ഹിത പരിശോധന: തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. 3 ദശലക്ഷം ആളുകള്‍ പോളിംഗ് ബൂത്തിലേക്ക്

ഡബ്ലിന്‍: ചൂടേറിയ ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് നാളെ ഗര്‍ഭച്ഛിദ്ര വിഷയത്തില്‍ ഹിതപരിശോധന നടക്കും. 3 ദശലക്ഷം ആളുകളുടെ അഭിപ്രായങ്ങള്‍ വോട്ടായി മാറുന്നതോടെ ഭരണഘടനാപരമായ മാറ്റങ്ങള്‍ക്ക് ഈ നിയമം വിധേയമാകും. രാവിലെ 7 മുതല്‍ വൈകിട്ട് 10 വരെ 15 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയന്ത്രണം എടുത്തുകളയുന്നതിന് സര്‍ക്കാര്‍ സംവിധാങ്ങള്‍ മുന്നിട്ടിറങ്ങുമ്പോള്‍ നിയന്ത്രണമില്ലാതെ ഇത് അനുവദിക്കപ്പെടുന്നത് ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അടങ്ങുന്ന പ്രോലൈഫ് അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. … Read more

ടെസ്‌കോ ഡയറക്ട് വെബ്സൈറ്റ് പൂട്ടുന്നു; നഷ്ടമെന്ന് വിശദീകരണം; 500 പേര്‍ക്ക് ജോലി നഷ്ടമാകും

ടെസ്‌കോയുടെ നോണ്‍ഫുഡ് വെബ്സൈറ്റായ ടെസ്‌കോ ഡയറക്ട് അടച്ചുപൂട്ടുന്നു. സൈറ്റിന്റെ പ്രവര്‍ത്തനത്തില്‍ നടത്തിയ വിലയിരുത്തലിനു ശേഷമാണ് ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് ടെസ്‌കോ അറിയിച്ചു. സൈറ്റ് നഷ്ടമാണെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 9 മുതല്‍ സൈറ്റ് പ്രവര്‍ത്തിക്കില്ല. ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, വീട്ടുപകരണങ്ങള്‍ മുതലായവയുടെ വിതരണം ഈ സൈറ്റില്‍ ലഭിക്കുന്ന ഓര്‍ഡറുകളിലൂടെയായിരുന്നു നടത്തിയിരുന്നത്. ഇപ്പോള്‍ നല്‍കുന്ന ഓര്‍ഡറുകളില്‍ ഡെലിവറി താമസിക്കാനിടയുണ്ടെന്ന് ടെസ്‌കോ പ്രസ്താവനയില്‍ അറിയിച്ചു. ഇപ്പോള്‍ 2 മുതല്‍ 5 ദിവസം വരെ ഓര്‍ഡറുകള്‍ ലഭിക്കുന്നതിനായി … Read more

കൊച്ചി ബിഷപ്പ് അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്നു, വ്യാഴാഴ്ച നോക്കില്‍ ദിവ്യബലിയര്‍പ്പിക്കും

ഡബ്ലിന്‍ : കൊച്ചി രൂപതയുടെ പിതാവായ ബിഷപ്പ് റയിറ്റ്.റവ.ഡോ.ജോസഫ് കരിയില്‍ ഇന്ന് ഉച്ചക്ക്(23/05/2018) അയര്‍ലാന്‍ഡിലെ ഡബ്ലിനില്‍ എത്തി.വൈദികരായറവ.ഫാ. റെക്‌സണും , റവ.ഫാ. ജോര്‍ജ്ജ് അഗസ്റ്റിനുംചേര്‍ന്ന് പൂചെണ്ടുകള്‍ നല്‍കി പിതാവിനെ സ്വീകരിച്ചു. കില്ലലൂപിതാവായ ബിഷപ്പ് റയിറ്റ്.റവ.ഡോ.ഫിന്‍ടെന്‍ മോനഹന്റെപ്രതേക ക്ഷണപ്രകാരമാണ്, കൊച്ചി രൂപതാ പിതാവ്അയര്‍ലാന്‍ഡില്‍ എത്തിയത്, വൈദികരായറവ.ഫാ.സിലന്‍ (ഫ്രാന്‍സിസ് സേവ്യേറും),റവ.ഫാ .റെക്‌സണും കൊച്ചി രൂപതയില്‍ നിന്നും അയര്‍ലാന്‍ഡില്‍ എത്തി സേവനം ചെയുന്നവരാണ്.നോക്ക് ദേവാലയത്തില്‍വ്യാഴാഴ്ച (24/05/2018)11 :45 ന്പിതാവ് ദിവ്യബലി അര്‍പ്പിക്കുന്നതാണ്. ദിവ്യബലിക്ക് ശേഷം ആവശ്യമുള്ളവര്‍ക്ക് പിതാവിനെ നേരില്‍ കാണുവാന്‍ അവസരം … Read more

