മുല്ലപ്പെരിയാര്‍; കേരളം സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും സുപ്രീംകോടതിയിലേക്ക്. തമിഴ്‌നാട് മില്ലപ്പെരിയാര്‍ വിഷയത്തില്‍ കൈക്കൊള്ളുന്ന സമീപനങ്ങള്‍ നിലവിലെ വ്യവസ്ഥകള്‍ക്കു എതിരാണെന്നും കേരളവുമായി ചര്‍ച്ച നടത്താതെ മുന്നറിയിപ്പുകള്‍ നല്കാതെ തമിഴ്‌നാട് പ്രവര്‍ത്തിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീംകോടതിയെ സമീപിക്കുന്നത്. സുപ്രീംകോടതിയുടെ മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശങ്ങള്‍പോലും പാലിക്കാതെയുള്ള തമിഴ്‌നാടിന്റെ തീരുമാനങ്ങളെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ കേരളം സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് കേരളത്തിനു കേന്ദ്രം നല്കിയിരിക്കുന്ന നിര്‍ദ്ദേശം. അടിയന്തരഘട്ടങ്ങളില്‍ … Read more

മുല്ലപ്പെരിയാര്‍: ജലനിരപ്പ് 141 അടിയായി നിലനിര്‍ത്താന്‍ ധാരണയായി

  കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയായി നിലനിര്‍ത്താന്‍ ധാരണയായി. ഇടുക്കി, തേനി ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണു തീരുമാനം. അണക്കെട്ടില്‍ സംയുക്ത പരിശോധന നടത്തിയശേഷമായിരുന്നു ജില്ലാ കളക്ടര്‍മാരുടെ യോഗം. വൃഷ്ടിപ്രദേശത്തുനിന്ന് അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുന്നതിനാല്‍ 141.8 അടി വെള്ളം ഡാമിലുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയോട് അടുത്തതോടെയാണ് 13 സ്പില്‍വേ ഷട്ടറുകളില്‍ എട്ടെണ്ണം തിങ്കളാഴ്ച രാത്രി തുറന്നത്. രാത്രി എട്ടോടെയാണ് ആദ്യഷട്ടര്‍ തുറന്നത്. ഷട്ടറുകള്‍ ഒന്നരയടിയാണ് ഉയര്‍ത്തിയത്. 2008 നുശേഷം ആദ്യമാണ് സ്പില്‍വേ ഷട്ടറുകള്‍ … Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്‍ പിടിയിലായി

കൊച്ചി : എറണാകുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന വൈദികനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. ലത്തീന്‍ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതയ്ക്ക് കീഴിലുള്ള പുത്തന്‍വേലിക്കര പറങ്കിനാട്ടികാരിശ് ലൂര്‍ദ്മാതാ പള്ളി വികാരി ഫാ. എഡ്‌വിന്‍ സിഗ്രേസിനെയാണ് ആലുവ പോലീസ് ചോദ്യം ചെയ്തു വരുന്നത്. തൃശ്ശൂര്‍ പൂമംഗലം സ്വദേശിയാണ്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് വൈദികനെ രൂപത നീക്കം ചെയ്തിരുന്നു. ഇതേതുടര്‍ന്ന് മാസങ്ങളായി വൈദികന്‍ ഒളിവിലായിരുന്നു. പള്ളിമേടയിലേയ്ക്ക് വൈദികന്‍ പെണ്‍കുട്ടിയെ നിരന്തരമായി കൂട്ടിക്കൊണ്ടു പോകുന്നതില്‍ … Read more

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉടന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജലവിഭവമന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. തുറക്കുന്നതിനു 12 മണിക്കൂര്‍ മുന്‍പ് മുന്നറിയിപ്പു നല്‍കണമെന്ന വ്യവസ്ഥ തമിഴ്‌നാട് പാലിച്ചില്ല. മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനവും ശരിയായ രീതിയിലല്ലെന്നും ഇക്കാര്യം ജലവിഭവ കമ്മിഷനെ അറിയിച്ചിട്ടുണ്ടെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്ന് ഇ.എസ്.ബിജിമോള്‍ എംഎല്‍എ പറഞ്ഞു. കേന്ദ്ര ജല കമ്മീഷനിലെ ധാരണ പ്രകാരം ഷട്ടറുകള്‍ തുറക്കുന്നതിന് 12 മണിക്കൂര്‍ മുമ്പ് തമിഴ്‌നാട് കേരളത്തിന് ഔദ്യോഗിക മുന്നറിയിപ്പ് നല്‍കേണ്ടതാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ … Read more

