നീന്തല്‍ അറിയാവുന്ന ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിച്ചു, ഹൈക്കോടതി

കൊച്ചി : ശാശ്വതീകാനന്ദയുടെ മരണത്തില്‍ എന്തുകൊണ്ട് പുനരന്വേഷണം സാധ്യമല്ലെന്ന് ഹൈക്കോടതി. മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് തുടരന്വേഷണത്തിനുള്ള തടസ്സങ്ങളെ പറ്റി സര്‍ക്കാരിനോട് ആരാഞ്ഞത്. നീന്തല്‍ അറിയാവുന്ന ആള്‍ എങ്ങനെ മുങ്ങിമരിച്ചുവെന്നും കോടതി ചോദിച്ചു. ഇതുസംബന്ധിച്ച വിശദീകരണം രണ്ടാഴ്ചക്കുള്ളില്‍ നല്‍കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്വാമിയുടെ മരണത്തില്‍ ഇതുവരെ ദുരൂഹത കണ്ടെത്താനായിട്ടില്ലെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ പുനരന്വേഷണത്തിന് തയ്യാറാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ആറ് എസ്.പിമാര്‍ ചേര്‍ന്നാണ് സ്വാമിയുടെ മരണം അന്വേഷിച്ചത്. മരണത്തില്‍ ദുരൂഹത കണ്ടെത്താനായിട്ടില്ലെന്നും സര്‍ക്കാര്‍ … Read more

തെരുവുനായ ശല്യം: ചിറ്റിലപ്പിള്ളി നിരാഹാരം അവസാനിപ്പിച്ചു

  കൊച്ചി: തെരുവുനായ്ശല്യത്തില്‍നിന്നു ജനങ്ങളെ രക്ഷിക്കുക എന്ന ആവശ്യവുമായി സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നടത്തിവന്ന 24 മണിക്കൂര്‍ നിരാഹാരസമരം അവസാനിപ്പിച്ചു. അടുത്ത 45 ദിവസത്തിനുള്ളില്‍ തെരുവുനായ്ക്കളുടെ ശല്യത്തിനു ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ സമരപരിപാടികളിലേക്കു നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച എറണാകുളം മറൈന്‍ ഡ്രൈവിലായിരുന്നു നിരഹാരസമരം ആരംഭിച്ചത്. കുട്ടനാട്ടില്‍ പതിനായിരക്കണക്കിനു താറാവുകളെ കൊന്നൊടുക്കിയപ്പോള്‍ ഉണ്ടാകാതിരുന്ന മൃഗസ്‌നേഹം മനുഷ്യജീവനു ഭീഷണിയാകുന്ന തെരുവുനായ്ക്കളോടു കാണിക്കുന്നതിനു പിന്നില്‍ നിഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. നിയമം … Read more

വെള്ളാപ്പള്ളി തട്ടിപ്പ് നടത്തിയതിന് തെളിവുണ്ടെന്ന് വി.എസ്

  കോതമംഗലം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. വെള്ളാപ്പള്ളി നടേശന്‍ നടത്തിയ മൈക്രോ ഫിനാന്‍സ് തട്ടിപ്പു സംബന്ധിച്ച് ആരും തെറ്റിധരിപ്പിച്ചിട്ടില്ലെന്നും വ്യക്തമായ തെളിവുകള്‍ സഹിതമാണ് താന്‍ കാര്യങ്ങള്‍ വിശദീകരിച്ചതെന്നും വി.എസ് പറഞ്ഞു. കോതമംഗലത്തു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്കവിഭാഗ വികസന കോര്‍പറേഷനില്‍ നിന്നും ദേശസാല്‍കൃത ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ കത്തയച്ചിട്ടുണ്ടെന്നും വി.എസ് പറഞ്ഞു. അഴിമതിക്കുറ്റത്തിനു തൂക്കുകയറില്ലെന്ന … Read more

തെരുവുനായ ശല്യത്തിനെതിരെ നടപടി; കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിരാഹാര സമരം തുടങ്ങി

  കൊച്ചി: തെരുവുനായ ശല്യത്തില്‍നിന്നു ജനങ്ങളെ രക്ഷിക്കുക എന്ന ആവശ്യവുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിരാഹാര സമരം ആരംഭിച്ചു. എറണാകുളം മറൈന്‍ഡ്രൈവില്‍ 24 മണിക്കൂര്‍ നിരാഹാര സമരം. തിങ്കളാഴ്ച രാവിലെ പത്തു വരെ നീണ്ടുനില്‍ക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ സിനിമാ പ്രവര്‍ത്തകരും സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖരും എത്തും. നിരവധി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തെരുവുനായ്ക്കളെ കൂട്ടിലടയ്ക്കും എന്ന് ഉറപ്പുള്ള സ്ഥാനാര്‍ഥികള്‍ക്കു മാത്രം വോട്ട് ചെയ്യുക തുടങ്ങിയ നിരവധി മുദ്രാവാക്യങ്ങളും ഇതോടനുബന്ധിച്ച് ഉന്നയിക്കുന്നുണ്ട്. തെരുവുനായ ശല്യത്തിനു ശാശ്വത പരിഹാരമുണ്ടായില്ലെങ്കില്‍ കൂടുതല്‍ … Read more

കൊച്ചി കോര്‍പറേഷന്‍ ഓഫീസിലെ രേഖകള്‍ ആക്രിക്കടയില്‍

  കൊച്ചി: കൊച്ചി കോര്‍പറേഷന്‍ ഓഫീസിലെ ജീവനക്കാരുടെ ഹാജര്‍ വിവരമടക്കമുള്ള രേഖകള്‍ ആക്രിക്കടയില്‍. കോര്‍പറേഷനിലേക്ക് എത്തിയ വിവിധ അപേക്ഷകളും ജനങ്ങള്‍ക്ക് നല്‍കേണ്ട മറുപടികളുമാണ് നഗരത്തിലെ ആക്രിക്കടകളില്‍ നിന്ന് കണ്ടെത്തിയത്. സംഭവം വിവാദമായതോടെ കോര്‍പറേഷന്‍ സെക്രട്ടറി സ്ഥലത്തെത്തി രേഖകള്‍ ഏറ്റെടുത്തു. വിവരാവകാശ അപേക്ഷകള്‍, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ പോലുള്ള സുപ്രധാന സര്‍ട്ടിഫിക്കറ്റുകള്‍, കോര്‍പറേഷനിലെ അറ്റന്റന്‍സ് രജിസ്റ്റര്‍, ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട രേഖകള്‍, തുടങ്ങിയവയുള്‍പ്പെട്ടെ ഫയലുകളാണ് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. സൗത്ത് ഓവര്‍ബ്രിഡ്ജിനു താഴെയും പി ടി ഉഷ റോഡിലുമുള്ള … Read more

നടന്‍ ടി.പി.മാധവന്റെ ആരോഗ്യനിലയില്‍ പുരോഗതി

  ഹരിദ്വാര്‍: കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഹരിദ്വാറിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ടി.പി.മാധവന്റെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹം രണ്ടു ദിവസം കൂടി ഐസിയുവില്‍ തുടരും. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഹരിദ്വാറിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ഹരിദ്വാര്‍ തീര്‍ഥാടനത്തിന് പോയ ടി.പി.മാധവന്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കുഴഞ്ഞു വീണത്. ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയതായിരുന്നു അദ്ദേഹം. ക്ഷേത്ര മേല്‍ശാന്തി വിഷ്ണു നമ്പൂതിരിയാണ് അദ്ദേഹത്തോടൊപ്പം ആശുപത്രിയില്‍ ഉള്ളത്. -എജെ-

