കാണാനില്ലെന്ന പരാതി; താന്‍ രാഹുല്‍ ഗാന്ധിയുടെ ക്ലബ്ബില്‍ ചേരാന്‍ പോയതാണെന്ന് മുകേഷ്

കൊല്ലം: തന്നെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് സ്വീകരിച്ച നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി എംഎല്‍എ മുകേഷ് രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് അസംബ്ലി മണ്ഡലം പ്രസിഡന്റ് നല്‍കിയ പരാതി സ്വീകരിച്ച് കൊല്ലം വെസ്റ്റ് പൊലീസ് രസീത് നല്‍കിയതിനെതിരെയാണ് വെസ്റ്റ് എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎമ്മും മുകേഷും രംഗത്ത് എത്തിയത്. ഇതു സംബന്ധിച്ച് സിപിഐ(എം) സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തി്ടുണ്ട്. തന്നെ കാണാനില്ലെന്ന പരാതിയില്‍ തമാശകലര്‍ത്തിയാണ് മുകേഷ് പ്രതികരിച്ചത്. രാഹുല്‍ ഗാന്ധിയുടെ ക്ലബ്ബില്‍ അംഗത്വം എടുക്കാന്‍ പോയതാണ് താനെന്ന് … Read more

കണ്ണീര്‍ പരമ്പരകള്‍ക്കെതിരേ സര്‍ക്കാര്‍; പരമ്പരകള്‍ക്കും സെന്‍സറിംഗ് ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സീരിയലുകളിലൂടെ ഇനി എന്തും കാണിക്കാമെന്ന ചാനലുകളുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. സിനിമയിലേതുപോലെ സീരിയലുകള്‍ക്കും സെന്‍സറിങ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. സിനിമകളിലേതുപോലെ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലുകള്‍ക്കും സെന്‍സറിങ് ഏര്‍പ്പെടുത്തുവാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതിനായി സീരിയലുകള്‍ക്ക് സെന്‍സര്‍ബോര്‍ഡ സ്ഥാപിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അനുകൂല തീരുമാനത്തിനായി സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയത്. സംസ്ഥാനത്ത് സംപ്രേഷണം ചെയ്യുന്ന പല സീരിയലുകളുടെയും ഉള്ളടക്കം … Read more

ഗുല്‍ബര്‍ഗയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനി റാഗ് ചെയ്യപ്പെട്ട സംഭവം; മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ റിമാന്‍ഡില്‍

കോഴിക്കോട്: ഗുല്‍ബര്‍ഗയിലെ അല്‍ഖമാര്‍ നഴ്സിംഗ് കോളജില്‍ ദളിത് വിദ്യാര്‍ഥിനി റാഗിംഗിന് ഇരയായ സംഭവത്തില്‍ മൂന്നു സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനികളായ ആതിര, കൃഷ്ണപ്രിയ എന്നിവരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. അശ്വതിയുടെ കൂടെ താമസിച്ചിരുന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റാഗിംഗിനിരയായ അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇടുക്കി സ്വദേശിനി ആതിര, കൊല്ലം സ്വദേശിനി ലക്ഷ്മി എന്നിവര്‍ക്കെതിരേ വധശ്രമത്തിനും എസ്സി, എസ്ടി പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരവും കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തിരുന്നു. … Read more

കാര്യം നടക്കാന്‍ കൈമടക്ക്; ഇനി വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൈമടക്ക് നല്‍കുന്നവരെ ചോദ്യം ചെയ്യണമെന്ന് എന്‍ജിഒ യൂണിയന്‍കാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യം ഉപദേശിക്കണം, ആവര്‍ത്തിച്ചാല്‍ രക്ഷിക്കാന്‍ നില്‍ക്കരുത്. കൈമടക്ക് നല്‍കിയാല്‍ മാത്രം നടപടി എന്ന രീതി മാറണമെന്നും പിണറായി പറഞ്ഞു. എന്‍ജിഒ യൂണിയന്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിരഹിത കാര്യക്ഷമമായ സിവില്‍ സര്‍വീസ് എന്ന മുദ്രാവാക്യം കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും സാക്ഷാത്കരിക്കാനായിട്ടില്ല. സിവില്‍ സര്‍വീസിനെ മാറ്റാന്‍ ഉദ്യോഗസ്ഥര്‍ക്കുമാത്രമേ കഴിയൂ. ഭരണരംഗത്ത് വലിയ തോതില്‍ പുനഃക്രമീകരണം വേണം. പുതിയൊരു കേരളാമോഡലിന് ഇത്തരമൊരു … Read more

ഉമ്മന്‍ ചാണ്ടിക്കും ആര്യാടനുമെതിരെയുള്ള വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : സോളര്‍ കമ്മിഷനു മുന്നില്‍ സരിത എസ്.നായര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനും എതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവു ഹൈക്കോടതി റദ്ദാക്കി. പരാതി നിലനില്‍ക്കുന്നതല്ല. ഉത്തരവ് തിടുക്കത്തിലുള്ളതാണെന്നും ജസ്റ്റിസ് ബി.കെമാല്‍പാഷ ഉത്തരവില്‍ വ്യക്തമാക്കി. ദ്രുതപരിശോധന നടത്തണമെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. കൈക്കൂലി വാങ്ങിയെന്ന സരിതയുടെ വെളിപ്പെടുത്തലിന്റെ … Read more