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയായി; മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ആറു ഷട്ടറുകള്‍ തുറന്നു; ഭീതിയോടെ പ്രദേശവാസികള്‍

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 ആയി. സ്പില്‍ വേയുടെ ആറു ഷട്ടറുകള്‍ തുറന്നു. എന്നാല്‍ മുന്നറിയിപ്പില്ലാതെയായിരുന്നു തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നത്. ഷട്ടറുകള്‍ തുറക്കുന്നതിനുള്ള ചട്ടംലംഘിച്ചായിരുന്നു ഇത്. ഷട്ടറുകള്‍ തുറക്കുന്നതിനുമുമ്പ് ഷട്ടര്‍ഗേറ്റ് ഓപ്പറേറ്റിംഗ് മാനുവല്‍ കേന്ദ്ര ജലകമ്മീഷന് സമര്‍പ്പിക്കണമെങ്കിലും തമിഴ്‌നാട് ഇത് സമര്‍പ്പിച്ചില്ല. അണക്കെട്ടു മേഖലയിലും തേക്കടി ഉള്‍പ്പെടെയുള്ള വൃഷ്ടിപ്രദേശത്തും ശക്തമായ മഴ തുടരുകയാണ്. സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ജലനിരപ്പ് കൊണ്ടുപോകുന്ന കനാല്‍ ഷട്ടറുകള്‍ പൂര്‍ണമായി തുറന്നുവയ്ക്കുകയും ഫോര്‍ബേ ഡാം തുറന്നും വെള്ളം കൂടുതലായി ഒഴുക്കി ജലനിരപ്പ് … Read more

കനത്ത ജാഗ്രത;മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.86 അടിയായി; ഇന്ന് രാത്രിതന്നെ 206 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 141.86 അടിയായതോടെ സ്പില്‍ വേ എപ്പോള്‍വേണമെങ്കിലും തുറക്കാമെന്നും ജനങ്ങളെ ഇന്ന് തന്നെ മാറ്റിപ്പാര്‍പ്പിക്കുമെന്നും ജലവിഭവ മന്ത്രി പി.ജെ ജോസഫ്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അണക്കെട്ടിന് സമീപമുള്ള 206 കുടുംബങ്ങളെ ഇന്ന് തന്നെ മാറ്റിപ്പാര്‍പ്പിക്കും. അതിനിടെ, അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് കേന്ദ്ര ജലവിഭവ മന്ത്രി ഉമാ ഭാരതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേന്ദ്ര ജലവിഭവ സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് … Read more

മാണിയുടെ കേസിനൊപ്പം കെ ബാബുവിനെതിരായ ആരോപണവും അന്വേഷിക്കണമെന്ന ആവശ്യം കോടതി തള്ളി

കൊച്ചി : ബാര്‍ കോഴക്കേസില്‍ കെ.എം മാണിയ്‌ക്കെതിരായ തുടരന്വേഷണത്തിനൊപ്പം മന്ത്രി കെ.ബാബുവിനെതിരായ ആരോപണവും അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ബാര്‍കോഴ സംബന്ധിച്ച് മാണിയ്‌ക്കെതിരായ കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഇടപെടാനാകില്ലെന്നും ഹര്‍ജിക്കാരന് വിജിലന്‍സ് കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ഓള്‍ കേരളാ ആന്റി കറപ്ഷന്‍ മൂവ്‌മെന്റാണ് കെ.എം മാണിയുടെ കേസിനൊപ്പം കെ. ബാബുവിനെതിരായ കോഴ ആരോപണവും എസ്.പി സുകേശനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യവുമായി കോടതിയില്‍ എത്തിയത്. വ്യത്യസ്ത സ്വാഭവത്തിലുള്ള രണ്ട് ക്രിമിനല്‍ … Read more

സോളാര്‍ കേസ്..സരിതയുടെ മൊഴി അടുത്തമാസം 15ന് രേഖപ്പെടുത്തും… കത്ത് ഹാജരാകണമെന്ന് കമ്മീഷന്‍

