സമ്മര്‍ ടൈം ഇന്ന് ആരംഭിക്കും

ഡബ്ലിന്‍: ഇന്ന് അര്‍ദ്ധരാത്രി കഴിഞ്ഞ് സമ്മര്‍ ടൈം ആരംഭിക്കും. രാത്രി ഒരു മണിക്ക് സമയം ഒരു മണിക്കൂര്‍ മുന്നോട്ട് മാറ്റി വെയ്ക്കും. സ്മാര്‍ട്ട് ഫോണുകളിലും സ്മാര്‍ട്ട് വാച്ചുകളിലും ടൈം താനെ അപ്‌ഡേറ്റ് ആവും. വിന്റര്‍ ടൈമില്‍ ഒരു മണിക്കൂര്‍ പുറകോട്ട് മാറ്റിയതാണ് വീണ്ടും ഒരു മണിക്കൂര്‍ മുന്നോട്ട് നീക്കി സമ്മര്‍ ടൈം ക്രമീകരിക്കാന്‍ കാരണം. പകല്‍ സമയം കൂടുതല്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യൂറോപ്പില്‍ ആരംഭിച്ച ടൈം സോണുകളാണ് വിന്റര്‍ ടൈമും സമ്മര്‍ ടൈമും. ഡികെ

ഡബ്ലിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ പീഡാനുഭവ ശുശ്രൂഷകള്‍

ലൂക്കന്‍ (ഡബ്ലിന്‍) സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴച ശുശ്രൂഷകള്‍ വികാരി, റവ. ഫാ. ടി. ജോര്‍ജിന്റെയും, വെരി. റവ. ഫാ. ജേക്കബ് പി. ഫിലിപ്പ് കോര്‍ എപ്പിസ്‌കോപ്പായുടെയും സംയുക്ത കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നതായിരിക്കും.മാര്‍ച്ച് 25ന് ഞായറാഴ്ച 2.00 പി. എംന് വികാരി വെരി. റവ. ഫാ. ടി. ജോര്‍ജിന്റെ കാര്‍മികത്വത്തില്‍ തുടങ്ങുന്ന പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന് വി. കുര്‍ബാനയും ഊശാന ശുശ്രൂഷകളും ലൂക്കന്‍ മെയിന്‍ സ്ട്രീറ്റിലെ പ്രസ്ബിറ്റേറിയന്‍ പള്ളിയില്‍വച്ചു നടത്തപ്പെടുന്നു. 28നു … Read more

സൗജന്യ ചന്ദ്ര ദര്‍ശനത്തിന് ടെലസ്‌കോപ് തയ്യാര്‍

ഡബ്ലിന്‍: അസ്‌ട്രോണമി അയര്‍ലന്‍ഡ് എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ തയ്യാറാക്കിയ ടെലസ്‌കോപ്പിലൂടെ ചന്ദ്രനെ ദര്‍ശിക്കാം. ചന്ദ്രനെ വലിപ്പത്തില്‍ കാണാന്‍ കഴിയുന്ന ശക്തമായ ടെലസ്‌കോപ് ആണ് Vlanchardstown-ല്‍ ഒരുക്കിയത്. ചന്ദ്രന്റെ ഉപരിതലത്തെ വീക്ഷിക്കാന്‍ കഴിയുന്ന ഈ ടെലസ്‌കോപ് സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. വാനനിരീക്ഷകര്‍, സ്‌പേസ് ടെക്നോളജി പഠനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങി എല്ലാ വിഭാഗത്തില്‍പെട്ടവര്‍ക്കും വിജ്ഞാനപ്രദമായ കാര്യങ്ങള്‍ മനസിലാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ചന്ദ്രന്‍ ഭൂമിയോട് അടുത്ത് വരുന്ന വേളകളില്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കാനും … Read more

ആന്റി അബോര്‍ഷന്‍ ക്യാംപെയിനിങ്ങുമായി ടി.ഡിമാര്‍ രംഗത്ത്

ഡബ്ലിന്‍: എട്ടാം ഭരണഘടനാ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ടി.ഡിമാര്‍ രംഗത്ത്. ഫിയാന ഫോള്‍ ടി.ഡിമാരാണ് സംയുക്ത പ്രസ്താവനയുമായി രംഗത്ത് എത്തിയത്. അബോര്‍ഷന്‍ നിയന്ത്രങ്ങളില്ലാതെ അനുവദിക്കുന്ന നിയമ വ്യവസ്ഥയെ പ്രതികൂലിക്കുന്നവരുടെ കൂട്ടായ്മ രൂപീകരിച്ച് പ്രോലൈഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമാവുകയാണ് ലക്ഷ്യം. രാഷ്ട്രീയ പാര്‍ട്ടികളില്‍ ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കുന്നവരുടെ കൂട്ടായ്മ രൂപീകരിച്ച് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. ഇത് സംബന്ധിച്ച തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് റോസ് കോമണ്‍ ഗാല്‍വേ ടി.ഡി യുജന്‍ മര്‍ഫി ആവര്‍ത്തിച്ച് വ്യക്തമാക്കി. ഫിയാന ഫയലിന്റെ 21 ടി.ഡിമാര്‍ റഫറണ്ടത്തിനെതിരെ നിലകൊള്ളുമെന്ന് … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഓശാന തിരുക്കര്‍മ്മങ്ങള്‍

