ഹാന്‍ഡ് ബാഗുകള്‍ക്ക് സ്റ്റാംപിങ്ങും ടാഗിംഗുമില്ല; എയര്‍പോര്‍ട്ടിലെ കാത്തിരിപ്പിന് വിട

രാജ്യത്തെ വിമാനത്താവളങ്ങളിലെ ഹാന്‍ഡ് ബാഗുകളിലെ ടാഗില്‍ സീല്‍ പതിയ്ക്കുന്നത് നിര്‍ത്തലാക്കുന്നുവെന്ന് ലിഐഎസ്എഫ്. കൊച്ചി ഉള്‍പ്പടെ ഇന്ത്യയിലെ ഏഴ് വിമാനത്താവളങ്ങളിലെ ടാഗിംഗും സ്റ്റാംപിങ്ങുമാണ് ഇതോടെ ഇല്ലാതാവുക. സുരക്ഷാ പരിശോധനയുടെ ഭാഗമായി നടത്തിവന്നിരുന്ന ഈ നടപടികളാണ് ഇപ്പോള്‍ റദ്ദാക്കിയിട്ടുള്ളത് എന്നാല്‍ മറ്റ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കും. സിഐഎസ്എഫ് വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ദില്ലി, മുംബൈ. ഹൈദരാബാദ്, ബെംഗളൂരു, കൊല്‍ക്കത്ത, കൊച്ചി, അഹമ്മദാബാദ് എന്നീ ഏഴ് വിമാനത്താവളങ്ങളിലാണ് സിഐഎസ്എഫിന്റെ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നത്. സുരക്ഷ ഉറപ്പുവരുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പാസഞ്ചര്‍ … Read more

കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തേണ്ടെന്ന നിലപാടില്‍ സീറോ മലബാര്‍സഭ

പസഹ വ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ മാര്‍പാപ്പ നിര്‍ദേശിച്ച മാറ്റം നടപ്പാക്കേണ്ടതില്ലെന്ന് സീറോ മലബാര്‍സഭ തീരുമാനം. സ്ത്രീകളുടേതടക്കം കാല്‍കഴുകല്‍ നിര്‍വഹിക്കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശമാണ് മെത്രാന്‍ സമിതിയില്‍ ചര്‍ച്ച ചെയ്ത് ഒഴിവാക്കിയത്. കാല്‍കഴുകല്‍ കര്‍മത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന 12 പേരില്‍ ദൈവജനത്തിന്റെ മുഴുവന്‍ പ്രാതിനിധ്യം എന്ന നിലയില്‍ പുരുഷന്മാര്‍, സ്ത്രീകള്‍, യുവജനങ്ങള്‍, പ്രായമായവര്‍, ആരോഗ്യമുള്ളവര്‍, രോഗികള്‍, വൈദികര്‍, സിസ്റ്റേഴ്‌സ്, ബ്രദേഴ്‌സ് എന്നിവരുടെ പ്രതിനിധികള്‍ ഉണ്ടായിരിക്കണമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ 2016 ജനുവരി ആറിന് തിരുത്തലിലൂടെ നിര്‍ദേശിച്ചത്. എന്നാല്‍, തെരഞ്ഞെടുക്കപ്പെടുന്ന 12 പുരുഷന്മാരുടെയോ … Read more

ഫോണ്‍വിളി വിവാദം: മൂന്ന് മാസ കാലാവധിയില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ പിഎസ് ആന്റണി അന്വേഷിക്കും

എകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ വിവാദ ഫോണ്‍വിളി സംബന്ധിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന് കമ്മീഷനെ നിയമിച്ചു. റിട്ടേഡ് ജസ്റ്റിസ് പിഎസ് ആന്റണിയാണ് അന്വേഷണ കമ്മീഷന്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. കമ്മീഷന്‍ മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരാണ് വിളിച്ചത്, എന്തിനാണ് വിളിച്ചത് തുടങ്ങിയ കാര്യങ്ങള്‍ കമ്മീഷന്‍ വിശദമായി അന്വേഷിക്കും. ഗൂഢാലോചന അടക്കമുള്ള എല്ലാ കാര്യങ്ങളും കമ്മീഷന്‍ വിശദമായി പരിശോധിക്കും. ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്തോ എന്നതും കമ്മീഷന്റെ അന്വേഷണ പരിധിയില്‍ … Read more

കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെത്തുടര്‍ന്ന് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കള്‍

പച്ചാളം എഞ്ചിനീയറിങ് കോളെജിലെ ഓഡിയോ എഞ്ചിനീയറിങ് വിദ്യാത്ഥിയും എടത്തല സ്വദേശിയുമായ ജെറിന്‍ മൈക്കളാണ് കഠിനമായ വയറുവേദനയെ തുടര്‍ന്ന് മരണപ്പെട്ടത്. ജെറിന് ശസ്ത്രക്രിയ ആവശ്യമായിട്ടും ഡോക്ടര്‍മാര്‍ എത്താതിരുന്നതാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇന്നലെ രാവിലെയോടെയാണ് ജെറിനെ കടുത്ത വയറുവേദനയെത്തുടര്‍ന്ന് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ജെറിന് ശസ്ത്രക്രിയ ആവശ്യമുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് മതിയായ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. അവധിയിലായിരുന്ന ഡോക്ടറുമായി ജെറിന്റെ ബന്ധുക്കള്‍ സംസാരിച്ചെങ്കിലും അയാള്‍ വരാന്‍ തയ്യാറായില്ല. വൈകുന്നേരത്തോടെ ജെറിന്റെ രോഗം മൂര്‍ച്ഛിച്ചു. ജെറിനെ … Read more

ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെച്ചു.

പരാതിയുമായെത്തിയ സ്ത്രീയോട് മന്ത്രി ലൈംഗീകച്ചുവയുള്ള സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി. ആവശ്യത്തിന് സമീപിക്കുന്നവരോട് നല്ല രീതിയിലാണ് പ്രതികരിക്കാറുള്ളത്. തന്റെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഏതൊരു അന്വേഷണത്തെ നേരിടാനും തയ്യാറാണെന്നും ശശീന്ദ്രന്‍ പറഞ്ഞു. പരാതിക്കാരിയായ സ്ത്രീയോട് മന്ത്രി എ.കെ ശശീന്ദ്രന്‍ ഫോണിലൂടെ ലൈംഗീക വൈകൃത സംഭാഷണങ്ങള്‍ നടത്തുന്നതായ ഓഡിയോ ക്ലിപ്പ് മംഗളം ടെലിവിഷന്‍ പുറത്തുവിട്ടിരുന്നു. തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതുമായ സംഭാഷണങ്ങളാണ് പുറത്ത് വിട്ട ഓഡിയോ സംഭാഷണങ്ങളില്‍ ഉള്ളത്.പാര്‍ട്ടിക്കും മുന്നണിക്കും ദോഷം വരുന്ന നിലപാട് എടുക്കില്ലെന്നും ന്യായീകരിച്ച് മന്ത്രിസഭയില്‍ … Read more

ലൈംഗികച്ചുവയുള്ള ഫോണ്‍ സംഭാഷണം: മന്ത്രി ശശീന്ദ്രന്‍ രാജി വച്ചേക്കും

ലൈംഗികച്ചുവയുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത് വന്നതിനെ തുടര്‍ന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി ശശീന്ദ്രന്‍ സംസാരിച്ചു. മുന്നണിക്കും പാര്‍ട്ടിക്കും അപമാനകരമായ യാതൊന്നും ചെയ്യില്ലെന്നും അദ്ദേഹം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കോഴിക്കോട് മാദ്ധ്യമ പ്രവര്‍ത്തകരെ കണ്ട മന്ത്രി, എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തന്റെ മാത്രം വീഴ്ചയാണ്. എല്ലാവരോടും സ്വാതന്ത്ര്യത്തോടെ ഇടപഴകുന്ന ആളാണ് താന്‍. മുന്നണിക്കും പാര്‍ട്ടിക്കും അപമാനകരമായ യാതൊന്നും ചെയ്യില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, ശശീന്ദ്രനെതിരായ ആക്ഷേപം ഗൗരവതരമാണെന്ന് … Read more

വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി; മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ നടത്താനും തീരുമാനം

