ഡബ്ലിനില്‍ അണ്ടര്‍ ഗ്രൗണ്ട് മെട്രോ പദ്ധതി ഉടന്‍

ഡബ്ലിന്‍: ലുവാസ് ക്രോസ്സ് സിറ്റിക്ക് ശേഷം മറ്റൊരു സ്വപ്ന പദ്ധതി ഡബ്ലിനില്‍ എത്തുന്നു. തലസ്ഥാന നഗരത്തിലെ യാത്രാ സൗകര്യം വര്‍ധിപ്പിക്കാന്‍ അണ്ടര്‍ ഗ്രൗണ്ട് മെട്രോ പദ്ധതി ഉടന്‍ ആരംഭിക്കും. ദേശീയ ഗതാഗത വകുപ്പിന്റെ ചുമതലയില്‍ തയ്യാറാക്കപ്പെട്ട പദ്ധതിക്ക് 3 ബില്യണ്‍ യൂറോ ചെലവ് പ്രതീക്ഷിക്കപ്പെടുന്നു. തെക്ക് ഭാഗത്ത് Sandyford-നെയും വടക്ക് Swords-നെയും ബന്ധിപ്പിക്കുന്ന മെട്രോ സര്‍വീസ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് വരെ നീളും. പദ്ധതിക്ക് പ്ലാനിങ് അനുമതി ലഭിക്കാന്‍ താമസം നേരിട്ടില്ലെങ്കില്‍ 2027 ആകുന്നതോടെ ഡബ്ലിന്‍ മെട്രോ ഓടിത്തുടങ്ങും. … Read more

ലിമെറിക്ക് സീറോ മലബാര്‍ സഭയില്‍ വിശുദ്ധ വാരാചരണത്തിനുളള ഒരുക്കധ്യാനം ആരംഭിച്ചു.

ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയില്‍ വിശുദ്ധ വാരാചരണത്തിനു മുന്നോടിയായുള്ള ഒരുക്കധ്യാനം ആരംഭിച്ചു.വ്യാഴം, വെള്ളി,ശനി ദിവസങ്ങളില്‍ ലിമെറിക്ക് സെന്റ് പോള്‍സ് പള്ളിയില്‍ വച്ച് നടക്കുന്ന ധ്യാനം നയിക്കുന്നത് ഫാ.ബിനോജ് മുളവരിക്കല്‍ ആണ്.ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 3 മണിക്ക് ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങളോടെ ധ്യാനം സമാപിക്കും. ധ്യാനത്തിലും തുടര്‍ന്ന് വിശുദ്ധവാര തിരുക്കര്‍മങ്ങളിലും പങ്കെടുത്ത് ആത്മീയമായ ചൈതന്യം പ്രാപിക്കാനും കൂടുതല്‍ വിശുദ്ധിയിലേക്ക് വളരുവാനും ഏവരെയും ക്ഷണിക്കുന്നതായി ലിമെറിക്ക് സീറോ മലബാര്‍ സഭ ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് അറിയിച്ചു. … Read more