ഡബ്ലിന്‍ രാജാധിരാജനായ മിശിഹായുടെ മഹത്വപൂര്‍ണമായ ജെറുസലേം ദേവാലയ പ്രവേശനത്തിന് മുന്നോടിയായി ഇസ്രായേല്‍ ജനം സൈത്തിന്‍ കൊമ്പുകള്‍ വീശി ഓശാന വിളികളോടെ, ജയഘോഷങ്ങളോടെ മിശിഹായെ ജെറുസലേം നഗര വീഥികളിലൂടെ സ്വീകരിച്ച് ആനയിച്ചതിന്റെ ഓര്‍മ പുതുക്കുന്ന ഓശാന തിരുനാള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ, മാര്‍ച്ച് 25 ന് ഓശാന ഞായറാഴ്ച ആചരിക്കുന്നു. വിവിധ മാസ് സെന്ററുകളിലെ തിരുകര്‍മ്മ സമയ ക്രമീകരണം താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു. 1. Tallaght Mass Cetnre : St. Mark’s Church, Springfield, … Read more

ഐറെസന്‍സ് ’18 ‘ജനനാനന്തര ജീവിതം’ ശ്രീ രവിചന്ദ്രന്‍ സി യുടെ പ്രഭാഷണം മേയ് 27നു ഡബ്ലിനില്‍

കേരളത്തിലെ പ്രശസ്ത ശാസ്ത്ര പ്രചാരകനും, സ്വതന്ത്ര ചിന്തകനും, 2017 ലെ ഏറ്റവും മികച്ച ശാസ്ത്ര പ്രചാരകനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ് ജേതാവുമായ സി. രവിചന്ദ്രന്‍ പ്രഭാഷണ പരമ്പരയുമായി യു കെ യും അയര്‍ലണ്ടും സന്ദര്‍ശിക്കുന്നു. മെയ് 14 മുതല്‍ 27 വരെയാണ് ഇംഗ്ലണ്ടിലെയും അയര്‍ലണ്ടിലെയും വിവിധ നഗരങ്ങളില്‍ പ്രഭാഷണ പരമ്പര നടക്കുന്നത്. വിശ്വാസവും അന്ധവിശ്വാസവും, യുക്തിയും യുക്തിരാഹിത്യവും, ശാസ്ത്രീയവും ശാസ്ത്ര വിരുദ്ധ ചിന്താഗതികളും യുക്തിഭദ്രമായി വിശകലനം ചെയ്യുന്നതില്‍ പ്രശസ്തമാണ് രവിചന്ദ്രന്റെ പ്രഭാഷണങ്ങള്‍. ഇന്ത്യന്‍ സമൂഹത്തില്‍ ഇന്ന് കടന്നുകൂടിയിട്ടുള്ള … Read more

ഡബ്ലിന്‍ ക്‌നാനായ സിറിയക്ക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍

ഡബ്ലിന്‍ :ഡോണിബ്രൂക്ക് സെന്റ് മേരീസ് ക്‌നാനായ സിറിയക്ക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഫാ.കുര്യന്‍ പുതിയപുരയിടത്തിന്റെ (തൂത്തൂട്ടി ധ്യാനകേന്ദ്രം ,കോട്ടയം ) കാര്‍മ്മികത്വത്തില്‍ വിശുദ്ധ വാരാചരണം നടത്തപ്പെടും . 25 ഞായര്‍ രാവിലെ 11ന് ഹോസാന ശുശ്രൂഷ നടത്തപ്പെടും . 28 ബുധന്‍ വൈകിട്ട് 5 ന് കുമ്പസാരവും തുടര്‍ന്ന് പെസഹാ ശുശ്രൂഷകളും ,30 വെള്ളി രാവിലെ 11 ന് ദുഃഖ വെള്ളി ശുശ്രൂഷകളും നടത്തപ്പെടും . ഏപ്രില്‍ 1 ഞായര്‍ രാവിലെ 11 മണിക്ക് ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടത്തപ്പെടും … Read more

പി.എസ്.സി കാര്‍ഡിന് അപേക്ഷ നല്‍കിയ യുവതിയില്‍ നിന്നും അനാവശ്യ വിവരങ്ങള്‍ ശേഖരിച്ചതായി പരാതി.

