വരദ്കര്‍ നിയമിതനായത്. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ജെപി മോര്‍ഗന്‍ അടക്കമുള്ള വന്‍കിട കമ്പനികള്‍ ഉപഭോക്താക്കളായി ഉള്ള പെന്റയില്‍, വരദ്കറുടെ ആഗോള നേതൃപാടവത്തിലുള്ള പരിചയം തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് കമ്പനി പ്രതികരിച്ചു. ഐറിഷ് പിആര്‍ കമ്പനിയായിരുന്ന Hume Brophy-യെ 2023-ല്‍ പെന്റ വാങ്ങിയിരുന്നു. വാഷിങ്ടണ്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആയി പ്രവര്‍ത്തിക്കുന്ന പെന്റയ്ക്ക്, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, … Read more

അയർലണ്ടിലെ പ്രശസ്തമായ Thunders Bakery എല്ലാ ബ്രാഞ്ചുകളും അടച്ചുപൂട്ടുന്നു

അയര്‍ലണ്ടിലെ പ്രശസ്ത ബേക്കറി ബ്രാന്‍ഡായ Thunders Bakery-യുടെ എല്ലാ ബ്രാഞ്ചുകളും അടച്ചുപൂട്ടുന്നതായി അധികൃതര്‍. 1969-ല്‍ ആരംഭിച്ച ബേക്കറിക്ക് ഡബ്ലിനില്‍ വിവിധയിടങ്ങളിലായി എട്ട് ബ്രാഞ്ചുകളാണുള്ളത്. 56 വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കമ്പനി ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് അറിയിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി വ്യാപാര രംഗത്ത് ബുദ്ധിമുട്ട് അനുഭവിച്ചുവരികയായിരുന്നു തങ്ങളെന്ന് വെളിപ്പെടുത്തിയ Thunders Bakery, ഇക്കാലമത്രയും തങ്ങളോടൊപ്പം പ്രവര്‍ത്തിച്ച ജോലിക്കാര്‍ക്കും, തങ്ങളെ ആശ്രയിച്ച ഉപഭോക്താക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും നന്ദിയറിയിക്കുന്നതായും കുറിച്ചു. നിലവില്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്ന കേക്കുകളുടെ ഡെലിവറി ഉണ്ടാകില്ലെന്നും, … Read more

അയർലണ്ടിൽ നോറോവൈറസ് പടരുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ

അയര്‍ലണ്ടില്‍ വിന്റര്‍ വൊമിറ്റിങ് ബഗ് എന്നറിയപ്പെടുന്ന നോറോവൈറസ് പടര്‍ന്നുപിടിക്കുന്നു എന്ന മുന്നറിയിപ്പുമായി Health Protection Surveilance Centre (HPSC). മാര്‍ച്ച് 16 വരെയുള്ള ഒരാഴ്ചയ്ക്കിടെ ഇത്തരം 100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി വ്യക്തമാക്കിയ അധികൃതര്‍, 2025-ല്‍ ഒരാഴ്ചയ്ക്കിടെ ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. അതിന് മുമ്പുള്ള ആഴ്ചകളില്‍ 93, 72 എന്നിങ്ങനെയായിരുന്നു കേസുകളുടെ എണ്ണം. ഈ വര്‍ഷം ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ 760 ആണ്. സാധാരണയായി തണുപ്പ് കാലത്താണ് നോറോവൈറസ് പടരുന്നതെന്ന് HSPC … Read more

കിൽക്കെന്നിയിൽ 10 മില്യന്റെ കൊക്കെയ്ൻ പിടിച്ച സംഭവം; 61-കാരനായ ബിസിനസുകാരൻ റിമാൻഡിൽ

അയര്‍ലണ്ടില്‍ 10.6 മില്യണ്‍ യൂറോ വിലവരുന്ന കൊക്കെയ്ന്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 61-കാരനായ ബിസനസുകാരന്‍ റിമാന്‍ഡില്‍. വാട്ടര്‍ഫോര്‍ഡ് സ്വദേശിയായ മൈക്കല്‍ മര്‍ഫി എന്നയാളെയാണ് കഴിഞ്ഞ കഴിഞ്ഞ ദിവസം Gorey District Court-ല്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തത്. മാര്‍ച്ച് 18-ന് രാവിലെ 10 മണിയോടെയായിരുന്നു ഗാര്‍ഡ, കൗണ്ടി കില്‍ക്കെന്നിയിലെ M9-ല്‍ ഒരു ലോറി തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. ലോറി പിന്നീട് ഡബ്ലിന്‍ പോര്‍ട്ടില്‍ എത്തിച്ച് എക്‌സ് റേ പരിശോധന നടത്തുകയും, അതില്‍ നിന്നും 152 കിലോഗ്രാം കൊക്കെയ്ന്‍ കണ്ടെടുക്കുകയുമായിരുന്നു. … Read more

ഡബ്ലിനിൽ യൂറോ 500,000 യൂറോ വിലവരുന്ന കൊക്കെയ്ൻ, എംഡിഎംഎ എന്നിവയുമായി ഒരാൾ പിടിയിൽ

Co Dublin-ലെ Clondalkin-ല്‍ ഗാര്‍ഡ നടത്തിയ ഓപ്പറേഷനില്‍ കൊക്കെയ്ന്‍, എംഡിഎംഎ എന്നിവയുമായി ഒരാള്‍ പിടിയില്‍. വെള്ളിയാഴ്ച വൈകിട്ട് 7.30-ഓടെ പ്രദേശത്തെ ഒരു വീട്ടില്‍ ഗാര്‍ഡ നടത്തിയ ഓപ്പറേഷനിലാണ് 424,200 യൂറോ വിലവരുന്ന കൊക്കെയ്ന്‍, 123,000 യൂറോ വിലവരുന്ന എംഡിഎംഎ എന്നിവയുമായി 40-ലേറെ പ്രായമുള്ള പുരുഷന്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ Criminal Justice (Drug Trafficking) Act 1996 സെക്ഷന്‍ 2 ചുമത്തിയായി അറിയിച്ച ഗാര്‍ഡ, പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായും പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരും.

ഡബ്ലിനിൽ എക്സ്എൽ ബുള്ളി ഡോഗിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

അയര്‍ലണ്ടില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും നായയുടെ ആക്രമണം. ഡബ്ലിനിലാണ് എക്‌സ്എല്‍ ബുള്ളി ഇനത്തില്‍ പെട്ട നായയുടെ ആക്രമണത്തില്‍ 50-ലേറെ പ്രായമുള്ള പുരുഷന് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 7.30-ഓടെ Crumlin-ലാണ് സംഭവം. പരിക്കേറ്റയാളെ St. James’s Hospital-ല്‍ എത്തിച്ച് ചികിത്സ നല്‍കിയിട്ടുണ്ട്. ഗാര്‍ഡ സംഭവസ്ഥലം സന്ദര്‍ശിച്ചതായും, നായയെ ഡോഗ് വാര്‍ഡന്‍ കൊണ്ടുപോയതായുമാണ് വിവരം. ഒരു കുടുംബം വളര്‍ത്തുന്ന നായയാണ് ആളെ ആക്രമിച്ചത് എന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം രാജ്യത്ത് എക്‌സ്എല്‍ ബുള്ളി ഇനത്തില്‍ പെട്ട നായയെ വളര്‍ത്തണമെങ്കില്‍ പ്രത്യേക … Read more