വിവാദ ഡ്രസ്സ് കോഡ് പിന്‍വലിച്ച് ഡബ്ലിന്‍ കമ്യുണിറ്റി സ്‌കൂളുകള്‍

ഡബ്ലിന്‍: ഡബ്ലിന്‍ പ്രൈമറി സ്‌കൂളുകളില്‍ അദ്ധ്യാപകര്‍ക്ക് ഏര്‍പ്പെടുത്തിയ ഡ്രസ്സ് കോഡ് വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ചു. ഡബ്ലിന്‍, Dunlaoghaire എഡ്യൂക്കേഷണല്‍ ട്രെയിനിങ് ബോര്‍ഡ് നേരത്തെ എടുത്ത തീരുമാനം തിരുത്തുകയായിരുന്നു. അദ്ധ്യാപകര്‍ മാതൃകാപരമായി വസ്ത്രധാരണം നടത്തേണ്ടതിന്റെ ഭാഗമായി ട്രെയ്‌നിങ് ബോര്‍ഡ് ആവിഷ്‌കരിച്ച പരിഷ്‌കാരങ്ങളാണ് പിന്‍വലിക്കപ്പെട്ടത്. ഡബ്ലിനില്‍ 2 കമ്യുണിറ്റി സ്‌കൂളുകളാണ് വിവാദത്തെ തുടര്‍ന്ന് അദ്ധ്യാപകരുടെ വസ്ത്രധാരണ രീതി പിന്‍വലിച്ചത്. അദ്ധ്യാപകര്‍ കാല്‍മുട്ട് ഇറങ്ങി നില്‍ക്കാത്ത സ്‌കര്‍ട്ട് ധരിക്കുന്നതിനും മുടിയില്‍ ഇരുണ്ട നിറത്തിലുള്ള ഹെയര്‍ കളര്‍ ചെയ്യുന്നതും നിരോധിച്ചത് ഉള്‍പ്പെടെ നിരവധി … Read more

ഈസ്റ്ററും മഞ്ഞില്‍ മുങ്ങുമോ? ഈസ്റ്റര്‍ വീക്കെന്‍ഡില്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

ഈസ്റ്റര്‍ ദിവസങ്ങളിലും ബ്രിട്ടനില്‍ കടുത്ത ശൈത്യം തുടര്‍ന്നേക്കാമെന്ന് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. ബീസ്റ്റ് ഫ്രം ഈസ്റ്റെന്ന കാലാവസ്ഥാ പ്രതിഭാസം ഈസ്റ്റര്‍ ദിനങ്ങളില്‍ തിരിച്ചു വരാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നത്. ആര്‍ട്ടിക്കിന് മുകളിലെ അന്തരീക്ഷത്തിലെ വായു വളരെ പെട്ടെന്ന് ചൂടാകുന്ന സഡണ്‍ സ്ട്രാറ്റോസ്‌ഫെറിക് വാമിംഗ് (SSW) രണ്ടാമതും പ്രത്യക്ഷപ്പെടാനുള്ള സാധ്യകളുണ്ടെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ നല്‍കുന്ന സൂചന. ഈ പ്രതിഭാസം അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയുടെ താപനില പെട്ടെന്ന് ഉയര്‍ത്തുകയും അത് അതിശൈത്യത്തിന് കാരണമാകുകയും ചെയ്തേക്കാം. കഴിഞ്ഞ ജനുവരി മാസത്തിലാണ് … Read more

സെ.മേരീസ് സീറോ മലങ്കര ദേവാലയത്തില്‍ പെസഹ ശുശ്രൂഷകള്‍ക്ക് റവ.ഡോ.യൂഹന്നോന്‍ മാര്‍ തിയോഡൊസിയോസ് തിരുമേനി കാര്‍മ്മികത്വം വഹിക്കും

ഡബ്ലിന്‍ സെ.മേരീസ് സീറോ മലങ്കര ദേവാലയത്തില്‍ പെസഹ ശുശ്രൂഷകള്‍ക്ക് റവ.ഡോ.യൂഹന്നോന്‍ മാര്‍ തിയോഡൊസിയോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കും. മാര്‍ച്ച് 23 വെള്ളിയാഴ്ച വൈകുന്നേരം 4:30 മുതല്‍ കുരിശിന്റെ വഴിയും മറ്റ് തിരുക്കര്‍മ്മങ്ങളും കുമ്പസാരവും നടത്തപ്പെടും. മാര്‍ച്ച് 25 ഞായറാഴ്ച ഉച്ചക്ക് 2:30 മുതല്‍ ഓശാന ഞായര്‍ കര്‍മ്മങ്ങളും കുരുത്തോല വെഞ്ചരിപ്പും മാര്‍ച്ച് 28 ബുധനാഴ്ച ഉച്ചക്ക് 2:30 ന് വ.ഡോ.യൂഹന്നോന്‍ മാര്‍ തിയോഡൊസിയോസ് തിരുമേനിക്ക് സ്വീകരണവും പെസഹ ശുശ്രൂഷകളുടെ ഭാഗമായുള്ള കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, … Read more

ബ്രെ ഹെഡിലേയ്ക് കുരിശിന്റെ വഴി മാര്‍ച്ച് 23 വെള്ളിയാഴ്ച്ച.