കൊച്ചി : സോളാര്‍ കേസില്‍ സരിത എസ്.നായരുടെ മൊഴിയെടുക്കുന്നത് അടുത്തമാസം 15 ലേയ്ക്ക് മാറ്റി. ശാരീരികമായും മാനസികമായും അസ്വസ്ഥതകളുള്ളതിനാല്‍ ഇപ്പോള്‍ മൊഴിനല്‍കുന്നതിന് തടസ്സമുണ്ടെന്നും സമയം നീട്ടി നല്‍കണമെന്നും സരിത ആവശ്യപ്പെട്ടത് അനുസരിച്ചാണ് കമ്മിഷന്‍ സമയം നീട്ടി നല്‍കിയിരിക്കുന്നത്. എന്നാല്‍, മൊഴി നല്‍കിയതിനുശേഷം മാത്രം മതി ഇനി സിനിമാ ഷൂട്ടിങ് എന്ന് കമ്മിഷന്‍ സരിതയോട് പറഞ്ഞു. അതോടൊപ്പം സരിത വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയ കത്ത് 15 ന് ഹാജരാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അടുത്തമാസം 15 ന് ബിജു രാധാകൃഷ്ണനും ഹാജരാകണമെന്നും … Read more

ക്ഷേത്ര വരുമാനം സര്‍ക്കാര്‍ എടുക്കുന്നില്ല..പ്രചരണം കള്ളമെന്ന് മന്ത്രി

തിരുവനന്തപുരം : ക്ഷേത്ര വരുമാനത്തില്‍ നിന്നും ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കാറില്ലെന്ന് ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍. ക്ഷേത്രങ്ങളുടെ വരുമാനം ക്ഷേത്ര വികസനത്തിനായി മാത്രമാണ് വിനിയോഗിക്കുന്നതെന്നും ദേവസ്വം ബോര്‍ഡുകളുടെയും ക്ഷേത്രങ്ങളുടെയും വികസനത്തിനായി ധനസഹായം സര്‍ക്കാര്‍ അങ്ങോട്ട് നല്‍കുകയാണ് ചെയ്തുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഈ സര്‍ക്കാര്‍ വന്നശേഷം ഇതുവരെ 231.38 കോടി രൂപ ക്ഷേത്ര വികസനത്തിനായി നല്‍കിയിട്ടുണ്ടെന്നും വി.ഡി സതീശന്റെ സബ്മിഷന് മറുപടിയായി മന്ത്രി രേഖാമൂലം വ്യക്തമാക്കി. ക്ഷേത്രങ്ങളുടെ വരുമാനം സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് മാറ്റുകയാണെന്നും എന്നാല്‍ ക്രൈസ്തവമുസ്ലീം … Read more

മുല്ലപ്പെരിയിര്‍ 142 അടിയിലേക്ക്, കേരളം ആശങ്കയുടെ മുള്‍മുനയില്‍

തൊടുപുഴ: സുപ്രിം കോടതി നിര്‍ദ്ദേശിച്ച 142 അടിയിലേയ്ക്ക് മുല്ലപ്പെരിയാര്‍ ജലനിരപ്പുയരാന്‍ തമിഴ്‌നാട് കാത്തിരിക്കുമ്പോള്‍ കേരളത്തിലെ ജനങ്ങളെ ആശങ്കയുടെ മുള്‍മുനയിലായിരിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരം ആറുമണിക്കുള്ള കണക്കുകള്‍ പ്രകാരം 141.6 അടിയായിരുന്ന ജലനിരപ്പ് തിങ്കളാഴ്ച വെളുപ്പിനോടെ 142 അടിയിലെത്തുമെന്നാണ് തമിഴ്‌നാട് പൊതുമരാമത്തുവകുപ്പിന്റെ കണക്കുകൂട്ടല്‍. 142 അടിയിലെത്തിയാലുടന്‍ കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്കൊഴുക്കാന്‍ വേണ്ട പ്രാരംഭനടപടികള്‍ അവര്‍ തുടങ്ങി.കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും ശക്തമായി മഴപെയ്തുവരികയാണ്. തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ പറ്റാത്ത വിധം മഴ കൂടിയാല്‍ മാത്രമേ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്?പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി ഇടുക്കി … Read more