വിസ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവര്‍ തട്ടിപ്പു നടത്തിയ ആളുടെ വീടും സ്ഥലവും കയ്യേറി

കോട്ടയം: വിസ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവര്‍ തട്ടിപ്പു നടത്തിയ ആളുടെ വീടും സ്ഥലവും കയ്യേറി. കോട്ടയം ആര്‍പ്പൂക്കരയില്‍ നടന്ന സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ മടിക്കുന്നതായി പണം നഷ്ടപ്പെട്ടവര്‍ ആരോപിച്ചു. ആര്‍പ്പൂക്കര തൊമ്മന്‍ കവലയില്‍ താമസിക്കുന്ന സത്യനെന്നയാളാണ് തട്ടിപ്പുനടത്തി മുങ്ങിയത്. സത്യനെ അന്വേഷിച്ച് പണം നല്‍കിയവര്‍ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. തങ്ങള്‍ കബളിക്കപ്പെട്ടതായി തിരിച്ചറിഞ്ഞ ഇടപാടുകാര്‍ സത്യന്റെ വീടിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന് ഇവിടെ താമസം ആരംഭിക്കുകയായിരുന്നു.ലണ്ടനിലെ ഒരു ട്രസ്റ്റിന്റെ മറവില്‍ 43 പേരില്‍നിന്നായി … Read more

ചന്ദ്രബോസ് വധക്കേസ്: അനൂപ് വീണ്ടും മൊഴി മാറ്റി

  അയ്യന്തോള്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊലക്കേസിന്റെ വിചാരണവേളയില്‍ തിങ്കളാഴ്ച മൊഴിമാറ്റിപ്പറഞ്ഞ ഒന്നാം സാക്ഷി അനൂപ് ഇന്നു വീണ്ടും മൊഴിമാറ്റി പ്രോസിക്യൂഷന് അനുകൂലമായ മൊഴിനല്‍കി. നേരത്തെ നല്‍കിയ രഹസ്യമൊഴിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും തിങ്കളാഴ്ച പറഞ്ഞതു കളവാണെന്നും അനൂപ് വിചാരണയുടെ രണ്ടാം ദിവസമായ ഇന്നു വിചാരണക്കോടതി മുമ്പാകെ മൊഴി നല്‍കി. പോലീസിന്റെ സമ്മര്‍ദ്ദം മൂലമാണു മൊഴി മാറ്റിപ്പറഞ്ഞതെന്നു തിങ്കളാഴ്ച അനൂപ് വിചാരണക്കോടതിയില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് അനൂപ് കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ച് കൂറുമാറിയതായി പ്രഖ്യാപിക്കുകയും തുടര്‍നടപടികള്‍ക്ക് … Read more

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്:കത്തോലിക്കാ സഭയുടെ ആശങ്ക പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

  കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കത്തോലിക്കാ സഭയുടെ ആശങ്ക പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി താമരശേരി, കോഴിക്കോട് ബിഷപ്പുമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് നല്‍കിയത്. കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലുമായും താമരശേരി ബിഷപ്പ് ഡോ. റെമജിയോസ് ഇഞ്ചനാനിയലുമായും കോഴിക്കോട് ബിഷപ്പ് ഹൗസില്‍ മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച ഇരുപത് മിനിറ്റോളം നീണ്ടു. കസ്തൂരിരംഗന്‍ വിഷയവുമായി ബന്ധപ്പെട്ട് കര്‍ഷകരുടെയും സഭയുടെയും ആശങ്ക താമരശേരി ബിഷപ്പ് ഡോ. റെമജിയോസ് ഇഞ്ചനാനിയേല്‍ മുഖ്യമന്ത്രിയെ അറിയിച്ചു. കസ്തൂരിരരംഗന്‍ റിപ്പോര്‍ട്ടില്‍ സഭയുടെ … Read more

