ഗൃഹാതുര സ്മരണകളുണർത്തി ‘ശ്രാവണം-25’; വാട്ടർഫോർഡിൽ നാളെ ഓണാഘോഷം
വാട്ടർഫോർഡ്: വാട്ടർഫോർഡിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ വാട്ടർഫോർഡ് മലയാളി അസോസിയേഷൻ്റെ (WMA) ഈ വർഷത്തെ ഓണാഘോഷമായ ‘ശ്രാവണം-25’ വർണ്ണാഭമായ പരിപാടികളോടെ നാളെ (സെപ്റ്റംബർ 14 ഞായറാഴ്ച) നടക്കും. വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ആഘോഷപരിപാടികൾ, നാടിൻ്റെ തനിമയും കൂട്ടായ്മയുടെ ഊഷ്മളതയും വിളിച്ചോതുന്ന സാംസ്കാരിക വിരുന്നാകും. WMA-യുടെ പതിനെട്ടാമത് ഓണാഘോഷം എന്ന പ്രത്യേകതയും ഇത്തവണത്തെ പരിപാടികൾക്കുണ്ട്. നാട്ടിലെ ഓണനാളുകളുടെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ആഘോഷങ്ങൾക്ക് രാവിലെ 10 മണിക്ക് അത്തപ്പൂക്കളം ഒരുക്കുന്നതോടെ തുടക്കമാകും. തുടർന്ന്, വാദ്യമേളങ്ങളോടെയുള്ള … Read more