പൂട്ടിയ ബാറുകള്‍ തുറക്കില്ല: എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പൂട്ടിയ ബാറുകള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. യുഡിഎഫ് സര്‍ക്കാര്‍ ബാറുകള്‍ പൂട്ടിയതിനു ശേഷവും സംസ്ഥാനത്ത് മദ്യ ഉപഭോഗം കൂടുകയാണുണ്ടായത്. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്നും ഇതുമായി ബന്ധപ്പെട്ട് മാറ്റങ്ങള്‍ പാര്‍ട്ടിയില്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. യുഡിഎഫിന്റെ മദ്യനയം മാറ്റുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഡീസല്‍ വാഹനങ്ങളുടെ നിരോധനത്തിനുള്ള ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ കേരളം സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. രണ്ടായിരം സിസിയ്ക്ക് മുകളിലുള്ള 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ സുപ്രീം കോടിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനാണ് തച്ചങ്കരി പിണറായിയെ കണ്ടത്. ഇന്നു രാവിലെ സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് തച്ചങ്കരി ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രിയെ കണ്ട ശേഷം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനേയും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കണ്ടു. ഇക്കാര്യത്തിലുള്ള അശങ്ക എങ്ങനെ പരിഹരിക്കണമെന്ന ചര്‍ച്ച സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. സുപ്രീം … Read more

ജിഷ വധം: തനിക്കെതിരേയുള്ള ആരോപണങ്ങള്‍ തള്ളി പി.പി.തങ്കച്ചന്‍

പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ടതിന് പിന്നില്‍ താനാണെന്ന പ്രചരണം നട്ടാല്‍ കുരുക്കാത്ത നുണയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. ജിഷയുടെ കൊലപാതകത്തില്‍ തങ്കച്ചന് പങ്കുണ്ടെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകന്‍ ജോമാന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത് വാര്‍ത്തയായിരുന്നു. ഇതോടെയാണ് ആരോപണങ്ങള്‍ തള്ളി തങ്കച്ചന്‍ രംഗത്തുവന്നത്. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഉന്നയിച്ച പരാതിയിലെ ആരോപനങ്ങള്‍ എല്ലാം തെറ്റാണ്. പെരുമ്പാവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിയില്‍ ചിലര്‍ പകവീട്ടുകയാണ്. അഭയ കേസുമായി ബന്ധപ്പെട്ട് ജോമോന്റെ പ്രവര്‍ത്തനങ്ങള്‍ ഏങ്ങനെയായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നും തനിക്കെതിരേ … Read more

ജിഷ വധക്കേസ് എ ഡി ജി പി ബി. സന്ധ്യ അന്വേഷിക്കും; അമ്മയ്ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍, സഹോദരിക്ക് ജോലി

തിരുവനന്തപുരം: ജിഷ വധക്കേസ് അന്വേഷിക്കാന്‍ എ ഡി ജി പി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ സംഘത്തെ നിയോഗിക്കാന്‍ ഇന്ന് ചേര്‍ന്ന പിണറായി മന്ത്രിസഭയുടെ ആദ്യയോഗം തീരുമാനിച്ചു. നിലവിലുള്ള അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .ഇവര്‍ക്കെതിരെ നടപടി എടുക്കുന്ന കാര്യം പരിശോധിക്കും. ജിഷയുടെ വീട് നിര്‍മ്മാണം 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. ജിഷയുടെ അമ്മയ്ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍ നല്‍കും. സഹോദരിക്ക് ഉടന്‍ ജോലി ലഭ്യമാക്കും. -എസ്‌കെ-

യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതി

തിരുവനന്തപുരം: മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ജനുവരി ഒന്നിന് ശേഷം എടുത്ത വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എ കെ ബാലനായിരിക്കും സമിതി കണ്‍വീനര്‍. മുന്‍ സര്‍ക്കാരിന്റെ നിയമവിരുദ്ധ തീരുമാനങ്ങള്‍ കണ്ടെത്തുകയാണ് സമിതിയുടെ ദൗത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ നിലവിലുള്ള ഒഴിവുകള്‍ മുഴുവന്‍ 10 ദിവസത്തിനുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യണം. ഇക്കാര്യം ദൈനം ദിനം നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പി എസ് സി റാങ്ക് ലിസ്റ്റ് … Read more

