കസ്റ്റഡിയിലെടുത്തയാളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു

  കൊട്ടാരക്കര: കസ്റ്റഡിയിലെടുത്തയാളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സംഘടിച്ചെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊട്ടാരക്കര പോലീസ് സ്റ്റേഷനു നേരെ ആക്രമണം നടത്തി. തിങ്കളാഴ്ച അര്‍ധ രാത്രിയോടെയാണ് സംഭവം. കല്ലേറിലും മര്‍ദനത്തിലും സിഐ അടക്കം ആറ് പോലീസുകാര്‍ക്ക് പരിക്കേറ്റു. മൂന്ന് പോലീസ് വാഹനങ്ങള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. സ്റ്റേഷന്റെ ജനല്‍ ഗ്ലാസും ഓടും ഷീറ്റും കല്ലേറില്‍ തകര്‍ന്നു. പരിക്കേറ്റ പുത്തൂര്‍ എസ്‌ഐ വി.പി സുധീഷ്, പോലീസുകാരായ ദിനേഷ്‌കുമാര്‍, ഷഫീക്, ഹോംഗാര്‍ഡ് വിജയന്‍പിള്ള എന്നിവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഐ സജികുമാറും മറ്റൊരു … Read more

പി ജയരാജനെ മൂന്ന് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെ ഉപാധികളോടെ മൂന്ന് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നുള്ള കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ജയരാജന്റെ ആരോഗ്യസ്ഥിതി തൃപ്തികരമായതിനെത്തുടര്‍ന്നാണ് ഉത്തരവ്. കഴിഞ്ഞ 17-ാം തീയതി മുതല്‍ സിബിഐ ജയരാജനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് കോടതി സിബിഐയുടെ ആവശ്യം കോടതി ഭാഗികമായി അനുവദിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലോ, … Read more

സ്‌കൂള്‍ കുട്ടികളുടെ മുന്നിലിട്ട് ബിജെപി പ്രവര്‍ത്തകനെ വെട്ടി

കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ബിജെപി പ്രവര്‍ത്തകനായ അണിയാറം വലിയാണ്ടി പീടിക ബിജുവിനാണ് വെട്ടേറ്റത്. സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി െ്രെഡവനായ ബിജുവിനെ വിദ്യാര്‍ഥികളുടെ മുന്നിലിട്ടു വെട്ടുകയായിരുന്നു. കൈകള്‍ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ഇയാളെ തലശേരി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ തടഞ്ഞപ്പോള്‍ റോഡിലേക്കു മറിഞ്ഞ ഓട്ടോയില്‍ നിന്നു ബിജുവിനെ പുറത്തേക്കു വലിച്ചിട്ടു വെട്ടുകയായിരുന്നു. മാഹി എസ്എന്‍ പബ്ലിക് സ്‌കൂളിലേക്കു ചൊക്ലിയില്‍ നിന്നു വിദ്യാര്‍ഥികളുമായി പോകുകയായിരുന്നു ബിജു. -എജെ-

ലഹരി കടത്ത് കേസ്: കുവൈറ്റില്‍ മൂന്ന് മലയാളികള്‍ക്കു വധശിക്ഷ

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മയക്കുമരുന്ന് കേസില്‍ മൂന്നു മലയാളികള്‍ക്ക് വധശിക്ഷ. മലപ്പുറം സ്വദേശികളായ മുസ്തഫ ഷാഹുല്‍ ഹമീദ്, അബൂബക്കര്‍ സിദ്ദിഖി, ഫൈസല്‍ മാങ്ങാത്തോട്ടത്തില്‍ എന്നിവര്‍ക്കാണു കോടതി വധശിക്ഷ വിധിച്ചത്. ഒരു ശ്രീലങ്കന്‍ പൌരനേയും തൂക്കിക്കൊല്ലാന്‍ വിധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് ഇവരെ ലഹരി കേസില്‍ അറസ്റ്റ് ചെയ്തത്. പിന്നീട് കുവൈറ്റ് പോലീസ് ഇവര്‍ക്കുമേല്‍ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതികള്‍ക്ക് അപ്പീല്‍ പോകാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ജസ്റ്റിസ് മുതീബ് അല്‍ ആരിദിയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ … Read more

ചിരിയോര്‍മ്മകള്‍ ബാക്കിയാക്കി മണി മടങ്ങി; ഒരു നോക്കു കാണാന്‍ ജനലക്ഷങ്ങള്‍

ചാലക്കുടി: മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ ഭൗതിക ശരീരം അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങി. മതപരമായ ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് അഞ്ച് മണിയോടെ അദ്ദേഹത്തിന്റെ വസതിയില്‍ ഒരുക്കിയ ചിതയ്ക്ക് മണിയുടെ സഹോദരീപുത്രന്‍ വൈകുന്നേരം 5.27ഓടെ തീ കൊളുത്തി. ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. മണിയുടെ മരണവാര്‍ത്തയറിഞ്ഞ് രാവിലെ മുതല്‍ ജനലക്ഷങ്ങളാണ് മണിയെ ഒരു നോക്കുകാണാന്‍ തൃശൂരിലേക്കും പിന്നീട് ചാലക്കുടിയിലേക്കും ഒഴുകിയെത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസും വൊളന്റിയര്‍മാരും നന്നേ ബുദ്ധിമുട്ടി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആശുപത്രി അങ്കണത്തില്‍ അല്‍പ്പ … Read more

