ടോംസ് കോളേജില്‍ ഗുരുതര നിയമലംഘനം; നടപടിയുണ്ടാകും

കോട്ടയം: മറ്റക്കര ടോംസ് എഞ്ചിനീയറിങ് കോളേജിന് അനുമതി നല്‍കിയത് ഉള്‍പ്പെടെ ഗുരുതരമായ നിയമലംഘനമുണ്ടായതായി റിപ്പോര്‍ട്ട്. കോളേജിലെ പീഡനത്തെ പറ്റി അന്വേഷിച്ച് രജിസ്ട്രാര്‍ ഡോ. ജെ.പി.പത്മകുമാറും പരീക്ഷാ കണ്‍ട്രോളറും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കോളേജിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് സൂചന. കോളേജിലെ വിദ്യാര്‍ഥി ജിഷ്ണു ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്നും സമിതി കണ്ടെത്തി. നാലു പേര്‍ തങ്ങേണ്ട മുറിയില്‍ പതിനഞ്ചോളം പേരാണ് താമസിക്കുന്നതെന്നും സമിതി തെളിവെടുപ്പില്‍ കണ്ടെത്തിയിട്ടണ്ട്. ശരിയായ രീതിയില്‍ അല്ല … Read more

എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണം: കോളേജിന് വീഴ്ച പറ്റിയെന്നും സമരത്തിനില്ലെന്നും സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍

കൊച്ചി: കോളെജ് അടച്ച് പ്രതിഷേധത്തിനില്ലെന്ന് സ്വാശ്രയ എന്‍ജിനീയറിങ് കോളെജ് മാനേജ്‌മെന്റ് അസോസിയേഷന്‍. വിദ്യാഭ്യാസ മന്ത്രിയില്‍ പ്രതീക്ഷയുണ്ടെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യം സംബന്ധിച്ച് നാളെ ചര്‍ച്ച നടത്താമെന്നും പ്രശ്‌നം പരിഹരിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ അിശ്ചിതകാല സമരം നടത്താന്‍ ഉദ്ദേശിക്കുന്നില്ല. നെഹ്‌റു കോളേജ് തെറ്റ് ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകണമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. തൃശൂരിലെ പാമ്പാടി നെഹ്‌റു കോളെജില്‍ ജിഷ്ണുവിന്റെ മരണത്തിനുശേഷം … Read more

‘കേരള ജനപക്ഷ’ വുമായി പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്ജ് വീണ്ടും കളത്തില്‍ ഇറങ്ങുന്നു

പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി എത്തുന്നു. കേരള ജനപക്ഷമെന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി.സി ജോര്‍ജ്ജ് തന്നെയാണ് വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ പ്രഖ്യാപനം ഗാന്ധി രക്തസാക്ഷിത്വ ദിനമായ ജനുവരി 30 ന് നടത്തുമെന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞു. പാര്‍ട്ടിയുടെ ആദ്യസമരം നോട്ട് പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കലിനെതിരെ ഈ മാസം 12ാം തിയതി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈമാസം 17നു പാര്‍ട്ടിയുടെ ആദ്യത്തെ പ്രക്ഷോഭം നടത്താനും തീരുമാനമായി. അന്നേദിവസം എറണാകുളം നോര്‍ത്ത് റെയില്‍വെ … Read more

ഈ വര്‍ഷം കണ്ടിരിക്കേണ്ട 12 ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളവും

ബ്രിട്ടനിലെ ട്രാവല്‍ ഏജന്റുമാരുടെ സംഘടന തയ്യാറാക്കിയ ഈ വര്‍ഷം തീര്‍ച്ചയായും കണ്ടിരിക്കേണ്ട 12 ടൂറിസ്റ്റു കേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളവും. ഇത് കേരളാ ടൂറിസത്തിന് ലഭിച്ച ഏറ്റവും മികച്ച അംഗീകാരവുമായി. ബ്രിട്ടനിലെ ട്രാവല്‍ ഏജന്റുമാരുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും സംഘടനയായ അസോസിയേഷന്‍ ഓഫ് ബ്രിട്ടിഷ് ട്രാവല്‍ ഏജന്റ്‌സ് (ആബ്റ്റ) പുറത്തിറക്കിയ, 2017ല്‍ കാണേണ്ട 12 സ്ഥലങ്ങളുടെ പട്ടികയിലാണ് കേരളം ഇടം പിടിച്ചത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെല്ലാം പട്ടികയ്ക്ക് പുറത്തായപ്പോള്‍ ഒരിക്കലും മാറ്റിനിര്‍ത്താന്‍ കഴിയാത്ത സ്ഥലമായി കേരളം പട്ടികയില്‍ ഇടംപിടിച്ചു. അമേരിക്ക, … Read more