ജിഷ വധക്കേസ്; ഒന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് സൂചന

കൊച്ചി: ജിഷ വധക്കേസില്‍ കൂടുതല്‍ പ്രതികള്‍ ഉല്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന. അസം സ്വദേശിനി അമിറുള്‍ ഇസ്ലാമിനെക്കൂടാതെ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്നാണ് ഇപ്പോള്‍ പൊലീസിന്റെ കണ്ടെത്തല്‍. അമീറുളിനെ ചോദ്യം ചെയ്തതില്‍നിന്നാണ് പൊലീസിന് ഇക്കാര്യം വ്യക്തമായത്. കൂടാതെ ജിഷയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത മീന്‍ വളര്‍ത്തുന്ന ജാറില്‍ നിന്നുള്ള വിരലടയാളവും പൊലീസിന്റെ കണ്ടെത്തലിനെ ബലപ്പെടുത്തുന്നു. ഈ വിരലടയാളം അമീറുള്ളിന്റെതുമായോ സംഭവ ദിവസത്തിന് ശേഷം പൊലീസ് ശേഖരിച്ച 5000 തോളം വിരലടയാളങ്ങളുമായി താരതമ്യം ചെയ്തു നോക്കിയെങ്കിലും ഒന്നുമായി പൊരുത്തപ്പെടുന്നില്ലായെന്നതും പൊലീസിനെ കുഴക്കുന്നു. ജിഷയുടെ … Read more

ഗുല്‍ബര്‍ഗ റാഗിങ്ങ്; കര്‍ണാടക പൊലീസ് കേരളത്തിലെത്തി

കോഴിക്കോട്: കര്‍ണാടകയിലെ ഗുല്‍ബര്‍ഗ നഴ്‌സിങ്ങ് കോളേജില്‍ ക്രൂരമായ റാഗിങ്ങിനിരയായ പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനായി കര്‍ണ്ണാടക പൊലീസ് സംഘം കേരളത്തിലെത്തി. ഒന്‍പതംഗ സംഘമാണ് കേരളത്തിലെത്തിയത്. നാളെ പെണ്‍കുട്ടിയുടെ മൊഴിയെടുക്കും. അത്യാസന്ന നിലയിലായിരുന്ന പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുഖം പ്രാപിച്ചു വരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ നിര്‍ബന്ധമായി ബാത്ത്‌റൂം ക്ലീനര്‍ കുടിപ്പിച്ചതിനെ തുടര്‍ന്ന് അന്നനാളം വെന്തുരുകിയ നിലയിലായിരുന്നു അശ്വതി. കഴുത്തില്‍ തുളയിട്ട് ട്യൂബ് വഴി ദ്രാവരൂപത്തിലാക്കിയ ഭക്ഷണമാണ് കുട്ടിക്ക് നല്‍കുന്നത്. അടുത്ത ആറുമാസത്തേക്ക് കുട്ടിക്ക് സാധാരണ രീതിയില്‍ വെള്ളം പോലും കുടിക്കാനാവില്ലെന്നാണ് … Read more

സ്മാര്‍ട്ട് സിറ്റി മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്മാര്‍ട്ട് സിറ്റി അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മൂന്നു വര്‍ഷ സമയപരിധിക്കുള്ളില്‍ നിര്‍മാണ ജോലികള്‍ തീര്‍പ്പാക്കാനാണ് കൂടിക്കാഴ്ചയില്‍ ധാരണയായത്. 2020-നപ്പുറം ഒരുകാരണവശാലും പോകില്ല. ഒരുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന രീതിയിലാകും സ്മാര്‍ട്ട്‌സിറ്റി വികസനം ആസൂത്രണം ചെയ്യുക. സ്മാര്‍ട്ട് സിറ്റിയുമായുള്ള കരാര്‍ പ്രകാരം 88 ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടമാണ് നിര്‍മിക്കേണ്ടത്. ഇതില്‍ 67 ലക്ഷം ചതുരശ്ര അടി ഐടി കാര്യങ്ങള്‍ക്കും 21 … Read more

സരിതയെ അറസ്റ്റ് ചെയ്യാന്‍ സോളാര്‍ കമ്മീഷന്‍ ഉത്തരവിട്ടു

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ അറസ്റ്റ് ചെയ്യാന്‍ സോളാര്‍ കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷനില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട്. ഈ മാസം 27നു സരിതയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ ഡിജിപിക്കു കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കമ്മീഷന്റെ ഉത്തരവ് പാലിക്കാതെ കഴിഞ്ഞ മൂന്ന് തവണയും സരിത ഹാജരാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഇന്ന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നു കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു. ഓരോ തവണയും വ്യത്യസ്ത കാരണങ്ങളാണു ഹാജരാകുന്നതിനു തടസമായി സരിത കമ്മീഷനെ … Read more

ടി.പി. ദാസന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റാകുമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് അഞ്ജു ബോബി ജോര്‍ജ് രാജിവച്ചതോടെ മുന്‍പ്രസിഡന്റ് ടിപി ദാസന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ തലപ്പത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടിയുടെ പേര് സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും ടി.പി. ദാസന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷനാവുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. അതേസമയം, അഞ്ജു ബോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സ്പോര്‍ട്സ് കൗണ്‍സില്‍ ഇന്നലെ രാജിവെച്ചെങ്കിലും താല്‍കാലം രാജിവയ്ക്കേണ്ടതില്ലെന്നാണ് യുഡിഎഫ് നിയമിച്ച ജില്ലാ കൗണ്‍സിലുകളുടെ തീരുമാനം. കഴിഞ്ഞ … Read more