ജീസസ് യൂത്ത് നൈറ്റ്  വിജില്‍  മേയ് 25 വെള്ളിയാഴ്ച ലൂക്കന്‍ പള്ളിയില്‍

ഡബ്ലിന്‍:മേയ് 25 വെള്ളിയാഴ്ച ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ നടക്കുന്ന ജീസസ് യൂത്ത് നൈറ്റ് വിജിലിന് ഫാ.ഫ്രാന്‍സിസ് സേവ്യര്‍ കൊച്ചു വീട്ടില്‍ നേതൃത്വം നല്‍കും. മിഷനറി ഫാദേഴ്‌സ് ഓഫ് ഇന്‍കാര്‍ണേഷന്‍ സഭാംഗമായ ഫാ.ഫ്രാന്‍സീസ് നിരവധി യൂത്ത് മിനിസ്ട്രി റിട്രീറ്റുകള്‍ നയിക്കുന്ന അനുഗ്രഹ സമ്പന്നനായ വൈദീകനാണ്. 2017 മുതല്‍ അയര്‍ലണ്ടിലെ കില്ലലോ രൂപതയില്‍ സേവനമനുഷ്ടിക്കുന്ന ഫാ.ഫ്രാന്‍സീസ് ഇന്ത്യയില്‍ സെമിനാരികളിലും ഇടവകകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് ആരംഭിക്കുന്ന നൈറ്റ് വിജില്‍ ഭക്തി നിര്‍ഭരമായ ജപമാല, വചനശുശ്രൂഷ, വി.കുര്‍ബാന, സ്തുതിപ്പുകള്‍, ആരാധന, … Read more

113 കൊക്കയ്ന്‍ ഗുളികകള്‍ വയറ്റില്‍ വെച്ച് പൊട്ടി: വിമാനയാത്രയില്‍ പരിഭ്രാന്തി സൃഷ്ടിച്ച ബ്രസിലിയെന്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന്റെ ദുരൂഹതകള്‍ മാറി

ഡബ്ലിന്‍: ബ്രസീലിയന്‍ വിദ്യാര്‍ത്ഥി ജോണ്‍ കെന്നഡി സാന്റോസ് ഗര്‍ഗോവിന്റെ മരണം കള്ളക്കടത്തിനിടെ സംഭവിച്ചതാണെന്നു സ്ഥിരീകരിച്ചു. 2015 ഒക്ടോബര്‍ 18-നു ഉച്ചതിരിഞ്ഞ് ലിസ്ബണില്‍ നിന്നും ഡബ്ലിനിലേക്ക് വരികയായിരുന്ന എയര്‍ലിംഗസ് വിമാനത്തിലാണ് യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയ സംഭവമുണ്ടായത്.ബ്രസീലുകാരനായ ഗര്‍ഗോ ഒരു കിലോ കൊക്കയ്ന്‍ അയര്‍ലണ്ടില്‍ എത്തിക്കാനുള്ള വെപ്രാളത്തിലായിരുന്നു. ലിസ്ബണ്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ഗര്‍ഗോ പരിചയപ്പെട്ട വിമാനയാത്രകാരിയുടെ സാക്ഷി മൊഴികളും കേസില്‍ പ്രധാന തെളിവായി മാറി. ഗര്‍ഗോയുടെ വെപ്രാളം കണ്ടു കാര്യം അന്വേഷിച്ചപ്പോള്‍ സ്റ്റുഡന്റ് വിസയുടെ കാലാവധി തീരാറായി എന്നായിരുന്നു മറുപടി. എന്നാല്‍ … Read more

