ബ്രെക്‌സിറ്റ്: ഐറിഷ് അതിര്‍ത്തി നിലപാട് മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍

ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ കീറാമുട്ടിയായി നില്‍ക്കുന്ന ഐറിഷ് അതിര്‍ത്തി സംബന്ധിച്ച വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നിലപാട് മാറ്റാന്‍ തയാറാകുന്നു. യുകെയുടെ പരമാധികാരത്തെ മാനിച്ചു കൊണ്ടുള്ള തീരുമാനം മാത്രമേ ഇക്കാര്യത്തില്‍ സ്വീകരിക്കൂ എന്ന് യൂറോപ്യന്‍ യൂണിയന്റെ ചര്‍ച്ചാ സംഘത്തിനു നേതൃത്വം നല്‍കുന്ന മിച്ചല്‍ ബാര്‍നിയര്‍ ഉറപ്പു നല്‍കി. ഇയുവുമായുള്ള അയർലണ്ടിന്റെ ബന്ധം പാറപോലെ ഉറച്ചതെന്നും നേരത്തെ പറഞ്ഞുറപ്പിച്ചപോലെ തന്നെ ഇയുവും ബ്രിട്ടീഷ് ഗവണ്മെന്റുമായുള്ള കരാറുകൾ അടുത്ത മാർച്ചിൽ പൂർത്തിയാകുമെന്നും ഐറിഷ് വിദേശകാര്യ മന്ത്രി സൈമൺ കോവ്‌നി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. … Read more

ഹെലന് പിന്നാലെ ‘അലി’ കൊടുങ്കാറ്റ് ഇന്ന് അയര്‍ലണ്ടില്‍ ആഞ്ഞടിക്കും; 17 കൗണ്ടികളില്‍ ഓറഞ്ച് വാണിങ്

ഡബ്ലിന്‍: അയര്‍ലണ്ട് തീരത്ത് ‘അലി’ കൊടുങ്കാറ്റ് ഇന്ന് പകല്‍ ആഞ്ഞടിക്കുമെന്ന വാര്‍ത്തകള്‍ പരന്നതോടെ ഐറിഷ് ജനത ആശങ്കയില്‍. ഹെലന്‍ കൊടുങ്കാറ്റിന് പിന്നാലെ വന്‍നാശം വിതയ്ക്കാന്‍ പര്യാപ്തമായ ‘അലി’ കൊടുങ്കാറ്റ് അയര്‍ലണ്ട് തീരത്തേക്ക് അടുക്കുന്നതായി മെറ്റ് ഐറാനാണ് മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തെ പതിനേഴ് കൗണ്ടികളില്‍ മെറ്റ് ഐറാന്‍ ഓറഞ്ച് വാണിങ് നല്‍കിക്കഴിഞ്ഞു. കാവന്‍, മൊണഗന്‍, ഡൊണഗല്‍, ഡബ്ലിന്‍, കില്‍ഡയര്‍, ലോങ്ങ് ഫോര്‍ഡ്, ഒഫാലി, ലോത്ത്, വെസ്റ്റ് മീത്ത്, മീത്ത്, ഗാള്‍വേ, ലെയ്ട്രിം, മായോ, സ്ലിഗൊ, ക്ലയര്‍, കെറി, റോസ്‌കോമണ്‍ … Read more

നേഴ്സുമാരുടെ അഭാവം; പ്രതിഷേധ സമരവുമായി ഈ ആഴ്ചയിലും നേഴ്സുമാര്‍ രംഗത്ത്

കാവൻ: അയര്‍ലന്റിലെ വിവിധ ആശുപത്രികളില്‍ ശൈത്യകാലത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നില്ലെന്നാരോപിച്ച് നേഴ്‌സുമാര്‍ നടത്തിവരുന്ന പ്രധിഷേധ സമരം കൂടുതൽ മേഖലകളിലേക്ക്. ഗാല്‍വേ, ലീമെറിക്, കോര്‍ക്ക് എന്നിവിടങ്ങളിലെ യുണിവേഴ്സ്റ്റി ഹോസ്പിറ്റലുകളിൽ നൂറുകണക്കിന് നേഴ്‌സുമാരാണ് കഴിഞ്ഞ ആഴ്ച പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇതിനു പിന്നാലെ കിൽകെന്നി, കാവൻ എന്നിവിടങ്ങളിലാണ് ഈ ആഴ്ചയിൽ നഴ്‌സുമാരുടെയും മിഡ്വൈഫുമാരുടെയും നേതൃത്വത്തിൽ സമര പരമ്പര അരങ്ങേറുന്നത്. ഇന്നലെ കികെന്നി സെന്റ്. ലൂക്ക്‌സ് ആശുപത്രിയിൽ നേഴുമാരുടെ പ്രധിഷേധ സമരം അരങ്ങേറി. ഇവിടെ നേഴ്‌സുമാരുടെ അഭാവത്താൽ പതിനഞ്ചിലേറെ കിടക്കകളുള്ള ഏഴാം വാർഡിന്റെ … Read more