വെള്ളാപ്പള്ളി കൊള്ളപ്പലിശക്കാരന്‍ ഷൈലോക്കാണെന്ന് വി.എസ്

  അടിമാലി: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഷേക്‌സ്പിയര്‍ കഥാപാത്രം കൊള്ളപ്പലിശക്കാരന്‍ ഷൈലോക്കാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ഷെലോക്ക് കണിച്ചുകുളങ്ങരയിലെത്തി വെള്ളാപ്പള്ളിയെ കണ്ട് നമിച്ചെന്നും ഇടുക്കിയിലെ അടിമാലിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വി.എസ് പറഞ്ഞു. കേരളത്തില്‍ കിഴക്കന്‍ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയില്‍, അതിന്റെ തൊട്ടു തെക്കന്‍ താലൂക്കില്‍, ചേര്‍ത്തല താലൂക്കില്‍, കണിച്ചുകുളങ്ങര എന്നു പറയുന്ന പ്രദേശത്ത് അവിടേയാണ് വെള്ളാപ്പള്ളി നടേശന്‍ താമസിക്കുന്നത്. ഷൈലോക്ക് എറണാകുളത്തിറങ്ങി, ചേര്‍ത്തല കടന്ന് ശ്രീ വെള്ളാപ്പള്ളി നടേശന്റെ മുന്നിലെത്തി. വീട്ടിലെത്തിയിട്ട് നടേശനെ കണ്ട് … Read more

പ്രവാസികളുടെ വോട്ട്: തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

  തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ പ്രവാസി ഭാരതീയരുടെ വോട്ട് രേഖപ്പെടുത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രവാസി ഭാരതീയരുടെ വോട്ടര്‍പട്ടികയുടെ അഞ്ച് പകര്‍പ്പുകള്‍ എടുത്ത് ഒപ്പ് രേഖപ്പെടുത്തി നാല് പകര്‍പ്പുകള്‍ അടിയന്തിരമായി വരണാധികാരികളെ ഏല്‍പിക്കണം. വരണാധികാരികള്‍ പോളിംഗ് സ്‌റ്റേഷനില്‍ നല്‍കുന്നതിന് മാര്‍ക്ക്ഡ് കോപ്പി, വര്‍ക്കിംഗ് കോപ്പി എന്നിവ തയ്യാറാക്കി രണ്ട് പകര്‍പ്പുകള്‍ നിശ്ചിത ദിവസം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍മാരെ ഏല്‍പ്പിക്കണം. പ്രവാസി ഭാരതീയര്‍ … Read more

ഖേദപ്രകടനത്തിന് പിന്നാലെ താന്‍ സ്ത്രീവിരോധിയല്ലെന്ന് വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ഖേദപ്രകടനത്തിന് പിന്നാലെ താന്‍ സ്ത്രീവിരോധിയല്ലെന്ന് വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു സ്ത്രീയുടെയും ശരീരം മോഹിച്ചിട്ടില്ലാത്തതിനാല്‍ തന്നെ സ്ത്രീ വിരോധിയായി മുദ്രകുത്തരുതെന്ന് പോസ്റ്റിലൂടെ ചെറിയാന്‍ ഫിലിപ്പ് അഭ്യര്‍ത്ഥിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ മരിച്ചുപോയ അമ്മയെ പോലും ചിലര്‍ അപമാനിച്ചെന്നും ഒരു പ്രതിസന്ധി ഉണ്ടാകുമ്പോഴാണ് യഥാര്‍ത്ഥ മിത്രങ്ങളെയും ശത്രുക്കളെയും തിരിച്ചറിയുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു. വിജയദശമി ദിനത്തില്‍ അതീവ ജാഗ്രതയോടെ ഹരിശ്രീ കുറിക്കട്ടെ എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ചെറിയാന്‍ ഫിലിപ്പിന്റെ പുതിയ പോസ്റ്റ് ചുവടെ … Read more

വയനാട്ടിലെ 26 പോളിംഗ് ബൂത്തുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണി

  വയനാട്: വയനാട്ടിലെ 26 പോളിംഗ് സ്റ്റേഷനുകള്‍ക്ക് മാവോയിസ്റ്റ് ആക്രമണ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് സുരക്ഷ ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചു. എട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബൂത്തുകള്‍ക്കായിരിക്കും കനത്ത സുരക്ഷ ഏര്‍പ്പെടുത്തുക. ഇവിടങ്ങളില്‍ തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പടെയുള്ള സായുധ പോലീസിന്റെ സേവനം ഉപയോഗിക്കും. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ പോലീസിനു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്ത പശ്ചാത്തലത്തില്‍ കൂടിയാണ് സുരക്ഷ കര്‍ശനമാക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വയനാട്, പാലക്കാട് ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം കൂടുതലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. -എജെ-