വീണ്ടും ചൂട് തരംഗം; അയര്‍ലണ്ടില്‍ താപനില 22 ഡിഗ്രിയിലേക്ക്

ഡബ്ലിന്‍: കനത്ത മഴ പിന്നിട്ട ശേഷം ഐറിഷ് കാലാവസ്ഥയില്‍ വീണ്ടും കാതലായ മാറ്റം. വാരാന്ത്യത്തില്‍ താപനില 18 ഡിഗ്രിയില്‍ നിന്നും 22 ഡിഗ്രിയിലേക്ക് കുതിക്കുമെന്ന് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ ഭാഗത്ത് പെയ്യുന്ന ചില ചാറ്റല്‍ മഴ ഒഴിച്ച് നിര്‍ത്തിയാല്‍ ഈ ആഴ്ച തെളിഞ്ഞ കാലാവസ്ഥ തുടരും. താപനിലയില്‍ പുരോഗതി വന്നതോടെ പൊതുസ്ഥലങ്ങളില്‍ തിരക്കേറി. ബീച്ചുകളിലേക്ക് പോകുന്നവര്‍ ഗുണമേന്മ ഇല്ലാത്ത വെള്ളത്തില്‍ കുളിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു. പരിസ്ഥിതി വകുപ്പിന്റെ പരിശോധനയില്‍ മാലിന്യം കണ്ടെത്തിയ … Read more

ജിനേഷ് പനക്കലിന്റെ ‘ദി ഓഡ്‌സ്’ ഓണ്‍ലൈനില്‍ റിലീസ് ആയി

ഡബ്ലിന്‍: പൂര്‍ണ്ണമായും അയര്‍ലണ്ടില്‍ ചിത്രീകരിച്ച ‘ദി ഓഡ്‌സ്’ എന്ന ക്ലാസിക്കല്‍ സിനിമ ഓണ്‍ലൈനില്‍ റിലീസായി. മലയാളി സംവിധായകന്‍ ജീവജ് രവീന്ദ്രന്‍ ഒരുക്കിയ സിനിമയുടെ പ്രൊമോഷന്‍ വീഡിയോയില്‍ കോഴിക്കോട് കളക്ടറായിരുന്ന എന്‍ പ്രശാന്താണ് പ്രൊമോഷന്‍ ശബ്ദം നല്‍കിയത് ഏറെ ശ്രദ്ധേയമായിരുന്നു.ഓഡ്‌സ് എന്ന സിനിമയുടെ സംവിധായകനായ അയര്‍ലണ്ട് മലയാളി ജി പനയ്ക്കലിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഇത്തരമൊരു പ്രൊമോഷന്‍ വീഡിയോ ഇറക്കിയിരുന്നത് അതും മലയാളത്തിലാദ്യമായി. നിരവധി ചലച്ചിത്ര മേളകളിലെ പ്രദര്‍ശനത്തിന് ശേഷം ‘ദി ഓഡ്‌സ്’ എന്ന സിനിമ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

കഞ്ചാവ് ചികിത്സ നിയമ വിധേയമാക്കിയേക്കും: ആരോഗ്യ മന്ത്രിയുടെ ഇടപെടല്‍ ആയിരങ്ങള്‍ക്ക് ആശ്വാസമാകും