ഡബ്ലിന്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേത്രത്വത്തില്‍ നാല്‍പതാം വെള്ളിയാഴ്ച (മാര്‍ച്ച് 23 ) മുന്‍ വര്‍ഷത്തെപ്പോലെ ബ്രെ ഹെഡിലേയ്ക് കുരിശിന്റെവഴി നടത്തുന്നു. ഉച്ചകഴിഞ്ഞ് 3 മണിക്ക് ബ്രേ ഹെഡ് കാര്‍ പാര്‍ക്കില്‍നിന്ന് ആരംഭിക്കും. ഗാഗുല്‍ത്താമല കുരിശുവഹിച്ചു കയറിയ യേശുവിന്റെ പീഠാനുഭവത്തെ ധ്യാനിച്ചുകൊണ്ട് കുരിശിന്റവഴിയില്‍ പങ്കെടുക്കാം . കുരിശിന്റെ വഴിയില്‍ പങ്കെടുക്കുന്നവര്‍ ഉച്ചകഴിഞ്ഞു 2.45 ന് ബ്രെ ഹെഡ് കാര്‍ പാര്‍ക്കിങ്ങില്‍ എത്തിച്ചേരണം . കുരിശന്റെ വഴി ശുശ്രുഷയില്‍ പങ്കെടുക്കുവാനും പീഡാനുഭവ ചൈതന്യം ഉള്‍ക്കൊള്ളുവാനും ഏവരെയും സ്വാഗതം … Read more

വിശുദ്ധ വര്‍ഷ കുരിശുമലയിലേക്ക് പരിഹാര പ്രദിക്ഷിണം.

ക്ലോണ്‍മെല്‍: വിശുദ്ധവാരാചരണ ശുശ്രൂഷകളുടെ ഭാഗമായി ക്ലോണ്‍മെല്‍ ടിപ്പിന്ത്യന്‍ കമ്മ്യൂണിറ്റി ആണ്ടുതോറും നടത്തിവരുന്ന വിശുദ്ധ വര്‍ഷ കുരിശുമലയിലേക്കുള്ള പരിഹാര പ്രദിക്ഷിണം ദുഃഖവെള്ളി (മാര്‍ച്ച് 30) രാവിലെ 10:30നു ഗ്ലാനിഗട് റോഡില്‍നിന്നും ആരംഭിക്കുന്നു. മിശിഹായുടെ പീഡാനുഭവ യാത്രയെ അനുസ്മരിച്ചുകൊണ്ടുള്ള ഈ പരിഹാര പ്രദക്ഷിണത്തില്‍ ഭക്തിയോടുകൂടി പങ്കുചേരുവാനും വരും തലമുറകള്‍ക്ക് അത് പകര്‍ന്നു നല്‍കുവാനും ടിപ്പിന്ത്യന്‍ കമ്മ്യൂണിറ്റി ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നു. പരിഹാര പ്രദക്ഷിണത്തിനു ശേഷം സെന്റ മേരീസ് പാരീഷ് ഹാളില്‍ നേര്‍ച്ച കഞ്ഞി വിതരണം ഉണ്ടായിരിക്കുന്നതാണ്. വാട്ടര്‍ഫോര്‍ഡ് ലിസ്‌മോര്‍ … Read more

ഗാള്‍വേ പള്ളിയില്‍ ഓശാനശുശ്രൂഷയും പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാളും കൊണ്ടാടുന്നു