മണിക്ക് ഗുരുതമായ കരള്‍രോഗമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചാലക്കുടി: അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മണിക്ക് ഗുരുതരമായ കരള്‍രോഗമുണ്ടായിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. കരള്‍ തീര്‍ത്തും തകരാറിലായിരുന്നു. ശരീരത്തിലെ മറ്റ് രാസവസ്തുക്കള്‍ മരുന്നുകള്‍ മൂലമായിരുന്നു. എന്നാല്‍ ശരീരത്തിലുണ്ടായിരുന്ന മെഥനോള്‍ സാന്നിദ്ധ്യത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ രാസപരിശോധനാഫലം പുറത്ത് വരണം. ഇതിനായി മണിയുടെ ആന്തരികാവയവങ്ങള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. അതേസമയം മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിനിമാ നടന്‍ ജാഫര്‍ ഇടുക്കി അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മണി അബോധാവസ്ഥയില്‍ കാണപ്പെട്ട … Read more

കലാഭവന്‍ മണിയുടെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക്

തൃശൂര്‍: കലാഭവന്‍ മണിയുടെ ആന്തരികാവയവങ്ങള്‍ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ പോലീസ് തീരുമാനിച്ചു. വിസറയും രക്തസാമ്പിളുകളും കാക്കനാട്ടെ സര്‍ക്കാര്‍ ലബോറട്ടറിയിലേക്കാണ് അയക്കുക. ഇതിന്റെ പരിശോധന ഫലം ലഭിക്കുന്നതിന് ഒരു മാസമെങ്കിലുമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കിലും അതേക്കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായില്ല.

കലാഭവന്‍ മണിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

ന്യൂഡല്‍ഹി: കലാഭവന്‍ മണിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് മോദി അനുശോചനം അറിയിച്ചത്. മണിയുടെ വിയോഗത്തിലൂടെ മികച്ച കലാകാരനെയാണ് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ഫാന്‍സിന്റെയും ദുഖത്തില്‍ പങ്കുചേരുന്നതായും മോദി ട്വീറ്റ് ചെയ്തു.

കലാഭവന്‍ മണിക്ക് അന്ത്യാജ്ഞലിയര്‍പ്പിച്ച് ആയിരങ്ങള്‍, സംസ്‌കാരം വൈകീട്ട് 5 മണിക്ക്

തൃശൂര്‍ : ഞായറാഴ്ച വൈകിട്ട് അന്തരിച്ച ചലച്ചിത്ര നടന്‍ കലാഭവന്‍ മണിക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മെഡിക്കല്‍ കോളജിലും തൃശൂര്‍ റീജ്യണല്‍ തീയറ്ററിലും പൊതുദര്‍ശനത്തിന് വെച്ചു. ഉച്ചയ്ക്ക് 12.25 ഓടെയാണ് മൃതദേഹം റീജണല്‍ തിയേറ്ററില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചത്. രാവിലെ ഒമ്പതുമുതല്‍ തന്നെ വന്‍തിരക്കാണ് റീജണല്‍ തിയേറ്ററില്‍ അനുഭവപ്പെട്ടത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിനുപോലും കഴിയാത്ത സ്ഥിതിയായിരുന്നു. അനൗണ്‍സ്‌മെന്റിലൂടെ ജനങ്ങളെ ഒതുക്കി നിര്‍ത്താന്‍ പോലീസും മറ്റും ശ്രമിച്ചുവെങ്കിലും മൃതദേഹം പുറത്തെടുക്കാന്‍ ഏറെ ബുദ്ധിമുട്ടി. കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകള്‍ ഉള്‍പ്പടെ … Read more

കലാഭവന്‍ മണിക്ക് വിട…

കൊച്ചി : കലാഭവന്‍ മണി അന്തരിച്ചു. രണ്ട് ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോള്‍ ഉള്ളത്. ഭാര്യയും മകളും അടുത്ത സുഹൃത്തുക്കളും ആശുപത്രിയില്‍ ഇപ്പോള്‍ ഉണ്ട്. ഓട്ടോ തൊഴിലാളിയായി ജീവിതം ആരംഭിച്ച്  മമിക്രിയിലൂടെ സിനിമയിലേക്കെത്തുകയായിരന്നു.  ഇരുനൂറിലേറെ മലയാള സിനിമകളില്‍ അഭിനയിച്ചു.  അന്യഭാഷാ സിനിമകളില്‍ വില്ലനായും തിളങ്ങി.