പുതുവര്‍ഷം കേരളം കുടിച്ച് ആഘോഷിച്ചു ; റെക്കോര്‍ഡ് മദ്യ വില്‍പ്പന

കേരളത്തില്‍ നോട്ട് നിരോധനം നിശേഷം ബാധിക്കാത്ത ഒരു ദിവസമായിരുന്നു കഴിഞ്ഞ ഡിസംബര്‍ 31. അന്നേ ദിവസ കേരളം കുടിച്ച് ആഘോഷിക്കുകയായിരുന്നു. കേരളത്തിലാദ്യമായി പ്രതിദിന മദ്യവില്‍പന ഒരു കോടി കടന്നു. 1,02,88,885 രൂപയുടെ മദ്യം വിറ്റ് കണ്‍സ്യൂമര്‍ഫെഡിന്റെ വൈറ്റില പ്രീമിയം ഔട്ട്ലറ്റാണു ചരിത്രത്തിലാദ്യമായി എട്ടക്കസംഖ്യയുടെ വില്‍പ്പന തികച്ചത്.ബീവ്റിജസ് കോര്‍പറേഷന്റെ ഏറ്റവുമധികം കച്ചവടം നടന്ന ഔട്ട്ലറ്റിലെ വില്‍പന ഇതിന്റെ പകുതി പോലും എത്തിയില്ല. ബവ്കോയില്‍ ഒന്നാമതെത്തിയ എറണാകുളം ഗാന്ധിനഗറിലെ പ്രീമിയം ഔട്ട്ലറ്റില്‍ വിറ്റത് 48.65 ലക്ഷത്തിന്റെ മദ്യം മാത്രം. പുതുവല്‍സരത്തലേന്നു … Read more

ഗുരുവായൂരപ്പന് കഴിഞ്ഞ മാസം കാണിക്കയായി ലഭിച്ചത് 25 ലക്ഷത്തിന്റെ അസാധു നോട്ടുകള്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നപ്പോള്‍ ലഭിച്ചത് 25 ലക്ഷത്തിന്റെ അസാധു നോട്ടുകള്‍. കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാര വരവ് മാത്രമാണ് ഈ നോട്ടുകള്‍. രാജ്യത്ത് നിരോധിക്കപ്പെട്ട നോട്ടുകള്‍ യാതൊരു വിശദീകരണവും നല്‍കാതെ ഒഴിവാക്കാനായി ചിലര്‍ ആരാധനാലയങ്ങള്‍ ഉപയോഗപ്പെടുത്തിയതിന്റെ തെളിവാണ് ക്ഷേത്ര ഭണ്ഡാരത്തിലെ നോട്ടുകള്‍. നവംബര്‍ 24നു ഭണ്ഡാരം എണ്ണി തിട്ടപ്പെടുത്തിയതിനുശേഷം കഴിഞ്ഞ ഡിസംബര്‍ 30ന് ഭണ്ഡാരം വീണ്ടും തുറന്നപ്പോഴാണ് അസാധു നോട്ടുകള്‍ കണ്ടെടുത്തത്. അസാധു നോട്ടുകള്‍ ബാങ്കില്‍ സ്വീകരിക്കുന്ന അവസാന തീയ്യതി കണക്കിലെടുത്തായിരുന്നു ഭണ്ഡാരം തുറന്നത്. … Read more

പുതുവത്സര ആഘോഷങ്ങള്‍ക്കായി ഇന്ത്യയിലെത്തിയവര്‍ക്ക് ഇസ്രായേലിന്റെ ഭീകരാക്രമണ മുന്നറിയിപ്പ്

ഇന്ത്യക്ക് ഇസ്രായേലിന്റെ ഭീകരാക്രമണ മുന്നറിയിപ്പ്. ആക്രമണ സാധ്യത സംബന്ധിച്ച മുന്നറിയിപ്പ് ഇസ്രായേല്‍ തീവ്രവാദ വിരുദ്ധ ബ്യൂ റോയാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറന്‍ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഗോവ, പൂനെ, മുംബൈ, കൊച്ചി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് ക്ലബ് പാര്‍ട്ടികളിലും ബീച്ചുകളിലെ ആഘോഷ പരിപാടികളിലും പങ്കെടുക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിവതും ബീച്ചുകളിലെ ആഘോഷങ്ങള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ഇന്ത്യയിലുള്ള ഇസ്രായേലി ബന്ധുക്കള്‍ക്കും ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. വിദേശികളെയാണ് ഭീകര്‍ ലക്ഷ്യമിടുന്നത്. അതിനാല്‍ … Read more