ബ്രക്സിറ്റ് സകല മേഖലയിലും ആശങ്ക പരത്തുന്നു; നേരിടേണ്ടത് കടുത്ത വെല്ലുവിളികള്‍

ലണ്ടന്‍: ഡീലുണ്ടായാലും ഇല്ലെങ്കിലും ബ്രക്സിറ്റ് ബ്രിട്ടനെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പായി. ഡീലുണ്ടാക്കാനായില്ലെങ്കില്‍ പ്രത്യാഘാതം കൂടുകയും ചെയ്യും. ബ്രക്സിറ്റ് സകല മേഖലയിലും ആശങ്ക പരത്തുകയാണ്. ആരോഗ്യ, ബിസിനസ് രംഗത്തു തിരിച്ചടിയുണ്ടാകുമെന്നു ഇതിനോടകം റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു. തൊഴില്‍ വിപണിയെയും ബ്രക്സിറ്റ് ദോഷകരമായി ബാധിക്കും എന്നതാണ് ആശങ്കയ്ക്ക് കാരണം. യൂണിയന്‍ വിട്ടാല്‍ വിദഗ്ദ തൊഴിലാളികളെ ലഭിക്കില്ലെന്ന ആശങ്കയാണ് യുകെയിലെ തൊഴിലുടമകള്‍ പങ്കുവയ്ക്കുന്നത്. തൊഴില്‍ വിപണിയ്ക്ക് മേലുണ്ടാകുന്ന ആഘാതത്തെ കുറിച്ച് ഒരു അവലോകന റിപ്പോര്‍ട്ട് അധികം വൈകാതെ ഗവണ്‍മെന്റ് അഡൈ്വസര്‍മാര്‍ പുറത്തിറക്കമെന്നാണ് … Read more

പുത്തന്‍ 100, 200 യൂറോയുടെ കറന്‍സികള്‍ അയര്‍ലണ്ടില്‍ എത്തുന്നു; വ്യാജനെ തടയാന്‍ പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന്റെ പൊതു കറന്‍സിയായ യൂറോയുടെ പുതിയ നൂറ്, ഇരുനൂറ് യൂറോ കറന്‍സികള്‍ പുറത്തിറക്കുന്നു. യൂറോപ്പിന്റെ മോണിട്ടറി അഥോറിറ്റിയായ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കാണ് (ഇസിബി) നോട്ടു പുറത്തിറക്കുന്നത്. യൂറോപ്പ സീരിസില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ളതാണ് 200, 100 കറന്‍സികള്‍. വ്യാജന്റെ എല്ലാ പഴുതകളും അടച്ചാണ് പുതിയ 100, 200 യൂറോയുടെ വരവ്. 2018 അവസാനത്തോടെ നൂറിന്റെയും ഇരുനൂറിന്റെയും പുതിയ യൂറോ കറന്‍സികള്‍ വിപണിയിലെത്തിക്കുമെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. യൂറോയുടെ ഏറ്റവും മൂല്യമുണ്ടായിരുന്ന … Read more

€ 655 ന് ജനുവരി മുതല്‍ യൂറേഷ്യയില്‍ നിന്നും എമിറേറ്റ്‌സ് എയര്‍ലൈനില്‍ ടിക്കറ്റുകള്‍ ലഭ്യം.