ഗാള്‍വേ :(അയര്‍ലണ്ട് )ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ ഓശാന ശുശ്രൂഷയും സുറിയാനി സഭയെ ദീഘകാലം സത്യവിശ്വാസത്തില്‍ മേയിച്ചു ഭരിച്ച പിതാക്കന്മാരായ പരി .മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ ,പരിശുദ്ധ .സ്ലീബാ മോര്‍ ഒസ്ത്താത്തിയോസ് ബാവ ,അഭിവന്ദ്യ കുര്യാക്കോസ് മോര്‍ കൂറീലോസ് തിരുമേനി എന്നിവരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാളും മാര്‍ച്ച് 24 ശനിയാഴ്ച രാവിലെ 9 മണിക്ക് നടത്തപ്പെടുന്നു . കര്‍ത്താവിന്റെ യെരുശലേം ദേവാലയത്തിലേക്കുള്ള രാജകീയ പ്രവേശനത്തെ അനുസ്മരിക്കുന്നതാണ് ഓശാനയുടെ ശുശ്രൂഷകള്‍ . … Read more

150-ല്‍ പരം വിശിഷ്ടാതിഥികള്‍ താമസിക്കവെ ഡബ്ലിന്‍ മെട്രോ ഹോട്ടലില്‍ വന്‍ തീപിടുത്തം

ഡബ്ലിന്‍: ഡബ്ലിനിലെ പ്രശസ്ത ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലെക്സില്‍ ഇന്നലെ രാത്രിയോടെ വന്‍ തീപിടുത്തം ഉണ്ടായി. പതിമൂന്നാം നിലയില്‍ കത്തിപ്പടരുന്ന തീ മറ്റു നിലകളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. തീ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് തൊട്ടടുത്ത ബാലിമണ്‍റോഡ് പൂര്‍ണമായി അടച്ചിട്ടു. ഹോട്ടലില്‍ നൂറ്റന്പതോളം താസിക്കവെ ആകസ്മികമായി ഹോട്ടല്‍ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെട്‌നിന് തീ പിടിച്ചത് പരിഭ്രാന്തി വരുത്തി. ഡബ്ലിന്‍ ഫയര്‍ യൂണിറ്റിന്റെ പെട്ടെന്നുള്ള ഇടപെടലിനെ തുടര്‍ന്ന് താമസക്കാരെ തൊട്ടടുത്തുള്ള Carlton ഹോട്ടലിലേക്ക് മാറ്റി പാര്‍പ്പിച്ചു. അഗ്‌നി സുരക്ഷാ സൗകര്യങ്ങളുള്ള ഹോട്ടല്‍ കോംപ്ലക്സില്‍ എങ്ങനെ … Read more

ദുരൂഹതകള്‍ ബാക്കിയാക്കി ഐറിഷ് യുവതിയുടെ തിരോധാനം; അന്വേഷണം എങ്ങുമെത്തിയില്ല

തിരുവനന്തപുരം പോത്തന്‍കോട് ആയൂര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്കിടയിലാണ് അയര്‍ലന്‍ഡ് കാരിയായ ലീഗയെ കാണാതാകുന്നത്. സംഭവത്തില്‍ ദുരൂഹതകള്‍ ഏറി വരുന്ന അവസരത്തില്‍ ഇന്നലെ കന്യാകുമാരി കുളച്ചലില്‍ പൊങ്ങിയ മൃതദേഹം ലീഗയുടേതല്ല എന്നു വ്യക്തമായി. ബന്ധുക്കള്‍ കുളച്ചലില്‍ എത്തി അതു ലീഗയല്ല എന്നു സ്ഥിരീകരിക്കുകയായിരുന്നു. വിഷാദ രോഗത്തിന്റെ ചികിത്സയ്ക്കായാണ് കഴിഞ്ഞ മാസം 21ന് അയര്‍ലന്റുകാരിയായ ലിഗ സ്‌ക്രോമെനും സഹോദരി ലില്‍സിയും പോത്തന്‍കോട് അരുവിക്കരകോണത്തുള്ള ആശുപത്രിയിലെത്തുന്നത്. അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ താമസിക്കാനാണ് ഇവര്‍ ആദ്യം എത്തിയതെന്നും എന്നാല്‍ ആശ്രമത്തിന്റെ അന്തരീക്ഷത്തോടു പൊരുത്തപ്പെടാന്‍ കഴിയാതെ വന്നതോടെ … Read more