പാക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ മമ്മൂട്ടിയും സലിം കുമാറും; മലയാളി ഡാ…

ചെറിയ നിലയില്‍ തുടങ്ങിയ കളി കാര്യമായി എന്നാവും പാക്ക് ഹാക്കര്‍മാര്‍ ഇപ്പോള്‍ വിചാരിക്കുന്നത് . തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ പേരിലുള്ള അനൗദ്യോഗിക സൈറ്റുകള്‍ ഹാക്ക് ചെയ്ത് പാക് ഹാക്കര്‍മാര്‍ തുടങ്ങിയ കളി ഇപ്പോള്‍, പാകിസ്താന് വലിയ പണിയാണ് കൊടുത്തുകൊണ്ടിരിക്കുന്നത്. പാക് സര്‍ക്കാരിന്റെ സൈറ്റുകള്‍ ഹാക്ക് ചെയ്തതിന് പിന്നാലെ ഇപ്പോളിതാ പാകിസ്താന്റെ ഏറ്റവും പ്രധാനപ്പെട്ട വെബ്സൈറ്റിലാണ് ഇന്ത്യന്‍ ഹാക്കര്‍മാര്‍ കൈവെച്ചിരിക്കുന്നത്. പാക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത് മലയാളി ഹാക്കര്‍മാരാണ്. പാക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ഇപ്പോള്‍ … Read more

വരാനിരിക്കുന്നത് ഗുരുതര നോട്ട് ക്ഷാമം; ബാങ്കുകളില്‍ സുരക്ഷ ഉറപ്പാക്കും: ധനകാര്യവകുപ്പ്

സംസ്ഥാനത്തു വരാനിരിക്കുന്നത് ഗുരുതര നോട്ട് ക്ഷാമമാണെന്ന് ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം. ശമ്പളം നല്‍കുന്നതിനായി സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്ര പണം നല്‍കാനാകില്ലെന്നു റിസര്‍വ് ബാങ്ക് ഇന്നലെ അറിയിച്ചിരുന്നു. ഇതോടെ ബാങ്കുകളില്‍ ക്രമസമാധാന പ്രശ്‌നത്തിനു സാധ്യതയുണ്ടാകുമെന്ന വിലയിരുത്തലുണ്ട്. ഇവിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കും. പുതുവര്‍ഷത്തിലെ ആദ്യ 10 ദിവസം നിര്‍ണായകമാണെന്നും വിവിധ മേഖലകളിലെ പ്രതിസന്ധികള്‍ പരിശോധിക്കണമെന്നും കെ.എം. ഏബ്രഹാം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. ആവശ്യമുള്ളതിന്റെ 60% മാത്രം തുകയേ കൈമാറാനാകൂയെന്നാണ് ആര്‍ബിഐ ഇന്നലെ അറിയിച്ചത്. ഇതുസംബന്ധിച്ചു പരിഹാരം തേടുന്നതിനായി … Read more

പരസ്പരം കൊമ്പ് കോര്‍ത്ത് മുരളീധരനും രാജ്മോഹന്‍ ഉണ്ണിത്താനും കോണ്‍ഗ്രസ്സില്‍ ഗ്രുപ്പ് യുദ്ധം തെരുവിലേക്ക്

കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് വഴക്ക് തെരുവിലേക്കും. കെ മുരളീധരനെ ആക്ഷേപിച്ച് പ്രസ്താവനകള്‍ നടത്തിയതില്‍ പ്രതിഷേധിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന് നേരെ മുരളീധരന്‍ അനുകൂലികള്‍ കൈയ്യേറ്റം ചെയ്യുകയും ചീമുട്ടയേറ് നടത്തുകയും ചെയ്തു. കെപിസിസി വക്താവ് സ്ഥാനം രാജിവെച്ച രാജ്‌മോഹന്‍ ഉണ്ണിത്താനെ കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. കയ്യേറ്റത്തില്‍ ഉണ്ണിത്താന്റെ വാഹനത്തിന്റെ ചില്ല് തകരുകയും ചീമുട്ടയേറ് ശക്തമാവുകയും ചെയ്തതോടെ അദ്ദേഹം കൊല്ലം ഡിസിസി ഓഫീസിനകത്ത് ബിന്ദു കൃഷ്ണ അടക്കമുള്ളവരുടെ സഹായത്തോടെ അഭയം തേടി. ഉണ്ണിത്താനെ പുറത്ത് കടക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ … Read more