മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിച്ചു; 1,71,038 വോട്ടിന്റെ ഭൂരിപക്ഷം; ബിജെപിക്ക് കനത്ത തിരിച്ചടി

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ജയം. 1,71,038 വോട്ടിന്റെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. 515325 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഉയര്‍ന്ന ലീഡ് വേങ്ങരയിലാണ്. കൊണ്ടോട്ടി, മഞ്ചേരി, മങ്കട, മലപ്പുറം, വള്ളിക്കുന്ന് എന്നിവിടങ്ങളിലും കനത്ത ലീഡ് നേടാനായി. കുറഞ്ഞ ലീഡ് നേടിയത് പെരിന്തല്‍മണ്ണയിലാണ്. സ്വന്തം നിയമസഭാ മണ്ഡലമായ വേങ്ങരയിലും മലപ്പുറത്തുമാണ് കുഞ്ഞാലിക്കുട്ടിക്ക് വലിയ ലീഡ് ലഭിച്ചത്. നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ലീഡ്: വേങ്ങര (40,529) മഞ്ചേരി (22,843), മലപ്പുറം (33,281), വള്ളിക്കുന്ന് … Read more

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ഊരുവിലക്ക്; പ്രശ്‌നത്തില്‍ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്

പ്രണയിച്ച് വിവാഹം കഴിച്ചതിന് യാദവസമുദായം വിലക്കേര്‍പ്പെടുത്തിയെന്ന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. മാനന്തവാടി ബി സ്ട്രീറ്റ് സ്വദേശികളായ അരുണ്‍, സുകന്യ ദമ്പതികള്‍ക്കാണ് ആചാരം തെറ്റിച്ച് റജിസ്റ്റര്‍ വിവാഹം ചെയ്തതിന് നാലര വര്‍ഷമായി വിലക്ക് ഏര്‍പ്പെടുത്തിയത്. ദമ്പതികളുടെ പരാതിയെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ ഇടപെട്ടെങ്കിലും സമുദായ നേതാക്കള്‍ വഴങ്ങാന്‍ കൂട്ടാക്കിയിട്ടില്ല. ഇരുവരും യാദവ സമുദായത്തിലെ തന്നെ അംഗങ്ങളാണെങ്കിലും ആചാരങ്ങള്‍ തെറ്റിച്ചെന്ന് ആരോപിച്ചാണ് സമുദായ വിലക്ക് കല്‍പ്പിച്ചിരിക്കുന്നത്. 2012ലാണ് ദമ്പതികള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഇരുവര്‍ക്കും സമുദായം … Read more

ഇക്കുറി വിഷുവിന് മദ്യ ഉപഭോഗത്തില്‍ വന്‍കുറവ്

ഇത്തവണ വിഷു ആഘോഷങ്ങളില്‍ മദ്യ ഉപഭോഗം ഗണ്യമായി കുറഞ്ഞു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേശീയ പാതയോരങ്ങളിലെ മദ്യഷാപ്പുകള്‍ക്ക് പൂട്ടു വീണതോടെയാണ് മദ്യ ഉപയോഗം പ്രധാനമായും കുറഞ്ഞിരിക്കുന്നത്. മാഹിയില്‍ ഇപ്പോള്‍ അടക്കാന്‍ ബാക്കിയുള്ള മദ്യഷാപ്പുകള്‍ വിഷുവിന് ഒരുദിവസം മുമ്പെ അടച്ചിട്ടതും മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ ഒരു പരിധിവരെ സഹായിച്ചു. വിരമിച്ച സൈനികര്‍ക്കു ലഭിക്കുന്ന മദ്യത്തിന്റെ ക്വാട്ട പുറത്ത് മറിച്ചു വില്ക്കുന്ന സംഭവങ്ങളും കൂടിയിട്ടുണ്ട്. ഇങ്ങനെ വില്‍ക്കുന്ന മദ്യത്തിന് അമിത വില ഈടാക്കുകയും ചെയ്യുന്നുണ്ട്. മാഹിയിലെ ദേശീയ പാതയോരങ്ങളിലെ മദ്യഷാപ്പുകള്‍ക്ക് … Read more

മലയാളിയുടെ വിഷുവും, ഈസ്റ്ററും ദുരിതത്തിലാക്കി റിസര്‍വ് ബാങ്കിന്റെ കൃത്രിമ നോട്ട് ക്ഷാമം