മോദി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി എ.കെ. ആന്റണി

  തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. 17 മാസം മുന്‍പ് ഡല്‍ഹിയില്‍ ഉദിച്ചത് ധൂമകേതുവായിരുന്നുവെന്നും ഉത്തരേന്ത്യയില്‍ ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി സര്‍ക്കാരിന്റെ ഭരണം ജനങ്ങളുടെ മനസില്‍ ഭയം നിറച്ചിരിക്കുകയാണ്. എന്തു കഴിക്കണമെന്നും എഴുതണമെന്നും തീരുമാനിക്കുന്നത് ബിജെപിയാണ്. കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണ്. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന മഹാത്മാഗാന്ധിയുടെ ഇന്ത്യ എവിടെയാണ്. ഇന്ത്യയുടെ ഇപ്പോഴത്തെ പോക്ക് അപകടത്തിലേക്കാണെന്നും മതേതരത്വവും സഹിഷ്ണുതയും നഷ്ടമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. … Read more

കേരളാ ഹൗസിലെ പശുവിറച്ചി റെയ്ഡിനെതിരെ കേരളം; പൊലീസ് നടപടി തെറ്റെന്ന് മുഖ്യമന്ത്രി; പിന്നില്‍ ദാദ്രി കൊലപാതകം നടത്തിയ ശക്തികളെന്ന് പിണറായി

  ന്യൂഡല്‍ഹി/കോഴിക്കോട്: പശുവിറച്ചിയുണ്ടെന്ന വ്യാജസന്ദേശത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ കേരളാ ഹൗസ് റെയ്ഡ് നടത്തിയ ഡല്‍ഹി പൊലീസ് നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രിയും പിണറായിയും. പോലീസ് മിതത്വം പാലിക്കേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന്റെ ഔദ്യോഗിക അതിഥിമന്ദിരമാണിത്. മുഖ്യമന്ത്രിയും ഗവര്‍ണറും താമസിക്കുന്ന സ്ഥലമാണെന്ന് മറക്കരുത് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള ഹൗസിന് കീഴില്‍ ജീവനക്കാര്‍ നടത്തുന്ന ‘സമൃദ്ധി റസ്‌റ്റോറന്റി’ലാണ് തിങ്കളാഴ്ച മുപ്പതോളം പോലീസുകാര്‍ പശുവിറച്ചി തേടി എത്തിയത്. പരിശോധനയില്‍ ഒന്നും കണ്ടെത്താനാകാതെ മടങ്ങി. ഇതേത്തുടര്‍ന്ന് റസിഡന്റ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഐ.എ.എസിന്റെ … Read more

ഫാറൂഖ് കോളേജിലെ വിലക്ക് , വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം

കോഴിക്കോട്: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരുന്നതിനെതിരെ കോഴിക്കോട് ഫാറൂഖ് കോളജില്‍ നടപടി സ്വീകരിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ മാനേജ്‌മെന്റ് അനുകൂല വിദ്യാര്‍ത്ഥികള്‍. മാധ്യമ ഹിപ്പോക്രസിക്കും ഫാസിസ്റ്റ് പ്രപ്പഗണ്ടയ്ക്കും എതിരെയാണ് ഞങ്ങള്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഫറൂഖ് കോളജിന്റെ മുഖ്യ കവാടത്തില്‍ കോളജ് യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും അടക്കം നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ കോളജിന്റെ മുഖ്യ കവാടത്തില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. പുരോഗമനവാദികള്‍ പോലും കോളജിനെതിരെ നിലകൊള്ളുന്നതില്‍ രഹസ്യ അജണ്ടയുണ്ടെന്ന് മാനേജ്‌മെന്റ് അനുകൂല വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. 120 കുട്ടികളുള്ള … Read more

നീന്തല്‍ അറിയാവുന്ന ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിച്ചു, ഹൈക്കോടതി

കൊച്ചി : ശാശ്വതീകാനന്ദയുടെ മരണത്തില്‍ എന്തുകൊണ്ട് പുനരന്വേഷണം സാധ്യമല്ലെന്ന് ഹൈക്കോടതി. മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് തുടരന്വേഷണത്തിനുള്ള തടസ്സങ്ങളെ പറ്റി സര്‍ക്കാരിനോട് ആരാഞ്ഞത്. നീന്തല്‍ അറിയാവുന്ന ആള്‍ എങ്ങനെ മുങ്ങിമരിച്ചുവെന്നും കോടതി ചോദിച്ചു. ഇതുസംബന്ധിച്ച വിശദീകരണം രണ്ടാഴ്ചക്കുള്ളില്‍ നല്‍കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്വാമിയുടെ മരണത്തില്‍ ഇതുവരെ ദുരൂഹത കണ്ടെത്താനായിട്ടില്ലെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ പുനരന്വേഷണത്തിന് തയ്യാറാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ആറ് എസ്.പിമാര്‍ ചേര്‍ന്നാണ് സ്വാമിയുടെ മരണം അന്വേഷിച്ചത്. മരണത്തില്‍ ദുരൂഹത കണ്ടെത്താനായിട്ടില്ലെന്നും സര്‍ക്കാര്‍ … Read more