ജിഷ വധത്തിനു പിന്നില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍; അന്വേഷിക്കണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: പെരുമ്പാവൂരിലെ ജിഷവധക്കേസില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെയും മകന്റേയും പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ഡിജിപിക്കും മുന്‍പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ഇതോടൊപ്പം പരാതി നല്‍കിയിട്ടുണ്ട്. കൊല ചെയ്യപ്പെടുന്നതിന് തൊട്ടു മുന്‍പ് ജിഷ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി സ്വത്തില്‍ അവകാശം ചോദിച്ചിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സ്വത്ത് നല്‍കാന്‍ കോണ്‍ഗ്രസ് നേതാവ് തയ്യാറാകാതെ വന്നപ്പോള്‍ പിതൃത്വം തെളിയിക്കുന്ന ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് ജിഷ വെല്ലുവിളിച്ചിരുന്നു എന്നും ഇതിന് പിന്നാലെയാണ് … Read more

ഇന്നസെന്റിന് അപകടം സംഭവിച്ചെന്ന് വ്യാജ വാര്‍ത്ത; തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് ഇന്നസെന്റ് ഫേസ്ബുക്കില്‍

തിരുവനന്തപുരം: തനിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയെന്നും വ്യക്തമാക്കി നടനും ലോക്‌സഭാംഗവുമായ ഇന്നസെന്റ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാവിലെ മുതല്‍ തൊടുപുഴയില്‍ ഷൂട്ടിംഗിനിടെ അദ്ദേഹം കുഴഞ്ഞ് വീണു മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വാട്ട്‌സ് അപ്പിലും ഫേസ്ബുക്കിലും ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചു. രാത്രി വൈകിയും പലരും ഇന്നസെന്റിന് അപകടം സംഭവിച്ചെന്നും ഹൃദയാഘാതം മൂലം മരിച്ചുവെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നടക്കം നിരവധി മലയാളികള്‍ ഇതറിഞ്ഞ് … Read more

ജിഷ കൊലപാതകം ബി സന്ധ്യ അന്വേഷിക്കും…വീട് പണി 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും…

തിരുവനന്തപുരം: പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം എഡിജിപി ബി സന്ധ്യ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ജിഷയുടെ കൊലപാതകം നടന്ന് ഏകദേശം ഒരു മാസമായിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് സാധിക്കാത്ത സാഹചര്യത്തിലാണ് വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘത്തെ ചുമതലപ്പെടുത്തുന്നത്. ഇന്ന് രൂപീകരിച്ച മന്ത്രിസഭയുടെ ആദ്യയോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം. ചികിത്സയില്‍ കഴിയുന്ന ജിഷയുടെ അമ്മ രാജേശ്വക്ക് സര്‍ക്കാര്‍ 5000 രൂപ വീതം മാസം … Read more

ഇന്നസെന്റ് എംപി സത്യപ്രതിജ്ഞാ വേദിയില്‍

തിരുവനന്തപുരം: നടനും ലോക്സഭാംഗവുമായ ഇന്നസെന്റ് എംപി പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തി. ഇന്നു രാവിലെ മുതല്‍, തൊടുപുഴയില്‍ ഷൂട്ടിംഗിനിടെ അദ്ദേഹം കുഴഞ്ഞ് വീണു മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഷൂട്ടിംഗിനിടെ കുഴഞ്ഞു വീണ താരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചുവെന്നാണ് വ്യാജ പ്രചാരണം ഉണ്ടായത്. വാര്‍ത്ത കാട്ടുതീ പോലെ പരന്നത് അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു

പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ജനസാഗരത്തെ സാക്ഷിനിര്‍ത്തി പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പിണറായിക്കൊപ്പം സത്യവാചകം ചൊല്ലി മന്ത്രിസഭയില്‍ അംഗങ്ങളായി 22 പേരും അധികാരമേറ്റു. 14-ാം മന്ത്രിസഭയിലെ 22-ാം മുഖ്യമന്ത്രിയാണ് പിണറായി. പൊതുഭരണവും ആഭ്യന്തരവും വിജിലന്‍സും ഐടിയും പിണറായി വിജയന്‍ കൈകാര്യം ചെയ്യും. പത്തുവര്‍ഷം പാര്‍ട്ടിയെ നയിച്ചതിന്റെ അനുഭവങ്ങളുമായാണ് പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയിലെത്തിയത്. വി.എസ്.അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി, ചലച്ചിത്ര മേഖലയില്‍നിന്നുള്ള പ്രമുഖരും ഒപ്പം ആവേശക്കടലായി പതിനായിരങ്ങളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. … Read more