മലയാളികളുടെ ആഘോഷമായ വിഷുവും, ക്രൈസ്തവ വിശ്വാസികളുട ഈസ്റ്റര്‍ ആഘോഷവും ഒന്നിച്ചെത്തിയ ഈ ഉല്‍സവ കാലത്ത് പണമില്ലാത്ത എടിഎമ്മുകള്‍ എന്ന പ്രതിഭാസത്തിനു പിന്നില്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച അറ്റകൈപ്രയോഗമെന്നു രേഖകള്‍. കറന്‍സി വിതരണം പരിമിതപ്പെടുത്താനായി കൃത്രിമമായി സൃഷ്ടിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ച ശേഷം ബാങ്കുകളില്‍ കുമിഞ്ഞുകൂടിയ നിക്ഷേപത്തില്‍ നല്ല പങ്കും പുറത്തെത്തിയതോടെ വീണ്ടും ബാങ്കിങ് പ്രതിസന്ധിയുടെ ലക്ഷണം തുടങ്ങിയതാണ് നടപടിക്കു പിന്നില്‍. പരിഭ്രാന്തരായ ആളുകള്‍ ബാങ്കിലേക്കു തിരികെ പണമിടാന്‍ തയ്യാറാകാത്ത … Read more

ബാങ്ക് ലയനം ; എന്‍.ആര്‍.ഐ അക്കൗണ്ടുകളെ ബാധിക്കില്ലെന്ന് എസ്ബിഐ

എസ്ബിടി അടക്കമുള്ള അസ്സോസിയേറ്റ് ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ചത് പ്രവാസികള്‍ക്ക് ബുദ്ധിമുട്ടാകില്ലെന്ന് എസ്ബിഐ കേരള ചീഫ് ജനറല്‍ മാനേജര്‍ എസ്.വെങ്കിട്ടരാമന്‍ അറിയിച്ചു. എസ്ബിടി അടക്കമുള്ള അസ്സോസിയേറ്റ് ബാങ്കുകളില്‍ എന്‍ആര്‍ഇ അക്കൗണ്ടുണ്ടായിരുന്ന ഉപഭോക്താക്കളുടെ അക്കൗണ്ട് നമ്പറുകള്‍ മാറില്ല. പകരം അതേ നമ്പരുകള്‍ ഉപയോഗിച്ചു തന്നെ ഇടപാടുകള്‍ നടത്താം. ഈ ബാങ്കുകളില്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങിന് ഉപയോഗിച്ചിരുന്ന യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച് എസ്ബിഐയുടെ വെബ്‌സൈറ്റ് മുഖേനയും ഓണ്‍ലൈന്‍ ബാങ്കിടപാടുകള്‍ നടത്താനാകും. ഇതിനു പുറമേ എസ്ബിഐയുടെ മറ്റ് ഓണ്‍ലൈന്‍ … Read more

പണമില്ലാത്ത വിഷുവും ഈസ്റ്ററും; സംസ്ഥാനത്തെ ഭൂരിഭാഗം എടിഎമ്മുകളും കാലി

വിഷു, ഈസ്റ്റര്‍ ആഘോഷക്കാലത്ത് പണം ആവശ്യത്തിനു പണം കിട്ടാതായതോടെ ജനം വലയുന്നു. സംസ്ഥാനത്തെ 40 ശതമാനം എടിഎമ്മുകളിലും പണമില്ല. പുത്തന്‍ തലമുറകളിലെ ചല ബാങ്കുകള്‍ എടിഎം ഇടപാട് സ്വന്തം അക്കൗണ്ട് ഉടമകള്‍ക്കായി പരിമിതപ്പെടുത്തിയതോടെ കടുത്ത നോട്ടു ക്ഷാമമാണ് സംസ്ഥാനം നേരിടുന്നത്. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് സംസ്ഥാനത്തിന്റെ കറന്‍സി ക്വാട്ട കുറച്ചതോടെയാണ് സംസ്ഥാനത്ത് നോട്ടുക്ഷാമം രൂക്ഷമായത്. കേരളത്തിന് റിസര്‍വ് ബാങ്ക് നല്‍കേണ്ട കറന്‍സി വിഹിതത്തില്‍ 25 ശതമാനമാണ് കുറവ് വരുത്തിയത്. നോട്ട് അസാധുവാക്കലിന് മുമ്പുണ്ടായിരുന്നതിനെക്കാള്‍ 26 … Read more

കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണം: ഹൈക്കോടതി

കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. സഹോദരന്‍ കെ.ആര്‍. രാമകൃഷ്ണനും മണിയുടെ ഭാര്യ നിമ്മിയും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം. കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മണിയുടെ മരണകാരണം കരള്‍ രോഗമാണെന്നാണ് സിബിഐ നിലപാട്. കൂടാതെ കേസുകളുടെ ബാഹുല്യമുണ്ടെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. നരഹത്യ, ആത്മഹത്യാ സാധ്യത എന്നിവ പരിശോധിച്ചെങ്കിലും ഒന്നും കണ്ടില്ലെന്നാണു പൊലീസിന്റെ വിശദീകരണം. ഇതിനു പുറമേ രോഗം മൂലമുള്ള സ്വഭാവിക മരണം, അറിയാതെ വിഷമദ്യം കഴിക്കുക എന്നീ … Read more

മലപ്പുറം ഉപതെരഞ്ഞെടുപ്പ് മറ്റന്നാള്‍; കൊട്ടിക്കലാശം അവേശഭരിതമാക്കി മുന്നണികള്‍

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. കൊട്ടിക്കലാശം മുന്നണികള്‍ അവേശഭരിതമാക്കി.കഴിഞ്ഞ മൂന്നാഴ്ചയായി നടക്കുന്ന പ്രചാരണമാണ് ഇന്നവസാനിച്ചത്്. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലും മണ്ഡലത്തില്‍ മൂന്നു ഘട്ടങ്ങളിലായാണ് പര്യടനം നടത്തിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥി ശ്രീപ്രകാശ് കുടുംബ യോഗങ്ങളിലാണ് ശ്രദ്ധയൂന്നിയത്. വിഎസ് അച്യുതാനന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ എല്‍.ഡി.എഫ് പ്രചാരണത്തിനെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളെല്ലാം കഴിഞ്ഞ രണ്ടാഴ്ചക്കാലം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 1,94,739 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇ.അഹമ്മദ് വിജയിച്ചത്. ആകെ പോള്‍ ചെയ്ത … Read more

ജിഷ്ണു കേസ്: നെഹ്റുകോളെജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അറസ്റ്റില്‍

ജിഷ്ണു പ്രണോയ് കേസില്‍ മൂന്നാം പ്രതിയായ നെഹ്‌റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയായ ഇയാളെ കോയമ്പത്തൂരിലെ കിനാവൂരിലുള്ള ബന്ധുവിന്റെ ഫാം ഹൗസില്‍ വച്ചാണ് പിടികൂടിയത്. കഴിഞ്ഞ മൂന്നു ദിവസമായി ശക്തിവേല്‍ ഇവിടെയാണ് കഴിഞ്ഞിരുന്നത്. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെയാണ് നടപടി. മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ പിന്തുടര്‍ന്നാണ് അറസ്റ്റ്. ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ശക്തിവേലിനെ പിടികൂടിയത്. നാലാം പ്രവീണും പിടിയിലായതായി സൂചനയുണ്ട്. ജിഷ്ണു കേസ് സര്‍ക്കാരിന് വലിയ വെല്ലുവിളി … Read more

ജിഷ്ണു കേസില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് പത്രപ്പരസ്യം

ജിഷ്ണു കേസില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് പിആര്‍ഡിയുടെ പത്ര പരസ്യം. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കെതിരെ പോലീസ് നടപടി ഉണ്ടായിട്ടില്ലെന്ന് ന്യായീകരിച്ചാണ് ഇന്നത്തെ പ്രമുഖ പത്രങ്ങളിലെല്ലാം കേരള പബ്ലിക് റിലേഷന്‍ വകുപ്പിന്റെ പേരില്‍ പരസ്യം അച്ചടിച്ച് വന്നത്. പ്രചരണമെന്ത്, സത്യമെന്ത് എന്ന തലക്കെട്ടില്‍ തയാറാക്കിയിരിക്കുന്ന പരസ്യത്തില്‍, പുറത്തു നിന്നുള്ള സംഘം ഡിജിപി ഓഫീസിനു മുന്നില്‍ സംര്‍ഷാവസ്ഥ സൃഷ്ടിച്ചുവെന്നും പൊലീസിന്റെ കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്നും വ്യക്തമാക്കിയിട്ടുണ്ട്. സത്യങ്ങള്‍ തമസ്‌കരിക്കുന്ന തരത്തിലുള്ള പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും … Read more