സ്വകാര്യ സ്ഥാപനം തയാറാക്കിയ ചോദ്യേപപ്പറിലെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന ആക്ഷേപത്തെത്തുടര്‍ന്ന് എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ വീണ്ടും നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. റദ്ദാക്കിയ കണക്ക് പരീക്ഷ ഈ മാസം 30ന് നടത്തും. അന്ന് നടത്താനിരുന്ന മറ്റ് പരീക്ഷകള്‍ 31ലേക്ക് മാറ്റിവെച്ചു. ആക്ഷേപത്തില്‍ കഴമ്പുണ്ടെന്നതിനാലാണ് സര്‍ക്കാര്‍ തീരുമാനം. കണക്കു ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന് സ്വകാര്യസ്ഥാപനവുമായി ബന്ധമുണ്ടെന്നും ഇയാള്‍ സ്വകാര്യസ്ഥാപനത്തില്‍ ക്ലാസ് എടുക്കാറുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് വീണ്ടും പരിശോധന നടത്താന്‍ തീരുമാനിച്ചത്. … Read more

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബാലതാരത്തെ ബലാല്‍സംഗം ചെയ്തു; രാഷ്ട്രീയനേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

കൊല്ലത്ത് ബാലതാരത്തെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ സിപിഎം നേതാവിന്റെ സഹോദരിയുടെ മകന്‍ അറസ്റ്റില്‍. നെടുമ്പനയിലെ പ്രമുഖ സിപിഎം നേതാവിന്റെ സഹോദരിയുടെ മകന്‍ ഫൈസല്‍ കമീസാണ് അറസ്റ്റിലായത്.ഇയാള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. സംഭവത്തില്‍ ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം നടത്തിയില്ലെന്നും പകരം കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും പരാതി നല്‍കികയായിരുന്നു. സിനിമയിലഭിനയിപ്പിക്കാനെന്നു പറഞ്ഞാണ് 14കാരിയായ ബാലതാരത്തെ … Read more

എസ്ബിടിയുടെ പകുതി ബ്രാഞ്ചുകള്‍ക്ക് അടുത്തമാസത്തോടെ പൂട്ടുവീഴും; ലയന നടപടികള്‍ അവസാനഘട്ടത്തില്‍.

ജീവനക്കാരുടെ പ്രതിഷേധങ്ങള്‍ക്ക് എസ്ബിടി-എസ്ബിഐ ലയനത്തിന് യാതൊരുമാറ്റവും ഉണ്ടാക്കാന്‍ സാധിച്ചില്ല. ഇതോടെ പകുതിയോളം എസ്ബിടിയുടെ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്നുറപ്പായി. എസ്ബിടി മാത്രമല്ല, എസ്ബിഐയുടെ അഞ്ച് അസോസിയേറ്റഡ് ബാങ്കുകള്‍ക്കും ഏകദേശം ഈ അവസ്ഥ തന്നെ നേരിടേണ്ടിവരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ എന്നീ ബാങ്കുകളാണ് എസ്ബിഐയോട് ചേരുക. ഏപ്രില്‍ അവസാനത്തോടെ ഇവയുടെ പാതി ശാഖകളും അടച്ചുപൂട്ടാനുള്ള … Read more

‘കുട്ടികള്‍ക്ക്, കണ്ണീരോടെ’: പീഡനങ്ങള്‍ക്കെതിരെ ആത്മരോഷവുമായി മോഹന്‍ലാല്‍

കേരളത്തില്‍ ദിനംപ്രതി വര്‍ദ്ധിച്ച് വരുന്ന കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് മോഹന്‍ലാല്‍ രംഗത്തെത്തി. തന്റെ ബ്ലോഗിലൂടെയാണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത്. കുട്ടികള്‍ക്ക് കണ്ണീരോടെ എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന ബ്ലോഗില്‍ കേരളത്തില്‍ ഈ അടുത്തിടെ നടന്ന കുറ്റകൃത്യങ്ങള്‍ വിശദീകരിച്ചാണ് എഴുതിയിരിക്കുന്നത്. കേരളത്തില്‍ കുട്ടികള്‍ ആത്മഹത്യചെയ്യുന്നത് ഏറെ ഞെട്ടിക്കുന്നുവെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. എല്ലാ മാസത്തേയും പോലെ ഈ മാസവും 21-ആം തിയതി എഴുതിയിരിക്കുന്ന ബ്ലോഗിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. എന്താണ് നമുക്കും നമ്മുടെ കുട്ടികള്‍ക്കും പറ്റിയതെന്ന് ബ്ലോഗിലൂടെ അദ്ദേഹം ചോദിക്കുന്നു. വീട്ടിലെ … Read more