ഡബ്ലിന്‍: കഞ്ചാവിന്റെ ഔഷധ മൂല്യങ്ങള്‍ പ്രയോജനപ്പെടുത്തികൊണ്ട് പുതിയ ഔഷധ പദ്ധതിക്ക് തുടക്കമിടുമെന്ന് ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് അറിയിച്ചു. കഞ്ചാവിന്റെ ഔഷധ ഗുണങ്ങള്‍ അത്യാവശ്യമായ രോഗികള്‍ക്ക് ഇത് ഉപയോഗിക്കാനുള്ള ലൈസെന്‍സ് നല്‍കും. തെരെഞ്ഞെടുക്കപ്പെട്ട ഫര്‍മാസികളില്‍ ഇത്തരം ഔഷധങ്ങള്‍ ലഭ്യമാക്കും. കഞ്ചാവിന്റെ സാധ്യതകള്‍ ഉപയോഗിച്ച് മള്‍ട്ടിപ്പിള്‍ സ്‌ക്ളീറോസിസ്, കീമോതെറാപ്പി, അപസ്മാര രോഗങ്ങളെ ചെറുക്കന്‍ കഴിയും മാരകമായ അപസ്മാരം പിടിപെട്ട തന്റെ മകള്‍ക്ക് കഞ്ചാവ് ചികിത്സ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അയര്‍ലണ്ടില്‍ വേറ എന്ന സ്ത്രീ നടത്തിയ ബോധവത്കരണ പരിപാടികള്‍ ജനശ്രെദ്ധ … Read more

തലസ്ഥാന നഗരിയില്‍ പൊതു ഗതാഗതത്തിന് പ്രിയമേറുന്നു

ഡബ്ലിന്‍: ഡബ്ലിന്‍ നിവാസികളില്‍ പകുതിയിലധികം ആളുകളും പൊതുഗതാഗതത്തെ ഫലപ്രദമായി ഉപയോഗിക്കുന്നവര്‍. ഡബ്ലിന്‍ സിറ്റി കൗണ്‍സിലും, നാഷണല്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റിയും പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 107000 ആളുകളും ബസ്,ട്രെയിന്‍,ട്രാം സെര്‍വിസുകളെ ആശ്രയിക്കുന്നവരാണ്. ഡബ്ലിന്‍ നഗരത്തില്‍ സ്വകാര്യ വാഹനങ്ങളുമായി എത്തുന്നവര്‍ 30 ശതമാനത്തില്‍ മാത്രമായി ഒതുങ്ങി. സൈക്ലിസ്റ്റുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് ഉണ്ടായതായി സിറ്റി കൌണ്‍സില്‍ സര്‍വേയില്‍ കണ്ടെത്തി. നഗരത്തിലെ തിരക്ക് വര്‍ദ്ധിച്ചതോടെ ചില മേഖലയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക്വിലക്ക് ഏര്‍പ്പെടുത്തിയതും, പെട്രോള്‍- ഡീസല്‍ വില കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ കുതിച്ചുയര്‍ന്നതും … Read more

ബസ് എറാനില്‍ വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്നത് ദുരിതം മാത്രം

ഡബ്ലിന്‍: സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയതോടെ ബസ് എറാനില്‍ വീല്‍ചെയര്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ലെന്ന് പരാതി. നിലവില്‍ വീല്‍ ചെയര്‍ സൗഹൃദമായ ബസ് ഏറാന്‍ ചില സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയതോടെ വീല്‍ ചെയര്‍ ഉപയോഗിക്കുന്നവര്‍ അസൗകര്യം നേരിടുകയാണ്. ബസ് എറാനില്‍ 680- ഓളം കോച്ചുകളില്‍ വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് സൗകര്യമേര്‍പ്പെടുത്തിയിരുന്നു. ചില റൂട്ടുകളില്‍ യാത്ര നിര്‍ത്തലാക്കിയതോടെ പരസഹായമില്ലാതെ പോകാന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് ലോങ്ഫോഡില്‍ നിന്നുള്ള വീല്‍ചെയര്‍ യൂസര്‍ ആയ ജെയിംസ് കൗലി പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ബസ് ഏറാന്‍ന്റെ നടപടി ദുരിതം … Read more