തെരുവുനായ ശല്യം: ചിറ്റിലപ്പിള്ളി നിരാഹാരം അവസാനിപ്പിച്ചു

  കൊച്ചി: തെരുവുനായ്ശല്യത്തില്‍നിന്നു ജനങ്ങളെ രക്ഷിക്കുക എന്ന ആവശ്യവുമായി സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നടത്തിവന്ന 24 മണിക്കൂര്‍ നിരാഹാരസമരം അവസാനിപ്പിച്ചു. അടുത്ത 45 ദിവസത്തിനുള്ളില്‍ തെരുവുനായ്ക്കളുടെ ശല്യത്തിനു ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ സമരപരിപാടികളിലേക്കു നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച എറണാകുളം മറൈന്‍ ഡ്രൈവിലായിരുന്നു നിരഹാരസമരം ആരംഭിച്ചത്. കുട്ടനാട്ടില്‍ പതിനായിരക്കണക്കിനു താറാവുകളെ കൊന്നൊടുക്കിയപ്പോള്‍ ഉണ്ടാകാതിരുന്ന മൃഗസ്‌നേഹം മനുഷ്യജീവനു ഭീഷണിയാകുന്ന തെരുവുനായ്ക്കളോടു കാണിക്കുന്നതിനു പിന്നില്‍ നിഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. നിയമം … Read more

വെള്ളാപ്പള്ളി തട്ടിപ്പ് നടത്തിയതിന് തെളിവുണ്ടെന്ന് വി.എസ്

  കോതമംഗലം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. വെള്ളാപ്പള്ളി നടേശന്‍ നടത്തിയ മൈക്രോ ഫിനാന്‍സ് തട്ടിപ്പു സംബന്ധിച്ച് ആരും തെറ്റിധരിപ്പിച്ചിട്ടില്ലെന്നും വ്യക്തമായ തെളിവുകള്‍ സഹിതമാണ് താന്‍ കാര്യങ്ങള്‍ വിശദീകരിച്ചതെന്നും വി.എസ് പറഞ്ഞു. കോതമംഗലത്തു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്കവിഭാഗ വികസന കോര്‍പറേഷനില്‍ നിന്നും ദേശസാല്‍കൃത ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ കത്തയച്ചിട്ടുണ്ടെന്നും വി.എസ് പറഞ്ഞു. അഴിമതിക്കുറ്റത്തിനു തൂക്കുകയറില്ലെന്ന … Read more

തെരുവുനായ ശല്യത്തിനെതിരെ നടപടി; കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിരാഹാര സമരം തുടങ്ങി

  കൊച്ചി: തെരുവുനായ ശല്യത്തില്‍നിന്നു ജനങ്ങളെ രക്ഷിക്കുക എന്ന ആവശ്യവുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിരാഹാര സമരം ആരംഭിച്ചു. എറണാകുളം മറൈന്‍ഡ്രൈവില്‍ 24 മണിക്കൂര്‍ നിരാഹാര സമരം. തിങ്കളാഴ്ച രാവിലെ പത്തു വരെ നീണ്ടുനില്‍ക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ സിനിമാ പ്രവര്‍ത്തകരും സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖരും എത്തും. നിരവധി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തെരുവുനായ്ക്കളെ കൂട്ടിലടയ്ക്കും എന്ന് ഉറപ്പുള്ള സ്ഥാനാര്‍ഥികള്‍ക്കു മാത്രം വോട്ട് ചെയ്യുക തുടങ്ങിയ നിരവധി മുദ്രാവാക്യങ്ങളും ഇതോടനുബന്ധിച്ച് ഉന്നയിക്കുന്നുണ്ട്. തെരുവുനായ ശല്യത്തിനു ശാശ്വത പരിഹാരമുണ്ടായില്ലെങ്കില്‍ കൂടുതല്‍ … Read more