അടുത്ത വര്‍ഷം വേനല്‍ അവധിയാഘോഷിക്കുവാനും മറ്റുമായി നാട്ടില്‍ പോകുന്ന മലയാളികള്‍ക്ക് സുവര്‍ണ്ണാവസരം ഒരുക്കി അയര്‍ലണ്ടിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ യൂറേഷ്യയില്‍ നിന്നും 655 യൂറോ മുതല്‍ എമിറേറ്റ്‌സ് എയര്‍ലൈനില്‍ ടിക്കറ്റുകള്‍ ലഭ്യം. 2019 ജനുവരി 15 മുതല്‍ ജൂലൈ 5 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യുവാനായി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. തിരുവനന്തപുരം € 655 മുതല്‍, കൊച്ചി €680 മുതല്‍, ചെന്നൈ €710 മുതല്‍, ബാംഗളൂര്‍ €610 മുതലുള്ള നിരക്കുകളില്‍ 40 കിലോ ബാഗേജ് സൗകര്യത്തോടെ ടിക്കറ്റുകള്‍ … Read more

ശക്തമായ കാറ്റിന് സാധ്യത: രാജ്യവ്യാപകമായി വിന്‍ഡ് വാണിങ് നല്‍കി മെറ്റ് ഐറാന്‍

ഡബ്ലിന്‍: ഹെലന്‍ കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയതോടെ രാജ്യമൊട്ടാകെ യെല്ലോ വിന്‍ഡ് വാണിങ് നല്‍കി മെറ്റ് ഐറാന്‍. ഇന്ന് പുലര്‍ച്ചെ അഞ്ച് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തിയേറിയ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 90 മുതല്‍ 110 കി.മി വേഗതയിലുള്ള കാറ്റായിരിക്കും തെക്ക്-പടിഞ്ഞാറന്‍ മേഖലകളൂടെ കടന്നുപോകുക. തെക്ക്-വടക്ക്-പടിഞ്ഞാറന്‍ തീരപ്രദേശങ്ങള്‍ കനത്ത ജാഗ്രതയിലാണ്. കനത്ത മഴയ്ക്കും വെള്ളപൊക്കത്തിനുമുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇന്നലെ … Read more

ഹെലന്‍ കൊടുങ്കാറ്റ് അയര്‍ലണ്ടിലെത്തി; ശക്തമായ കാറ്റും മഴയും ഉണ്ടാകും; ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം

ഡബ്ലിന്‍: ഹെലന്‍ കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ ഇന്ന് രാത്രി ആഞ്ഞടിക്കും. കനത്ത മഴയ്ക്കും വെള്ളപൊക്കത്തിനുമുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിപ്പ് നല്‍കി കഴിഞ്ഞു. ഇന്നും നാളെയുമായി കനത്ത മഴ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഐറാന്‍ മുന്നറിയിപ്പ് നല്‍കി. ഗാല്‍വേ, മായോ സ്ലിഗൊ, ലെറ്ററിം, ഡോണഗല്‍ കൗണ്ടികളില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിവരെ യെല്ലോ വാണിങ് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമാകാം. 25 മില്ലീമീറ്റര്‍ മുതല്‍ 40 … Read more

ഡബ്ലിനില്‍ തൊഴിലവസരങ്ങളുടെ വാതില്‍ തുറന്നിട്ട് മൈക്രോസോഫ്ട്

ഡബ്ലിന്‍: യുറോപ്പിലേക്ക് പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ച മൈക്രോസോഫ്റ്റില്‍ വീണ്ടും അവസരങ്ങള്‍. യൂറോപ്പിലെ മൈക്രോസോഫ്റ്റിന്റെ പ്രധാന കേന്ദ്രമായി അയര്‍ലണ്ട് മാറിയതോടെ തൊഴിലവസരങ്ങളും വര്‍ധിച്ചിരിക്കുകയാണ്. മൈക്രോസോഫ്റ്റിന്റെ ഡബ്ലിന്‍ ആസ്ഥാനത്ത് ടെക്‌നീഷ്യന്‍, സെയില്‍സ് വിഭാഗങ്ങളിലായി നൂറോളം തൊഴിലവസരങ്ങള്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിലൂടെ ഡബ്ലിനിലെ തങ്ങളുടെ ജീവനക്കാരുടെ എണ്ണം ഇരുന്നൂറായി വര്‍ധിപ്പിക്കാനാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം. ഡബ്ലിനിലെ തങ്ങളുടെ ലിയോപാര്‍ട്സ്ടൗണ്‍ ക്യാമ്പസിലേക്കാണ് പുതിയ ഒഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആകെയുള്ള ഒഴിവുകളില്‍ നൂറോളം അവസരങ്ങള്‍ ഫിനാന്‍സ്, എന്‍ജിനിയറിങ് മേഖലകളിലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. മെഷീന്‍ ലേണിങ് തുടങ്ങി ആധുനിക … Read more