ഡബ്ലിന്‍: പബ്ലിക് സര്‍വീസ് കാര്‍ഡിന് വേണ്ടി അപേക്ഷ നല്‍കിയ യുവതിയില്‍ നിന്നും കൂടുതല്‍ വ്യക്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായി പരാതി. കാര്‍ഡിന് അപേക്ഷ നല്‍കി ആഴ്ചകള്‍ക്കുള്ളില്‍ 20 മിനുട്ട് നീളുന്ന അഭിമുഖത്തിന് ഹാജരായപ്പോഴായിരുന്നു പങ്കാളിയുടെ വിവരങ്ങള്‍ കൂടി ചോദിച്ചറിഞ്ഞത്. യുവതി വിവാഹിതയാണോ എന്ന ചോദ്യത്തിന് പുറമെ പങ്കാളിയുടെ പേര്, ജനന തീയതി, ഒരുമിച്ചു ജീവിച്ചു തുടങ്ങിയ കാലഘട്ടം തുടങ്ങിയ ചോദ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചറിയുകയായിരുന്നു. പി.എസ്.സി കാര്‍ഡിന് അപേക്ഷ നല്‍കുമ്പോള്‍ അപേക്ഷ നല്‍കുന്ന ആളുടെ പൂര്‍ണ വിവരങ്ങളാണ് വാസ്തവത്തില്‍ ഉദ്യോഗസ്ഥര്‍ … Read more

ഈസ്റ്റര്‍ ദിനത്തില്‍ റയില്‍ സര്‍വീസുകള്‍ക്ക് തടസ്സം നേരിടും: തിരക്കുപിടിച്ച സമയത്ത് സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നതില്‍ വ്യാപക പ്രതിഷേധം

ഡബ്ലിന്‍: രാജ്യത്ത് പലയിടങ്ങളിലായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ ഉള്ളതിനാല്‍ ഈസ്റ്റര്‍ ദിനത്തില്‍ ഐറിഷ് റെയിലിന്റെ ചില സര്‍വീസുകള്‍ക്ക് തടസ്സം നേരിടും. കില്‍ഡെയറിലായിരിക്കും പ്രധാനമായും യാത്രാ തടസ്സം നേരിടുകയെന്ന് ഐറിഷ് റെയില്‍ അറിയിച്ചു. മാര്‍ച്ച് 30 ദുഃഖവെള്ളിയാഴ്ച ആരംഭിക്കുന്ന അറ്റകുറ്റപ്പണികള്‍ ഈസ്റ്റര്‍ ദിനം വരെ നീണ്ടുനില്‍ക്കുമെന്നാണ് ഐറിഷ് റെയിലിന്റെ അറിയിപ്പ്. ഡബ്ലിന്‍ ഹൂസ്റ്റണ്‍-വാട്ടര്‍ഫോര്‍ഡ് റൂട്ടില്‍ കില്‍ക്കെനിയില്‍ സിഗ്‌നലിലാണ് സംവിധാനം പുനഃക്രമീകരിക്കുന്ന പണികള്‍ നടക്കുന്നത്. റെയില്‍ സര്‍വീസുകള്‍ തടസപ്പെടുന്നതിന് പകരം ഇവിടെ ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്ന് റെയില്‍വേ കേന്ദ്രങ്ങള്‍ അറിയിച്ചു. ഏപ്രില്‍ … Read more

കാഴ്ച ശേഷി ഇല്ലാത്തവര്‍ക്കും ഇനി അയര്‍ലണ്ടില്‍ വോട്ട് രേഖപ്പെടുത്താം

ഡബ്ലിന്‍: കാഴ്ച ശേഷി ഇല്ലാത്തവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ പുതിയ സംവിധാനം ഒരുങ്ങുന്നു. ബ്രെയിലി ലിപി രേഖപ്പെടുത്തിയ പ്ലാസ്റ്റിക് ഉപകരണമാണ് ഇതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തമായി ഉപയോഗിക്കാവുന്ന വോട്ടിങ് ഉപകരണം അയര്‍ലണ്ടിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ലഭിക്കും. രാജ്യത്ത് വരാനിരിക്കുന്ന അടുത്ത തിരഞ്ഞെടുപ്പ് മുതല്‍ ഇത് ഉപയോഗപ്പെടുത്താം. പുതിയ സംവിധാനം വരുന്നതോടെ കാഴ്ച ഇല്ലാത്തവര്‍ക്ക് സ്വന്തമായി തന്നെ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുമെന്ന് ബ്ലൈന്‍ഡ് ലീഗല്‍ അലയന്‍സ് സ്ഥാപകന്‍ റോബി സീനാഥ് അഭിപ്രായപ്പെട്ടു. അയര്‍ലണ്ടില്‍ ആദ്യമായാണ് കാഴ്ച്ച … Read more