ടോംസ് കോളേജില്‍ ഗുരുതര നിയമലംഘനം; നടപടിയുണ്ടാകും

കോട്ടയം: മറ്റക്കര ടോംസ് എഞ്ചിനീയറിങ് കോളേജിന് അനുമതി നല്‍കിയത് ഉള്‍പ്പെടെ ഗുരുതരമായ നിയമലംഘനമുണ്ടായതായി റിപ്പോര്‍ട്ട്. കോളേജിലെ പീഡനത്തെ പറ്റി അന്വേഷിച്ച് രജിസ്ട്രാര്‍ ഡോ. ജെ.പി.പത്മകുമാറും പരീക്ഷാ കണ്‍ട്രോളറും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കോളേജിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് സൂചന.

കോളേജിലെ വിദ്യാര്‍ഥി ജിഷ്ണു ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്നും സമിതി കണ്ടെത്തി. നാലു പേര്‍ തങ്ങേണ്ട മുറിയില്‍ പതിനഞ്ചോളം പേരാണ് താമസിക്കുന്നതെന്നും സമിതി തെളിവെടുപ്പില്‍ കണ്ടെത്തിയിട്ടണ്ട്.
ശരിയായ രീതിയില്‍ അല്ല കോളേജിന്റെ പ്രവര്‍ത്തനമെന്ന് തെളിവെടുപ്പില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രജിസ്ട്രാറോട് പറഞ്ഞു.

കോളേജിനേയും ചെയര്‍മാന്‍ ടോം ടി. ജോസഫിനേയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരാതികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ലേഡീസ് ഹോസ്റ്റലിലേക്കുള്ള ചെയര്‍മാന്റെ രാത്രി സന്ദര്‍ശനത്തെ കുറിച്ചും വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടു. ഹോസ്റ്റലില്‍ ലഭിക്കുന്നത് മോശം ഭക്ഷണമാണെന്നും പരാതിപ്പെട്ടാല്‍ ശാരീരിക മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അതേസമയം, അദ്ധ്യാപകരില്‍ ഭൂരിഭാഗവും മാനേജ്‌മെന്റിനെ കുറിച്ച് മൗനം പാലിക്കുകയാണ് ചെയ്തത്. അദ്ധ്യാപകരില്‍ ചിലര്‍ മാനേജ്‌മെന്റിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: